അമൽ: ഭാഗം 27

അമൽ: ഭാഗം 27

രചന: Anshi-Anzz

എന്താടാ അജുവിന് പറ്റിയത്..... ഇല്ലേൽ അവളെ കാണുമ്പോഴേക്ക് ഓടി ചെല്ലുന്നത് ആണല്ലോ..... ഇന്നെന്തുപറ്റി..... “”ദിയ ആ..... ഞങ്ങൾക്കറിയില്ല ദിയ....... “ഷാദി ഇതെല്ലാം കേട്ട് ഞാൻ ഒന്ന് ചിരിച്ചു...... “” നീ എന്തിനാടി ചിരിക്കുന്നെ..... “” എന്റെ ചിരിക്കണ്ട് ചേട്ടായി ചോദിച്ചുതും അതിന് മറുപടിയായി ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു...... “” സന........ അവിടെ നിൽക്ക്....... “” അജുന്റെ വിളി കേട്ടതും അവൾ തിരിഞ്ഞ് അവനെ ഒന്ന് നോക്കി..... “” നീ എന്താ എന്നെ കണ്ടിട്ടും ഒരു മൈന്റ് ഇല്ലാതെ പോകുന്നെ...... “” “” നീയും എന്നെ കണ്ടിട്ട് ഒരു മൈന്റ് ഇല്ലാതെ നിന്റെ ഫ്രണ്ട്സിന്റെ കൂടെ ഇരിക്കല്ലായിരുന്നോ..... “” “” സോറി ഞാൻ നിന്നെ കണ്ടില്ലായിരുന്നു.... “” അവൻ ഒരു കള്ളം പറഞ്ഞൊപ്പിച്ചു...... അവൾ വേണോ വേണ്ടയോ എന്ന രീതിയിൽ അവനോടൊന്ന് ചിരിച്ചു..... “” അമ്മുവാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്...... “” “” ഒന്ന് നിർത്തുന്നുണ്ടോ...... ഏത് നേരം നോക്കിയാലും ഒരു അമലും ദിയയും...... എന്ത് കൈവിഷാ അവൾ നിനക്ക് തന്നത്..... കൂടെ നടന്നും ഇരുന്നും ഇപ്പൊ ഊണിലും ഉറക്കിലും വരെ അവൾ മാത്രമായി.... എപ്പോ നോക്കിയാലും ഉണ്ടാകും ശല്ല്യമായിട്ട് കൂടെ..... “” അവളെ വായിൽ നിന്നും വീണ വാക്കുകൾ കേട്ടതും അജു ദേഷ്യംകൊണ്ട് ആകെ വല്ലാണ്ട് ആയി...... അവളെ നോക്കി പേടിപ്പിച്ചെങ്കിലും അവൾക്കതൊന്നും ഏറ്റില്ല...... അവൾ വീണ്ടും അമലിനെയും ദിയയെയും അവന്റെ ഫ്രണ്ട്സിനേം കുറിച്ച് ഓരോന്നു പുലമ്പികൊണ്ടിരുന്നു..... ഒടുവിൽ കണ്ട്രോൾ പോയ അജു അവളെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.... അടി കിട്ടിയതും അവൾ കവിളിൽ കൈവെച്ച് അവനെ രൂക്ഷമായി നോക്കി..... “” ഇത് ഞാൻ നിനക്ക് ഇന്നും ഇന്നലെയും ഒന്നും ഓങ്ങിവെച്ചതല്ല....... നീ എന്താടി എന്റെ ഫ്രണ്ട്സിനെ പറ്റി പറഞ്ഞത്....... ഞങ്ങളെ ഇടയിലേക്ക് നിന്നെ ഞാൻ കൊണ്ടുവന്നതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്..... ഒരിക്കലും നിന്നെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു..... അന്നും അതിന് മുന്നിൽ നിന്ന് ഇതുവരെ എത്തിച്ചു തന്നത് എന്റെ അമ്മുവാ..... ആ അവളെ തന്നെ നിനക്ക് വെറുപ്, സംശയം..... നമ്മൾ രണ്ട്പേരും സംസാരിക്കുമ്പോൾ എപ്പോഴെങ്കിലും അവർ ഒരു ശല്യമായി നമ്മളെ ഇടയിലേക്ക് വന്നിട്ടുണ്ടോടി..... എന്നിട്ടും നിനക്ക് അവർ ശല്ല്യം....... അങ്ങനെ ആണേൽ നാളെ ഞാനും നിനക്ക് ഒരു ശല്യമാകുമല്ലോ...... അതുകൊണ്ട് ഞാനെന്ന ഈ ശല്യത്തെ ഇപ്പൊ തന്നെ മനസ്സിൽ നിന്നും ഒഴിവാക്കിയേക്ക്...... “” അതും പറഞ്ഞ് അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് തിരിച്ചു നടന്നു..... അവരെ ഇടയിൽ വന്നിരുന്നപ്പോളും അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു..... ചങ്ക് പറിച്ച ഞാൻ അവളെ സ്നേഹിച്ചത്..... അവൻ ഓരോന്ന് ചിന്തിച്ച് വരുണിന്റെ മടിയിൽ തല വെച്ച് കിടന്നു..... കണ്ണടച്ച് കിടക്കുന്ന അജുവിന്റെ തലയിൽ വിരലോടിച്ചുകൊണ്ട് ശാദി കാര്യം എന്താണെന്ന് ചോദിച്ചു..... ആദ്യം ആദ്യം അവൻ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും അവൻക്ക് അവരോട് ഒന്നും മറച്ചുവെക്കാൻ കഴിയാത്തതുകൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു..... എല്ലാം കേട്ട് കഴിഞ്ഞതും ശാദിയുടെയും വരുണിന്റെയും മുഖം മാറി..... അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അവരുടെ മുഖത്ത്...... അവളെ അടുത്തേക്ക് അവർ രണ്ടുപേരും പോകാൻ നിന്നതും ദിയയും അമലും കൂടി അവരെ തടഞ്ഞു...... “” അജു..... ഞാൻ പോകാം അവളെ അടുത്തേക്ക്..... ഞാൻ സംസാരിക്കാം അവളോട്..... നീ വിഷമിക്കാതെ ഇരിക്ക്...... “” അതും പറഞ്ഞ് അമ്മു അവിടെ നിന്നു എണീറ്റ് പോയി...... അവരുടെ അടുത്ത്ന്ന് കുറച്ച് മാറി എന്നാൽ അവർക്ക് കാണാൻ കഴിയുന്ന ഒരിടത് സനയും അവളെ വാലുകളും നിൽക്കുന്നുണ്ടായിരുന്നു...... അമ്മു അവളെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു..... ടാ..... അമ്മു പറഞ്ഞ പോലെ എല്ലാം ok ആക്കുമോ..... അവൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യും...... “ഷാദി നീ മിണ്ടാതെ ഇരിക്ക്..... അവൾ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ..... “വരുൺ ടാ.... അവരെന്താ കയ്യൊക്കെ ചൂണ്ടി സംസാരിക്കുന്നത് സന ആകെ ഉറഞ്ഞു തുള്ളുന്നുണ്ടല്ലോ...... “ദിയ എനിക്കറിയില്ല ദിയ...... അമ്മു ആകെ കൊളമാക്കും എന്നാ തോന്നുന്നേ..... “വരുൺ ദേ ടാ..... അവൾ സനെടെ മുഖത്ത് അടിച്ചു..... “ദിയ “” പോയി..... എല്ലാം കൈവിട്ട് പോയി.... പ്രശ്നം സോൾവാക്കാൻ പോയിട്ട് ഇവളിത് ആകെക്കൂടി അവിലുംക്കഞ്ഞി ആക്കിയല്ലോ...... എടാ അജൂ നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ..... “” ഷാദി അജുവിനെ തട്ടിക്കൊണ്ട് ചോദിച്ചു..... മൗനമായിരുന്നു അവന്റെ മറുപടി..... അപ്പോഴേക്കും കലി തുള്ളിക്കൊണ്ട് അമ്മു അവരെ അടുത്തേക്ക് എത്തി...... “” അല്ല പിന്നെ ഇത് ഞാൻ അവൾക്ക് കുറച്ച് ദിവസമായി കരുതി വെച്ചിട്ട്...... പിന്നെ ഇന്നാ അതിനൊന്ന് ചാൻസ് കിട്ടിയത്..... “” ഡീ നീ എന്താ കാട്ടിയത്..... എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞിട്ട് എല്ലാം കൊളമാക്കി അവന്റെ കയ്യിൽ കൊടുത്തു അല്ലേ......  “ ഷാദി “” നീ മിണ്ടാതെ ഇരിയഡാ ഊള..... ശാദി..... എന്റെ അജുവിന് ഇനി അവളെ വേണ്ട..... “” അമ്മു നീ എന്തിനാടാ അവളെ തല്ലിയത്......“ദിയ “” അത് വേറൊന്നിനും അല്ല ദിയ..... അവൾ ഇത്രേം ദിവസം നമ്മളെ അജുവിനെ ചതിക്കായിരുന്നു.... “” ചതിക്കേ............ “ വരുൺ “” ആ...... ഈ അടുത്തായിട്ട് അവളെ പെരുമാറ്റത്തിലെ മാറ്റം കണ്ട് എനിക്കൊരു doubt   തോന്നിയിരുന്നു...... അതുകൊണ്ട് ഞാൻ രഹസ്യമായി ഒന്ന് അന്വേഷിച്ചു..... അപ്പോഴല്ലേ അറിഞ്ഞത്...... അവൾ ഈ കോളേജിലെ ഒരു പക്കാ ഫ്രോഡ് ആയ അൻവർ എന്ന പയ്യനുമായി ഇഷ്ടത്തിലാണ്..... അതിന് വേണ്ടിയാ അവൾ ഇവനെ നൈസായിട്ടങ് ഒഴിവാക്കിയത്..... എന്നിട്ട് അതിന് എന്നേം ഇവളെയും കാരണക്കാരി ആക്കിയിരിക്കുന്നു...... അതിനാ ഞാൻ അവളെ ഓന്ന് പൊട്ടിച്ചത്...... “” ആ..... അത് ഏതായാലും നന്നായി..... ആ dog മോൾ ഇങ്ങനെ ഒരു ചെറ്റത്തരം ചെയ്തത് എന്നിട്ട് നമ്മളാരും അറിഞ്ഞില്ലല്ലോ...... ഡീ.... നീ വേറെ ലെവലാടി...... “ഷാദി “” ഒന്ന് പോടാ ആക്കാതെ..... അജൂ..... നീ ഇനി അതൊന്നും ഓർത്ത് ചടഞ്ഞ് ഇരിക്കണ്ട..... അവള് പോയ അവളെ അനിയത്തിനെ വേണേലും നമ്മൾ വളക്കും..... നീ ഒന്ന് ചിരിക്കട....... “” ഏയ്..... എനിക്ക് കുഴപ്പമില്ല അമ്മു..... പിന്നെ ചെറിയ ഒരു സങ്കടം ഇല്ലാതില്ല.... കാരണം ഞാൻ ഇങ്ങനെയും അവളെ സ്നേഹിച്ചിട്ട് എന്റെ ആത്മാർത്ത സ്നേഹം പറ്റിക്കപ്പെടുകയായിരുന്നല്ലോ എന്നോർത്തിട്ട്..... “അജു പോട്ടെടാ അജുവേ..... നിന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗമില്ല അവൾക്ക്........ “വരുൺ നിങ്ങൾ അതൊക്ക വിട് എന്റെ ചെങ്ങായിമാരെ.... നിങ്ങളൊക്കെ ഉണ്ടാകുമ്പോൾ എനിക്കെന്തിനാ അവളെ..... പോകാൻ പറ അവളോട്..... “അജു “” എന്നാ വരിൻ നമ്മക്ക് ഗ്രൗണ്ടിലേക്ക് പോകാം...... നിങ്ങൾക്കൊക്കെ മത്സരം ഇല്ലേ..... “” “” മ്മ്.... വാ നടക്ക്...... “” അമ്മു ശാദിയുടെ കയ്യും പിടിച്ച് കോളേജ് ഗ്രൗണ്ടിലേക്ക് നടന്നു...... ഇതൊക്കെ കണ്ട് അവളെ തന്നെ നിരീക്ഷിക്കുന്ന ആ രണ്ട് കണ്ണുകൾ കാണാതെ..... ======================= “” Nazal....... പ്രോഗ്രാം list നിന്റെ കയ്യിൽ ഇല്ലേ.... “” ഇതും ചോദിച്ചുകൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് വിമൽ സാർ കടന്നു വരുന്നത്...... “” ആ ഉണ്ട്..... “” “” എന്നാ വാ...... പ്രോഗ്രാം തുടങ്ങാൻ സമയമായി..... പ്രിൻസിപ്പൽ നിന്നെ കാത്ത് നിൽക്കാണ്......“” “” ആ ഒരു അഞ്ചു മിനിറ്റ്..... നീ നടന്നോ.... ഞാനൊന്ന് ബാത്ത്റൂമിൽ പോയിട്ട് വരാം.... “” “” മ്മ് ok... വേഗം വാ..... സ്നേഹ നീ പോരുന്നില്ലേ.....“” സ്റ്റാഫ് റൂമിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്ന സ്നേഹ മിസ്സിനെ നോക്കി വിമൽ സാർ ചോദിച്ചു.... “” ആ ഉണ്ട്.... സാർ നടക്ക്..... “” ബാത്ത്റൂമിൽ നിന്നിറങ്ങിയതും നാച്ചു അമ്മു തനിച്ചു പോകുന്നത് കണ്ടു....... എന്തോ അവളെ പുറകെ പോയി നോക്കാൻ മനസ്സ് പറയുന്ന പോലെ...... പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് ഒടുവിൽ അവൻ അവളെ പുറകെ പോയി..... ക്ലാസ്  റൂമിൽ നിന്നും കേട്ട നിലവിളിയുടെ ഞെട്ടലിൽ അവൻ അങ്ങോട്ട് ഓടി.... അടച്ചിട്ടിരിക്കുന്ന വാതിൽ പതിയെ തുറന്നതും പേടിച്ചു വിറചിരിക്കുന്ന അമലിനെയാണ് അവൻ കണ്ടത്..... “” അമൽ.... എന്താ..... എന്ത് പറ്റി...... നീ എന്തിനാ ഒച്ചവെച്ചത്....... “” ✨✨✨✨✨ ഞാൻ ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിപ്പാണ്.... അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്..... ജനാലയുടെ കമ്പികൾ എല്ലാം എടുത്ത് മാറ്റിയിരിക്കുന്നു..... ഒരാൾക്ക് സുഗമായി അകത്തേക്ക് കയറാൻ പറ്റുന്ന വിടവിൽ........ ഞാൻ വീണ്ടും അവളെ വിളിച്ചു..... അവളെ ഷോൾഡറിൽ കൈ വെച്ചതും പെണ്ണ് ഞെട്ടി തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു...... ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റം..... “” അമൽ..... “” ഞാൻ വീണ്ടും അവളെ വിളിച്ചുവെങ്കിലും ഒരു അനക്കവും ഉണ്ടായില്ല...... ഉടനെ ഞാൻ അവളെ എടുത്ത് ഡെസ്കിൽ കിടത്തി....... ഫോൺ എടുത്ത് വിമലിനെ വിളിച്ചു..... മറ്റാരും അറിയണ്ട എന്നും അവളെ ഫ്രണ്ട്സിനെയും കൂട്ടി അവനോടും സ്നേഹയോടും ഇങ്ങോട്ട് വരാൻ വേണ്ടി പറഞ്ഞു..... കുറച്ചു കഴിഞ്ഞതും അവരെല്ലാവരും എത്തി...... അവളെ കിടപ്പ് കണ്ടത് എല്ലാവരും ആകെ ടെൻഷൻ അടിച്ച് എന്താ കാര്യമെന്ന് ചോദിച്ചു..... ഞാൻ അവരോട് എല്ലാം പറഞ്ഞതും സ്നേഹ ഒരു കുപ്പിയിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവളെ മുഖത്തേക്ക് തെളിച്ചു..... പതിയെ അവൾ കണ്ണ് തുറന്നതും ചുറ്റിലും ഞങ്ങളെ എല്ലാവരെയും കണ്ടതും ഒന്ന് പരിഭ്രമിച്ചു..... “” എന്താ..... നിങ്ങൾ എല്ലാവരും ഇങ്ങനെ എന്നെ നോക്കി നിൽക്കുന്നെ“” എന്ന് അവൾ ചോദിച്ചതും അവർ ഒന്നുമില്ലെന്ന് പറഞ്ഞു..... ഒട്ടും പ്രതീക്ഷിക്കാതെ അവൾ എനിക്ക് നേരെ തിരിഞ്ഞ് എനിക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞു...... കാര്യം എന്താണെന്ന് ചോദിച്ചിട്ട് അവളാണേൽ പറയുന്നുമില്ല..... ഒടുവിൽ അവൾ വീട്ടിൽ പോകണം എന്ന് പറഞ്ഞ് ആകെ ബഹളം വെച്ചപ്പോൾ അവരെല്ലാവരും എന്നോട് അവളെ കൊണ്ട്വിടാൻ പറഞ്ഞു........ അങ്ങനെ അവരോടൊക്കെ പോകാണെന്നും പറഞ്ഞ് അവൾ വന്ന് കാറിൽ കയറി..... ഞാൻ വണ്ടി എടുത്തതും അവൾ വീണ്ടും എന്നോട് പറയാ..... വീട്ടിലേക്കല്ല.... ബീച്ചിലേക്ക് പോയാൽ മതി എന്ന്..... “” നാച്ചു..... എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...... “” ഞാൻ വണ്ടി നിർത്തി അതിൽ നിന്ന് ഇറങ്ങിയതും അവളെ വാക്കുകൾക്ക് ചെവികൂർപ്പിച്ചിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story