അമൽ: ഭാഗം 42

അമൽ: ഭാഗം 42

രചന: Anshi-Anzz

അപ്പൊ ഇതിൽ ഇനി ഒരു മാറ്റമില്ല...... എല്ലാവരും ക്ലാസ്സിലേക്ക് പൊക്കൊളു....... അമൽ..... കാര്യങ്ങൾ ഒക്കെ നല്ല അടിപൊളി ആയിക്കോട്ടെ..... “” നമ്മള് വേണോ വേണ്ടയോ എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി ക്ലാസ്സിലേക്ക് നടന്നു..... “” ടീ...... അമ്മു..... നീ സ്ക്രിപ്റ്റ് റെഡിയാക്കിയോ...... “” നമ്മളാകെ വട്ട് പിടിച്ച് ക്‌ളാസ്സിലേക്ക് കയറി വന്നപ്പോൾ തന്നെ അലീനയുടെ ഈ ചോദ്യമാണ് കേട്ടത്...... നമ്മളോളെ ഒന്ന് തുറുക്കനെ നോക്കിയതും പെണ്ണ് പേടിച്ചിട്ടാണെന്ന് തോന്നുന്നു എന്നെ നോക്കി ഒന്ന് ഇളിച്ചു തന്ന് അവിടുന്ന് പോയി...... അപ്പോളും നമ്മളെ ചിന്ത മറ്റൊന്നായിരുന്നു...... ചിലപ്പോ ഈ യൂത്ത് ഫെസ്റ്റിലൂടെ നമ്മൾ ആ DJ യെ കണ്ട്മുട്ടും.... അന്ന് ആ മൊതലിനെ ശെരിക്കൊന്ന് കാണണം..... “” അമൽ...... സ്ക്രിപ്റ്റ് നന്നായിക്കോട്ടേട്ടോ..... നമ്മക്ക് തന്നെ ഫസ്റ്റ് പ്രൈസ് വാങ്ങണം...... “” സിനാൻ ആണ് അത് പറഞ്ഞത്...... “” മോന് ഫസ്റ്റ് മാത്രം മതിയോ...... വേറൊന്നും വേണ്ടേ..... വേണെങ്കിൽ തന്നെ താനങ് എഴുതി ഉണ്ടാക്കിക്കോ സ്ക്രിപ്റ്റ് ഒക്കെ ..... മനുഷ്യന് അല്ലേൽ തന്നെ ഒരു നൂറുകൂട്ടം പണി കിട്ടി കഴിഞ്ഞു....... “” നമ്മളവനെ നോക്കി നല്ല കലിപ്പിൽ ഇത് പറഞ്ഞതും ചെക്കൻ പേടിച്ചെന്ന് തോന്നുന്നു..... “” Ok ok..... എനിക്ക് സ്ക്രിപ്റ്റ് ഒന്നും വേണ്ട...... ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടും ഇല്ല.... നീയൊന്നും കേട്ടിട്ടും ഇല്ല..... പോരെ...... ഹോ.... എന്റെ റബ്ബേ..... നിനക്കെന്താടി വട്ടായോ..... “” ഇതും പറഞ്ഞ് ചെക്കൻ നെഞ്ചത്തുഴിഞ്ഞോണ്ട് ക്ലാസ്സീന്ന് പുറത്തേക്ക് പോയി...... അപ്പൊ തന്നെ നമ്മളെ ബെടക്കൂസാള് അടുത്ത് വന്നിട്ട് എന്തിനാ വിളിപ്പിച്ചിരുന്നെ എന്നൊക്കെ ചോദിച്ചു...... അപ്പൊത്തന്നെ നമ്മള് അവർക്ക് അവിടെ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു..... ശോ..... എന്റെ അമ്മു.... ഇയ്യതിനാണോ ഇങ്ങനെ ഡെസ്പായിട്ട് ഇരിക്കുന്നത്..... "-ദിയ മ്മ്.... “” ടീ..... നീയൊന്ന് പോസിറ്റിവായി ചിന്തിച്ച് നോക്ക്...... ഇങ്ങനെ നിങ്ങൾ മൂന്നാളും കൂടെ ഒരുമിച്ച് ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് പരസ്പരം നല്ലോണം അടുക്കാൻ സാധിക്കും...... DJ യുമായി നല്ല ഒരു കൂട്ട് ഉണ്ടാക്കി എടുക്കാനും നിനക്ക് കഴിയും...... ഞാനൊക്കെ ആണേൽ ഇങ്ങനെ ഒരവസരം കിട്ടിയാൽ അത് നന്നായി മുതലാക്കിയേനെ....... “” “” ആ..... അതെ..... അത് ദിയ പറഞ്ഞത് ശെരിയാ....... “” വരുണും അതിനെ ശെരി വെച്ചു....  പിന്നെ അവരൊക്കെ കൂടി പറഞ്ഞ് നമ്മളെ മൂഡങ് മാറ്റി എടുത്തു......   അതിനിടയിൽ ആ തെണ്ടികൾ നൈസായിട്ട് നമ്മക്ക് ആ സ്ക്രിപ്റ്റിന്റെ പണിയും കൂടെ തന്നിട്ടുണ്ട്..... ബ്ലഡി ചെങ്ങായീസ്....... =============== ഹോ..... എന്റെ അമ്മു ഇയ്യ് കുറെ നേരമായല്ലോ ഈ പേപ്പറുകൾ ചുരുട്ടി എറിയുന്നു...... എന്താ ഇപ്പൊ നിന്റെ പ്രോബ്ലം...... “-നാജി “” പ്രോബ്ലം പറഞ്ഞാൽ നീ പരിഹരിച്ചു തരുമോ....... “” നീയാദ്യം പ്രോബ്ലം പറ.....ബാക്കി നമുക്ക് പിന്നെ നോക്കാം..... “-നാജി “” ഞാനെയ് ഒരു സ്ക്രിപ്റ്റ് എഴുതാണ്..... പക്ഷേ എത്ര എഴുതീട്ടും ഒരു തൃപ്തി കിട്ടുന്നില്ല...... “” അതാണോ ഇപ്പൊ നിന്റെ പ്രശ്നം.....??? “-നാജി “” മ്മ്.... അത് തന്നെയാ..... “” അല്ല മോള് എങ്ങനത്തെ സ്ക്രിപ്റ്റ് ആണ് ഉദ്ദേശിക്കുന്നത്....... “-നാജി “” അത്..... എങ്ങനെയാണെന്ന് വെച്ചാൽ നല്ല തള്ളും ചളിയും ഒക്കെ നിറഞ്ഞ ഒരു സ്ക്രിപ്റ്റ്.... അതിൽ നല്ലൊരു  content ഉം ഉണ്ടായിരിക്കണം.....നിനക്ക് എഴുതി തരാൻ പറ്റുമോ..... “” അയ്യേ..... കലാവാസന അടുത്തൂടെ പോകാത്ത ഞാനാണോ സ്ക്രിപ്റ്റ് എഴുതുന്നത്...... എന്നാ നിനക്കൊക്കെ എപ്പോ ചീഞ്ഞ മുട്ടകൊണ്ട് ഏറുകിട്ടീന്ന് ചോദിച്ചാൽ മതി...... “-നാജി “” ശോ..... ഇതായിരുന്നു എന്റെ പ്രോബ്ലം.... ഞാൻ ഇനി ഇതെങ്ങനെ പരിഹരിക്കും...... നീ ഒരു വഴി പറഞ്ഞു താ നാജീ....... “” ഒരു വഴിയൊക്കെ ഉണ്ട് ...... പക്ഷേ നല്ല റിസ്‌ക്കാ..... “-നാജി “”ഇയ്യ് കാര്യം പറ...... റിസ്‌ക്കെടുക്കുന്നത് എനിക്ക് ഇഷ്ട്ടാ...... “” അത് പിന്നെ നമ്മളെ നാച്ചു +2 വിന് പഠിക്കുമ്പോൾ അവതരിപ്പിച്ച ഒരു സ്ക്രിപ്റ്റ് ഉണ്ട്...... അന്നവർക്കായിരുന്നു ഫസ്റ്റ് പ്രൈസ്...... പോരാത്തതിന് നമ്മളെ നാച്ചൂന് ബെസ്റ്റ് ആക്ടർ അവാർഡും കിട്ടിയിട്ടുണ്ട്...... “-നാജി “” ആണോ...... പക്ഷേ ഇവിടെ ഇപ്പൊ എന്താ അതുകൊണ്ട് കാര്യം... .???“” നീ അവനോട് അതൊന്ന് ചോദിച്ചു നോക്ക്....... നിനക്ക് ആയതുകൊണ്ട് കിട്ടും എന്ന് വല്ല്യേ ഉറപ്പൊന്നും ഇല്ല.... എന്നാലും ചോദിച്ച് നോക്ക് .... കിട്ടിയാൽ  കിട്ടി.... പോയാൽ പോയി  ... അത്രേ ഉള്ളു....... “-നാജി അതും പറഞ്ഞ് അവളെന്നോടൊന്ന് ചിരിച്ചിട്ട് അവിടുന്ന് പോയി........ പിന്നെ നമ്മളെ ചിന്ത എങ്ങനെ നാച്ചൂനെ ചാക്കിട്ട് പിടിച്ച് ആ സ്ക്രിപ്റ്റ് നേടണം എന്നതായിരുന്നു...... ++++++++++++   ‘ ആമി...... നീ എവിടെയാ പെണ്ണേ...... വാക്കുകളിലൂടെയും എഴുത്തിലൂടെയും എന്നെ കൊതിപ്പിച്ചിട്ട് നീ എവിടെ പോയി ഇരിക്കുവാ......  നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു..... പക്ഷേ നമ്മൾ വിചാരിക്കുന്നതല്ലല്ലോ മുകളിൽ ഇരിക്കുന്നവൻ കാണിക്കുന്നത്.......എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ട് നിന്റെ ജീവനും കൂടി കളയണ്ട എന്ന് കരുതി മാത്രമാ ഞാൻ നിന്നെ കൂട്ടാത്തത്.... എന്ന് കരുതി എനിക്ക് നിന്നോടുള്ള ഇഷ്ട്ടത്തിൽ ഒരു കുറവും ഇല്ല...... ഈ മനസ്സിൽ എന്നും നിനക്കെ സ്ഥാനമുള്ളു... എന്നെങ്കിലും ഒരിക്കൽ നിന്നെ കണ്ട് മുട്ടും എന്ന ഒരു പ്രതീക്ഷയുണ്ട്...... അന്ന് നിന്റെ കണ്ണിൽ നോക്കി ഞാൻ പറയും നിന്നെ എനിക്ക് ഇഷ്ട്ടമായിരുന്നെന്ന്..... നിക്കാബിനുള്ളിൽ നീ ഒളിപ്പിച്ചുവെച്ച ആ മുഖം എനിക്ക് കാണണം........ നീ മറച്ചു കൊണ്ട് നടക്കുന്ന നിന്റെ ആ മിഴികൾ എനിക്ക് കാണണം..... ആഗ്രമുണ്ട് പെണ്ണേ..... നടക്കുമോ ആവോ...... ഇവിടെ ഒരുത്തി ചെറുതായിട്ടെങ്കിലും എന്റെ മനസ്സിൽ കൂടി പറ്റിയിട്ടുണ്ടോ എന്നെനിക്ക് ഒരു ഡൌട്ട് ഉണ്ട്...... കണ്ണടച്ചാൽ ആ കാന്താരിയെ ആണ് ഇപ്പൊ കാണുന്നത്....... എന്നും വന്നെന്റെ ഉറക്കം കളഞ്ഞോളും കുരിപ്പ്...... അവളെ ആ യക്ഷികണ്ണ് കൊണ്ടുള്ള നോട്ടം ഉണ്ടല്ലോ എന്റെ ആമീ....... അത് അൺസഹിക്കബിൾ ആണ്...... എന്തൊരു മൊഞ്ചാണെന്ന് അറിയൂഒ അവൾക്ക്..... അവളെ മുഖത്തിന്റെ മൊഞ്ചുപോലെ തന്നെയാ അവളെ മനസ്സും...... പിന്നെ ഇത്തിരി കുസൃതിയും വാശിയും ഒക്കെ ഉണ്ടെന്നേ ഉള്ളു....... കലിപ്പാണേൽ അതിലേറെ..... എങ്ങനെ ആണ് ആവോ..... അവൾ ഇവിടെ പിടിച്ച് നിൽക്കുന്നത്....... അവിടെ ഉപ്പാന്റേം ഉമ്മാന്റേം ചെറിയ കുട്ടി ആയും മൂന്ന് ആങ്ങളമാരുടെ കുഞ്ഞ് പെങ്ങളായും കഴിഞ്ഞിരുന്ന ആളല്ലേ....... പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്റെ ആമി അവൾ ആയിരുന്നെങ്കിൽ എന്ന് ‘ നമ്മള് ബെഡിൽ കണ്ണും അടച്ച് കിടന്ന് ഇങ്ങനെ ഓരോന്ന് ആലോചിക്കുമ്പോൾ ആണ് ഡോറിന്റെ അവിടെ നിന്ന് ഒരു ശു....ശു... വിളികേട്ടത്........ തല ഉയർത്തി നോക്കുമ്പോൾ ഉണ്ട് ആ കൊമൽ അവിടെ നിന്ന് ഇളിക്കുന്നു...... “” എന്താടി...... “” “” അത് പിന്നേ ...... “” “” ഒരു പിന്നെയും ഇല്ല...... കടക്കടി പുറത്ത്...... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ റൂമിൽ കാല് കുത്തരുതെന്ന്....... “” “” അതിന് ഞാൻ നിന്റെ റൂമിൽ കാല് കുത്തിയിട്ടില്ലല്ലോ...... ഞാൻ പുറത്തല്ലേ നിൽക്കുന്നത്...... ഇനി ഇവിടെ നിന്നതും ഇഷ്ട്ടായില്ലേൽ സോറി....... “” ഈ കുരിപ്പിത് എനിക്കിട്ട് എന്തോ പണിയാനുള്ള ഉദ്ദേശത്തിലാണ്....... ഇവളെ നമ്പാൻ പറ്റൂല.....ഞാൻ അവളെ ഒന്ന് അടിമുടി നോക്കി...... എന്തോ ഒരു കള്ള ലക്ഷണം....... “” എന്താടി നിന്റെ ഉദ്ദേശം...... എന്ത് തന്നെ ആയാലും നിന്റെ ഒരുദ്ദേശവും ഇവിടെ നടക്കാൻ പോകുന്നില്ല..... “” “” എനിക്കൊരു ഉദ്ദേശോം ഇല്ല നാചുക്കാ...... “” എന്ത് നാച്ചുക്കാന്നോ.... പടച്ചോനെ ഇനി ഈ പെണ്ണിന്റെ ഉള്ള പിരിയെങ്ങാനും ഇളക്കി പോയോ ആവോ...... “” അതേയ്..... ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ....... “” “” എന്ത് തരുമോ എന്ന്....... “” ഞാൻ നെറ്റി ചുളിച്ചൊണ്ട് അവളെ നോക്കി...... “” അത് പിന്നേ...... ഞാൻ എങ്ങനെയാ പറയാ...... ഈ ഒരു കാര്യം മാത്രം മതി..... പ്ലീസ്..... അത് ഇപ്പൊ കിട്ടിയില്ലേൽ എനിക്ക് ആകെ പ്രാന്ത് പിടിക്കും..“” ഇന്റെ റബ്ബേ... ഇവളിത് എന്തൊക്കെയാ ഈ പറയുന്നേ...... ഞാൻ അവൾക്ക് കിസ്സ് കൊടുക്കേ..... ഛെ മോശം...... എന്റെ പട്ടി കൊടുക്കും ഓൾക്ക് കിസ്സ്...... നിന്റെ മനസ്സിലിരിപ്പ് കോള്ളാലോടി...... “” അതേയ് നാച്ചു..... പ്ലീസ് തരില്ലെന്ന് മാത്രം പറയരുത്...... നിന്റെ ആ സ്ക്രിപ്റ്റ് ഒന്ന് തരുമോ...... “” “” വാട്ട്‌...... !!! സ്‌ക്രിപ്റ്റോ.....“” “” ആ..... നീ +2 വിന് പഠിക്കുന്ന time ഒരു സ്ക്രിപ്റ്റ് അവതരിപ്പിച്ചില്ലായിരുന്നോ അതെനിക്ക് തരുമോ...... പ്ലീസ്..... നാച്ചു...... “” സത്യം പറഞ്ഞാൽ അവൾ സ്‌ക്രിപ്റ്റെന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി...... എന്റെ തെറ്റിധാരണയുടെ പുറത്ത് ഇവളോടെങ്ങാനും ഞാൻ കിസ്സിന്റെ കാര്യം പറഞ്ഞിരുന്നേൽ ശെരിക്കും നാറിയേനെ..... ഓഹ്..... അപ്പൊ അതാണ് കാര്യം..... വെറുതെയല്ല ഇവള് ഇത്ര വിനയത്തോടെ ഇവിടെ വന്ന് നിൽക്കുന്നത്...... “” ഏതാ മോളേ സോപ്പ്...... തീരെ പതക്കുന്നില്ലല്ലോ....... “” “” നാച്ചു പ്ലീസ്..... “” “” ആ നാജി ആയിരിക്കും  നിന്നോട് എന്റെ സ്ക്രിപ്റ്റിന്റെ കാര്യം ഒക്കെ പറഞ്ഞത്..... “” “” ആര് പറഞ്ഞാലെന്താ..... നീ അതൊന്ന് താ നാച്ചു..... “” “” Ok ഞാൻ തരാം..... but one condition“” “” അതെന്താ..... “” “” അതൊക്കെ ഞാൻ പറയാം ...... “” എന്ന് പറഞ്ഞ് ആ തെണ്ടി പറഞ്ഞത് കേട്ടതും എന്റെ വാർദ്ധക്ക്യമ്  വരെ പകച്ചുപോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story