അമൽ: ഭാഗം 28

അമൽ: ഭാഗം 28

രചന: Anshi-Anzz

അവൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി കാതും കൂർപ്പിച്ച് നിൽക്കുമ്പോളാണ് പോക്കറ്റിൽ കിടന്ന് എന്റെ ഫോൺ റിങ് ചെയ്തത് ...... ആ റിങ്ടൂൺ കേട്ടപ്പോൾ തന്നെ എനിക്ക് ആ പരട്ട അഫിയെ ആണ് ഓർമ്മ വന്നത്...... അങ്ങനെ അവനെ കുറച്ച് പ്രാകിക്കൊണ്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ വിമൽ ആയിരുന്നു വിളിക്കണത്...... “” hello....... എന്താ വിമൽ...... “” “” ടാ..... നിങ്ങൾ വീട്ടിൽ എത്തിയോ..... “” “”‘ഇല്ല...... എന്തേ...... “” “”‘ആ..... എന്നാ വീട്ടിൽ എത്തിയിട്ടില്ലേൽ ഇങ്ങോട്ട് തിരിച്ചു പോര്........ നിന്നെ പ്രിൻസി ചോദിക്കുന്നുണ്ട്...... നിഞ്ഞോട് എത്രേം പെട്ടന്ന് ഇങ്ങോട്ട് വരാൻ..... പിന്നെ അമ്മുവിനെ ഫ്രണ്ട്സും  അവളോട് വരാൻ പറഞ്ഞ് എനിക്കൊരു സോയ്‌ര്യോം തരുന്നില്ല....... ദിയ ഉണ്ട്.... എന്റെ അടുത്ത് ഞാൻ കൊടുക്കാം...... “” “” മ്മ് ok.... ടീ..... ഇന്നാ നിനക്കാ ഫോൺ..... “” അവൻ അവൾക്ക് നേരെ ഫോൺ നീട്ടിയതും അവൾ അത് വാങ്ങി കാതിൽ വെച്ചു..... “” hello...... “” “” ടാ.... അമ്മൂ ഇത് ഞാനാ ദിയ..... “” “” എന്താടി....... “” “” ടാ.... ഇയ്യ് ഇങ്ങോട്ട് വാടാ..... ഇയ്യ് പോയേ പിന്നെ ഒരു രസവുമില്ല..... ആകെ ചടച്ചു..... ഞാൻ വീട്ടിൽ പോകാൻ വേണ്ടി നിന്നപ്പോൾ അവൻമാര് പറയാ..... ഇയ്യ് വന്നില്ലെങ്കിൽ ഒരു പ്രോഗ്രാം ക്യാൻസൽ ചെയ്ത് അവരും വീട്ടിൽ പോകും എന്ന്...... ഇയ്യൊന്ന് വാടി..... പ്ലീസ്.... നല്ല കുട്ടിയല്ലേ...... “” “” മ്മ് ok..... ഞാൻ വരാം..... അവന്മാരോട് പ്രോഗ്രാം ക്യാൻസൽ ചെയ്യണ്ടാന്നു പറ...... “” “” ആ..... ok ടാ....... “” അവൾ ഫോൺ അവൻ കൊടുത് വേഗം പോയി കാറിൽ കയറി ഇരുന്നു...... .......................................... ഛെ..... ഈ കുരിപ്പ് എന്നോട് എന്തോ പറയാൻ വേണ്ടി വന്നതായിരുന്നു....... അതും പോയി..... ഇനി അവളോട് ചോദിച്ചാൽ അവളത് പറയൂല .... ഒടുക്കത്തെ ജാഡ ആയിരിക്കും...... പണ്ടാരടങ്ങാൻ..... ഞാൻ അവളെ ഒന്ന് നോക്കി വണ്ടി കോളേജിലേക്ക് വിട്ടു....... ഗേറ്റിന് മുന്നിൽ എത്തിയതും "നാച്ചു ഇവിടെ നിർത്തിയാൽ മതി..... ഞാൻ ഇവിടെ ഇറങ്ങിക്കോളാം “ എന്നും പറഞ്ഞ് പെണ്ണെന്റെ കയ്യിൽ പിടിച്ചു...... അപ്പൊ തന്നെ ഞാൻ വണ്ടി അവിടെ നിർത്തി ചുറ്റുമൊന്ന് നോക്കി...... കോളേജിന് പുറത്തുള്ള പയ്യൻമാരൊക്കെ ഉണ്ട്...... “”‘ടീ.... ഇവിടെ അധികം ചുറ്റി തിരിഞ്ഞ് നിൽക്കാൻ നിക്കണ്ട...... ഞാൻ നോക്കുമ്പോൾ നിന്നെ ആ ഗാലറിയിൽ കണ്ടിട്ടില്ലെങ്കിൽ ഉണ്ടല്ലോ അപ്പൊ പറഞ്ഞു തരാം ബാക്കി “” എന്നും പറഞ്ഞ് ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി..... അപ്പൊ അവളെന്നെ നോക്കി പുച്ഛിക്കാണ്..... കുരിപ്പ്....... “” ടീ..... നിന്നോടാ പറഞ്ഞത്..... ഇനി ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ...... “” “” ആ.... കേട്ടു..... “” അതും പറഞ്ഞ് അവൾ പോകാൻ നിന്നതും..... “” ടീ നിന്റെ ബാഗ് വേണ്ടേ..... “” “” വേണ്ട.... അത് അതിൽ നിന്നോട്ടെ“” എന്നും പറഞ്ഞ് പെണ്ണ് അവളെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി....... ================== ഗേറ്റിന്റെ മുന്നിൽ തന്നെ ദിയയും നസ്രിനും നിൽപ്പുണ്ടായിരുന്നു...... അതാ ഞാൻ അവിടെ ഇറങാ എന്ന് പറഞ്ഞത്.... ...... എന്നാലും അവൻ വണ്ടി കോളേജിന്റെ ഉള്ളിലാണ് നിർത്തിയത്..... എന്നെ കണ്ടതും അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു..... ആ..... നസ്രിനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ മറന്നു....... ഇത് നമ്മളെ ചങ്ക് ബഡ്‌ഡി നസ്രിൻ നിയാസ്....... നമ്മളെ ക്ലാസ്സിലാണ്..... ടീം ബഡക്കാളെ കൂട്ടത്തിൽ ഇല്ലെങ്കിലും എന്റേം ദിയന്റേം ബെസ്റ്റ് ഫ്രണ്ട് ആണ് ഇവള്..... നമ്മളെ പോലെ തന്നെ ആള്..... പക്ഷേ ഒരു പാവാണ്‌.... ഓളെ  ഒരു പുഞ്ഞാര ഇത്ത ഈ കോളേജിൽ ഉള്ളത്കൊണ്ട് അലമ്പൊന്നും കാട്ടാൻ പറ്റാത്തതിന്റെ സങ്കടത്തിൽ നടക്കാണ്.... “” ഇവളെ എവിടുന്ന് കിട്ടി....... “” നീ പോയേ പിന്നെ ഞാൻ കട്ട പോസ്റ്റായി...... അവൻമാരാണെൽ വിമൽ സാറിന്റെ കൂടെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി മണ്ടിപാഞ്ഞു നടക്കാണ്..... അപ്പോളാ ഇവളെ കണ്ടത്....  അങ്ങനെ ഓളേം ഒപ്പം കൂട്ടി.... “ദിയ “” മ്മ്...... എന്നാ വരിൻ.... നമ്മക്ക് ഗ്രൗണ്ടിലേക്ക് പോകാം..... “” അയ്യേ.... ഇപ്പൊ തന്നെയോ..... “”ദിയ “” അതെന്താ..... “” എനിക്കൊന്നും വയ്യ ഇപ്പൊ തന്നെ ആ പൊരി വെയിലത്തു പോയി ഇരിക്കാൻ..... ഞാൻ കറുക്കും.... 😁 “ദിയ “” ആവശ്യത്തിന് പുട്ടി അടിച്ചാൽ പോരെ എന്റെ ദിയ...... “” ഓഹ്..... പറയുന്ന ആള് പിന്നെ അതൊന്നും കാണലെ ഉണ്ടാകൂല..... “ദിയ “” എല്ലാം കാണലില്ലാ എന്നൊന്നും ഞാൻ പറയില്ല..... എന്നാലും നമ്മക്ക് ഈ നാച്ചുറൽ ബ്യുട്ടിയാണ് ഇസ്‌തം... 😌 “” ഓഹ്.... മതിയെടി തള്ളിയത്..... ഈ കോളേജ് തന്നെ ഇപ്പൊ നിലം പതിക്കും.... “ദിയ “” 😁  കൊച്ചു ഗള്ളി...... വാടി നമ്മക്ക് ഗേറ്റിന് പുറത്തേക്ക് പോകാം.... “” മ്മ്... വാ..... നസ്രിയെ...... “”ദിയ “” ടീ...... ഇന്നിവിടെ ലോക കോഴികളുടെ മീറ്റപ്പ് എങ്ങാനും വെച്ചിട്ടുണ്ടോ..... “” അതെന്താ.... "നസ്രിൻ “” അല്ല..... എല്ലാ കാട്ടുകോഴികളും ഉണ്ടേയ് “” ഓഹ്..... അങ്ങനെ.....“നസ്രി “” ഹേയ് നസ്രി കുട്ടി........ “” പോട പട്ടീ....... "നസ്രിൻ “” എന്താ നസ്രിയെ അന്റെ ഖൽബല്ലേ അന്നേ വിളിച്ചത്..... എന്നിട്ട് ഇയ്യ് ഓനെ അങ്ങനെ ഒക്കെ വിളിക്കാൻ പാടുണ്ടോ..... “” ഇയ്യ് പൊയ്ക്കോ അമ്മൂ...... അന്റെ ഒരു ചീഞ്ഞ കോമഡി...... “നസ്രി “” ഇഷ്ട്ടായില്ല..... എന്നാ മാറ്റി പിടിക്കാം..... “” ഓഹ്..... ഒന്ന് മിണ്ടാതെ ഇരിക്കടി തെണ്ടീ..... “ദിയ “” മര്യാദക്ക് വീട്ടിൽ മൂടി പുതച്ചു കിടക്കേണ്ടിയിരുന്ന എന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നതും പോര ഇപ്പൊ എനിക്ക് മിണ്ടാനും പാടില്ലേ...... ഞാൻ ഇനിയും മിണ്ടും ഇയ്യ് എന്താടി കാട്ടാ...... ദിയ കുഷ്‌മിയെ...... “” ഓഹ്..... ഇയ്യ് മിണ്ടിക്കൊ...... ഞാൻ ഒന്നും പറഞ്ഞിട്ടില്ലേയ്.......“ദിയ “” ആ.... അങ്ങനെ വഴിക്ക് വാ...... “” ഇതും പറഞ്ഞ് ഞാൻ അവളെ കയ്യിൽ പിടിച്ചു നടന്നു.... പെട്ടന്ന് ഞാൻ അവളെ വലിച്ച് ഒരു കാക്കാന്റെ മുന്നിൽ കൊണ്ടുപോയി നിർത്തി.  . എന്തിനാടി ഇയ്യ് ഇന്നേ ഇങ്ങോട്ട് കൊണ്ടുവന്നത്.... “ദിയ അവളത് ചോദിച്ചതും ഞാൻ ഓൾക്ക് കണ്ണ് കൊണ്ട് താഴേക്ക് നോക്കാൻ ആംഗ്യം കാണിച്ചുകൊടുത്തു..... ഓഹ്.... ഇതിനായിരുന്നോ..... നിന്റെൽ പൈസ ഉണ്ടെങ്കിൽ നീ വാങ്ങിക്കോ..... “ദിയ “” അതിന് എന്റെൽ പൈസ ഇല്ലേയ്..... “” ആ..... ഇല്ലേൽ തിന്നണ്ട...... “ദിയ “” എന്ത ദിയ...... നല്ല കുട്ടിയല്ലേ...... ഒന്ന് വാങ്ങി തന്നൂടെ നിനക്ക്..... “” നമ്മളിത്രേം ആ പരട്ട കിളവിന്റെ കാല് പിടിച് ചോദിക്കണം എങ്കിൽ അവിടെ എന്താണ് ഉള്ളത് എന്ന് ഇങ്ങക്കറിയുഓ ചെങ്ങായിമാരെ...... ഇല്ലല്ലേ..... ഞാൻ പറഞ്ഞു തരാം...... മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് ഒരുപാട് മാങ്ങയും, പൈനാപ്പിളും, നെല്ലിക്കയുമൊക്കെ ഉപ്പിലിട്ട് വെച്ചിരിക്കാണ്..... അങ്ങനെ നമ്മളെ ശല്ല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഓള് വാങ്ങി തരാം എന്നേറ്റു...... അങ്ങനെ അതും കഴിച്ചോണ്ട് കോളേജ് കോംബൗണ്ടിലെ ഗേറ്റിനോട് ചേർന്ന ഒരു ചെറിയ മതിലിൽ ഞങ്ങൾ കയറി ഇരുന്നു..... നമ്മൾ പൈനാപ്പിൾ നല്ല ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാണ് സീനിയേഴ്സ് എന്ന് തോന്നിക്കുന്ന 4 ചായം പൂശിയ പെണ്ണുങ്ങൾ ഞങ്ങളെ അടുത്തേക്ക് വന്നത്..... അവർ അവിടെ വന്ന് നിന്നു എന്ന്വെച്ച് ഞാൻ മൈൻഡ് ചെയ്യാനൊന്നും പോയില്ല....... “” ടീ..... എന്താ നിന്റെ പേര്..... “” അതിൽ അഹങ്കാരി എന്ന് തോന്നിക്കുന്ന ഒരുത്തി നസ്രിനോട്‌ ചോദിച്ചു...... “” നസ്രിൻ നിയാസ്........ “” ഓള് നല്ല വിനയ കുലിതയായി പറഞ്ഞു..... “”!എന്താടി നിന്റെ പേര്.....“” ദിയനോട്  ആയിരുന്നു ആ ചോദ്യം..... “” ദിയ അഷ്മി...... “” “” മേടത്തിന്റെ പേര് എന്താണാവോ....“” ഓള് നമ്മളെ ആക്കി ചോദിച്ചതാണേലും എനിക്കത് മനസ്സിലായി..... പിന്നെ ഇയ്യ് വന്ന് ചോദിക്കൂമ്പോഴേക്ക് ഞാൻ എന്റെ ഈ സുന്ദര പേരങ്ങട്ട് പറയല്ലേ ഒന്ന് പോടീ....... പുറത്തേക്ക് സൗണ്ട് വന്നില്ലേലും ഉള്ളിൽ നല്ല വിശാലമായിട്ട് അതും പറഞ്ഞ് ഞാൻ എന്റെ പൈനാപ്പിൾ കഴിച്ചോണ്ടിരുന്നു...... അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അവളെന്റെ പൈനാപ്പിൾ തട്ടിതെറിപ്പിച്ചത്....... “” എന്താടി നിനക്ക് വായിൽ നാവില്ലെ...... “” ഇതും പറഞ്ഞോണ്ട് അവൾ ഒന്നൂടെ എന്റെ അടുത്തേക്ക് നിന്നതും അയോഗ്യ തള്ളേ നിന്നെ ഞാൻ എന്നും മനസ്സിൽ കരുതി ഒരു തള്ളങ് കൊടുത്തു അവളെ ... എന്റെ തള്ളലിന്റെ ശക്തികൊണ്ടാണെന്ന് തോന്നുന്നു അവൾ അവളെ ഫ്രണ്ട്സിന്റെ മേലെക്കൂടി വീഴാൻ പോയി..... ഭാഗ്യം വീണില്ല...... വീണിരുന്നേൽ ഇവിടെ ഇപ്പോ ഒരു കൊലപാതകം നടക്കുമായിരുന്നു.... “” ടീ...... നീ എന്റെ ദേഹത്ത് കൈ വെച്ചു അല്ലേ.... നിന്നെ ഞാൻ “” “”എന്നും പറഞ്ഞ് അവളെന്നെ തല്ലാനായി കൈ ഉയർത്തിയതും അത് തടയാനുള്ള സമയം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ വേഗം എന്റെ കണ്ണടച്ചു...... കുറച്ച് കഴിഞ്ഞിട്ടും അടിയൊന്നും കിട്ടാത്തത് കണ്ടപ്പോൾ ഞാൻ മെല്ലെ ഒരു കണ്ണ് തുറന്ന് നോക്കി...... അപ്പൊ ഉണ്ട് സീനിയർ എന്ന് തോന്നിക്കുന്ന വേറെ ഒരുത്തൻ അവളെ കൈ പിടിച് വെച്ചിരിക്കുന്നു..... നമ്മളെ നാച്ചൂന്റെ അത്ര മൊഞ്ചോന്നും ഇല്ലെങ്കിലും കാണാൻ തരക്കേടില്ലാത്ത ഒരുത്തൻ..... “” സാനിയ നീ ഇപ്പൊ പോ..... ഇവളെ തൊടാൻ നിനക്ക് ടൈം ആയിട്ടില്ല..... “” അതും പറഞ്ഞ് അവൻ അവളെ കൈ വിട്ടതും അവൾ എന്നേം അവനേം നോക്കി പല്ലിറുമ്പിയിട്ട് “” നിന്നെ ഞാൻ പിന്നെ കണ്ടോളാമെടി “” എന്നും പറഞ്ഞ് അവിടുന്ന് ഒരൊറ്റ പോക്ക്....... ‘ പിന്നേ..... ഇയ്യ് കാണാൻ വരുമ്പോ ഞാനങ്ങു നിന്ന് തരല്ലേ...... ഹും‘ നമ്മളിങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞ് എന്നെ ആ യക്ഷിയുടെ കയ്യിൽ നിന്നും രക്ഷിച്ച ആ പയ്യനോട് ഒരു താങ്ക്സ് പറയാൻ വേണ്ടി തല ഉയർത്തി അവന്റെ മുഖത്ത്ക്ക് നോക്കിയതും..... നമ്മൾ താങ്ക്സ് ഒക്കെ ഒഴിവാക്കി അന്തം വിട്ട് അവനെ നോക്കി നിന്നു........ .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story