അമൽ: ഭാഗം 32

അമൽ: ഭാഗം 32

രചന: Anshi-Anzz

“” ടാ ഇയ്യൊന്ന് മിണ്ടാതെ ഇരിക്ക് പ്ലീസ്..... “” അവൻ മറ്റവനെ നോക്കി പറഞ്ഞു..... “” പെങ്ങളെ പ്ലീസ്......  എന്റെ പേര് നജാഫ്..... MBA ഫൈനലിയർ സ്റ്റുഡന്റാണ്....  നമ്മളിപ്പോ പരിജയപെട്ടില്ലേ....., ഇനി എന്നെ ഹെൽപ് ചെയ്യുമോ..... “” “” പരിജയപെട്ടു എന്നത് ശെരി തന്നെ.... But ഒരു കണ്ടീഷൻ കൂടെ ഉണ്ട്..... “” അതെന്താ....... “-നെജു “” തന്റെ ഈ ഫ്രണ്ട് എന്നോട് സോറി പറയണം...... “” “” നടന്നത് തന്നെ..... ടാ നെജു ഞാൻ ഈ ഊളയോട് സോറി പറഞ്ഞിട്ട് നിനക്ക് ആ പെണ്ണ് സെറ്റാകൂലട്ടോ...... ഇതിനെയൊക്കെ പിടിച്ച് ആ ഭിത്തിയിൽ ഉരതേണ്ട സമയം കഴിഞ്ഞു.... “” “” എന്നാ വേണ്ട.....  പിന്നെ ടാ കോപ്പേ..... ഇയ്യ് വല്ല്യേ സൂപ്പർ സീനിയർ ആണെന്ന് കരുതി എന്റെ മെക്കിട്ടെടുക്കാൻ വരണ്ടട്ടോ..... ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല..... “” “” നീ ആരായാലും എനിക്കെന്താടി..... “” “” ഞാൻ ആരാണെന്ന് അറിയുമ്പോളും നിന്റെ ഈ ഡയലോഗ് ഒക്കെ അവിടെ തന്നെ ഉണ്ടാകണം...... കേട്ടോടാ...... “” “” നീ കുറേ നേരായല്ലോടി കിടന്ന് വലുത് പറയുന്നു..... എന്നാ ഒന്ന് പറയടി നീ ആരാണെന്ന്...... “” “” ടോ.... എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി.... എന്നെ വിളിക്കാൻ നിൽക്കണ്ട..... ഞാൻ DJ യുടെ പെണ്ണാ *...... “” “” വാട്ട്‌ !!!!!!!!!!“” നമ്മളത് പറഞ്ഞതും അവർ രണ്ടുംകൂടി ഒരുമിച്ച് ചോദിച്ചു  ..... പടച്ചോനെ ഒരാവേശത്തിൽ പറഞ്ഞു പോയതാ..... ഏതായാലും ഏറ്റെന്ന് തോന്നുന്നു.... രണ്ടിന്റേം മുഖം കണ്ടിട്ട് ഞെട്ടിയ പോലുണ്ട്..... നീ എന്താ പറഞ്ഞേ..... ഒന്നൂടെ പറഞ്ഞേ..... "-നെജു “” ഞാൻ DJ യുടെ പെണ്ണാണെന്ന്...... ഇപ്പൊ കേട്ടോ.... “” നമ്മളത് പറഞ്ഞ് അവരെ നോക്കിയപ്പോളുണ്ട് രണ്ടും അന്തംവിട്ട് മുഖത്തേക്ക് നോക്കി നിൽക്കുന്നു.....  അള്ളോഹ് ആ ചെക്കന് ഈ കോളേജിൽ ഇത്ര വിലയൊക്കെ ഉണ്ടായിനോ..... അവനാള് തെരക്കേടില്ലല്ലോ...... “” അയ്യോ...... DJ ന്റെ പെണ്ണായിരുന്നോ..... ഞങ്ങൾ ആളറിയാതെ... പറ്റി പോയതാണ്...... ടാ ഇവളോട് സോറി പറഞ്ഞേക്ക് നിനക്ക് അറിയാലോ DJ യെ..... “” എന്ന് നജാഫ് പറഞ്ഞതും അവൻ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് തലയാട്ടി..... “” കുട്ടീ...... സോറി..... ഞാൻ ആളറിയാതെയാണ് അങ്ങനെ ഒക്കെ പറഞ്ഞത്..... ദയവു ചെയ്ത് താനിനി ഇതൊന്നും DJ യോട് ചെന്ന് പറയരുത്..... “” അവനെന്നെ നോക്കി അത്രേം പറഞ്ഞതും ഞാൻ ചിരി കണ്ട്രോൾ ചെയ്ത് നിൽക്കായിരുന്നു....... “” ഇല്ല..... ഞാനായിട്ട് പറയില്ല...... താൻ പോയി വിളമ്പാതെ ഇരുന്നാൽ മതി...... “” “” മ്മ്....... ok...... സോറി ട്ടോ ഒരു വട്ടം കൂടി...... DJ യോട് പറയരുതേ.....  “” “” ഇല്ലടോ....... “” പാവം ആളൊരു പൊട്ടനാണെന്ന് നമ്മക്ക് മനസ്സിലായി...... പെങ്ങളെ എന്റെ കാര്യമോ..... ഒന്ന് സെറ്റാക്കി തരണേ പ്ലീസ്..... “-നെജു “” ഞാൻ ശ്രമിക്കാം...... അല്ല ഇയാളെ പേരെന്താ....... “” “” ആര്ടെ....???? “” “” തന്റെ തന്നെടാ.... “” “” ഓഹ്... എന്റെ ആയിരുന്നോ...... പേരിലൊക്കെ എന്തിരിക്കുന്നു കുട്ടീ....... എന്നാലും താൻ ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം എന്റെ പേര് *അക്ബർ അലി * “” “” മ്മ് നൈസ് നെയിം....... അപ്പൊ പിന്നെ കാണാം മിസ്റ്റർ അക്ബറലി ആൻഡ് നജാഫ്...... “” ഞാൻ അവരോട് രണ്ട് പേരോടും ഒന്ന് ചിരിച്ചിട്ട് വേഗം ക്ലാസ്സിലേക്ക് വിട്ടു....... പടച്ചോനെ ആ അക്ബറലി ഇതൊന്നും ആ DJ യോട് പോയി പറയാതിരുന്നാൽ മതിയായിരുന്നു..... ഞാൻ എന്തൊക്കെയാ അവരോട് പറഞ്ഞത്...... ശോ.... ഇതൊക്കെ ആ DJ REMIX അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും എന്തോ..... നമ്മൾ ക്ലാസ്സിലെത്തിയതും ബെല്ലടിച്ചതും ഒപ്പമായിരുന്നു...... അതുകൊണ്ട് ആ കലിപ്പൻ അപ്പൊ തന്നെ ക്ലാസ്സിൽ നിന്നിറങ്ങി പോയി...... ഞാൻ വേഗം നമ്മളെ ചങ്കാളെ അടുത്തേക്ക് ചെന്നതും അവരൊക്കെ കൂടി എന്നെയിട്ട് പൊരിക്കാൻ തുടങ്ങി...... ടീ നിനക്ക് ഒരു ദിവസമെങ്കിലും സാറിന്റെ ക്ലാസ്സിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ..... എന്നും പുറത്ത് തന്നെ....... "-വരുൺ “” ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...... “” നമ്മളാണ് ട്ടോ ഇത് പറഞ്ഞത്..... ഓഹ് ഒന്ന് നിർത്തടി നിന്റെ ഈ ഒടുക്കത്തെ ചളി...   ഈ ക്ലാസ്സിലെ ഏറ്റവും വല്യേ ചളിയൻ നമ്മളെ ശാദി ആയിരുന്നു.... ഇതിപ്പോ നീ അവനേം ഓവർടൈക്ക് ചെയ്യുമല്ലോ...... "-അജു “” നിന്റെ ഒരു കോമഡി.....  ടീ ദിയ ആ അക്ബറലിയെ കാണാൻ എന്തൊരു മൊഞ്ചാ...... “” അക്ബറലിയോ..... അതാരാ അമ്മൂ...... "-ദിയ “” ടീ ഞാൻ ഇന്ന് രാവിലെ നിന്നോട് പറഞ്ഞില്ലേ ഗ്രൗണ്ടിൽ വെച്ച് ഒരുത്തനുമായി പ്രശ്നം ഉണ്ടായവൻ...... അവനാണ് അക്ബർ അലി.... “” അതിന് നിനക്കവന്റെ പേരെവിടുന്ന് കിട്ടി....."-ശാദി “” അതൊക്കെ ഞാൻ പറയാം...... അതിന് മുൻപ് ഞാനാ ഷൈമയെ ഒന്ന് നോക്കട്ടെ...... അവളെവിടെ...???? “” അവൾ nazal സാറിന്റെ പിറകെ എന്തോ doubt ചോദിക്കാനാണെന്നും പറഞ്ഞ് അങ്ങോട്ട് പോയിട്ടുണ്ട്...... "-വരുൺ “” ഓഹ്.... പടച്ചോനെ ഞാൻ ഇതെങ്ങനെ ഒരു കരക്കെത്തിക്കും...... “” നീ എന്താടി ഈ ഒറ്റക്ക് വർത്താനം പറയുന്നേ.... "-അജു ‘ അത് പിന്നെ ഞാൻ നിങ്ങളോട് എല്ലാം പറയാം ’ എന്നും പറഞ്ഞ് ഞാൻ അവർക്ക് അവിടെ നടന്നതൊക്കെ പറഞ്ഞു കൊടുത്തു..... അത് കേട്ട് കഴിഞ്ഞതും എല്ലാവരും കൂടി നമ്മളെ നിർത്തിപൊരിച്ചു..... ആ ദിൽയാൻ ജാഷിമിന്റെ പെണ്ണാണെന്ന് പറഞ്ഞതിന്....... ഡാ നിങ്ങൾ അത് വിട്.. .  അത് ഞാനാ കോന്തനോട് ചുമ്മാ തട്ടി വിട്ടതാ....... പക്ഷേ ഇവിടുത്തെ പ്രോബ്ലം ഇപ്പൊ അതൊന്നുമല്ല...... എന്താടി..... "-നസ്രിൻ “” അത് പിന്നെ..... ഞാൻ എങ്ങനെ ഷൈമയെ സെറ്റാക്കി കൊടുക്കും..... ആ നെജാഫ് ആണേൽ എന്നോട് അത്രേം പറഞ്ഞതാ.....  പക്ഷേ ഇതും പറഞ്ഞോണ്ട് ഞാൻ എങ്ങനെ അവളെ അടുത്തേക്ക് ചെല്ലും...... അവൾക്കാണേൽ നാച്ചൂന്റെ മേലെ ഒരു കണ്ണും ഉണ്ട്...... ആ അവളോട് ഞാൻ ഇതെങ്ങനെ പോയി പറയും....  “” അതൊക്കെ നമുക്ക് പറഞ്ഞ് സെറ്റാക്കാം....  നീ ടെൻഷൻ ആവാതെഇരിക്ക്...    "-ചേട്ടായി “” പക്ഷേ അതുമാത്രമല്ലടാ... അതിലും വലിയ ഒരു പ്രശ്നം ഇവിടെ കിടപ്പില്ലെ...... “” എന്ത്...???? “-കോറസ് “” ആ അക്ബറലി എങ്ങാനും ആ DJ യോട് ഞാൻ ഈ തള്ളിവിട്ടതൊക്കെ പോയി പറഞ്ഞാൽ പിന്നത്തെ കാര്യം ഒന്ന് ചിന്തിച് നോക്കിൻ...... “” അതൊക്കെ നമുക്ക് വരുന്നിടത്തു വെച്ച് കാണാം..... ഇപ്പൊ നീ വീട്ടിൽ പോകാൻ നോക്ക്.... സ്കൂൾ വിട്ടിട്ട് ഒരുപാട് നേരായി....... "-അജു... ആണോ..... എന്നാ ഞാൻ പോകാ...... നാളെ കാണാം.... bye.....എന്നും പറഞ്ഞ് ഞാൻ വേഗം നാച്ചൂന്റെ അടുത്തേക്ക് ഓടി...... ✨✨✨✨✨✨ “”  ഫൗസിയുമ്മാ ഇങ്ങള്  ഈ നാച്ചു പറയുന്നത് കേട്ടോ....  “” എന്താ അമ്മൂ..... “-ഫൗസിയുമ്മ “” അതവൻ പുറത്ത് പോകാൻ നിൽക്കാണ്..... അപ്പൊ ഇവൻ പറയാ എന്നോടും കൂടെ പോരാൻ...... “” ഏ......അവൻ നിന്നോട് അങ്ങനെ പറഞ്ഞോ..... “-ഫൗസിയുമ്മ “” ആ.... ഉമ്മാ  .... ഏതായാലും പോയേക്കാം..... ഞാൻ കുറച്ച് ദിവസമായി കരുതുന്നു ഒന്ന് ടൗണിൽ പോണംന്ന്..... എനിക്ക് ഒന്നുരണ്ട് ആവശ്യങ്ങൾ ഉണ്ട്...... “” “” ആ.... എന്നാ മോള് പോയിട്ട് വാ.... “” ടീ..... ഞാൻ എപ്പൊഴാടി നിന്നോട് അങ്ങനെ പറഞ്ഞേ..... ഉമ്മച്ചി ഇവള് കള്ളം പറയുവാ..... ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല....... “-നാച്ചു “” എന്തിനാ നാച്ചു നീ ഉമ്മാനോട് ഇങ്ങനെ മറച്ചുവെക്കുന്നെ..... നീ എന്നെ കൊണ്ടുപോകുന്നതിൽ ഫൗസിഉമ്മാക്ക് ഒരു എതിർപ്പും ഇല്ല...... അല്ലേ ഉമ്മാ..... “” “” ആ.... മോളേ.....മോള് പോയിട്ട് വാ...... “” എന്നും പറഞ്ഞ് ഉമ്മ നമ്മളെ അവന്റെ കൂടെ ടൗണിലേക്ക് തള്ളി വിട്ടു...... അവനിട്ട് നന്നായി പണിത സന്തോഷത്തിൽ ഞാൻ അവനെ നോക്കിയപ്പോളുണ്ട് അവനെന്നെ ഇപ്പൊ ചുട്ട് എരിക്കും എന്ന പോലെ  നോക്കി കണ്ണുരുട്ടുന്നു..... നമ്മൾ പിന്നെ അതൊന്നും മൈന്റ് വെക്കാതെ വേഗം പോയി വണ്ടിയിൽ കയറി.......... :::::::::::::::::::::::::::::::: കുരിപ്പ്...... എനിക്കിട്ട് എങ്ങനെ പണിയണം എന്ന് ചിന്തിച്ച് നടക്കാ...... ഇപ്പൊ തന്നെ കണ്ടില്ലേ ഞാൻ ഒരു അർജന്റ് കാര്യത്തിനാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ഓരോ നുണയും പറഞ്ഞ് പിന്നാലെ കൂടിയത്...... ഇതിനൊക്കെ ഉള്ളത് നിനക്ക് ഞാൻ നാളെ സ്കൂളീന്ന് തരാടി എന്നും മനസ്സിൽ കരുതി ഞാൻ വണ്ടി എടുത്തു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story