അമൽ: ഭാഗം 4

അമൽ: ഭാഗം 4

രചന: Anshi-Anzz

നജ്മത്താനോടും നാജിയോടും സംസാരിച്ചിരിക്കുമ്പോളാണ് നസൽ അങ്ങോട്ട്‌ വന്നത്.... അവന്റെ വരവ് കണ്ടാൽ എങ്ങോട്ടോ പോകാൻ റെഡിആയിരിക്കാ....അവൻ വന്നതും ഇഷുട്ടി വേഗം അവന്റെ അടുത്തേക്ക് ഓടി പോയി.... അവളെയും എടുത്ത് കൊഞ്ചി കളിക്കുന്ന നസലിനെ കണ്ട് എനിക്ക് അത്ഭുതം ആണ് തോന്നിയത്..... ആദ്യമായിട്ടാ ഞാൻ ഇവനെ ഒന്ന് ചിരിച്ച് കാണുന്നത്.... എന്നാൽ ആ ചിരിക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല.... പെട്ടന്ന് അവൻ എന്റെ മുഖത്തേക്ക് അൽപ്പം ഗൗരവത്തിൽ നോക്കിയിട്ട് പറഞ്ഞു ; അമൽ.... നീ എന്റെ കൂടെ കോളേജിലേക്ക് വരുന്നുണ്ടോ.... ഉണ്ടേൽ വേഗം പോന്നോ... ഇല്ലെങ്കിൽ എങ്ങനെയാണെന്ന് വെച്ചാൽ പൊയ്ക്കോ..... എനിക്ക് നിന്റെ കാര്യത്തിന് നടക്കാൻ time ഇല്ല... ഇപ്പൊ എന്റെ കൂടെ പോരുവാണേൽ എല്ലാം ഞാൻ ശെരിയാക്കി തരാം.... ഇല്ലേൽ നീ ഒറ്റക്ക് പോയി എല്ലാം ചെയ്തോ.... അഹ്... ഞാൻ വരുന്നുണ്ട്... ഒരു 5 മിനിറ്റ്... ഇപ്പൊ വരാം.... ഞാൻ അവരെ രണ്ടുപേരെയും നോക്കി ഒന്ന് കണ്ണിറുക്കിയിട്ട് വേഗം റെഡിയാകാൻ പോയി..... എത്ര പെട്ടന്നാ എന്റെ ഒരുക്കം കഴിഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല.... ഞാൻ എല്ലാവരോടും പോകാണെന്നു പറഞ്ഞ് കാറിന്റെ പുറകിൽ കയറാൻ വേണ്ടി ഡോർ തുറന്നു. അമൽ.... ഫ്രണ്ടിൽ ഇരുന്നോ.... അവൻ അങ്ങനെ പറയും എന്ന് ഞാൻ കരുതിയിരുന്നില്ല... അതുകൊണ്ട് ഒരു ഞെട്ടലോടെ അവനെ നോക്കിയിട്ട് ഫ്രണ്ടിൽ കയറി ഇരുന്നു... വീട്ടീന്ന് കോളേജിലേക്ക് ഒരു അരമണിക്കൂറിന്റെ യാത്രയുണ്ട്.... വണ്ടിയിൽ മുനിയെ പോലെ ഇരിക്കുന്ന അവനെ നോക്കി ഇരിക്കാതെ ഞാൻ പുറം കാഴ്ചകളിൽ ശ്രദ്ധ ചെലുത്തി..... എന്തൊരു ഭംഗിയാണ് കാണാൻ.... പല തരത്തിലുള്ള ആളുകൾ.... അവരവരുടെ നിത്യ വരുമാനം തേടി ജോലിക്കും മറ്റും പോകുന്നവർ, പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന ചെക്കൻമാര്, ചായ കടയിൽ ഇരുന്ന് കത്തി അടിക്കുന്ന കുറേ old വല്ലിപ്പാസ്.. ഇവരെയൊക്കെ ഇവിടെ നോക്കാൻ ഉണ്ടാകുമ്പോൾ ആരെങ്കിലും അപ്പുറത്ത് ഇരിക്കുന്ന ആ സാദനത്തിനെ നോക്കുഓ.... ..........................................................,,...,.... കോളേജിൽ എത്തി വണ്ടി നിർത്തിയിട്ടും പെണ്ണ് ഇറങ്ങുന്നൊന്നും ഇല്ല..... ഏതോ സ്വപ്ന ലോകത്താണെന്ന് തോന്നുന്നു.... ഡീ...... എന്റെ വിളി കേട്ടതും അവള് ഞെട്ടി ചുറ്റും ഒക്കെ ഒന്ന് നോക്കി. എന്റെ രൂക്ഷമായ നോട്ടം കണ്ടതും അവള് പുറത്തേക്ക് ഒന്നുകൂടി നോക്കിയിട്ട് കാറിൽ നിന്ന് ഇറങ്ങി. ഞാനും കാറിൽ നിന്നിറങ്ങി പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യം വെച്ച് നടന്നപ്പോൾ പുറകിൽ അവളും വരുന്നത് ഞാൻ കണ്ടു. നിന്നോട് ഞാൻ പറഞ്ഞോ എന്റെ പുറകെ വരാൻ... ഇല്ല.... പിന്നെ എങ്ങോട്ടാ ഈ പോരുന്നത്... അവിടെ അവിടെ എവിടെയെങ്കിലും നിന്നാൽ മതി.... ഞാൻ വിളിക്കാം... മ്മ്..... തെണ്ടി പോകുന്നത് കണ്ടില്ലേ... ഇവനെന്താ ഇങ്ങനെ.... ഹോ വല്ലാത്തൊരു കഷ്ടം തന്നെ.... ഞാൻ അവിടെ നിന്നപ്പോൾ എന്റെ പുതിയ കോളേജിനെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. ഹാ ഇപ്പൊ എന്തൊരു ശാന്തമായ അന്തരീക്ഷം.... ഇനി ക്ലാസ്സ്‌ തുടങ്ങുമ്പോൾ.... കോളേജിനെ ഇപ്പൊ മാത്രമേ ഇങ്ങനെ കാണാൻ പറ്റൂ.....ചുറ്റും വലിയ വലിയ മരങ്ങളും അതിന്റെ താഴെ ഇരിക്കാനുള്ള തിണ്ണകളും, ചെറിയ മതിൽ കെട്ടുകളും പിന്നെ ഒരു ചെറിയ ഫ്ലവർ ഗാർഡനും.... നല്ല അടിപൊളി കോളേജ്.... അവിടെ കുറേ പണിക്കാർ ഒക്കെ ഉണ്ട്.... പൊട്ടിയ ഗ്ലാസും മറ്റും മാറ്റുന്നവർ.... അപ്പൊ ഇവിടെ തീരെ അടിയില്ല എന്ന് മനസ്സിലായി..... നമ്മള് കോളേജിനെ അങ്ങനെ വീക്ഷിച്ചു കൊണ്ട് നിന്നപ്പോളാണ് ഒരു ചേട്ടൻ വന്ന് എന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞത്... ഞാൻ അയാളുടെ പുറകെ ഓഫീസ് റൂമിലേക്ക് ചെന്നപ്പോൾ നസൽ പ്രിൻസി യോട് എന്തൊക്കെ സംസാരിച്ചിരിക്കായിരുന്നു.... എന്നെ ഡോറിന്റെ അവിടെ കണ്ടതും സാർ എന്നെ അകത്തേക്ക് വിളിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ ഒരു സിംഹ സാർ ആണെന്ന് എനിക്ക് മനസിലായി. ഇരിക്കു അമൽ... അയാൾ നസലിന് അടുത്തുള്ള ചെയറിലേക്ക് ചൂണ്ടി പറഞ്ഞു. വേണ്ട സാർ... ഞാൻ ഇവിടെ നിൽക്കാം.... അവിടെ ഇരുന്നോളു അമൽ... സാർ വീണ്ടും പറഞ്ഞപ്പോൾ ഞാൻ വേഗം ഇരുന്നു. ഇനി ചിലപ്പോ പറയുന്ന രീതി മാറിയാലോ 😉😉..... അമൽ താൻ നസലിന്റെ റിലേക്റ്റീവ് ആണെന്നുള്ളത് കൊണ്ട് മാത്രാമാണ് വേറെ ഒന്നും ചിന്തിക്കാതെ ഞങ്ങൾ നിനക്ക് ഇവിടെ അഡ്മിഷൻ നൽകിയത്.... അതുകൊണ്ട് നീയത് Miss use ചെയ്യരുത്.... ഈ കോളേജിന് അതിന്റേതായ കുറേ ചട്ടങ്ങൾ ഉണ്ട്... അതെല്ലാം നീയും ചെയ്യണം..... മ്മ്..... ഞാൻ ഒന്ന് മൂളി കൊടുത്തു..... അപ്പൊ സാർ, ഞങ്ങൾ ഇറങ്ങാണ്...... നസൽ ക്ലാസ്സ്‌ തുടങ്ങാനായില്ലേ.... നീ എല്ലാം നോക്കി വെച്ചിട്ടുണ്ടാകും അല്ലേ..... അതേ സാർ.... നോട്സ് എല്ലാം ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്...... ഇവിടെ പൊതുവെ നീയാണെന്റെ ഫേവറേറ്റ് ടീച്ചർ എന്നും പറഞ്ഞ് പലർക്കും കുശുമ്പ് ഉണ്ട്..... അറിയാം സാർ..... ഓഹ് അപ്പൊ ഇവനാണോ ഇയാളെ ഫേവറേറ്റ്.... വെറുതെ അല്ല ഇയാളും ഇങ്ങനെ ആയി പോയത്..... ഞാൻ അവര് പറയുന്നത് കേട്ട് പിറുപിറുത്ത് പോയി കാറിൽ കയറി.... വല്ലാത്ത തല വേദന.... വീട്ടിൽ ഒന്ന് എത്തിക്കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നി നിൽക്കുമ്പോളാണ് അവൻ വണ്ടി നിർത്തി അതീന്ന് ഇറങ്ങി പോയത്.... ഇനി ഇവൻ ഇതെങ്ങോട്ടാ എന്ന് ചിന്തിച്ച് ഞാൻ തലക്കും കൈ വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. അവൻ പോയി കുറേ സമയം കഴിഞ്ഞിട്ടും വരുന്നത് കണ്ടില്ല.... . ഇനി എന്നെ ഇവിടെ ഇട്ട് അവൻ വേറെ ആരെയെങ്കിലും കൂടെ പോയിട്ടുണ്ടാകുഓ..... ഏയ്.... അവന്റെ കാർ ഇവിടെ അല്ലേ...... പിന്നെ ഇവൻ ഇതെവിടെ പോയി 🤔🤔 ****-----****** അവളെ കാറിൽ ഇരുത്തി ഞാൻ ഇറങ്ങി പോന്നത് എന്റെ ഒരു കൂട്ടുകാരനെ കാണാൻ വേണ്ടി ആയിരുന്നു... ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതായതുകൊണ്ട് ഒത്തിരി സംസാരിക്കാൻ ഉണ്ടായിരുന്നു..... സത്യത്തിൽ അവളും എന്റെ കൂടെ ഉള്ളത് ഞാൻ മറന്നതായിരുന്നു..... അവൻ food കഴിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഞാൻ അവന്റെ കൂടെ ബൈക്കിൽ ടൗണിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് പോയി..... അവിടെ ഇരുന്ന് food കഴിച്ചോണ്ടിരിക്കുമ്പോളാണ് ഉമ്മ വിളിച്ചത്.... hello നാച്ചു.... നിങ്ങൾ ഭക്ഷണം കഴിക്കാൻ എത്തില്ലേ..... ഇല്ലെങ്കിൽ പുറത്ത്ന്ന് കഴിച്ചോളി.... അമ്മുവിന് വിശക്കുന്നുണ്ടാകും.... രാവിലെയും ആ കുട്ടി ഒന്നും കഴിച്ചിട്ടില്ല..... ഉമ്മ പറയുന്നത് കേട്ടപ്പോളാണ് അവളും എന്റെ കൂടെ ഉണ്ടായിരുന്നത് ഞാൻ ഓർത്തത്...... അവളെ പട്ടിണിക്കിട്ട് കൊണ്ട് ഞാൻ കഴിച്ചതിനെ കുറിച്ചോർത്തപ്പോൾ ഉള്ളിൽ എന്തോ ഒരു സങ്കടം വന്നു..... അപ്പൊ തന്നെ ഞാൻ ഉമ്മാനോട് ok എന്ന് പറഞ്ഞ് food അവിടെ ഇട്ടിട്ട് അവനേം വിളിച്ച് അവിടെന്ന് പോന്നു..... ടാ നസൽ.... നീയിതെങ്ങോട്ടാ ഇത്ര ദൃതിയിൽ പോകുന്നത്.... Food പോലും മുഴുവൻ കഴിക്കാതെ...... അവനെ പിറകിൽ ഇരുത്തി ഞാനാണ് ഡ്രൈവ് ചെയ്തത്.... അത് ഡാ..... എന്റെ കൂടെ ഒരാളും കൂടി ഉണ്ട്.... അവളെ ഞാൻ അവിടെ ഇട്ടിട്ടാ നിന്റെ കൂടെ പോന്നത്..... അവളോ.... ആര്.... നിന്റെ സിസ്റ്റർ നാജിയോ.... അല്ലടാ.... അവള് ആരാണെന്നൊക്കെ ഞാൻ പിന്നെ പറയാം..... അവളെ ഞാൻ അത്ര നല്ല സേഫ് ആയ സ്ഥലത്തല്ല ഇട്ട് പോന്നത്.... എന്താ നസൽ ഇത്..... നിന്റെ ചിന്തയപ്പോ എവിടെ ആയിരുന്നു.... ഒരു പെൺകുട്ടിയെ ഒപ്പം കൊടുന്നിട്ട് അവളെ മറന്ന് പോയെന്ന്.... നീ വേഗം വണ്ടി വിട്..... അവന്റെ ശകാരം കൂടി കേട്ടപ്പോൾ തൃപ്തിയായി.... ഞങ്ങൾ അവിടെ എത്തിയതും എന്റെ കാർ നിർത്തിയ അങ്ങോട്ട് പോയി.... അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത്............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story