അമൽ: ഭാഗം 35
Sep 28, 2024, 22:32 IST

രചന: Anshi-Anzz
നമ്മൾ വീട്ടിലേക്ക് മിക്ക ദിവസവും രാത്രിഇതുപോലെ വൈകിയാണ് വരാറ്..... അതുകൊണ്ട് ഉമ്മച്ചി ഡോർ തുറന്ന് തരാതെ ആയി..... ആദ്യത്തെ രണ്ട് മൂന്ന് തവണ പുറത്ത് കിടക്കേണ്ടി വന്നതുകൊണ്ട് നമ്മൾ കണ്ടെത്തിയ ഒരു ഐഡിയ ആയിരുന്നു ഇത്...... വേറൊന്നും അല്ല..... പുറത്തിന്ന് എന്റെ റൂമിന്റെ ബാൽക്കണിയിലേക്ക് ഒരു ഏണി വെച്ച് കയറുക...... അത്കൊണ്ട് അതെടുക്കാനായി ഞാൻ ഇങ്ങോട്ട് വന്നതും എന്റെ പുറകെ തന്നെ അവളും വന്നു...... ഞാൻ ഏണി എടുത്ത് സെറ്റാക്കി വെച്ചതും എന്നെയൊക്കെ ഉന്തി മറിച്ചുകൊണ്ട് ആ കുരിപ്പ് ആ ഏണിയിലൂടെ മുകളിലേക്ക് കയറി പോയി...... അവൾക്കത് ഒരു പ്രയാസവും ഉണ്ടായില്ല...... അയി ബല്ലാത്ത ചാദനം തന്നെ ഇത്... അവൾ മുകളിലെത്തിയതും ഞാൻ ഏണിയിലൂടെ കയറാൻ തുടങ്ങി..... മൂന്നാല് സ്റ്റെപ് കയറിയതും ഏണി ഇളകാൻ തുടങ്ങി......പടച്ചോനെ പണി പാളിയോ എന്നും കരുതി ഞാൻ മുകളിലേക്ക് നോക്കുമ്പോൾ ഉണ്ട് ആ കുരിപ്പ് എന്നെ നോക്കി ഇളിച്ചിട്ട് ആ ഏണി പിടിച്ച് കുലുക്കുന്നു..... “” ടീ..... വേണ്ട..... ഞാൻ ഇപ്പൊ വീഴും..... “” പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും നമ്മൾ നടൂംകുത്തി നിലത്ത് വീണു.... ഹവൂ ബല്ലാത്ത ജാതി..... എന്റെ നടു പണി ആയീന്നാ തോന്നുന്നേ..... ഞാൻ എനിക്കിട്ട് പണിത ആ മൊതലിനെ ഒന്ന് നോക്കിയപ്പോളുണ്ട് അവൾ മേലെ നിന്ന് വായപൊത്തി ചിരിക്കുന്നു.... “” ടാ കലിപ്പാ.... ഇപ്പൊ equal ആയി...... നീ എന്നെ കല്ലിളക്കി തള്ളിയിട്ടതിനു പകരം ഞാൻ നിന്നെ ഏണി ഇളക്കി തള്ളിയിട്ടു.. അതുകൊണ്ട് നീയിനി ഇങ് കയറി പോര്..... ഞാൻ ഒന്നും ചെയ്യൂല..... “” പെണ്ണവിടെ നിന്ന് വിളിച്ച് പറയുന്നത് കേട്ട് സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിയിരുന്നു..... ഉമ്മച്ചി എങ്ങാനും കേൾക്കൊ ആവോ അവളുടെ ഈ ലൗഡ്സ്പീക്കറിന്റെ ശബ്ദം..... ഞാൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി..... ഇതിനെ വിശ്വസിക്കാൻ പറ്റൂല.... ചിലപ്പോ ഇനിയും തള്ളിയിടും...... അതുകൊണ്ട് ഞാൻ മുകളിലേക്ക് കയറാതെ അവളെ തന്നെ നോക്കി നിന്നപ്പോൾ അവൾ പുറകോട്ട് തിരിഞ്ഞുനിന്നു...... ആ ഗ്യാപ്പിൽ തന്നെ ഞാൻ വേഗം മുകളിലേക്ക് കയറി..... പുറകോട്ട് തിരിഞ്ഞു നിൽക്കുന്ന അവളെ കഴുത്തിൽ പിടിച്ച് ഒരു ഉന്തങ് കൊടുത്തു...... പെണ്ണ് മുന്നിലെ ചുമരിൽ പോയി തട്ടി നിന്ന് എന്നെ നോക്കി.... ഒന്നും പറയൊന്നും ചെയ്തില്ല..... അവൾക്ക് പറയാനുള്ളതൊക്കെ അവളെ ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു..... “” ടാ.... കലിപ്പാ..... വേഗം ഡോർ തുറക്ക്.. .. എനിക്ക് ഉറക്ക് വന്നിട്ട് വയ്യ...... “” ആഹാ മോളപ്പൊ അതിന് കാത്ത് നിൽക്കാണ് അല്ലേ.... കാണിച്ചു തരാടി....... “” എന്റെ റൂമിൽ നീ കാല് കുത്തരുത്..... അതെനിക്ക് ഇഷ്ട്ടമല്ല..... അതുകൊണ്ട് മോളിനി ഇങ്ങനെ നിന്റെ റൂമിൽ പോകും.....“” “” അതെന്താ ഞാൻ നിന്റെ റൂമിലൂടെ പോയാൽ “” “” പോകേണ്ടന്നല്ലേ പറഞ്ഞത്..... “” “” അതെന്താ ഞാൻ പോയാൽ... “” “” നിന്ന് നാഗവല്ലി കളിക്കാതെ മാറി നിൽക്കെടി മുന്നീന്ന് ...... പിന്നെ ഞാൻ പറഞ്ഞത് കാര്യം ആയിട്ടാ എന്റെ റൂമിലൂടെ കയറാം എന്ന നിന്റെ പൂതി ഉണ്ടല്ലോ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര്.... “” “” വാശിയാണോ ...???? “” “” ആ.... വാശിയാണ്.... “” “” ആ.... എന്നാ എനിക്കും വാശിയാണ് “” എന്ന് പറഞ്ഞ് പെണ്ണ് ബാൽക്കണിയുടെ കമ്പിയിൽ കയറി നിന്നു..... അള്ളോഹ് ഈ കുരിപ്പ് ഇനി ഇതിന്റെ മേലെന്ന് ചാടാൻ പോകാണോ.... ഞാൻ അതും ചിന്തിച്ച് അവളെ നോക്കിയപ്പോഴേക്കും പെണ്ണൊരൊറ്റ ചാട്ടമായിരുന്നു..... വേറെ എങ്ങോട്ടും അല്ല.. അവളെ റൂമിന്റെ ബാൽക്കണിയിലേക്ക്..... ഈ കാര്യത്തിൽ ഒക്കെ ഇവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ ..... ഇനി ഇതിന് ഇതിന്റെ മുൻപും ഇതായിരുന്നോ പണി എന്റെ റൂമിന്റെ ബാൽക്കണിയിൽ നിന്നും അവളെ റൂമിന്റെതിലേക്ക് കുറച്ചധികം ഗ്യാപ് ഉണ്ട്...... അതാണ് ആ കാന്താരി ഒരു പരവും ഇല്ലാതെ നിഷ്പ്രയാസം ചാടികടന്നത് ..... ✨✨✨✨✨✨✨ നമ്മൾ വല്ല്യേ ആളായി അവനോടുള്ള വാശിയിൽ അവിടുന്ന് ഇവിടേക്ക് ബാഹുബലിയെ പോലെ വരുവൊക്കെ ചെയ്തു..... അവനെ ഒരു പുച്ഛത്തോടെ നോക്കി ഡോർ തുറക്കാൻ നോക്കുമ്പോളാണ് ഞാൻ ആ വലിയ സത്യം മനസ്സിലാക്കിയത്...... ഈ പാണ്ടാറം റൂമിന്റെ ഡോർ അകത്തൂന്ന് കുറ്റിയിട്ടിരിക്കാണ്..... ഏത് നേരത്താണാവോ എനിക്ക് അങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ തോന്നിയത്..... ഇനി ഇപ്പൊ എന്ത് ചെയ്യും..... നമ്മൾ ആ കലിപ്പനെ ഒരു ദയനീയതോടെ നോക്കിയപ്പോൾ ഉണ്ട് ആ കള്ളപന്നി നിന്ന് ഭയങ്കര ചിരി ചിരിക്കുന്നു...... “” ‘ ചെമ്മീൻ ചാടിയാൽ മുട്ടോളം.... പിന്നേം ചാടിയാൽ ചട്ടിയോളം ‘’ഈ ഡയലോഗ് പണ്ടാരോ പറഞ്ഞത് എത്ര ശെരിയാ..... “” ബ്ലഡിഫൂൾ..... എന്നെയിട്ട് വാരുന്നത് കണ്ടില്ലേ..... ഇതിനൊക്കെ ഉള്ളത് ഞാൻ നിനക്ക് പിന്നെ തരാടാ ...... നമ്മളിങ്ങനെ ഓരോന്ന്മനസ്സിൽ കൂട്ടി അവനെ വീണ്ടും നിഷ്ക്കു ഭാവത്തിൽ നോക്കി.... “” നാച്ചു പ്ലീസ്.... നീയാ ഡോർ തുറന്ന് അകത്തു കയറി ഈ ഡോർ ഒന്ന് തുറന്ന് താ..... പ്ലീസ്.... എനിക്ക് നല്ലോണം ഉറക്ക് വരുന്നുണ്ട്..... “” കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നാണല്ലോ... “” ആണോ...... ഉറക്ക് വരുന്നുണ്ടെങ്കിൽ അവിടെ കിടന്നങ്ങ് ഉറങ്ങിക്കോ..... ഞാൻ പോയി അകത്തു കയറി ചാച്ചട്ടെ ട്ടോ ..... അപ്പൊ okay bye..... Bad night and horror dreams.... “” അതും പറഞ്ഞ് ആ കലിപ്പൻ ഡോർ അടച്ച് അകത്തേക്ക് പോയി..... പുറത്ത് കിടക്കാൻ നമ്മക്ക് പേടി ഒന്നും ഇല്ലെങ്കിലും ഈ നനഞ്ഞ ഡ്രെസ്സുമായി നിൽക്കുന്നത് എനിക്കെന്തോ ആകെ അസ്വസ്ഥത ഉണ്ടാക്കി....നല്ല തണുത്ത കാറ്റ് വീശുന്നത് കൊണ്ട് എനിക്ക് നല്ല തണുപ്പും ഉണ്ടായിരുന്നു...... ഞാൻ വീണ്ടും ആ തെണ്ടിയെ ഒരുപാട് വിളിച്ച് നോക്കി... no റെസ്പോൺസ് ✨✨✨✨✨✨✨ നമ്മൾ അകത്തു കയറി ഡ്രെസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് കിടക്കാൻ വേണ്ടി ഒരുങ്ങി...... കുറേ നേരം അവൾ അവിടെ കിടന്ന് ഓരോന്ന് വിളിച്ച് കൂവിയെങ്കിലും ഞാൻ ഡോർ തുറന്ന് കൊടുത്തില്ല..... ഇപ്പോഴാണേൽ അവളെ സൗണ്ടൊന്നും കേൾക്കുന്നില്ല....... ഇനി ആ കാന്താരി അവിടെ കിടന്ന് ഉറങ്ങിയിട്ടുണ്ടാകുമോ..... പുറത്ത് നല്ല മഴക്കുള്ള ഒരുക്കം ഉണ്ട്...... വെള്ളത്തുള്ളികൾ ഭൂമിയെ ചുംബിക്കാനായി വെമ്പൽ കൊണ്ടിരിക്കുന്നു...... ഇനി ആ മഴപാറ്റൽ കൊണ്ടിട്ട് നാളെ അവൾ പനി പിടിച്ച് കിടന്നാൽ അത് എനിക്ക് തന്നെ പണിയാവും..... അതുകൊണ്ട് ഞാൻ അവളുടെ ഡോർ തുറന്ന് കൊടുക്കാം എന്ന് കരുതി അവളെ റൂമിലേക്ക് പോയി..... അവിടെ ചെന്ന് ഡോർ തുറന്നതും ബെഡിൽ കിടക്കുന്ന സാദനത്തിനെ കണ്ട് ഞാൻ ഒന്ന് ഞെട്ടി...... ഇവളിതെങ്ങനെ അകത്തു കയറി..... എന്ന് ഞാൻ തല പുകഞ്ഞു ചിന്തിക്കുമ്പോൾ പെണ്ണെന്റെ മുഖത്തേക്ക് നോക്കി പുരികം പൊക്കിയും താഴ്ത്തിയും എന്താണെന്ന് ചോദിക്കാണ്... “” നീ എങ്ങനെ അകത്തു കയറി...... “” "“ നിന്റെ കുഞ്ഞപ്പൻ ഉണ്ടായിരുന്നു ഇതിനകത്ത്... അങ്ങേരോട് നീ ഡോർ തുറന്ന് തരുന്നില്ല എന്ന് പറഞ്ഞപ്പോൾ മൂപ്പര് തുറന്ന് തന്നു എന്തേയ് ഇനി വല്ലതും അറിയണോ..... ”“ “” ശവം.... ഞാൻ കൊടുക്കുന്ന അതേ നാണയത്തിൽ എനിക്ക് മറുപടി തരാണ്...... എന്നാലും ഇവളിതെങ്ങനെ “” ‘ ചിന്തിച് നിൽക്കാതെ ഇറങ്ങി പോടാ എന്റെ റൂമീന്ന് ’ എന്നും പറഞ്ഞ് അവളെന്നെ ഒന്ന് നോക്കി.... തിരിച്ച് അവളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പുറത്തേക്ക് കടക്കാൻ നിന്ന എന്നെ പുറകിൽ നിന്നും ഒരൊറ്റ ചവിട്ടായിരുന്നു...... നേരെ മുന്നിലെ ചുമരിൽ പോയി പിടിച്ച് നിന്നു...... ചവിട്ടിയ മുതലിനെ നോക്കിയപ്പോൾ അവളെന്നെ നോക്കി പല്ലിളിച്ചിട്ട് ഡോർ അടച്ചു....... ഇത് നേരത്തെ നീയെന്നെ പിടിച്ച് തള്ളിയതിന്.... അപ്പൊ അതും equal, ആയി..... ഇനി സാർ സുഗമായിട്ട് പോയി കിടന്നുറങ്ങിക്കോ...... ശവം..... കൊടുത്തത് അതേ സ്പോട്ടിൽ തിരിച്ചു തരുന്ന ഇങ്ങനത്തെ ഒരു മുതലിനെ ഞാൻ ആദ്യമായിട്ട് കാണുവാ..... ✨✨✨✨✨✨ നമ്മളെങ്ങനെയാണ് അകത്തെത്തിയത് എന്ന് അവനെ പോലെത്തന്നെ നിങ്ങൾക്കും doubt ഉണ്ടാകും അല്ലേ ...... നമ്മളൊനെ ഒരുപാട് പ്രാകി ഓനോടുള്ള ദേഷ്യം മുഴുവൻ ഡോറിലും ജനലിലും ആയി തീർക്കുമ്പോളാണ് ജനൽ ലോക്ക് അല്ലെന്ന ആ വലിയ സത്യം ഞാൻ മനസ്സിലാക്കുന്നത്..... അപ്പൊ തന്നെ അതിനുള്ളിലൂടെ കയ്യിട്ട് ഏന്തിവലിഞ്ഞു ഞാൻ ആ ലോക്ക് തുറന്നു അകത്തു കയറി..... ഇതാണ് അവിടെ ഉണ്ടായത്..... സമയം ഒരുപാട് ആയിട്ടുണ്ട് ....... എനിക്ക് നല്ല ഉറക്കും ഉള്ളതുകൊണ്ട് ഞാൻ വേഗം ഉറങ്ങിപ്പോയി ================ ഷിറ്റ്.... time ഒരുപാട് ആയിരിക്കുന്നു..... ഇനി ഞാൻ എപ്പോ കോളേജിൽ പോകാനാണ്.... ഉമ്മാനോട് ഞാൻ പറഞ്ഞതാണ് എത്ര വൈകി കിടന്നതാണേലും രാവിലെ എന്നെ നേരത്തെ വിളിക്കാൻ...... എന്റെ ജോഗിങ് വർക്ക്ഔട്ട് സുബഹി നിസ്ക്കാരം അതൊന്നും ഒഴിവാക്കുന്നത് എനിക്ക് ഇഷ്ട്ടല്ല...... ഞാൻ വേഗം എണീറ്റ് ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു... താഴേക്ക് ഇറങ്ങി ചെന്നപ്പോളാണ് ഞാൻ ആ ആളെ കണ്ടത്.... ............തുടരും....