അമൽ: ഭാഗം 41

അമൽ: ഭാഗം 41

രചന: Anshi-Anzz

എന്റെ നിർത്തം കണ്ടിട്ട് എന്റെ ചങ്കൂസൊക്കെ അടുത്ത് വന്ന് എന്താണെന്ന് ചോദിച്ചതും ഞാൻ അവർക്ക് ആ പേപ്പർ കാണിച്ചു കൊടുത്തു..... അപ്പൊത്തന്നെ അവറ്റങ്ങൾ നാലും കൂടി അത് വാങ്ങി വായിക്കാൻ തുടങ്ങി.... "“ ഹായ് അമൽ...... ആള് നല്ല തിരക്കിലാണെന്ന് തോന്നുന്നു..... യൂത്ത് ഫെസ്റ്റിന്റെ എല്ലാ ചുമതലയും നിനക്ക് കിട്ടിയ പോലെ ആണല്ലോ നിന്റെ തിരക്ക്  കണ്ടിട്ട്........ പിന്നെ ഇന്നലത്തെ നിന്റെ എഴുത്ത് പൊളിയായിരുന്നു കേട്ടോ..... പെൺകുട്ടികൾ ആയാൽ അങ്ങനെ വേണം...... കുറച്ച് വാശിയൊക്കെ നല്ലതാ..... പക്ഷെ അത് നമ്മളെ നാച്ചൂന്റെ അടുത്ത് വേണ്ടാട്ടോ...... അവനൊരു പാവാ.... എന്റെ ഫേവറേറ്റ്  സാറാണ് അവൻ..... പ്രോഗ്രാമൊക്കെ ഉഷാറാക്കണം..... നീ എന്റെ പെണ്ണാണെന്ന് ഈ കോളേജ് മൊത്തം കേൾക്കേ  നമുക്ക് വിളിച്ച് പറയണ്ടേ...... നിനക്കും അതിന് ആഗ്രഹം ഉണ്ടെന്ന് അറിയാം..... പക്ഷെ  എന്റെ അമ്മു അതിന് കുറച്ച് കൂടി വെയിറ്റ് ചെയ്യണം ട്ടോ...... ഈ ഇക്കാക്ക് വേണ്ടി...... എന്ന്...... DJ.......... “” പടച്ചോനെ...... എന്തൊക്കെയാ ഈ കേൾക്കുന്നെ....... ദിലുക്ക അമ്മൂന് കത്തെഴുതീക്കെ....... I can't believe it "-ദിയ “” ആ..... എനിക്കും അത് വിശ്വാസമില്ല..... ഇതൊക്കെ ചിലപ്പോ എന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാവും........ “” പക്ഷേ ആര്...... DJ ന്റെ പേരിൽ നിന്നെ പറ്റിക്കാൻ ആരാണ് ഈ കോളേജിൽ ഉള്ളത്..... "-വരുൺ “” അക്ബറലി...... അവനായിരിക്കും ഇത് ചെയ്തത്....... “” അക്ബറലിയോ..... അതാര്.... നീയന്ന് പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞവനോ...... "-ഷാദി “” ആ.... അതേ..... പക്ഷേ.... “” നമ്മള് ഒന്ന് ചിന്തിച്ചോണ്ട് നഖം കടിച്ചു....... എന്താടി ഒരു പക്ഷേ.......അല്ല അവനിത് എന്തിനാ ചെയ്യുന്നേ...... “-ദിയ “” അതെന്താണെന്ന് വെച്ചാൽ ഞാൻ DJ യുടെ പെണ്ണാണെന്ന് അവനോടും നെജുക്കാനോടും  മാത്രമല്ലേ പറഞ്ഞത്.....  നെജുക്ക എന്തായാലും ഇങ്ങനെ ഉള്ള പണിക്കൊന്നും നിൽക്കില്ല...... അപ്പൊ പിന്നെ ഇത് ആ അക്ബറലി ആണെന്നാണ് എന്റെ സംശയം.... എന്നെ ഇട്ട് കളിപ്പിക്കാൻ വേണ്ടി അവൻ ചെയ്യുന്ന പണി....... “” അവൻ തന്നെ ആയിരിക്കുമോ ഇത് ചെയ്തത്...... ഇനി ഒരുപക്ഷെ DJ തന്നെ ആണെങ്കിലോ..... "-വരുൺ “” ഓഹ്...... അതിന് ആ DJ എന്ന് പറയുന്ന സാധനത്തിനെ ഞാൻ ഇതുവരെ കണ്ടിട്ട് കൂടിയില്ല...... പിന്നെ എങ്ങനെയാ..... “” നീ അവനെ കണ്ടില്ലെങ്കിലും അവൻ നിന്നെ കണ്ടിട്ടുണ്ടെങ്കിലോ....... അങ്ങനെ ഒന്ന് ചിന്തിച്ച് നോക്ക് "-ദിയ “” എനിക്കറിയില്ല...... നമുക്ക് കണ്ടുപിടിക്കാം.... ഇപ്പൊ അത് വിട്..... അവന്റെ ഒരു ഒലക്കമ്മലെ കത്ത്..... “” ഞാൻ അത് ചുരുട്ടി മടക്കി വലിച്ചെറിഞ്ഞു....... അപ്പൊ അതേ വീണ്ടും ഒരു കുട്ടി വന്ന് നമ്മളെ വിളിക്കുന്നു..... ഇനി ഇതെന്താണാവോ എന്ന് ചിന്തിച്ച് നിൽക്കുമ്പോളാണ് അവൻ ആ കാര്യം പറഞ്ഞത്...... ക്ലാസ്സ്‌ ലീഡേഴ്‌സിന്റെ മീറ്റിംഗ് ഉണ്ട്..... അതിന് ചെല്ലാൻ...... ശോ..... എനിക്ക് വയ്യ..... ഇനി ഇതിൽ എന്ത് തേങ്ങ ആണോ ആവോ പറയുന്നത്.......ഞാൻ അവൻമ്മാരെ നോക്കി ഒന്ന് കണ്ണിറുക്കിയിട്ട് ഇപ്പൊ വരാമെന്നും പറഞ്ഞ് അങ്ങോട്ട് പോയി.... +++++++++ “” സാർ.......ഈ കോർഡിനേറ്റർ ആകാ എന്നൊക്കെ പറഞ്ഞാൽ ആ പണിയൊക്കെ എന്നെക്കാൾ നന്നായി വിമലിനെ കഴിയൂ ..... അതുകൊണ്ട് സാർ ഇതവനെ ഏല്പിച്ചെക്ക്...... “” “” Nazal.....  ഞാൻ ഒരു കാര്യം ഒരാളെ ഏൽപ്പിക്കണം എങ്കിൽ അയാൾക്കതിനുള്ള യോഗ്യത ഉണ്ടായിട്ട് തന്നെ ആയിരിക്കും..... അതുകൊണ്ട്  യൂത്ത് ഫെസ്റ്റ് കഴിയുന്നതുവരെ അതിന്റെ മുഴുവൻ ചുമതലയും തനിക്കാണ്....... നീ പേടിക്കൊന്നും വേണ്ട..... നിനക്ക് കൂട്ടിന് ഞാൻ മിടുക്കരായ രണ്ടാളെ ക്കൂടെ തരുന്നുണ്ട്....... “” “” ഇനി അതാരാണാവോ....... “” “” അതൊക്കെ നീ കണ്ടോ..... നീ വാ.... ആ കുട്ടികൾ ഒക്കെ അവിടെ എത്തിയിട്ടുണ്ടാകും...... “” ഞാൻ സാറിന്റെ കൂടെ ചെന്നതും അവിടെ എല്ലാ ക്ലാസ്സിൽ നിന്നും ഉള്ള ഓരോ കുട്ടികൾ ഉണ്ടായിരുന്നു..... കുട്ടികളെ നോക്കിയപ്പോളാണ് മനസ്സിലായത്..... ക്ലാസ്സ്‌ ലീഡേഴ്‌സ് ആണെന്ന്...... ആ കാ‍ന്താരി ഉണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചുകൂട്ടി നിൽക്കുന്നു..... ശെരിക്കും പറഞ്ഞാൽ ചിരി വരും...... ഈ പെണ്ണിന് ശെരിക്കും വട്ടാണോ റബ്ബേ........ നമ്മളിങ്ങനെ ഓരോന്ന് ചിന്തിച് നിന്നതും സാർ സംസാരിക്കാൻ തുടങ്ങി...... “” സ്റ്റുഡന്റ്സ്...... നിങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ നമ്മുടെ കോളേജിലെ യൂത്ത് ഫെസ്റ്റാണ് നെക്സ്റ്റ്  വീക്ക്...... അതുകൊണ്ട് എല്ലാവരും ഇപ്പൊ അതിന്റെ പ്രിപ്പറേഷനിലായിരിക്കും...... അല്ലേ..... “” എന്ന് സാർ ചോദിച്ചതും അവരൊക്കെ കൂടി അതേ എന്ന് പറഞ്ഞു..... “” ഞങ്ങൾ ഇപ്പൊ ഇവിടെ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് വെച്ചാൽ നമുക്ക് ഈ പ്രോഗ്രാമിന് ഒരു കോഡിനേറ്ററെ ആവശ്യമാണ്‌....... ടീച്ചേഴ്‌സിന്റെ ഭാഗത്ത് നിന്നും ഞങ്ങൾ ഒരാളെ അതിന് തിരഞ്ഞെടുത്തിട്ടുണ്ട്....... ഇനി നിങ്ങളിൽ നിന്ന് ഒരാൾ വേണം...... ടീച്ചേഴ്‌സിന്റെ ഭാഗത്തു നിന്ന് ഞാൻ തന്നെയാണ് തിരഞ്ഞെടുത്തത്..... അതുപോലെ ഇവിടെയും ഞാൻ ഒരാളെ പറയും...... ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ പറയാം..... “” അള്ളോഹ്..... ഇയാളിനി ആരെ ആണാവോ തിരഞ്ഞെടുക്കുന്നത്..... ആ അമലിനെ ഒന്നും ആകാതെ ഇരുന്നാൽ മതിയായിരുന്നു...... അവളാണേൽ ആ കുരിപ്പിനെ ഒരു പണിക്കും കിട്ടില്ല.... എനിക്കിട്ട് പണിത് നടക്കൽ ആവും അവളെ മെയിൻ പണി....... “” ഏതായാലും ഞാൻ ഒരാളെ പറയാം.....  അമൽ...... താനാണ് സ്റ്റുഡന്റ്സിന്റെ ഭാഗത്ത്‌ നിന്നുള്ള കോഡിനേറ്റർ....... തനിക്ക് എതിർപ്പ് വല്ലതും ഉണ്ടോ..... “” “” ഉണ്ടു സാർ.... ഞാൻ ഉച്ചക്ക് ഉണ്ടു..... “” ഈ കോപ്പിത് എന്താ പറയണത്.... ............................ നമ്മളെന്തൊക്കെയോ അധോലോക ചിന്തകളുമായി ഇരിക്കുമ്പോളാണ് എന്റെ അടുത്തിരിക്കുന്ന കുട്ടി എന്നെ തട്ടി മുന്നിലേക്ക് നോക്കിയത്..... അപ്പൊ തന്നെ ഞാനും മുന്നിലേക്ക് നോക്കി..... അപ്പോഴാണ് പ്രിൻസി എന്നോട് ഉണ്ടോ എന്ന് ചോദിച്ചത്.... നമ്മക്ക് പിന്നെ കള്ളം പറയാൻ അറിയാൻ പാടില്ലാത്തതുകൊണ്ട് ഞാൻ അപ്പൊ തന്നെ ഉച്ചക്ക് കഴിച്ചെന്നു പറഞ്ഞു... ഞാൻ അത് പറഞ്ഞ് കഴിഞ്ഞതും ആ ഹാളിൽ ഒരു കൂട്ട ചിരി മുഴങ്ങി...... നമ്മൾ മാത്രം തൊള്ളേം തുറന്ന് എല്ലാവരെയും നോക്കി നിൽക്കാണ്..... പ്രിൻസി എന്നെ ഒരുമാതിരി ഒരു നോട്ടം നോക്കുന്നുണ്ട്...... വിമൽ സാറും സ്നേഹ മിസ്സും എന്തോന്നാടി ഇത് എന്നർത്ഥത്തിൽ എന്നെ നോക്കി ചിരിക്കുന്നു......കലിപ്പന്റെ കാര്യം പിന്നെ പറയേണ്ട.....  അയ്യോ..... ഒരു പണി പാളിയ പോലെ തുന്നുന്നുണ്ടടാ.... ഞാൻ അവരെയൊക്കെ നോക്കി ഒരു വളിച്ച ഇളി പാസാക്കി....... “” ഞാൻ മോള് ചോറുണ്ടോ എന്നല്ല ചോദിച്ചത്..... നിനക്കതിന് വല്ല എതിർപ്പും ഉണ്ടോ എന്നാണ്..... “” പടച്ചോനെ..... എന്തിനെതിർപ്പുള്ള കാര്യാ..... ഈ കാലമാടൻ പറയുന്നേ...... no എന്ന് പറഞ്ഞാൽ അത് ചിലപ്പോ എനിക്ക് പണിയാകും..... yes എന്ന് പറഞ്ഞാലും എനിക്ക് പണിയാകും..... ഇനി ഞാൻ എന്ത് കുന്തം പറയും...... എന്താടോ..... താൻ ഒന്നും മിണ്ടാത്തെ..... ഞാൻ ചോതിച്ചതൊന്നും കേട്ടില്ലെന്നുണ്ടോ...... “-പ്രിൻസി “” മ്മ്..... സാർ.... സത്യായിട്ടും ഞാൻ സാർ പറഞ്ഞത് കേട്ടിട്ടില്ല....... “” “” പിന്നെ ഞാൻ ഇത്രേം കാര്യങ്ങൾ ഇവിടെ സംസാരിച്ചപ്പോൾ നീയിതെവിടെ യായിരുന്നു “” സാർ ഇത്തിരി കലിപ്പിൽ ചോദിച്ചു.... “” അത് സാർ.... ഞാൻ അധോലോകം.... സോറി.... ഞാൻ യൂത്ത്ഫെസ്റ്റിനെ കുറിച്ച് ചിന്തിക്കായിരുന്നു...... “” Mm...... ശെരി..... ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ...... സ്റ്റുഡന്റ്സിന്റെ ഭാഗത്തു നിന്നുള്ള കോർഡിനേറ്റർ ആയിട്ട് തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്...... അതിന് തനിക്ക് വല്ല എതിർപ്പും ഉണ്ടോ.... “-പ്രിൻസി “” No സാർ..... ഏ......ഉണ്ട് സാർ..... എനിക്ക് എതിർപ്പ് ഉണ്ട്...... “” അതെന്താ...... "-പ്രിൻസി “” അത് പിന്നെ സാർ..... ഇത്രേം വലിയ ഒരു പ്രോഗ്രാം നടക്കല്ലേ...... അതിന്റെ കോർഡിനേറ്റർ ഞാൻ ആകാ എന്നൊക്കെ പറഞ്ഞാൽ അത് എനിക്കും ഈ കോളേജിനും ബുദ്ധിമുട്ടായിരിക്കും സാർ..... “” ഏയ്..... കോളേജിന് ഒരു ബുദ്ധിമുട്ടും ഇല്ല..... നല്ല ആക്റ്റീവ് ആയിട്ടുള്ള ഒരാളെയാണ് ഇതിനൊക്കെ വേണ്ടത്...... അതുകൊണ്ടാ ഞാൻ തന്നെ സെലക്ട്‌ ചെയ്തത്...... “-പ്രിൻസി എന്നിങ്ങനെ സാർ നമ്മളെ പൊക്കി പൊക്കി ആകാശത്തേക്ക് എത്തിച്ചപ്പോ ഞാൻ ഒട്ടും വിചാരിച്ചില്ല അയാൾ എന്നെ അവിടുന്ന് പിടിച്ച് താഴേക്ക് തള്ളിയിടും എന്ന്.... . പക്ഷേ കുരുത്തക്കേടും അലമ്പും മാത്രമുള്ള തന്നെക്കൊണ്ട് ഇതൊക്കെ പറ്റും ....... "-പ്രിൻസി “” But സാർ.....എന്റെ അഭിപ്രായത്തിൽ ഇതൊക്കെ എന്നെക്കാളും നന്നായി ചെയ്യാൻ കഴിയുന്നത് നമ്മളെ സീനിയേഴ്സിനാണ് ..... especially നമ്മുടെ ചെയർമാൻ ദിൽയാൻ ജാഷിമിന്...... “” “” അതെ..... നീ പറഞ്ഞത് ശെരിയാണ്...... അവൻ ഇങ്ങനെത്തെ കാര്യങ്ങൾക്കൊക്കെ നല്ല ആക്റ്റീവാണ്...... നിങ്ങടെ സീനിയേഴ്സിന്റെ ഭാഗത്ത് നിന്ന് അവൻ തന്നെയാണ് കോഡിനേറ്റർ...... നിങ്ങളത് നീയും..... പിന്നെ ടീച്ചേഴ്സിന്റെ ഭാഗത്ത് നിന്ന് നിങ്ങളെയെല്ലാം പ്രിയപ്പെട്ട Nazal സാറും.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story