അമൽ: ഭാഗം 26
Sep 19, 2024, 09:06 IST

രചന: Anshi-Anzz
“” ഞ...... സ.... ഞങ്ങൾ..... സാർ....... “” കോപ്പ്.... ഒടുക്കത്തെ ഒരു വിക്കായി പോയി.... “” സാറെന്താ ഇവിടെ...... “” “” എന്ന് മുതലാ പുന്നാര മോൾക്ക് ഈ അസുഖം തുടങ്ങിയത്..... “” “” അതുണ്ടല്ലോ സാറേ.... ബഹുമാനം കൂടുമ്പോൾ എനിക്ക് ഇങ്ങനെയാ..... എന്താണെന്നറിയില്ല..... “” “” ഓഹ്..... ഞാനത് മറന്നു..... നിനക്ക് ഒടുക്കത്തെ ബഹുമാനം ആണല്ലോ ലേ..... “” “” മ്മ്..... “” ഞാൻ തല താഴ്ത്തി നിന്ന് നിഷ്ക്കു ഭാവത്തോടെ ഒന്ന് മൂളി..... “” എന്നാ നിങ്ങളൊക്കെ ക്ലാസ്സിലേക്ക് ചെല്ലിൻ..... ഇവളുടെ അടുത്ത്ന്ന് എനിക്ക് കുറച്ച് ബഹുമാനം ഒക്കെ പഠിക്കാനുണ്ട്..... “” “” അയ്യോ..... എനിക്ക് സാറിനെ പഠിപ്പിക്കാനുള്ള വിവരൊന്നും ഇല്ല..... സാറല്ലേ സാർ.... ഞാൻ വെറും ഒരു സ്റ്റുഡന്റ് അല്ലേ സാറേ.... “” “” പക്ഷേ ഒരു സ്റ്റുഡന്റിന്റെ വിവരോം നാക്കും അല്ലല്ലോ നിനക്ക് ഉള്ളത്..... നീ എന്താടി പറഞ്ഞത്...... നിനക്കെന്നെ വെറും ഇതാണെന്നല്ലേ....... “” “” അയ്യോ.... ഞാൻ അങ്ങനെ പറഞ്ഞില്ല സാറേ...... “” “” കള്ളം പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതണ്ട അമൽ....... ഞാൻ കേട്ടതല്ലേ നീ എന്താ പറഞ്ഞതെന്ന്..... ഷാദിൽ..... നിങ്ങളോട് ഞാൻ ക്ലാസ്സിൽ പോകാൻ പറഞ്ഞില്ലേ.... പിന്നെ എന്താ പോകാത്തെ.... “” പോകാം സാർ..... “”ഷാദി “” മ്മ്.... എന്നാ വേഗം പോകാൻ നോക്ക്.... ടീ.... നിന്നോടാ ഞാൻ ചോദിച്ചത് എന്താന്നീ എന്നെ പറ്റി പറഞ്ഞത്.... “” “” അത്.... നിന്നെ എനിക്ക് പേടിയില്ലാന്ന്...... എന്തെ..... അതിൽ വല്ല തെറ്റും ഉണ്ടോ..... “” “” ചിൽക്കാതെ ഇരിയടി പുല്ലേ...... നിന്റെ നാക്കിന് ലൈസൻസ് ഇല്ലെന്ന് കരുതി എന്തും പറയാം എന്നാണോ.....ഞാൻ നിന്റെ ടീച്ചറാണ്..... അത് നീ പലപ്പോഴും മറന്നുപോകുന്നു..... “” “” ഓഹ്... പിന്നെ.... ഒരു ടീച്ചർ.... ത്ഫൂ...... “” നമ്മൾ മനസ്സിൽ പറഞ്ഞതാണ് ട്ടൊ.......... “” എന്താടി യക്ഷിക്കണ്ണീ നീ നോക്കുന്നെ..... ഞാൻ ഈ പറഞ്ഞതൊന്നും നിനക്ക് ഏറ്റിട്ടില്ലേ..... “” “” മ്മ്.... ഏറ്റു..... “” “” ഇനി മേലാൽ നിന്റെ വായീന്ന് ഈ വക വർത്താനം എങ്ങാനും വന്നാൽ നീ ഈ Nazal ആരാണെന്ന് അറിയും...... കയറിപോടി ക്ലാസ്സിലേക്ക്..... “” ................................................. “” നിന്നോട് അപ്പൊഴേ പറഞ്ഞതല്ലേ ക്ലാസ്സിലേക്ക് പോരാൻ..... അപ്പൊ നീ സാറിനെ കൊച്ചാക്കിക്കൊണ്ട് അവിടെ ഇരുന്നു..... ഇപ്പൊ എന്തായി... വയറു നിറച്ച് കേട്ടില്ലേ..... “”ഷാദി.“ അല്ലേലും കിട്ടേണ്ടത് കിട്ടിയാൽ ഇവള് അടങ്ങുമല്ലോ...... “ചേട്ടായി “” നിങ്ങളൊക്കെ എന്നെ ഇങ്ങനെ കളിയാക്കികോളിൻ തെണ്ടിയാളെ...... ഓഹ് ന്റെ ദിയു ഉണ്ടായിനേൽ ഞാൻ ഇങ്ങളെ കൂടെ അങ്ങോട്ട് വരില്ലായിരുന്നു..... എന്നാലും ആ തെണ്ടി കോന്തൻ എന്നെ എന്തൊക്കെയാ പറഞ്ഞത്...... വേറെ ആരേലും കേട്ടോ ആവോ..... കേട്ടാൽ ന്റെ മാനം പോയി..... “” അതോർത്ത് നീ ടെൻഷൻ ആകണ്ട അമ്മൂ..... അവിടെ ക്യാന്റീനിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക സീനിയേഴ്സും സാർ നിന്നെ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ട്.... “” അജു “” പേടിപ്പിക്കാതെടാ അജ്‌സൽ തെണ്ടി......... ഒന്നുല്ലേലും നിന്റെ ലൈൻ സെറ്റാക്കി തരാം എന്ന് ഏറ്റതല്ലെടാ ഞാൻ...... “” അതിന് ഞങൾ എന്ത് ചെയ്യാനാ അമ്മു..... നിന്റെ നാക്ക് ഒതുങ്ങാത്തത് കൊണ്ടല്ലേ നിനക്ക് സാറിന്റെ അടുത്ത്ന്ന് കേട്ടത്..... “അജു “” അതും നേരാ “” ::::::::::::::::::::::::::::::::::::::::::::::::: അങ്ങനെ ദിവസങ്ങളൊക്കെ ഒരുപാട് കടന്നുപോയി..... ഒരിക്കൽ ക്ലാസിലിരുന്ന് കത്തി അടിചോണ്ടിരിക്കുന്ന സമയം നമ്മളെ കലിപ്പൻ ക്ലാസ്സിലേക്ക് കയറി വന്നു..... മറ്റവൻ മാരെ അടുത്ത് നിന്നിരുന്ന ഞാനും ദിയയും വേഗം സീറ്റിൽ പോയിരുന്നു...... അവൻ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ഫ്രണ്ടിൽ പോയി നിന്നു...... “” hello students..... hw r u...... “” “” fine sir ...... “” “” ok..... ഞാൻ വന്നത് എന്തിനാണെന്ന് വെച്ചാൽ നമ്മുടെ കോളേജിലെ Arts & sports date ഫിക്സ് ചെയ്തു....... ഇത് പ്രോഗ്രാം ലിസ്റ്റാണ്..... ആരൊക്കെ ഏതൊക്കെ പ്രോഗ്രാമിൽ ആണ് പങ്കെടുക്കുന്നത് എന്ന് ക്ലാസ്സ് ലീഡറെ കയ്യിൽ പേര് കൊടുത്താൽ മതി....... “” “” ആരാ ലീഡർ“” എന്നവൻ ചോദിച്ചതും ഞാൻ മടിച്ച് എഴുന്നേറ്റു നിന്നു.... “” ഈ ക്ലാസ്സിലെ കഴുത ആരാണെന്നല്ല ചോദിച്ചത്..... ലീഡർ ആരാണെന്ന ചോദിച്ചത്..... “” അവൻ പറഞ്ഞത് കേട്ടതും എന്റെ ക്ലാസ്സിലെ എല്ലാ ഊളാച്ചികളും നിന്ന് ഇളിക്കാൻ തുടങ്ങി...... ഞാൻ തന്നെയാടാ ലീഡർ എന്നെനിക്ക് പറയാൻ ആഗ്രഹം ഉണ്ടെങ്കിലും സാറെന്ന മര്യാദ കൈവിടാൻ പാടില്ലാത്തതുകൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് ശെരിക്കൊന്ന് നോക്കി...... “” ഞാൻ തന്നെയാടാ മാക്രാച്ചി ലീഡർ..... “” എന്ന് ഞാൻ നല്ല കലിപ്പിൽ പറഞ്ഞതും അവൻ എന്നെ രൂക്ഷമായി നോക്കി.... എന്റെ അടുത്ത് വന്ന് എന്റെ ചെവിയിൽ പറഞ്ഞു "“ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവിടെ ഞാൻ നിന്റെ ടീച്ചർ ആണെന്ന്..... അത് നീ ഇപ്പോഴും മറന്നു അമൽ...... നിനക്ക് ഇന്ന് ഞാൻ വീട്ടിൽ ചെന്നിട്ട് തരാടി ഇതിനുള്ളത്..... "“ അതും പറഞ്ഞ് അവൻ എന്റെ കയ്യിൽ ഒരു ലിസ്റ്റും തന്ന് പോയി.... ഞാനാണേൽ ആ ലിസ്റ്റിലേക്കും അവനെയും മാറി മാറി നോക്കി..... ഇന്നെനിക്ക് ഇനി എന്താവും അവൻ വീട്ടിൽ നിന്ന് തരാ എന്നും ആലോചിച്ചിരുന്നു...... അങ്ങനെ കോളേജ് വിട്ട് വീട്ടിൽ എത്തിയതും ഞാൻ എന്നത്തേയും പോലെ അവനെ മൈന്റ് ആക്കാതെ എന്റെ റൂമിലേക്ക് പോയി.... “” നീ.... പോ അമൽ..... നീയേതുവരെ പോകും എന്ന് എനിക്കൊന്ന് കാണണം..... ഇന്ന് നിന്റെ അഹങ്കാരം ഞാൻ കുറച്ചിരിക്കും..... Nazal Ahmmed ആണ് പറയുന്നത്..... “” ✨✨✨✨✨ അങ്ങനെ അവൾ അവനെ മൈന്റ് വെക്കാതെ റൂമിൽ കയറി അവളെ സ്ഥിരം പരിപാടി ആയ എഴുത്തിന് വേണ്ടി പുസ്തകവും പേനയും എടുത്ത് ബാൽക്കണിയിലേക്ക് പോയി......നിലാവുള്ള ആ രാത്രിയിൽ ആകാശത്തേക്ക് അങ്ങനെ നോക്കി നിൽക്കാൻ നല്ല രസമാണ്...... അനേകായിരം കുഞ്ഞു നക്ഷത്രങ്ങളെയും നോക്കിക്കൊണ്ട് എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല....... പെട്ടന്ന് അവളെ മനസ്സിലേക്ക് പഴയ പലതും ഓർമ്മവന്നപ്പോൾ അവൾ പോലും അറിയാതെ അവളെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉറ്റുവീണു...... ‘ എന്നാലും ആ ചെകുത്താൻ ഇപ്പൊ എന്തെടുക്കാവും...... റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി പോകുന്നതിനു മുൻപ് ഒരു തവണയെങ്കിലും അവനെ ഒന്ന് കാണണേ എന്ന പ്രാർത്ഥനയെ ഇപ്പൊ ഉള്ളു...... ’ അമലിന്റെ മനസ്സ് ആകെ അസ്വസ്ഥമാകാൻ തുടങ്ങി..... അവളെ പഴയ ഓർമ്മകൾ വേട്ടയാടികൊണ്ടിരുന്നു..... ഒടുക്കം തലക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയ അമൽ പുസ്തകവും പേനയുമൊക്കെ എടുത്ത് വലിച്ചെറിഞ്ഞിട്ട് അകത്തേക്ക് കയറി പോയി..... പെട്ടന്ന് റൂമിലെ ലൈറ്റ് ഓൺ ചെയ്തതും ബെഡിൽ ഇരിക്കുന്ന ആളെക്കണ്ട് അവൾ പേടിച്ചു..... “” താ.... താനെന്ത ഇവിടെ...... “” “” എന്താ എനിക്ക് ഇവിടേക്ക് വന്നൂടെ...... “” “” ഇല്ല..... ആരോട് ചോദിച്ചിട്ടാ നീ എന്റെ റൂമിൽ കയറിയത്.....“” “” ഇതെന്റെ വീട്..... ഇവിടെ ഞാൻ എനിക്ക് ഇഷ്ടമുള്ളിടത് കയറും.... അത് ചോദിക്കാൻ നീയാരാടി...... “” “” ആഹാ..... കാര്യമൊക്കെ ശെരി.... ഇത് നിന്റെ വീടാകാം.... But ഇപ്പൊ ഇതെന്റെമുറിയാ.... ഇങ്ങോട്ടേക്ക് കയറാൻ എന്റെ പെർമിഷൻ വേണം..... ഇറങ്ങിപോടോ ഇവിടുന്ന്..... “” “” ഇല്ലെങ്കിൽ..... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.... “” “” ഞാൻ ഒച്ചവെക്കും...... “” “” ആ.... എന്നാ വെക്ക്.... ഞാൻ ഇന്നിവിടെ കിടക്കാൻ പോകാ...... “” “” ഇവിടെയോ..... നീ എന്തൊക്കെ ആണെടാ ഈ പറയുന്നേ..... അപ്പൊ ഞാനോ..... “” “” നീയും ഇവിടെ കിടന്നോ..... എന്റെ കൂടെ എന്തേ പറ്റില്ലേ..... “” “” ഛെ വൃത്തികെട്ടവൻ... നീ എന്താടാ എന്നെ പറ്റി വിചാരിച്ചത്...... ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ്...... ഞാൻ കാണിച്ചു തരാടാ നിനക്ക്..... ഉമ്മാ........ ഉമ്മാ..... നാജി.... ഓടിവായോ..... ഈ നാച്ചുഎന്നെ ഉപദ്രവിക്കുന്നു...... “” “” ഹഹഹ...... വിളിക്കടി...... ഒന്നൂടെ ഉറക്കെ വിളിക്ക്........ “” അതും പറഞ്ഞ് അവൻ എണീറ്റ് അവളെ അടുത്തേക്ക് നടന്നു...... ഇപ്പൊ ചെറിയ ഒരു ഭയം അവൾക്ക് ഇല്ലാതില്ല..... അവൻ വരുന്നതിനനുസരിച്ച് അവൾ നിന്ന് വിറക്കാൻ തുടങ്ങി...... കാര്യം ഞാൻ എന്ത് പുലികുട്ടിയാണേലും ഇവനെ പോലുള്ള ഒരുത്തന്റെ മുന്നിൽ ഇങ്ങനെ പെടുന്നത് എനിക്ക് പേടിയാ..... അവനാണേൽ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കാ...... അല്ലാഹ് ഈ കാലന്റെ അടുത്ത്ന്ന് ഇയ്യെന്നെ കാത്തോളണേ........ പെട്ടന്ന് അവൻ എന്റെ ഒരു സൈഡിലായി അവന്റെ കൈവെച്ച് എന്നെ ഒന്ന് നോക്കി..... റബ്ബേ..... എന്റെ ഹൃദയം ഇപ്പൊ പൊട്ടും...... അമ്മാതിരി സ്പീഡിലാ അത് തുള്ളികൊണ്ടിരിക്കുന്നത്..... ഞാൻ അവന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി...... എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവം...... എന്നോടുള്ള ദേഷ്യവും പകയും എല്ലാം അതിൽ നിറഞ്ഞിട്ടുണ്ട്..... പെട്ടന്ന് അവൻ എന്റെ താടിയിൽ പിടിച്ച് എന്റെ മുഖം ഉയർത്തിയതും ഞാൻ ആകെ തരിച്ചുപോയി...... “” നിന്നോട് ഞാൻ പറഞ്ഞിരുന്നു അമൽ ഇന്ന് നീ ചെയ്തതിനുള്ള പണി ഞാൻ തരും എന്ന്...... ഇനി ഒരിക്കലും നിന്റെ വായിൽ നിന്ന് എന്നെ കുറിച്ച് അങ്ങനെ ഒന്നും വീഴാതെ ഇരിക്കാൻ ചെറിയ ഒരു മരുന്ന്...... ഒരിത്തിരി വേദന ഉണ്ടാകും..... അത് നീ സഹിച്ചേ പറ്റൂ........ “” അവൻ പറയുന്നത് കേട്ട് ഞാൻ വീണ്ടും ഞെട്ടി അത് എന്താണെന്നർത്ഥത്തിൽ അവനെ നോക്കി.... അപ്പോളുണ്ട് കള്ളപന്നി അവന്റെ മുഖം എന്റെ മുഖത്തേക്ക് കൊണ്ടുവരുന്നു..... യാ അല്ലാഹ് കണ്ണുകൾ ഇറുക്കിഅടച്ച് സർവ്വ ശക്തിയും എടുത്ത് അവനെ തള്ളിമാറ്റാൻ നിന്നപ്പോഴേക്കും അവൻ എന്റെ രണ്ട് കൈകളും പിടിച്ച് അവന്റെ കയ്യിലിട്ട് ലോക്കാക്കി..... ഒന്നിനും കഴിയാത്ത ഒരവസ്ഥ..... “”ആ......... “” പെട്ടന്നുള്ള വേദനയിൽ ഞാൻ അലറിപോയി..... എന്നിട്ടും അവൻ വിടുന്നില്ല...... പേപ്പട്ടി കടിച്ചപോലെ എന്റെ കവിളിൽ കടിച്ച് നിൽക്കാണ്...... അസഹ്യമായ വേദന കൊണ്ട് കണ്ണിൽ നിന്നെല്ലാം വെള്ളം വന്നു...... ആ ചെകുത്താന്റെ പല്ലുകൾ എന്റെ കവിളിലേക്ക് ആഴ്ന്നിറങ്ങികൊണ്ടിരുന്നു....... ഒരു ദയയും കൂടാതെ കടിച്ചഭാഗത്ത് അവന്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം തന്നു....... “” ഇതുകൊണ്ട് നിന്റെ വേദന മാറും എന്ന് കരുതുന്നു...... ഇനി മേലാൽ എന്റെ നേരെ നിന്റെ നാക്ക് പൊന്തരുത്...... “” അത്രയും പറഞ്ഞ് അവൻ തിരിഞ്ഞ് നടക്കുമ്പോൾ അമൽ അവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി നിന്നു....... അവളെ ഉള്ളിൽ അവനോടുള്ള വാശിയും പകയും കൂടി വന്നു........ അവൻ പുറത്തേക്ക് ഇറങ്ങിയതും റൂമിന്റെ ഡോർ വലിച്ചടച്ച് മുന്നിൽ കണ്ട സാധനങ്ങളെല്ലാം എടുത്ത് എറിഞ്ഞു...... കവിളിൽ കൈ വെച്ച് മിററിന്റെ മുന്നിൽ നിന്ന് അതിലേക്ക് നോക്കി...... അവളെ വെളുത് തുടുത്ത കവിളിൽ ചുവന്ന ഒരു പാടായി അത് നിന്നു....... “” നീ ഈ ചെയ്ത തെറ്റിന് നീ വലിയ വില കൊടുക്കേണ്ടി വരും nazal...... തെണ്ടി എന്തൊരു കടിയാ കടിച്ചത്....... മുറിവായി എന്നാ തോന്നുന്നത്...... ഭയങ്കര വേദനയും, നീറ്റലും..... പട്ടി........ “” വായിൽ തോന്നിയ തെറിയെല്ലാം വിളിച്ച് ഉണ്ട്...... അത് കണ്ടപ്പോഴോക്കെ എനിക്കവനോട് കലിപ്പ് കൂടിവന്നു...... പല്ലുകൾ കടിച്ച് ഞാൻ അവനോടുള്ള ദേഷ്യം ഒരു വിധം എന്റെ പല്ലുകളിൽ തീർത്തു....... ഫുഡ് കഴിക്കാൻ താഴെ ടേബിളിൽ ഉമ്മയും നാജിയും ഒക്കെ ഉണ്ട്..... ഞാൻ എന്റെ കവിൾ മറച്ചുപിടിച്ച് കൊണ്ട് ഉമ്മാക്ക് അടുത്ത് പോയിരുന്നു..... ആരെയും ശ്രദ്ധിക്കാതെ ഫുഡ് കഴിച്ചോണ്ടിരിക്കുന്ന സമയത്താണ് നാജി ആ ചോദ്യം ചോദിച്ചത്..... “” അമ്മൂ..... എന്താ നീ കവിളിൽ കൈ വെച്ച് ഇരിക്കുന്നെ.... അവിടെ എന്ത് പറ്റി..... “” ഈ ചോദ്യം ഞാൻ നേരത്തെ പ്രതീക്ഷിച്ചിരിക്കായിരുന്നത് കൊണ്ട് അതികം ആലോചിക്കാതെ തന്നെ ഞാൻ അതിനുള്ള മറുപടി കൊടുത്തു...... "“ അതിന്നലെ രാത്രി ഒരു ചൊറിയൻ പട്ടി കടിച്ചതാ..... ഞാൻ ആ തെണ്ടിയെ നോക്കി ഒരു പൂച്ചത്തോടെ പറഞ്ഞു..... "“ “” പട്ടിയോ...... അതെപ്പോ..... നീ എന്തൊക്കെയാ ഈ പറയുന്നത്..... “” “” സോറി.... പറഞ്ഞത് മാറി പോയി പട്ടി അല്ല..... ഒരു ചൊറിയൻ പുഴു കടിച്ചതാ...... “” “” എവിടെ നോക്കട്ടെ...... “” അവൾ എന്റെ കൈ എടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..... “” അയ്യോ വേണ്ട.... അത് നീ കാണണ്ട..... അത് നിങ്ങളൊക്കെ കാണാതിരിക്കാൻ വേണ്ടിയാ ഞാൻ മറച്ചു പിടിച്ചത്....... “” “” അപ്പൊ ഇനി കോളേജിൽ നിന്ന് എല്ലാവരും കാണില്ലേ..... “” “” ഏയ്.... അതിന് ഞാൻ ഒരു പ്ലാസ്റ്റർ ഒട്ടിച്ചോണ്ട്..... “” സത്യത്തിൽ അവൾ അത് പറഞ്ഞപോഴാണ് എനിക്ക് ആശ്വാസമായാത്...... എന്റെ മുഖത്തേക്ക് പോലും അവൾ നോക്കുന്നില്ല..... ഞാനും പിന്നെ അങ്ങോട്ട് നോക്കാനൊന്നും പോയില്ല....... ........................................... ക്ലാസ്സിൽ ചെന്നപ്പോൾ തന്നെ ദിയയും അവരെല്ലാവരും കൂടെ എന്റെ മുഖത്തെന്താണെന്ന് ചോദിച്ചു.... അവർക്കൊക്കെ ഞാൻ നാജിക്ക് കൊടുത്ത അതേ മറുപടി തന്നെ കൊടുത്തു....... അത് കേട്ടിട്ടാകണം അവൻ എന്നെ നോക്ക് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വിളിച്ചത്..... അവനെ നോക്കി ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി ഞാൻ ക്ലാസ്സിലേക്ക് കയറിപോയി..... എന്തോ അവരെ ഇടയിലൊന്നും എനിക്കവനെ മാനംകെടുത്താൻ കഴിഞ്ഞില്ല..... അതവനോടുള്ള ഇഷ്ട്ടം കൊണ്ടൊന്നും അല്ല.... വേറെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്...... അങ്ങനെ ദിവസങ്ങൾ ഒക്കെ വേഗം കഴിഞ്ഞ് പോയി...... ഇതിനിടക്ക് നമ്മളെ അജുവും സനയും തമ്മിൽ ഇഷ്ട്ടത്തിലായി..... ഇപ്പൊ ഏതുനേരം നോക്കിയാലും അവൻ അവളെ അടുത്തായിരിക്കും...... കുറുകിക്കൊണ്ട്...... പിന്നെ ഞാനും നാച്ചുവും തമ്മിൽ കൊമ്പ്കോർക്കേണ്ട പല അവസരവും ഇതിനിടയിൽ വന്നു....... അതൊക്കെ ഞാൻ കണ്ടില്ലെന്ന് നടിച്ചും അവൻ കണ്ടില്ലെന്ന് നടിച്ചും ഒഴിവാക്കിവിട്ടു...... ഏതായാലും ഇന്നാണ് ഞങ്ങടെ കോളേജിലെ സ്പോർട്സ്...... അതുകൊണ്ട് കോളേജിൽ എത്തിയപാടെ ഞങ്ങൾ ഞങ്ങളെ സ്ഥിരം ഇരിപ്പിടത്തിലേക്ക് പോയി...... അങ്ങനെ ചീനിമരത്തിന്റെ ചുവട്ടിലിരുന്ന് പോകുന്ന കുട്ടികൾക്കൊക്കെ മാർക്കിട്ടും അവരെ നോക്കി ഓരോന്ന് പറഞ്ഞും ഇരിക്കുമ്പോളാണ് സന വരുന്നത് കണ്ടത്...... അവളെ കണ്ടിട്ടും അവനു വലിയ കുലുക്കം ഒന്നും ഇല്ല...... “” ടാ.... അജുവേ.....നിന്റെ ആളതാടാ പോകുന്നു..... പോയി എന്തെങ്കിലും മിണ്ടിയിട്ട് വാടാ...... “” “” അതൊന്നും വേണ്ട അമ്മു...... അവളോട് ഞാൻ എപ്പോഴും സംസാരിക്കുന്നത് അല്ലെ...... “” “” അതൊന്നും പറഞ്ഞാൽ പറ്റില്ല..... നീ ചെല്ല്..... എന്നിട്ടതിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് വാ.....“” “” തീരുമാനം ഉണ്ടാക്കേ.....അതെന്താ...... “” “” സോറി.... അങ്ങനെ അല്ല..... അവളോട് ചെന്ന് സംസാരിച്ചിട്ട് വാ.... എന്നാ ഞാൻ ഉദ്ദേശിച്ചത്.... “” അങ്ങനെ ഞങ്ങളെല്ലാം നിർബന്ധിച്ച് അവനെ അവിടുന്ന് പറഞ്ഞയച്ചു.............തുടരും....