അമൽ: ഭാഗം 3

അമൽ: ഭാഗം 3

രചന: Anshi-Anzz

നേരെ ചെന്ന് വീണത് അവന്റെ മടിയിലേക്കും. ഞാൻ അവനെ ദയനീയമായി ഒന്ന് നോക്കിയപ്പോൾ അവൻ എനിക്ക് നേരെ രൂക്ഷമായ നോട്ടം എറിഞ്ഞു. പിന്നെ ഞാൻ അവന്റെ മുഖത്ത് നോക്കാതെ എണീക്കാൻ നിന്നതും അവൻ എന്നെ പിടിച്ച് ഒറ്റ തള്ള്... ഉമ്മാ......... ഞാൻ വേദന കൊണ്ട് അലറി.... എന്റെ നടു പോയീന്നാ തോന്നുന്നേ..... അമ്മാതിരി ഉന്തല്ലേ അവൻ ഉന്തിയത്.... ഇതിലും നല്ലത് ആദ്യം വീണപ്പോ തന്നെ നിലത്തേക്ക് വീഴുന്നതായിരുന്നു.... എന്നാൽ ഇത്ര വേദന ഉണ്ടാവായിരുന്നില്ല.... വേദന കൊണ്ടെന്റെ കണ്ണൊക്കെ നിറഞ്ഞു. ഞാൻ അവനെ ഒന്ന് നോക്കിയപ്പോൾ ഒരു ദയയും കൂടാതെ എന്നെ നോക്കി പുച്ഛിച്ചിട്ട്‌ അവൻ അവിടുന്ന് പോയി. തെണ്ടി ഒന്നുല്ലേലും അവനല്ലേ എന്നെ തള്ളിയിട്ടത്..... അപ്പൊ ഒന്ന് എഴുന്നേൽക്കാനെങ്കിലും സഹായിച്ചൂടെ.... ഞാൻ എന്നെ കൊണ്ട് ആകുന്ന വിധം ഒന്നെഴുന്നേൽക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല.... ഭാഗ്യതിന് അപ്പോഴേക്കും അവരൊക്കെ അങ്ങോട്ട് ഓടി വന്നിരുന്നു. അമ്മൂ..... എന്താ പറ്റിയെ എന്ന് ചോദിച്ച് ഫൗസിയുമ്മ സ്റ്റെപ് കയറി വന്നപ്പോൾ നിലത്ത് കിടക്കുന്ന എന്നെയാണ് കണ്ടത്... അപ്പൊ തന്നെ അവരങ്ങോട്ട് വന്ന് എന്നെ എണീപ്പിക്കാൻ നോക്കി.... അമ്മൂ നിനക്ക് നീക്കാൻ കഴിയുന്നില്ലേ.... ഞാൻ നാച്ചൂനെ വിളിക്കാം.... അവൻ നിന്നെ എടുത്തോളും എന്ന് പറഞ്ഞപ്പോൾ ഞാൻ നേരത്തെ എന്നെ തള്ളിയിട്ടത് ഓർത്തിട്ട് വേണ്ടെന്ന് തലയാട്ടി നാജിയെ പിടിച്ച് എഴുന്നേറ്റു.... അമ്മൂ ഇവിടെ ഇരിക്ക്... നാജി എന്നെ സോഫയിൽ ഇരുത്തി.... എന്താ അമ്മൂ പറ്റിയെ.... നീ എങ്ങനെ വീണത്..... അവൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.... അതിപ്പോ ഇനി ഒന്നുകൂടി കാണിച്ച് തരണ്ടേ.... അത് കൊണ്ട് മോള് പോയി ആ കുപ്പിമ്മേൽ ഒന്ന് ചവിട്ടി നടക്ക് അപ്പൊ മനസ്സിലാവും എങ്ങനെ വീണതെന്ന്..... അല്ലപിന്നെ.... ഞാൻ പറയുന്നത് കേട്ട് നാജി ഒഴിച്ച് എല്ലാരും ചിരിച്ചു..... അവള് ആകെ ചമ്മി ഇരിക്കാണ്..... നോക്കി നടക്കണ്ടേ മോളെ..... വല്ലതും പറ്റിയോ.... ഇല്ല ഉമ്മാ.... എന്റെ നടുവിന് ചെറിയൊരു വേദന ഉണ്ട്.... അല്ലാതെ കുഴപ്പം ഒന്നുല്ല.... എന്നാ വാ ഭക്ഷണം കഴിക്കാം... .......................... ......................... ഞാൻ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോളാണ് നാച്ചു ഇറങ്ങി വന്നത്.... അവൻ എന്റെ നേരെയുള്ള ചെയറിൽ ഇരുന്നു.... അവനെ കാണുന്നതേ എനിക്കിപ്പോൾ കലിയാണ്.... ഞാൻ അവനെ നോക്കാതെ വേഗം fd കഴിച്ച് എണീറ്റു.... പുറത്ത് വന്നിരുന്നപ്പോൾ ദേ മാരണം അങ്ങോട്ട് വന്നിരിക്കുന്നു. അവൻ അവിടെ വന്നിരുന്നതും ഞാൻ നേരെ മുകളിലേക്ക് പോയി..... കുറച്ച് നേരം കഴിഞ്ഞപ്പോ നാജിയും വന്നു. അമ്മൂ... ഇപ്പൊ വേദന ഉണ്ടോ.... ഏയ് ഇല്ല.... അത് മാറി... നാജി ഏത് കോളേജിലാ പഠിക്കുന്നെ..... ഞാനും നീയും ഒക്കെ ഒരു കോളേജിൽ തന്നെയാ.... അതെങ്ങനെ.... ഞാൻ plus 2 അല്ലേ..... ആണ്.... But നമ്മുടെ കോളേജിന്റെ നിങ്ങടെ ഭാഗം ഗവണ്മെന്റിന്റെയും മാനേജ്‍മെന്റിന്റെയും കൂടിയാണ്.... അതുകൊണ്ടല്ലേ നിനക്ക് plus 2 വിന് അവിടെ അഡ്മിഷൻ കിട്ടിയത്.... ഇല്ലെങ്കിൽ എങ്ങനെ കിട്ടാനാ..... ഓഹ്.... അങ്ങനെ.... അല്ല നിന്റെ നാചുക്കാക്ക് എന്താ ജോലി..... ഒരു പണിയും ഇല്ലാതെ ഇങ്ങനെ തെക്ക് വടക്ക് നടക്കലാണോ.... ഹിഹി.... അയ്യോ അപ്പൊ മോൾക്ക് ഇക്കാക്ക് എന്താ പണീന്ന് അറിയില്ലേ..... എന്നിട്ടാണോ ഈ ഇളിക്കണത്.... ഇല്ല.... അറിയില്ല.... എന്തേ വല്ല പശൂനെ മേയ്ക്കലും ആണോ.... ഹിഹിഹി.... hello അമൽ.... മോളൊന്ന് കേട്ടാട്ടെ... ഈ നാചുക്കയാണ് നിന്റെ teacher..... what.... ടീച്ചറോ.... നീ എന്താ ഈ പറയുന്നേ.... അതേ... നാചുക്ക നമ്മളെ കോളേജിലെ ലെച്ചർ ആണ്.... Guest lecture ആണ്.... നിങ്ങൾക്ക് വേറെ ഒരു സാറിനെ വെക്കണ്ട എന്നാ മാനേജ്‍മെന്റ് താല്പര്യപ്രകാരം ഇക്കാക്ക നിങ്ങൾക്ക് കൂടി ക്ലാസ്സ്‌ എടുക്കുന്നു. പിന്നെ ഇക്കാക്ക ഭയങ്കര സ്ട്രിറ്റ് ആണ്.... അത് നിനക്കിപ്പോ ഏതാണ്ട് മനസ്സിലായിട്ടുണ്ടാകുമല്ലോ.... അപ്പൊ കാന്താരി അമൽ അവന്റെ ക്ലാസ്സിൽ നോക്കീം കണ്ടും ഒക്കെ ഇരുന്നോളോണ്ടു..... ഈ Nazal Ahmmed ഒരു ചീറ്റപുലിയാണ്..... ആരാണ് എന്താണ് എന്നൊന്നും നോക്കൂല.... തെറ്റ് കണ്ടാൽ ആളും തരവും നോക്കാതെ ശിക്ഷിച്ചിരിക്കും.... നിനക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു..... കേട്ടറിവല്ല കൊണ്ടറിവ് ആണെന്ന് തോന്നുന്നു..... അതേ മോളെ.... എന്റെ ഫ്രണ്ട്സിന്റെ ഇടയിൽ വെച്ച് ഇക്കാക്ക എന്നെ നല്ല വഴക്ക് പറഞ്ഞിട്ടുണ്ട്.... പിന്നെ എന്റേം ഓന്റേം തന്തേം തള്ളേം ഒന്നായത് കൊണ്ട് അവരെ പറഞ്ഞില്ല.... ഇപ്പൊ മോൾക്ക് മനസ്സിലായല്ലോ എല്ലാം.... മ്മ്മ്..... ഞാൻ ഒന്ന് മൂളി.... അല്ല നാജിക്ക് love affair ഒന്നും ഇല്ലേ..... എനിക്കോ..... അതും ഇമ്മാതിരി ഒരു ഇക്കാക്ക ഉണ്ടാകുമ്പോൾ.... നിന്റെ തളക്കകത്ത് വല്ല ഓളവും ഉണ്ടോ...... ഞാൻ ഇവന്റെ പെങ്ങളാണ് എന്നറിയുന്ന ഒരുത്തനും എന്നെ സ്നേഹിക്കൂല.... അതെന്താ..... അത് നീ നേരത്തെ പറഞ്ഞത് തന്നെ.... അവർക്കൊന്നും ഇവനെ പറ്റി കേട്ടറിവ് അല്ല.... കൊണ്ടറിവാണ് മോളെ.... എന്റെ ഇക്കാക്ക ആയോണ്ട് പറയല്ല.... ഇത്രക്കും കലിപ്പ് ഉള്ള ഒരു മൊതലിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.... ഈ വീട്ടിൽ ഒരു മൊതലും നിലനിൽക്കില്ല..... എല്ലാം ദേഷ്യം വരുമ്പോ തല്ലി പൊട്ടിക്കും..... പാവം അവന്റെ റൂമിലെ കണ്ണാടി.... എത്ര തവണ പൊട്ടി മാറ്റിയതാണെന്നറിയുഓ.... അവനൊക്കെ കെട്ടുന്ന പെണ്ണിനെ വല്ല ഇരുമ്പ്കൊണ്ടും പടക്കേണ്ടി വരും.... അതിന്റെ അതോഗതി കണ്ടവരുണ്ടാകില്ല.... അവള് പറയുന്നത് കേട്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു. കാരണം ഈ പറഞ്ഞ കാര്യങ്ങളെല്ലാം അപ്പടി ഉള്ള ആളാണ്‌ ഈ അമൽ.... അപ്പൊ പിന്നെ ഈ അമലും നസലും ഇനി ഒരു നടക്ക് പോകൂല്ല.... അമ്മൂ.... ഒരുപാട് നേരായി.... നീ പോയി കിടന്നോ.... മ്മ് ok gd night.... **---***-***--*--**-- രാവിലെ എണീറ്റ് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ജോഗിങ് കഴിഞ്ഞ് വരുന്ന നസലിനെയാണ്...... ഞാൻ അവനേം നോക്കിയില്ല, അവൻ എന്നേം നോക്കിയില്ല..... ജാഡ തെണ്ടി..... ഒന്ന് നോക്കി പുഞ്ചിരിച്ചു എന്ന് കരുതി മാനമൊന്നും ഇടിഞ്ഞു വീഴില്ലല്ലൊ.... ഞാൻ അവനെ ഓരോന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.... """"""""""""""""""""""""""""""""""""""""""""""""""""" hii ഇതുവരെയും നിങ്ങളോട് അവളല്ലേ കഥ പറഞ്ഞത്... ഇനി കുറച്ച് നേരത്തിന് ഞാൻ പറയാം..... എന്നെ കുറിച് കുറേയൊക്കെ കാര്യങ്ങൾ അവൾക്ക് മനസ്സിലായ പോലെ നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാകും അല്ലോ.... ഉപ്പ വിളിച്ച് പറഞ്ഞിരുന്നു ഉപ്പാന്റെ ചെങ്ങായിന്റെ മോള് ഇങ്ങോട്ട് വരുന്നുണ്ട്..... ഇവിടെ എന്റെ വീട്ടിൽ നിന്നാണ് അവളിനി പഠിക്കുന്നത് എന്നൊക്കെ.... അത് ആദ്യം എതിർത്തതും ഞാനാണ്..... ഇങ്ങോട്ടാരും വരണ്ട എന്ന് പറഞ്ഞ്..... പക്ഷേ നമ്മളെ ഉപ്പാന്റേം ഉമ്മാന്റേം പെങ്ങമ്മാരേം നിർബന്ധം കാരണവും വരുന്നത് എന്റെ കൂട്ടുകാരൻ മാരുടെ പെങ്ങളും പോരാത്തതിന് ഫിറോസിക്കാന്റെ മോളും ആയത്കൊണ്ട് ഞാൻ അതിന് സമ്മതിച്ചു. കോളേജിൽ വെച്ച് അഹങ്കാരികളായ കുറേ പെൺകുട്ടികളെ കണ്ടത് കൊണ്ടും മറ്റുചില കാരണങ്ങൾ കൊണ്ടും എനിക്ക് ഈ പെണ്ണുങ്ങളെ തീരെ ഇഷ്ടമില്ല...... എയർപ്പോർട്ടിൽ നിന്ന് അവളെ പിക്ക്ചെയ്യാൻ ഉപ്പ എന്നോട് പറഞ്ഞിരുന്നു. ആദ്യം ഞാൻ അതിനും വിസമ്മതിച്ചെങ്കിലും പിന്നെ പോയി.... ഉപ്പ അവളെ ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നെങ്കിലും ഞാൻ അത് നോക്കിയിരുന്നില്ല.... എന്തോ നോക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.... അവിടെ എത്തി കുറച്ച് മാറി നിന്ന് ഞാൻ വരുന്നവരെ ഒക്കെ വീക്ഷിക്കാൻ തുടങ്ങിയപ്പോളാണ് ഒരു മോഡേൺ ഡ്രെസ്സൊക്കെ ധരിച്ച ഒരു മൊഞ്ചത്തിയെ ഞാൻ കണ്ടത്..... അവളെ ഓവർ മൊഞ്ചന്നെ അവളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു എന്ന് കണ്ടതും ഞാൻ അവിടെന്ന് കുറച്ച് മാറി നിന്നു.... അപ്പോഴാണ് എനിക്ക് ഞാൻ കൂട്ടികൊണ്ടുപോകാൻ വന്ന കുട്ടിയെ കുറിച്ച് ഓർമ്മവന്നത്.... ഞാൻ വീണ്ടും അങ്ങോട്ട് തന്നെ നടന്നപ്പോൾ ഉണ്ട് നേരത്തെ കണ്ട ആ മൊഞ്ചത്തി ഒരുത്തനോട് സംസാരിച്ചു നിൽക്കുന്നു. അവന്റെ മുഖത്തെ ഭാവവും അവന്റെ പോക്കും അവളെ തിരിഞ്ഞുളള ഒറ്റക്ക് നിർത്തവും എല്ലാം കണ്ടപ്പോൾ ഞാൻ ഇതായിരിക്കുഓ ആ കുട്ടി എന്ന് ചിന്തിച്ച് ഫോൺ എടുത്ത് ആ ഫോട്ടോ നോക്കി. Yes ഇത് തന്നെ.... അമൽ.... അവളെ അടുത്ത് ചെന്നപ്പോൾ തന്നെ അവളെന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു... തിരിച് ഞാനും അവളെ നോക്കും എന്നുള്ള പേടി എനിക്കുള്ളത് കൊണ്ടാണ് ഞാൻ വേഗം ഉപ്പാക്ക് ഫോൺ വിളിക്കാൻ വേണ്ടി അവിടെന്ന് തിരിഞ്ഞത്... അങ്ങനെ അവളേം കൂട്ടി അവിടെന്ന് പോന്നപ്പോൾ ഞാൻ വേഗം മുന്നിൽ നടന്നു..... അവളെ നോക്കുക പോലും ചെയ്യാതെ....... അപ്പോഴാണ് അവള് ഫ്രണ്ടില് ഇരിക്കാൻ വേണ്ടി ഡോർ തുറന്നത്..... അത് എതിർത്ത് കൊണ്ട് ഞാൻ അവളോട് പുറകിൽ കയറാൻ പറഞ്ഞു..... ഇവളെ കണ്ടിട്ട് ഇതുവരെ ഒരു അഹങ്കാരി ആണെന്ന് തോന്നിയില്ലെങ്കിലും ഞാൻ ആ പറഞ്ഞതിന്റെ ദേഷ്യത്തിൽ അവള് ഡോർ വലിച്ചടക്കുന്നത് ഞാൻ കണ്ടു.... കൂടെ അവൾ എന്തൊക്കെയോ പിറു പിറുക്കുന്നതും....അതോടെ അവളൊരു കാ‍ന്താരി മുളകാണ് എന്ന് എനിക്ക് മനസ്സിലായി... എനിക്ക് എന്താണ് പറ്റിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല.... പിന്നീട് അവൾ വീട്ടിലെത്തിയ ശേഷം ഇതുവരെയും അവളെന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല.... എന്നാൽ പ്രതീക്ഷിക്കാതെ അവളെന്റെ മടിയിലേക്ക് വന്ന് വീണപ്പോൾ എനിക്കാകെ ദേഷ്യം വന്നു.... അപ്പൊ ഞാൻ കണ്ടതാ അവളെന്നെ ദയനീയതോടെ നോക്കുന്നത്..... പക്ഷേ ഒരു ദയയും കൂടാതെ എന്റെ കലിപ്പിൽ ഞാൻ അവളെ പിടിച്ച് തള്ളി..... അവൾ വീണിട്ടും എനിക്കവളോട് ഒരു സഹതാപവും തോന്നിയില്ല.... എന്നാൽ ഇതൊക്കെ അവളെ ഇക്കാക്ക മാര് അറിഞ്ഞാൽ അവർ എങ്ങനെയാണ് അവരെ കുഞ്ഞുപെങ്ങളെ നോക്കുന്നത് എന്ന് എനിക്ക് നല്ലോണം അറിയാം.... എന്നിട്ടും ഞാൻ അവളെ വേദനിപ്പിക്കാണ്.... അവള് എല്ലാവരോടും നല്ല കൂട്ടാണ്.... ഈ വീട്ടിൽ ഇന്നൊരു പേര് കേൾക്കുന്നുണ്ടെങ്കിൽ അത് അമ്മു എന്നാണ്.... എന്നാ ഞാൻ അവളെ അമ്മൂ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല.... അമൽ.... അതാണ്‌ അവളെ വിളിക്കാൻ നല്ലത്........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story