അമൽ: ഭാഗം 39

അമൽ: ഭാഗം 39

രചന: Anshi-Anzz

അവൻ നമ്മളെ കയ്യും പിടിച്ച് കോളേജിന്റെ ഏതോ ഒരു ഭാഗത്ത്‌ കൊണ്ട് വന്ന് നിന്നു...... നമ്മളിതുവരേയും ഇങ്ങനെ ഒരു ഭാഗം കണ്ടിട്ടില്ല.... നമ്മൾ കണ്ണും മിഴിച് ആ ഹാൾ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചോണ്ട് നിൽക്കുമ്പോളാണ് അവന്റെ സംസാരം കേട്ടത്..... "“അവിടെ ഇരിക്ക്..... “” അവൻ ഒരു ബെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..... “” ഓഹ് പിന്നെ..... ഞാൻ ഇരിക്കൂല.... “” “” ഇരിയടി അവിടെ “” എന്നവൻ അലറിയതും നമ്മൾ അപ്പൊ തന്നെ അവിടെ ഇരുന്നു...... “” നിന്നെ പേടിച്ചിട്ടൊന്നും അല്ല..... എന്റെ കാല് കഴഞ്ഞതുകൊണ്ട് ഇരുന്നതാ...... “” അത് കേട്ടതും അവന്റെ മുഖത്ത് ഒരു തരം ചിരി വന്നു..... ********* ദിയ അങ്ങനെ ഒക്കെ പറഞ്ഞതും എന്തോ വല്ലാത്ത വിഷമം ആയി എനിക്ക്....... അതുകൊണ്ട് അപ്പൊ തന്നെ ക്യാന്റീനിലേക്ക് പോയി..... " ചേട്ടാ....... കഴിക്കാൻ എന്താ ഉള്ളത്...... " "ഭക്ഷണം ഒക്കെ കഴിഞ്ഞു മോനെ....... ഇന്നാണേൽ വൈകുന്നേരത്തിനും ഒന്നും ഉണ്ടാക്കുന്നില്ല..... ഞാൻ വീട്ടിൽ പോകാൻ നിൽക്കാ........  മോൻ കഴിച്ചില്ലായിരുന്നോ....." “”‘ഏയ്...... എന്ന ok ചേട്ടാ...... “” ഞാനും ഇന്ന് ഉച്ചക്ക് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല..... എനിക്ക് കഴിക്കാൻ ഉള്ള food വിമൽ വാങ്ങി കൊണ്ടുവന്നിരുന്നു...... അതുകൊണ്ട് അതിൽ നിന്ന് അവൾക്കും കൊടുക്കാം എന്ന് കരുതിയാണ് ഞാൻ അവളെ വിളിക്കാൻ പോയത്....... അപ്പൊ അവൾ ഈഗോ കാണിച്ച് ഇരിക്കുന്നു...... പിന്നെ ഇതേ അവളെ അടുത്ത് നടക്കൂ എന്ന് മനസ്സിലായി ✨✨✨✨✨✨✨ “” ഇന്നാ ഇത് കഴിക്ക്....... “” അവൻ എനിക്ക് നേരെ ഒരു ബിരിയാണിയുടെ പൊതി നീട്ടിയിട്ട് പറഞ്ഞു...... “” എനിക്കൊന്നും വേണ്ട..... നീ തന്നെ അങ്ങ് കഴിച്ചാൽ മതി....... “” “” ഞാൻ കഴിച്ചോളാം..... ആകെ ഇതേ ഉള്ളു...... ഈഗോ കാണിച്ച് ഇരിക്കാതെ കഴിക്കാൻ നോക്ക്..... ഇല്ലേൽ പിന്നെ ഞാൻ കഴിച്ച് കഴിഞ്ഞിട്ട് എന്നെ നോക്കാൻ നിൽക്കരുത്...... “” “” നിന്നോടല്ലേ പറഞ്ഞത് എനിക്ക് വേണ്ടെന്ന്......“” എന്ന് ഞാൻ അവന് നേരെ ഉച്ചത്തിൽ പറഞ്ഞതും അവൻ ടേബിളിൽ ആഞ്ഞടിച്ചു...... അതിന്റെ ശബ്ദം ആ ഹാളിൽ മുഴുവൻ പ്രതിധ്വനിച്ചുകൊണ്ടിരുന്നു........ അവനെ ഒന്ന് നോക്കിയതും അവൻ എനിക്ക് നേരെ ചോറുരുള നീട്ടി....... അവനെ പേടിച്ചിട്ടാണോ അതോ പ്രതീപേട്ടന്റെ ബിരിയാണിയുടെ ടേസ്റ്റ് അറിയാവുന്നത് കൊണ്ടാണോ അതോ നല്ല വിശപ്പുള്ളത് കൊണ്ടാണോ എന്താന്നറിയൂല വേഗം ഞാൻ വാ തുറന്നു........ എന്തോ ആ ചോറിന് എന്നത്തേക്കാളും രുചിയുള്ളതായി തോന്നി........ നമ്മളെ ഉമ്മച്ചിന്റെ അടുത്ത്ന്ന് പോന്നിട്ട് നമ്മക്ക് ആദ്യമായിട്ടാണ് ഒരാൾ food വാരി തരുന്നത്..... അവന്റെ മുഖത്തേക്കും നോക്കി നമ്മൾ അവൻ തരുന്ന ഓരോ ഉരുളയും കഴിച്ചു....... ഇതിങ്ങനെ തുടർന്നാൽ നമ്മളിത് മുഴുവൻ കഴിക്കും...... അപ്പൊ ഈ കോന്തൻ പട്ടിണി ആകും....... അതുകൊണ്ട് ഞാൻ അവന്റെ കയ്യിൽ പിടിച്ച് എനിക്ക് മതി എന്ന് പറഞ്ഞു....... “"എനിക്ക് മതി ഇനി നീ കഴിച്ചോ "” ഞാൻ അവിടെ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും വെള്ളവും എടുത്ത് കുടിച്ച് തിരിഞ്ഞു നടന്നതും എന്തോ മറന്ന പോലെ ഞാൻ അവനെ തിരിഞ്ഞു നോക്കി....... അപ്പൊ കലിപ്പൻ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു....... അവനോട് എന്തോ പറയാൻ വേണ്ടി ഒരുങ്ങിയതും ആരൊക്കെയോ ചുമച്ചു കൊണ്ടും മൂളികൊണ്ടും ഒക്കെ അങ്ങോട്ട് വന്നു..... നോക്കുമ്പോൾ നമ്മളെ ബെടക്കൂസാളാണ്...... ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...... അവനെ നോക്കിയപ്പോൾ ആകെ ചമ്മി നാറിഇരിക്കാണ്..... “” ഹോ...... ഞാനങ് പേടിച്ചു പോയി....... സാർ ഇവളെ വലിച്ചു കൊണ്ട് പോകുന്നതൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് ഇവക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാനാകും എന്നാണ്...... ഇതിപ്പോ ചോറ് ഊട്ടാനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്....... “” ആ തെണ്ടി ദിയ നിന്ന് പറയുന്നത് കേട്ടപ്പോൾ അവളെ തലമണ്ട അടിച്ച് പൊട്ടിക്കാൻ തോന്നി.... അവനാണേൽ അവളെ ഒരുമാതിരി നോട്ടം നോക്കിയിട്ട് food അവിടെ ഇട്ടിട്ട് എഴുന്നേറ്റ് പോകാൻ നിന്നു...... “” അയ്യോ...... അവള് പറയുന്നത് കേട്ട് സാർ കഴിക്കാതെ പോകരുത്.....  ഇതിന് വട്ടാണ്...... ഒരു അരവട്ടിന്റെ കൂടെ കൂടിയത് മുതൽ ആയതാണ്....... “” ആ കോന്തൻ ശാദി അത് പറഞ്ഞതും ഞാൻ അവനെ തുറിച്ചു നോക്കാൻ തുടങ്ങി...... അപ്പൊ തന്നെ ചെക്കൻ എന്നെ നോക്കി ഒരു സൈക്കിളീന്ന് വീണ ഇളി പാസാക്കി...... ടീ ദിയ...... നിനക്കറിയാലോ നിന്റെ ഫ്രണ്ടിനെ...... വാശി പിടിച്ച് food കഴിക്കാതെ ഇരുന്നപ്പോ സാർ അവൾക്ക് കൊടുത്ത ഒരു പണിയാണത്...... അതുകൊണ്ടെന്തായി ഈ സാദനം food കഴിച്ചു കിട്ടി...... അതിന് സാറിനോടൊരു താങ്ക്സ് പറയല്ലേ വേണ്ടത്....... “-വരുൺ “” അല്ലേലും ഈ സാർ എന്റെ അമ്മൂന് പണി കൊടുക്കാൻ മുന്നിലാണല്ലോ..... എന്നാലും ഇപ്പൊ ഈ ചെയ്തത് ഏതായാലും നന്നായി..... വാടി അമ്മു...... നിന്നെ നമ്മളെ ശൈമേം നസ്രിയുമൊക്കെ കാത്ത് നിൽക്കുന്നുണ്ട്..... എന്തോ കാര്യം പറയാനാണെന്നാ പറഞ്ഞത്......“” അതും പറഞ്ഞ് പെണ്ണെന്റെ കയ്യിൽ പിടിച്ച് അവിടുന്ന് വലിച്ച് കൊണ്ടുപോയി..... “” ദിയ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് സാറിനൊന്നും തോന്നരുത്.......... സാർ ഇന്ന് അമ്മൂനോട് കാണിച്ചത് അവൾക്ക് നല്ല വിഷമായി..... അതാ അവള് അങ്ങനെ ഒക്കെ പറഞ്ഞത്..... “” “” ഏയ് അതിന് പ്രശ്നം ഇല്ലടോ വരുണേ...... പിന്നെ ഞാൻ അങ്ങനെ ഒക്കെ ചെയ്തത് എന്റെ ഉള്ളിലും ഒന്നും ഉണ്ടായിട്ടല്ല...... അവളെന്നോട് കാണിക്കുന്ന കുസൃതിക്ക് ചെറിയ ഒരു പണി...... ഇതൊക്കെ ഞാൻ ഒരു തമാശ ആയിട്ടേ എടുത്തിട്ടുള്ളു...... ഏതായാലും നിങ്ങള് ചെല്ലിൻ...... “” ******* അവള് നമ്മളെ കയ്യും പിടിച്ച് പോന്നിട്ട് ക്ലാസ്സിൽ വന്നിട്ടാ ഒന്ന് നിന്നത്....... അവിടെ നോക്കിയപ്പോൾ ഞങ്ങളെ ക്ലാസ്സിലെ ഗേൾസ് മൊത്തം ഉണ്ട്...... എല്ലാ ക്ലാസ്സുകളെയും സംബന്ധിച്ച് ഞങ്ങളെ ക്ലാസ്സിൽ കുറച്ച് കുട്ടികളെ ഉള്ളു........ അതിലും കുറച്ച് ഗേൾസ്..... സത്യം പറഞ്ഞാൽ നല്ല രസമാണ്........ എല്ലാവരും പരസ്പരം ഭയങ്കര കൂട്ടാണ്..... അല്ല...... ക്ലാസ്സ്‌ കഴിഞ്ഞില്ലേ..... നിങ്ങളെന്താ ആരും പോകാത്തെ....... “”അത് അമൽ...... എന്താണെന്ന് വെച്ചാൽ..... നീ അറിഞ്ഞിട്ടുണ്ടാകില്ല...... നമ്മുടെ യൂത്ത് ഫെസ്റ്റിന്റെ date fix ചെയ്തു..... next വീക്കാണ് പ്രോഗ്രാം....... “” ഇത് നമ്മളെ ക്ലാസ്സിലെ ഒരു കുട്ടിയാണ് ട്ടോ അലീന “” ഇതെപ്പോ...... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.... “” അത് നീ ഇന്ന് ക്ലാസ്സിൽ ഇല്ലായിരുന്നല്ലോ..... അപ്പൊ വന്ന വിവരം ആണിത്.... "ഷൈമ " “” ഓഹ്...... എന്നിട്ട് പറ..... അതിന് നമ്മളെന്തിനാ ഇപ്പൊ ഇവിടെ കൂടിയിരിക്കണത്..... “” അത് വേറൊന്നിനും അല്ല.... നമ്മക്ക് എന്തേലും ചെയ്യണ്ടേ..... നാളെ തൊട്ട് ക്ലാസ്സ്‌ ഉണ്ടാകില്ല..... റിഹേഴ്സൽ തുടങ്ങാണ്..... "-ഹെന്ന സയൻസ് കാരും കൊമേഴ്‌സുകാരും ഒക്കെ ഇന്ന്  തന്നെ എന്തൊക്കെ അടിപൊളി പെർഫോമൻസ് പ്ലാൻ ചെയ്തിട്ടുണ്ട്..... "-കൃഷ്ണ അതുകൊണ്ട് നമ്മളും എന്തെങ്കിലും ഒക്കെ പ്ലാൻ ചെയ്യണം..... നീയല്ലേ ലീഡർ..... അതുകൊണ്ടാ നിന്നോട് ഇതൊക്കെ പറയുന്നേ....... "-നെൽഹ “” ok... ok... നമുക്ക് പ്ലാൻ ചെയ്യാം..... but ഇന്നിനി വേണ്ട.... ക്ലാസ്സ്‌ കഴിഞ്ഞില്ലേ.... നാളെ വന്നിട്ട് തീരുമാനിക്കാം എന്തൊക്കെ വേണംന്ന്..... പോരെ..... “” ആ..... അത് മതി....... എന്നാ അമ്മു.... ഞങൾ പോകാ...... "-നെൽഹ “” ആ ok..... “” “” ടീ..... എന്ത് കുന്തോം കണ്ടോണ്ട് നിൽക്കാ..... പോരുന്നൊന്നും ഇല്ലേ...... “” ആ.... ഉണ്ട്.... നടക്ക് "-ദിയ ================= “” നാജി....... കോളേജിലെ യൂത്ത്ഫെസ്റ്റാണല്ലേ..... “” ആ...... ഇന്നാണല്ലോ അത് തീരുമാനം ആയത്..... “-നാജി “” മ്മ്...... നിനക്ക് പ്രോഗ്രാം ഒന്നും ഇല്ലേ...... “” ആാാ...... ഇൻക്ക് അറിയൂല.... ഞങ്ങളത് ഒന്നും തീരുമാനിച്ചിട്ടില്ല..... ഞാൻ ഏതായാലും ഒന്നിനും ഉണ്ടാകില്ല...... “-നാജി “” അതെന്താ....???? “” ഇൻക്ക് അതൊന്നും ഇഷ്ട്ടല്ല..... മറ്റുള്ളവരത് കാണുന്നത് നല്ല ഇഷ്ട്ടാ.... പക്ഷേ എനിക്കതിനോടൊന്നും ഒട്ടും താല്പര്യം ഇല്ല..... “-നാജി “” ഓഹ്..... അങ്ങനെ...... അല്ല... എന്നിട്ട് നീ ഒന്നിനും പങ്കെടുക്കുന്നില്ല. “” ഇല്ല..... ആ കോളേജ് മൊത്തം ഉണ്ടാകും ആ സ്റ്റേജിന് മുന്നിൽ...... എനിക്ക് അതൊക്കെ ഒരു മടിയാണ്...... ദിലൂന്റെ പാട്ടും കൂടെ ഉണ്ടേൽ പിന്നെ പറയേം വേണ്ട....... ഒരാൾ പോലും ഒഴിവില്ലാതെ അവിടെ ഉണ്ടാകും..... “-നാജി “” ഏ.....ആ DJ REMIX പാട്ടും പാടുമോ..... “” ആ പാടും...... “-നാജി “” ശോ ആ ചെക്കൻ ഒരു സംഭവം തന്നെ ആണല്ലേ...... “” മ്മ്മ് മ്മ്മ്..... സംഭവം ഒക്കെ തന്നെ ആണ്...... എന്താ മോളേ ഒരു വശ പെശക്..... “-നാജി “” എന്ത് വശ പെശക്..... നീ ഒന്ന് പോയേ നാജി..... ഞാൻ ഉറങ്ങാൻ പോകാ...... “” മ്മ്......ചെല്ല്....ചെല്ല്.... “-നാജി *** ശോ.....ഇനി എന്തൊക്കെ പറഞ്ഞാലും അവൾ എനിക്ക് ഇന്ന് ചെയ്ത് തന്ന ഹെല്പിന് ഞാൻ ഒരു താങ്ക്സ് പോലും പറയാതെ ഇരിക്കുന്നത് മോശമാണ്......... പക്ഷേ പറഞ്ഞാൽ അവളത് വെച്ച് എന്നെ മുതലെടുക്കും...... സാരമില്ല..... എന്നാലും പോയി പറഞ്ഞേക്കാം....... പെണ്ണ് ഉറങ്ങിക്കാണുമോ ആവോ...... നമ്മൾ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പോയി ഡോർ തുറന്നു...... യാ allaah പെണ്ണ് കിടന്ന് ഉറങ്ങണത് കാണാൻ എന്ത് രസാ...... ഉഫ് ......നമ്മൾ മെല്ലെ അവളെ അടുത്ത് ബെഡിൽ പോയി ഇരുന്നു...... അവളെ മുഖത്തേക്ക് പാറി വരുന്ന മുടിയിഴകളെ അവളെ കാതിന്റെ ഇടയിലേക്ക് ആക്കി വെച്ചു..... അവളെ ആ മുഖത്തിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല......ഒരു ബ്ലാക്ക് കളർ ഷോട്ട്സും പീച് കളർ ഷർട്ടുമാണ് അവളെ വേഷം.....ഓഹ്..... ഈ കുരിപ്പിത് മനുഷ്യന്റെ കണ്ട്രോൾ കളയാൻ...... ഉറങ്ങി കിടക്കുകയാണെങ്കിലും അവളെ ആ ഭംഗിയുള്ള മുഖത്തേക്ക് നോക്കി ഇരിക്കാൻ നല്ല രസമായിയുന്നു...... എത്ര നേരം അങ്ങനെ ഇരുന്നതെന്ന് അറിയില്ല...... വന്ന കാര്യം ഓർമ്മ വന്നതും അവൾ ഉറങ്ങുകയാണല്ലോ എന്നോർത്തപ്പോൾ ഞാൻ വേഗം എണീറ്റ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും പെണ്ണെന്റെ കയ്യിൽ പിടിച്ച് ഒരൊറ്റ വലിയായിരുന്നു...... ദേ പോണു നമ്മള് ഓളെ നെഞ്ചത്തോട്ട്...... ✨✨✨✨✨✨ നമ്മള് നല്ല ഒരു അടിപൊളി സ്വപ്നവും കണ്ടോണ്ട് ഉറങ്ങുമ്പോളാണ് എന്തോ എന്റെ മേലേക്ക് വന്ന് വീണത്......നമ്മള് ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ ഉണ്ട് ആ കലിപ്പൻ എന്റെ മേത്ത് കിടക്കുന്നു....... അപ്പൊ തന്നെ നമ്മള് ഒച്ചവെച്ചു... “” ടീ പോത്തേ ഒച്ചവെക്കല്ലേ....... “” അതും പറഞ്ഞ് അവൻ നമ്മളെ വായപൊത്തി..... അപ്പൊ നമ്മള് ഓനെ കണ്ണും മിഴിച് നോക്കി നിൽക്കായിരുന്നു..... അത് കണ്ടതും അവൻ നമ്മളെ വായമ്മന്ന് കയ്യെടുത്തതും ഞാൻ വീണ്ടും ഒച്ചവെച്ചു...   അപ്പൊ തന്നെ അവൻ വീണ്ടും എന്റെ വായ പൊത്തി പിടിച്ചു.... “” ടീ.. ഒച്ചവെക്കല്ലേ..... സത്യായിട്ടും ഞാൻ ഒരു ദുരുദ്ദേശം കൊണ്ടും വന്നതല്ല...... നിന്നോടൊരു താങ്ക്സ് പറയാൻ വേണ്ടി വന്നതാ..... അപ്പൊ നീ ഉറങായിരുന്നു....  തിരിച്ചു പോകാൻ വേണ്ടി നിൽക്കുമ്പോൾ നീയാ എന്റെ കയ്യിൽ പിടിച്ച് വലിച്ചത്...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story