അമൽ: ഭാഗം 36
Sep 29, 2024, 21:03 IST

രചന: Anshi-Anzz
അമലും നാജിയുമൊക്കെ ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു....... നമ്മക്കാണേൽ അവളെ കാണുമ്പോത്തിന് കലിപ്പ് കയറുന്നുണ്ട്..... ഞാൻ അവളെ നോക്കാതെ വേഗം പോയി food കഴിക്കാൻ വേണ്ടി ഇരുന്നു...... ഉമ്മച്ചി നമ്മളെ തന്നെ നോക്കി നിൽക്കാ....... അതെന്തിനാണെന്ന് അറിയാവുന്നത് കൊണ്ട് നമ്മൾ അങ്ങോട്ട് നോക്കാതെ ഇരുന്നേലും ഉമ്മച്ചിന്റെ നിർത്താതെ എന്നെതന്നെയുള്ള നോട്ടം എനിക്ക് സഹിക്കാൻ പറ്റാതെ ആയി..... അതുകൊണ്ട് ഞാൻ ഉമ്മച്ചീടെ മുഖത്തേക്ക് നോക്കി നൈസായിട്ടൊന്ന് ഇളിച്ചുകൊടുത്തു...... “” എവിടെ ആയിരുന്നെടാ നീ ഇന്നലെ രാത്രി...... “” “” ഞാൻ എന്നും പോകാറുള്ളതല്ലേ അങ്ങനെ..... പിന്നെന്താ എന്റുമ്മാക്ക് ഇന്നൊരു ചോദ്യം...... “” “” എന്നും പോകുന്ന മാതിരി ആയിരുന്നോ ഇന്നലെ..... ഒരു പെൺകുട്ടീനേം കൊണ്ട് രാത്രി പുറത്ത് പോയിട്ട് കയറി വരുന്ന സമയം കണ്ടില്ലേ..... നീ ഇന്നലെ അവളെ എന്തിനാ നിന്റെ കൂടെ ജിമ്മിലൊക്കെ കൊണ്ടുപോയത്..... “” , പടച്ചോനെ..... ഈ കുരിപ്പ് എല്ലാം പറഞ്ഞുകൊടുത്തോ....... പുഴയിൽ പോയത് പറഞ്ഞോ ആവോ..... ഉമ്മച്ചിക്ക് ഞാൻ ആ നേരത്ത് അങ്ങോട്ട് പോകണത് തന്നെ ഇഷ്ട്ടല്ല..... അപ്പൊ ഇവളേം കൂടെ കൊണ്ടുപോയി എന്നറിഞ്ഞാൽ മിസിസ് അഹമ്മദ് ഇന്നെന്റെ കൊലവെറി നടത്തും........ , “” അതെന്താ ഉമ്മാ...... ഞാൻ എന്നും രാത്രി ജിമ്മിൽ പോകാറുള്ളതല്ലേ...... ഇവള് കൂടെ ഉണ്ടെന്ന് കരുതി ഞാൻ പോകാതെ ഇരിക്കുന്നത് എന്തിനാ...... ഞാൻ പറഞ്ഞോ ഇവളോട് എന്റെ കൂടെ വരാൻ....... എനിക്കിട്ട് പണിയാൻ വേണ്ടി കൂടെ പോന്നതല്ലേ....... അതിന് സപ്പോർട്ട് ചെയ്ത് കൊണ്ട് നിങ്ങൾ അവളെ എന്റെ കൂടെ പറഞ്ഞുവിടേം ചെയ്തു....... ജിമ്മിലല്ലേ ഞാൻ പോയത്...... അല്ലാതെ ബാറിലൊന്നും അല്ലല്ലോ...... “” ✨✨✨✨✨✨ ആ കലിപ്പൻ ഫൗസിമ്മാക്ക് നേരെ സംസാരിക്കുന്നത് കേട്ടില്ലേ..... ഒരു പേടിയും ഇല്ല...... ഹും “” ഓഹ്..... ഭാഗ്യം ഇന്നലെ നീ ഇവളെ കൊണ്ട് ആ പുഴക്കരയിലേക്കൊന്നും പോയില്ലല്ലോ അല്ലേ...... “” , ഇല്ല..... ഉമ്മാ..... അവനൊന്ന് പതറിക്കൊണ്ട് മറുപടി പറഞ്ഞു....... അതെന്തിനാ ഇവൻ കള്ളം പറഞ്ഞത്...... അതിലെന്തോ ഉണ്ട്..... പൊളിച് തരാമെടാ..... , “” എന്താ നാച്ചു..... നീ ഇത്ര പെട്ടന്ന് മറന്നോ..... നമ്മൾ ഇന്നലെ പുഴക്കരയിൽ പോയിരുന്നു...... നീ ഒന്ന് ശെരിക്കും ഓർത്തു നോക്കിയേ....... നീ അതിൽ ഇറങ്ങി കുളിച്ചതൊന്നും നിനക്ക് ഓർമ്മയില്ലേ..... “” ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചിട്ട് അത് പറഞ്ഞതും അവനുണ്ട് റബ്ബേ ഇന്നൊരു നോട്ടം....... ആ ചെകുത്താന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചു പോയി...... അതുകൊണ്ട് വേഗം അവന്റെ മുഖത്ത്ന്ന് കണ്ണെടുത്തിട്ട് പ്ലെയ്റ്റിലേക്ക് നോക്കി തലയും താഴ്ത്തി ഇരുന്നു....... “” എനിക്ക് ഉറപ്പായിരുന്നു നീ അങ്ങോട്ട് പോയിട്ടുണ്ടാകും എന്ന്...... എന്റെ മോനെ എനിക്കറിഞ്ഞൂടെ........ നിന്റെ വാപ്പ ഇന്ന് ഇങ്ങോട്ടൊന്ന് വിളിക്കട്ടെ..... മൂപ്പർക്ക് തന്നേയൊള്ളൂ ഈ കാര്യങ്ങൾ ഒക്കെ മാനേജ് ചെയ്യാൻ പറ്റാ...... “” “” അതിന് ഉമ്മച്ചി..... അവിടെ പോയെന്ന് വെച്ച് ഇപ്പൊ എന്താ ഉണ്ടായേ...... എനിക്കും ഇവൾക്കും ഒന്നും സംഭവിച്ചിട്ടൊന്നും ഇല്ലല്ലോ..... “” “” അതൊന്നും നീ എന്നോട് പറയണ്ട...... ഞാൻ പറയുന്നത് ഒന്നും അല്ലെങ്കിലും നീ കേൾക്കില്ലല്ലോ..... നിനക്ക് നിന്റെ വാപ്പ തന്നെയാ നല്ലത്...... “” ✨✨✨✨✨ ഉമ്മച്ചി പറയുന്നത് കേട്ട് ഞാൻ ആകെ കലിപ്പ് കയറി നിൽക്കാണ്..... എല്ലാം വരുത്തി വെച്ചതും പോരാ എന്നെ ഒറ്റി കൊടുത്തിരിക്കുന്നു....... എന്നിട്ട് അന്തസ്സായി ഇരുന്ന് ഇളിക്കണത് കണ്ടില്ലേ ശവം...... ആ മോന്ത നോക്കി ഒന്ന് കൊടുക്കാനാ തോന്നുന്നത്..... പക്ഷേ ഇവര് ഇവിടെ നിൽക്കുമ്പോൾ അതിന് പറ്റില്ലല്ലോ ....... അതുകൊണ്ട് അവളെ കാല് നോക്കി ഒരു ചവിട്ടങ് കൊടുത്തു....... പെട്ടന്ന് കിട്ടിയ ചവിട്ടിന്റെ വേദനയിൽ അവളെ അടുത്ത്ന്ന് ഒരു ശബ്ദം വന്നു....... അതൊന്നും വക വെക്കാതെ എന്റെ കലി മുഴുവൻ ഞാൻ അവളെ കാലിൽ ചവിട്ടി ഞെരിച്ചു തീർത്തു....... അവളെ മോന്തന്റെ expressions കണ്ടിട്ട് ഉമ്മച്ചി എന്താ "കൊമ്മൂ" എന്നൊക്കെ ചോദിക്കുന്നുണ്ട്..... ഒരു കൊമ്മു ഹും എന്താ അമ്മൂ മുളക് കടിച്ചോ...... കണ്ണിലൊക്കെ വെള്ളം നിറഞ്ഞല്ലോ....... “-ഉമ്മച്ചി “” ആക്രാന്തം കാട്ടിയിട്ട് മുളക് കടിച്ചിട്ടുണ്ടാകും.... നാജി നിന്റെ ആ ഊളാച്ചിക്ക് കുറച്ച് വെള്ളം എടുത്ത് കൊടുക്ക്..... “” നമ്മൾ അവളെ നോക്കി ഒരു പുച്ഛം ഭാവത്തോടെ പറഞ്ഞതും അവൾ എന്നെ നോക്കി കണ്ണുരുട്ടി...... ============== ടാ...... സമയം കുറേ ആയല്ലോ...... ഇന്ന് അമ്മു ഇല്ലേ.... nazal സാറിന്റെ കാറും പാർക്കിങ്ങിൽ ഇല്ല.. “-വരുൺ ആ...... എന്താണെന്ന് എങ്ങനെ അറിയാനാ വരുണെ..... അവളുടെ ഫോൺ ഇന്നലെ രാത്രി തൊട്ട് സ്വിച്ച് ഓഫ് ആണ്..... അവൾ ഇങ്ങോട്ട് വരട്ടെ...... കാണിച്ചു കൊടുക്കാം അവൾക്ക്..... “-അജു അജു പറഞ്ഞത് ശെരിയാ..... ഞാനും ഇന്നലെ കുറേ ട്രൈ ചെയ്തു....... കിട്ടിയില്ല...... ഇവൾക്കിത് എന്ത് പറ്റി ആവോ....... “-ദിയ അവൾ ഇന്ന് ലീവാണെന്ന് വല്ലതും നിന്നോട് വിളിച്ച് പറഞ്ഞിരുന്നോ ദിയ...... “-ശാദി ഇല്ലെടാ ശാദി....... അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..... “-ദിയ ദേ ടാ..... Nazal സാർ വരുന്നു...... ആ കൂടെ തന്നെ അമ്മുവും ഉണ്ടല്ലോ....... “-വരുൺ “” ഹായ് ഗായ്സ്...... ഹൗ ആർ യു...... “” ഫൈൻ ഡിയർ... “-ദിയ എന്താടി വരാൻ ലേറ്റായത്...... "അജു...." “” ഓഹ് അതൊക്കെ ഒരു വലിയ കഥയാണ് മോനെ...... “” അതെന്താടി..... ഇത്ര വലിയ സ്റ്റോറി...... "-ശാദി.. “” വരിൻ ഞാൻ പറഞ്ഞു തരാം.... “” എന്നും പറഞ്ഞ് ഞാൻ അവർക്ക് ഇന്നലെ രാത്രി നടന്നതൊക്കെ വള്ളി പുള്ളി കുത്ത് കോമ വിടാതെ പറഞ്ഞു കൊടുത്തു.... കേട്ട് കഴിഞ്ഞതും തുടങ്ങീലെ അവറ്റങ്ങൾ ഒക്കെ കൂടി ചിരി...... ചിരി എന്തിനാണെന്ന് വെച്ചാൽ നമ്മൾ ഇന്നലെ റൂമിന്റെ ഡോർ തുറക്കാൻ ചാടിയ സമയം മൂഞ്ചിപോയില്ലേ...... അതും പറഞ്ഞിട്ടാ ഇവര് ചിരിക്കൂന്നേ...... ഓഹ്..... അപ്പൊ ഇന്നലെ നല്ല റൊമാന്റിക് സീനൊക്കെ ഉണ്ടായിരുന്നു അല്ലേ......"-ദിയ “” ഒന്ന് പോടീ...... ഓളെ ഒരു റൊമാന്റിക് ...... ഇതിനാണോ നിങ്ങളെ നാട്ടിൽ റൊമാന്റിക് എന്നൊക്കെ പറയൽ....... “” ഇതും പറഞ്ഞ് ചിരിച്ചതും അവറ്റങ്ങൾ ഒക്കെ കൂടി നമ്മളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി...... അത് കണ്ടതും ഞാൻ അവരെ നോക്കി നൈസായിട്ട് ഇളിച്ചിട്ട് അവരേം കൂട്ടി വേഗം ക്ലാസ്സിലേക്ക് വിട്ടു...... “” അമൽ എന്താ നിനക്ക്..... നീ കുറേ നേരമായല്ലോ അവിടെ ഇരുന്ന് ചിരിക്കുന്നു...... ചിരിക്കാൻ മാത്രം അവിടെ എന്ത് കോമഡിയാ ഇപ്പൊ നടന്നത്..... ഞങ്ങളോടും കൂടെ പറയ്..... ഞങ്ങളും കൂടെ ചിരിക്കട്ടെ..... “” നമ്മളെ വിമൽ സാർ..... എല്ലാ സാറമ്മാരുടേം സ്ഥിരം ഡയലോഗും കാച്ചി നമ്മളെ നോക്കി കണ്ണുരുട്ടിയപ്പോൾ ഞാൻ മൂപ്പർക്ക് സൈറ്റടിച് കാണിച്ചു കൊടുത്തു...... അത് കണ്ടതും അങ്ങേരെന്നെ നോക്കി ഒന്ന് ചിരിച്ചു..... “” വെറുതെ അല്ലെടി നാച്ചു നിന്നെ എന്നും പിടിച്ച് പുറത്ത് ഇടുന്നത്.... “” അതും പറഞ്ഞ് അങ്ങേര് വീണ്ടും ക്ലാസ്സെടുക്കാൻ തുടങ്ങി...... മൂപ്പരെ ക്ലാസ്സ് പിന്നെ വല്ല്യേ ബോറിങ് ഒന്നും ഉണ്ടാകില്ല...... ആള് നല്ല കോമഡിയാണ്..... അങ്ങനെ മൂപ്പരെ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങി പോയതും ആ കലിപ്പൻ ഇളിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറി വന്നു....... എന്നെ ഒന്ന് നോക്കി ഒരുമാതിരി ഒരു ഇളി ഇളിച്ചിട്ട് ക്ലാസ്സെടുക്കാൻ തുടങ്ങി...............തുടരും....