അമൽ: ഭാഗം 33
Sep 26, 2024, 21:14 IST

രചന: Anshi-Anzz
ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് വണ്ടി എടുത്തു...... പെണ്ണാണെൽ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഓളെ ഒരു ഓഞ്ഞ ഇളി ഇളിക്കുന്നുണ്ട്...... അത് കാണുമ്പോൾ തന്നെ കലിപ്പ് ഏതുവഴിയാ വരുന്നേ എന്നറിയൂല...... ഞാൻ അവളെ നോക്കി പല്ലിറുമ്പിയിട്ട് വണ്ടി സ്പീഡിൽ കത്തിച്ചു വിട്ടു........ രാത്രി ആയതുകൊണ്ട് തന്നെ ഈ സാദനത്തിനെ എവിടെയും നിർത്തിപോകാനും പറ്റില്ല....... നീ പുറകെ കൂടിയതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് ശെരിക്കും അറിയാമെടി....... പക്ഷേ അതൊന്നും നടക്കാൻ പോകുന്നില്ല....... “” ടീ...... നീയല്ലേ നിനക്ക് എന്തൊക്കെയോ ആവശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞത്....... എവിടെയാ ഇറണ്ടേണ്ടത്..... “” “” എനിക്ക് എവിടേം ഇറങ്ങേണ്ട........ എനിക്ക് ഒരാവശ്യോം ഇല്ലതാനും...... “” അതും പറഞ്ഞ് ആ കുരിപ്പ് വീണ്ടും ഇളിക്കാൻ തുടങ്ങി..... ഓഹ് ദേഷ്യം പെരുവിരൽ മുതലങ് എരിഞ്ഞു കയറുന്നുണ്ട്....... പിന്നെ അതെല്ലാം വണ്ടിയുടെ ഹോണിൽ തീർത്തു..... ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്കാണ് ഞാൻ അവരോട് വരാൻ പറഞ്ഞിട്ടുള്ളത്....... അവിടെ എത്തിയതും ഞാൻ വണ്ടി കുറച്ച് അകലെ പാർക്ക് ചെയ്ത് അതിൽ നിന്നിറങ്ങി...... ഇവളാണ് സാധനം..... നമ്പാൻ പറ്റൂല അതുകൊണ്ട് കാർ ലോക്കാക്കി ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ പെണ്ണെന്നെ നോക്കി ഇളിക്കുന്നു....... ഈ കുരിപ്പെന്തിനാ ഇങ്ങനെ ഇളിക്കുന്നെ...... ഇതിലൊക്കെ എന്തോ പന്തികേടുള്ളത് പോലെ...... ഞാൻ വീണ്ടും അവളെ ഒന്ന് നോക്കിയിട്ട് അങ്ങോട്ട് നടന്നു. ഒരു ചെറിയ തോടിന് മുകളിലുള്ള പാലത്തിലൂടെ ഞാൻ കയറി...... അവിടെ എത്തിയതും അവരെല്ലാം അവിടെ നേരെത്തെ തന്നെ വന്നിട്ട് ഉണ്ടായിരുന്നു...... ഇവിടുന്ന് നോക്കിയാൽ പെണ്ണിനെ നേരെ കാണാൻ സാധിക്കും.... ആ കാറിനുള്ളിൽ ഇരുന്ന് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടികൂട്ടുന്നുണ്ട്....... “” സാബ്...... എത്ര നാളായി കണ്ടിട്ട്...... ഹൗ ആർ യു??? “” “” ഫൈൻ....... ഹൗ ആർ യു??? “” “” ഫൈൻ സാബ്..... “” “” റാണാ..... നിങ്ങൾ എന്തിനാണ് ഇത്രേം റിസ്ക് എടുത്ത് അവിടുന്ന് ഇപ്പൊ ഇങ്ങോട്ട് വന്നത്???? “” “” സാബ്..... ഞങ്ങൾ സാബിനെ കണ്ട് ഒരു കാര്യം പറയാൻ വേണ്ടിയാണ് വന്നത്...... “” “” എന്താണ് റാണാ..... eny problem.... “” “” സാബ്...... അവർ സാബിന്റെ അന്ത്യം കാണാനായി ഒരുങ്ങി കഴിഞ്ഞു..... സാബ് സൂക്ഷിക്കണം....... “” “” ഋഷികേഷ് എന്റെ കാര്യം ഓർത്ത് നിങ്ങളാരും പേടിക്കണ്ട..... നിങ്ങൾ നിങ്ങളെ സൂക്ഷിച്ചാൽ മതി..... എനിക്കൊന്നും സംഭവിക്കില്ല...... “” “” സാബ് അങ്ങനെയല്ല...... സാബിന്റെ കാര്യം ഞങ്ങൾക്കറിയാലോ...... but അവർ സാബിന്റെ ഫാമിലിയെ തകർക്കും....... സാബ് അവരുടെ ഫാമിലിയെ ഇല്ലാതാക്കിയത് പോലെ....... “” “” റാണാ....... ഇവിടെ വന്ന് എന്റെ ഒരു രോമത്തിൽ തൊടാൻ പോലും അവർക്കാർക്കും കഴിയില്ല...... കാരണം ഞാൻ പറയേണ്ടതില്ലല്ലോ..... അത് കൊണ്ട് എന്നെ ഓർത്ത് ടെൻഷൻ വേണ്ട..... നിങ്ങൾ careful ആയിരിക്കണം “” “” ഞങ്ങൾ ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ സാബിനെ അറിയിച്ചെന്നെ ഉള്ളു..... “” “” മ്മ്..... ഞാൻ മനസ്സിലാക്കുന്നു ഋഷികേശ്...... നിങ്ങളെ ഈ സ്നേഹത്തിനു മുന്നിൽ എന്നും ഈ Nazal തോറ്റുപോയിട്ടേ ഉള്ളു...... “” “” സാബ്...... ഇനി എന്നാണ് അങ്ങോട്ടേക്ക്..? “” “” വരണം...... ഈ അടുത്തായിട്ട് ഒരൊന്നൊന്നര വരവ് കൂടി എനിക്ക് അങ്ങോട്ടേക്ക് വരേണ്ടി വരും......“” “ റാംകുമാർ യാദവ് സാബ് സാബിനോട് അന്വേഷണം പറയാൻ ഏല്പിച്ചിട്ടുണ്ട്....... ”“ “” തിരിച്ച് ഞാനും അന്വേഷിചെന്ന് പറഞ്ഞേക്ക്..... “” “” സാബ് വിവാഹം ഒന്നും കഴിക്കുന്നില്ലേ...... സാബിന്റെ ആമി ഇപ്പോഴും ചാറ്റാറുണ്ടോ? “” “” റാണാ..... അതൊക്കെ അന്ത കാലമല്ലേ...... ഞാൻ മറവിക്ക് വിട്ടുകൊടുത്ത അവളുടെ ഓർമകൾ........ അതൊന്നും ഇപ്പോൾ ഇല്ല....... പിന്നെ എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല...... എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു പെണ്ണും നരകിക്കേണ്ടി വരരുത്...... “” “” അത് സാബ് പറഞ്ഞത് തെറ്റാണ്...... സാബിന്റെ ലൈഫിലേക്ക് കടന്ന് വരുന്ന പെൺകുട്ടി ഭാഗ്യം ചെയ്തവളായിരിക്കും...... ഒരിക്കലും ആ പെൺകുട്ടിക്ക് കണ്ണ് നിറക്കേണ്ടി വരില്ല...... ഞങ്ങളെ സാബിന്റെ ശരീരത്തിൽ ജീവനുള്ള കാലത്തോളം അത് അങ്ങനെ തന്നെ ആയിരിക്കും...... “” “” ഋഷികേഷ്....... നീ പറഞ്ഞതെല്ലാം ശെരിയാണ്...... സാബിന്റെ ലൈഫിലേക്ക് വൈകാതെ തന്നെ ഒരു angel കടന്ന് വരും...... സാബിന്റെ ലൈഫ് തന്നെ മാറ്റി മറിക്കാൻ വേണ്ടി... “” “” നിങ്ങളെ ആഗ്രഹം പോലെ നടക്കട്ടെ.... “” “” എന്ന ok..... ഞങ്ങൾ പോകാൻ ഒരുങ്ങുകയാണ്..... ഇനി സാബിന്റെ മാര്യേജിന് കാണാം..... വൈകാതെ തന്നെ...... “” “” റാണാ..... നിങ്ങൾ food കഴിച്ചോ..... “” “” അതേ സാബ്.... കഴിച്ചു..... “” “” ആ.... എന്നാൽ ok..... പിന്നെ കാണാം......“” ഞാൻ അവരെ രണ്ടുപേരെയും ഹഗ്ഗ് ചെയ്ത് യാത്രയാക്കി...... തിരിച്ച് കാറിലേക്ക് വന്ന് കയറിപ്പോളും ഉണ്ട് ആ കുരിപ്പ് എന്നെ നോക്കി ഇളിക്കുന്നു..... ഇതിനെ ഞാൻ ഇന്ന് തല്ലികൊല്ലും “” എന്താടി നീ ഇരുന്ന് കിണിക്കണത്..... വട്ടായോ..... “” “” വട്ട് നിന്റെ ഓൾക്ക്..... പന്നി.... വന്നവർ പറയേണ്ടതൊക്കെ പറഞ്ഞു പോയോ.... “” “” അതൊക്കെ നീയെന്തിനാടി അറിയുന്നേ.... “” “” വെറുതെ ചോദിച്ചെന്നെ ഉള്ളു..... ‘ അവർ സാബിന്റെ അന്ത്യം കാണാനായി ഒരുങ്ങി കഴിഞ്ഞു’...... “” അവൾ പെട്ടന്ന് ഈ വാക്കുകൾ പറഞ്ഞതും ഞാൻ ഒന്ന് പതറിക്കൊണ്ട് അവളെ നോക്കി..... അപ്പൊ പെണ്ണുണ്ട് എന്നെ നോക്കി ഒരുമാതിരി ഒരു ചിരി ചിരിക്കുന്നു...... പടച്ചോനെ ഇവളിതെങ്ങനെ കേട്ടു...... ഇനി ഇത് വല്ല ജിന്നുമാണോ...... അവളെ നോട്ടത്തിലും ചിരിയിലുമൊക്കെ എന്തോ പന്തികേടുള്ളത് പോലെ...... ആ കാന്ത കണ്ണ് കണ്ടിട്ട് തന്നെ പേടിയാവുന്നു...... “” മോനിപ്പോ ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നാവും ചിന്തിക്കുന്നതല്ലേ..... “” “” ആണെങ്കിൽ...... “” ഉള്ളിലെ പതർച്ച പുറത്ത് കാട്ടാതെ ഞാൻ അവളോട് ചോദിച്ചു..... “” ആണേൽ ഒന്നുമില്ല..... മോനതും ചിന്തിച്ചോണ്ടിരുന്നോ...... “” അവളെ ആ മറുപടി കേട്ടതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി..... അവളുണ്ടോ പേടിക്കുന്നു..... അതിലും നന്നായിട്ട് എന്നെ പേടിപ്പിക്കാണ്..... “” ടാ കലിപ്പാ..... time എത്ര ആയെന്നാ നിന്റെ വിചാരം...... നമുക്ക് വീട്ടിലേക്ക് പോകൊന്നും വേണ്ടേ..... ഉമ്മ ഒരുപാട് നേരായി വിളിക്കുന്നു..... “” “” ഞാൻ എനിക്ക് തോന്നുമ്പോൾ പോകും.... നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിന്നാലെ ചാടി തൂങ്ങി വരാൻ...... അതുകൊണ്ട് മിണ്ടാതെ അവിടെ ഇരുന്നോ..... ഇല്ലേൽ ചുരുട്ടി മടക്കി പുറത്തേക്ക് എറിയും.... പറഞ്ഞില്ലെന്നു വേണ്ട..... “” അതും പറഞ്ഞ് അവളെ ഒന്ന് കലിപ്പിൽ നോക്കിക്കൊണ്ട് ഞാൻ വണ്ടി നേരെ ജിമ്മിലേക്ക് വിട്ടു...... “” എന്തിനാടാ കലിപ്പാ ഈ നട്ടപാതിരക്ക് ഇങ്ങോട്ട് വന്നത് .... ഇനി ഇതിന്റെ ഒരു കുറവും കൂടെ തനിക്കുള്ളൂ...... “” അവൾ പറയുന്നതിനൊന്നും ഒരു മറുപടിയും കൊടുക്കാതെ ഞാൻ അകത്തേക്ക് കയറി പോയി..... പുറകെ തന്നെ ‘ ടാ കലിപ്പാന്നും ’ വിളിച്ചോണ്ട് ആ കുരിപ്പ് ഓടി വരുന്നുണ്ട്...... ഞാൻ മുകളിലേക്ക് കയറി ചെന്നതും അവിടെ നമ്മളെ ഇവിടുത്തെ സ്ഥിരം ഫ്രണ്ട്സ് ഒക്കെ ഇരിപ്പുണ്ടായിരുന്നു..... “” ഹായ് ഗായ്സ്....... ഹൗ ആർ യു..... “” “” ഫൈൻ..... എന്തേ ഇന്ന് വൈകിയത്..... “” “” ചെറിയ ഒരു പരുപാടി ഉണ്ടായിനു..... “” ഞാൻ അവരോടൊന്ന് ചിരിച്ച് അതിനുള്ള മറുപടി കൊടുത്തിട്ട് വർക്ക്ഔട്ട് തുടങ്ങി....... എന്റെ കൂടെ ആദ്യമായി ഒരു പെണ്ണിനെ അങ്ങോട്ടേക്ക് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അവൻമാരൊക്കെ അവളെ വായും തുറന്ന് നോക്കി നിൽക്കുന്നുണ്ട്..... അവളാണേൽ അവിടെ ഒരു ചെയറിൽ കാലിന്മേൽ കാലൊക്കെ കയറ്റിവെച്ച് ഇരുന്ന് ഞാൻ ചെയ്യുന്നത് നോക്കി പുച്ഛിക്കാ.... കുരിപ്പ്..... അവളെ ഇരുത്തം ഒക്കെ കണ്ടാൽ തോന്നും ഇതവളുടേതാണെന്ന്....... ഞാൻ വെയിറ്റ് എടുക്കുന്നത് നിർത്തി ട്രെഡ്മിൽ കയറിയതും അവൾ ഇരുന്നിടത്തു നിന്ന് കയ്യൊക്കെ ഒന്ന് കൊട്ടി എണീറ്റു...... എന്റെ നേർക്ക് നടന്നു വന്നതും ഇവളിനി ഇതെന്തിനുള്ള പുറപ്പാടാ എന്നും ചിന്തിച്ച് നിൽക്കുന്ന എന്നേം മറികടന്ന് കൊണ്ട് അവൾ എന്റെ പുറകിലേക്ക് പോയി...... അവളെന്താണ് കാട്ടുന്നത് എന്നറിയാൻ വേണ്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോളുണ്ട് പെണ്ണ് ഞാൻ എടുത്ത്കൊണ്ടിരുന്ന വെയിറ്റും എടുത്ത് നിൽക്കുന്നു..... ഒരു നിമിഷം കണ്ണൊക്കെ ഒന്ന് തിരുമ്മി ഞാൻ നോക്കി..... എന്ത് മാത്രം വെയിറ്റുള്ള ആ സാധനം ആണ് അവൾ ഒരു കൂസലും ഇല്ലാതെ കയ്യിൽ പിടിച്ച് നിൽക്കുന്നെ..... ചുറ്റും നോക്കിയപ്പോൾ അവൻമാരുടെ അവസ്ഥ എന്നെക്കാളും കഷ്ട്ടം...... ഒടുവിൽ അവൾ എന്നെ നോക്കി പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോൾ ഒരു ലോഡ് പുച്ഛം അങ്ങട്ട് ഇട്ട് കൊടുത്തു....... അത് കണ്ടതും അവളെന്നെ നോക്കി മുഖം കൂർപ്പിച്ചിട്ട് ആ വെയിറ്റെടുത് നിലത്തിട്ടു....... എന്നിട്ടെന്നെ ഒരു നോട്ടവും...... ഉഫ്...... അതൊന്ന് കാണന്നെ വേണം...... അവിടെ കുറേ നേരം വർക്ക്ഔട്ട് ചെയ്തു..... ഇവിടെ ഒരുത്തി കുറേ നേരമായി ഇരുന്ന് ഉറങ്ങാൻ തുടങ്ങീട്ട്.... കയ്യിലുണ്ടായിരുന്ന ബോട്ടിൽ കൊണ്ട് മുഖം കഴുകിയിട്ട് ടർക്കി കൊണ്ട് അത് തുടച്ചെടുത് തിരിഞ്ഞപ്പോളാണ് ഞാൻ ആ സുന്ദരമായ കാഴ്ച കണ്ടത്...... അത് കണ്ടതും കയ്യിലുണ്ടായിരുന്ന വെള്ളം എടുത്ത് അവളെ തല വഴി ഒഴിച്ചു..... പെണ്ണ് ഞെട്ടി തിരിഞ്ഞ് എന്നെ നോക്കിയതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി...... “” എന്താടി ഇവിടെ കൂടാനാണോ നിന്റെ പ്ലാൻ..... പോരുന്നൊന്നും ഇല്ലേ..... “” എന്റെ ചോദ്യത്തിന് ഒരു നോട്ടമായിരുന്നു അവളെ മറുപടി..... എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി കാറിൽ കയറി ഇരുന്നു..... “” ടാ..... തെണ്ടി.... നീയിത് എങ്ങോട്ടാ പോകുന്നെ..... നിനക്ക് വീട്ടിലേക്ക് പോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ ... സമയം 12 :30 കഴിഞ്ഞു....... നീ ഏത് കാട്ടിലേക്കാ ഈ കുന്തോം ഓടിച്ചു പോകുന്നത്.... “” “” നിന്റെ അമ്മായിടെ കല്യാണം ആണെന്ന് കേട്ടു..... അവിടം വരെ ഒന്ന് പോയി വരാം എന്ന് കരുതി..... എന്തേ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..... “” ✨✨✨✨✨✨✨ തെണ്ടി..... എന്നെയിട്ട് പഠിപ്പിക്കാണ്.... ഉറക്ക് വന്നിട്ട് നിൽക്കാൻ വയ്യ ......വീട്ടിൽ ആ AC യും ഇട്ട് മൂടി പുതച്ചുകിടക്കേണ്ട എനിക്ക് ഏത് നേരത്താണാവോ ഇവനിട്ട് പണി കൊടുക്കാൻ തോന്നിയത്...... ഇങ്ങനെ ഒക്കെ ചിന്തിച്ച് നമ്മളവനെ നോക്കിയപ്പോൾ അവൻ വണ്ടി നിർത്തി ഇറങ്ങാനുള്ള പുറപ്പാടിലാണ്.....എവിടെയാ നിർത്തിയത് എന്നറിയാൻ വേണ്ടി മുന്നിലേക്ക് നോക്കിയതും ഒരു വലിയ പുഴക്കര..... അവൻ കാറിൽ നിന്നിറങ്ങി പോയി ഡ്രെസ്സൊക്കെ മാറ്റി ഒരു ഷോർട്സ് മാത്രം ഉടുത്തോണ്ട് ഉണ്ട് വരുന്നു..... അയ്യേ..... ഈ കലിപ്പന് ഇത് തീരെ നാണല്ലേ..... ഞാൻ എന്ന ഒരാൾ ഇവിടെ ഉണ്ടെന്ന ബോധം പോലും ഇല്ലാതെ അവൻ അവന്റെ ജിമ്മൻ ബോഡിയും കാട്ടി നിൽക്കുന്നത് കണ്ടില്ലേ..... പെട്ടന്നാണ് അവൻ പുഴയിലേക്ക് ചാടിയത്.... കാറിൽ നിന്നിറങ്ങാനൊക്കെ എനിക്ക് നല്ല പൂതി ഉള്ളതുകൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.... . നല്ല നിലാവുള്ളതിനാൽ വേറെ വെളിച്ചമൊന്നും ആവശ്യമില്ലായിരുന്നു..... ഓഹ്..... ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ വല്ലാത്തൊരു ഫീൽ..... ഞാൻ ഷൂ അഴിച്ചു വെച്ച് പാന്റ് അടിഭാഗം ഒന്നൂടെ മുകളിലേക്ക് കയറ്റിവെച്ചു...... ഷർട്ടിന്റെ കയ്യ് ഒന്നൂടെ മടക്കി ഞാൻ ആ പുഴക്കരയിലെ കല്ലിനുമേലെകൂടി നടന്നു..... അതിന്മേൽ ചവിട്ടി ശെരിക്കും നടക്കാനൊന്നും പറ്റുന്നില്ല ..... രണ്ട് വശത്തേക്കും ചെരിഞ്ഞ് ചെരിഞ്ഞാണ് നടക്കുന്നത്..... ആ കലിപ്പൻ വെള്ളത്തിൽ കിടന്ന് അറമാദിക്കാ...... ഹും ബ്ലഡി ഫൂൾ..... ഈ നട്ടപാതിരക്കാ അവന്റെ ഒടുക്കത്തെ നീരാട്ട്...... ഞാൻ അവനേം പ്രാകി കൊണ്ട് വെള്ളത്തിലെ ഒരു ചെറിയ വലിയ കല്ലിൽ കയറി നിന്നു..... കുറച്ച് കഴിഞ്ഞതും ആ കല്ല് നിന്ന് ഇളകാൻ തുടങ്ങി.... പടച്ചോനെ പണി പാളിയോ..... എന്നും വിജാരിച് ഞാൻ നോക്കുമ്പോളുണ്ട് ആ കലിപ്പൻ നിന്ന് കല്ലിളക്കുന്നു..... കള്ള പന്നി കാട്ടുന്ന പണി കണ്ടില്ലേ..... ഞാൻ ഇപ്പൊ വീഴും..... “” ആ ...... ആ.... നാച്ചു..... വേണ്ട..... ആ.... ബ്ലും....... “” ✨✨✨✨✨✨✨ അവളെ ഒന്ന് പേടിപ്പിക്കണം എന്നെ കരുതിയിരുന്നുള്ളൂ.... പക്ഷേ അപ്പോഴേക്കും അവൾ വെള്ളത്തിൽ വീണു...... വെള്ളത്തിൽ വീണ സാദനത്തിനെ ആണേൽ പിന്നെ നോക്കിയിട്ട് കാണുന്നുമില്ല..... റബ്ബേ.... ഇനി അതെങ്ങാനും ഒലിച്ചു പോയോ.... നല്ല അടിഒഴുക്കുള്ള സ്ഥലമാണ് ...... ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചെങ്കിലും അവളെ കണ്ടില്ല..... ഒടുവിൽ വെള്ളത്തിലേക്ക് ഊളിയിട്ടു പോയി ഒന്ന് തിരഞ്ഞെങ്കിലും എനിക്കവളെ കാണാൻ സാധിച്ചില്ല...... ഒടുക്കം ആകെ ടെൻഷൻ ആയി വെള്ളത്തിൽ നിന്ന് പൊങ്ങിയ എന്നെ വീണ്ടും എന്തോ കാലിൽ പിടിച്ച് വെള്ളത്തിലേക്ക് താഴ്ത്തി...... എത്ര മുകളിലേക്ക് ഉയരാൻ ശ്രമിച്ചിട്ടും എനിക്കതിനു കഴിയുന്നില്ല....... പുഴയുടെ അടിതട്ടിലേക്ക് അതെന്നെ വലിച്ചുകൊണ്ട് പോയപ്പോൾ മനസ്സിൽ തെളിഞ്ഞത് അമലിന്റെ മുഖവും അവളോടൊപ്പം ഇത്രേം നേരെ സ്പെൻഡ് ചെയ്ത ആ നല്ല നിമിഷങ്ങളുമായിരുന്നു...... രണ്ടുപേർക്കും ഒരുമിച്ച് തീരാനാവും വിധി...........തുടരും....