അമൽ: ഭാഗം 43
Oct 6, 2024, 21:11 IST

രചന: Anshi-Anzz
“” ഞാൻ പറയുന്ന റോൾ നീ അഭിനയിക്കണം. ... അതിന് പറ്റും എന്നുണ്ടെങ്കിൽ ഞാൻ അത് തരാം ...... “” പടച്ചോനെ ഈ പഹയൻ ചിലപ്പോ നമ്മക്ക് വല്ല ഗൊറില്ലയുടേം റോൾ വേണേൽ ഉണ്ടാക്കി തരും...... അതുകൊണ്ട് സൂക്ഷിച്ച് വേണം ഇവനോട് മറുപടി പറയാൻ........ “” നാച്ചു...... അതൊക്കെ വേണോ..... പ്ലീസ് നീ ഇങ്ങനെ ഉള്ള നിബന്ധനകൾ ഒന്നും വെക്കാതെ അതിങ് തന്നോക്ക്..... “” “” ഇല്ല മോളേ..... തരത്തില്ല..... ഞാൻ പറഞ്ഞതിന് സമ്മതമാണോ എന്നാൽ തരാം...... “” “” Ok..... നീ പറഞ്ഞ റോൾ ഞാൻ ചെയ്യാം..... നീ അതിങ് താ...... “” “” Ok....അത് ഞാൻ നാളെ കോളേജിൽ നിന്ന് തരാം....... ഇപ്പൊ മോള് പോയി ഉറങ്ങിക്കോ....“” ******** “” ഡീ അമ്മൂ ഇയ്യ് കുറേ നേരം ആയിട്ടോ എന്നേം വലിച്ച് ഇങ്ങനെ നടക്കുന്നു.... ഇത് ഇന്നെങ്ങാനും തീരുമോ..... “” “” നീ ഒന്ന് അടങ് ദിയ...... നീ മാത്രം അല്ലല്ലോ .... ഞാനും നടക്കുന്നില്ലേ...... “” “” അത് നിനക്ക് തന്ന ജോലി ആയതുകൊണ്ടല്ലേ...... ഇല്ലേൽ മോള് നടക്കുമോ.???? “” “” മിണ്ടാതെ എന്റെ കൂടെ വന്നോ...... ഇനി രണ്ട് ക്ലാസും കൂടിയേ ഉള്ളു...... “” നമ്മളിപ്പോ പ്രോഗ്രാം ലിസ്റ്റ് തയ്യാറുക്കുന്ന തിരക്കിലാണ് മക്കളേ.... അതിന്റെ ഒച്ചപ്പാടാണ് ഇങ്ങള് ഈ കേൾക്കണത്........ അങ്ങനെ ഞങ്ങൾ രണ്ടും കൂടി എല്ലാ ക്ലാസ്സിലും കയറി ഇറങ്ങി തെണ്ടി നടക്കുമ്പോൾ ആണ് അവൻ ഞങ്ങളെ അടുത്തേക്ക് വന്നത്...... “” ഹേയ് അമൽ..... എന്താ ഇങ്ങനെ കറങ്ങി നടക്കുന്നെ........ ഇന്നും ക്ലാസ്സീന്ന് പുറത്താക്കിയോ...... “” “” ഏയ് അതൊന്നും അല്ല....... ചെറിയ ഒരു വർക്ക് ഉണ്ട്...... അതിന് വേണ്ടി ഇറങ്ങിയതാ........... “” “” ഓഹ്............ ഇതാരാ... ഫ്രണ്ട് ആണോ....??? “” “” ആഹ്...... പിന്നെ ദിയ ഇതാണ് ട്ടോ ഞാൻ പറയാറുള്ള അക്ബർ അലി..... “” ഇതാണോ അക്ബറലി...... "ദിയ" “” ആ..... ഇത് തന്നെയാണ് മോളേ..... ആ മഹാൻ...... എന്ന പോട്ടെ..... പോയിട്ട് കുറച്ച് തിരക്കുണ്ട് “” എന്ന് പറഞ്ഞ് ഞാൻ അവളെയും വലിച്ച് വേഗം പോന്നു...... ഇല്ലേൽ ആ ഇനി ഇവളാ ചെക്കനോട് ഓരോന്ന് പറഞ്ഞ് അവിടെ അങ്ങ് കൂടും....... അതുകൊണ്ടാ..... =========== നാച്ചു..... നീ അമലിനോട് സ്ക്രിപ്റ്റ് കൊടുക്കാം എന്ന് ഏറ്റിട്ടുണ്ടോ....... "-വിമൽ “” ആഹ്.......എന്തേ??? “” “” അല്ല അവളോട് ഞാൻ അതിന്റെ കാര്യം ചോദിച്ചപ്പോൾ അവള് പറഞ്ഞു അത് നീയാണ് തരുന്നതെന്ന് അതുകൊണ്ട് ചോദിച്ചതാ... “” “” ആ...അവളെ ശല്ല്യം സഹിക്കാൻ വയ്യ ന്റെ പൊന്നോ....... അതും ചോദിച്ചോണ്ട്.... “” നമ്മളൊന്ന് ചിരിച്ചിട്ട് ഓനോട് പറഞ്ഞു.... . ============== ഞങ്ങൾ എല്ലാവരും കൂടെ സ്ക്രിപ്റ്റിന്റെ റിഹേഴ്‌സലിലായിരുന്നു....... നമ്മളെ കലിപ്പൻ അത്ര മോശപ്പെട്ട ഒരു റോളൊന്നും അല്ല എനിക്ക് തന്നത്..... അതുകൊണ്ട് തന്നെ നല്ല ത്രില്ലിൽ ഞങ്ങളെല്ലാവരും പ്രാക്ടീസ് ചെയ്തോണ്ട് ഇരിക്കുമ്പോളാണ് ഞങ്ങളെ ക്ലാസ്സിലേക്ക് കുറച്ച് സീനിയേഴ്സ് കയറി വന്നത്..... അവരെയൊക്കെ കണ്ടപ്പോഴേക്ക് നമ്മളെ ക്ലാസ്സിലെ എല്ലാ പെൺ കുട്ടികളും വേഗം എണീറ്റ് നിന്നു..... അവരോടുള്ള ബഹുമാനം ആണോ.... അതോ പേടികൊണ്ടാണോ എന്നറിയൂല..... നമ്മള് പിന്നെ അതൊന്നും മൈന്റ് വെക്കാതെ അവിടെ അജുവിനോട് കത്തിയടിച്ചോണ്ടിരുന്നു...... അത് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരുത്തൻ നമ്മളെ രൂക്ഷമായി നോക്കിയിട്ട് ഡെസ്ക്കിൽ ആഞ്ഞടിച്ചു...... ഒരു നിമിഷം എല്ലാവരും ഒന്ന് ഞെട്ടി അവരെ മുഖത്തേക്ക് നോക്കി..... “” ആരാ അമൽ?? “” ആ ഡെസ്ക്കിൽ കൊട്ടിയവൻ ഇത്തിരി കനത്തിൽ ചോദിച്ചതും.... “” ഞാനാ അമൽ... എന്താ കാര്യം.... “” “” Ooh.....മോളായിരുന്നോ..... “” അതും ചോദിച്ച് അവൻ എന്റെ അടുത്തേക്ക് നടന്നു വന്ന് രണ്ട് കയ്യും ഡെസ്ക്കിൽ കുത്തി നിന്ന് എന്നെ ഒന്ന് നോക്കി.... ഇവനിന്നെന്റെ കയ്യിന് പണി ഉണ്ടാക്കും..... എന്ന് ചിന്തിച്ച് നിന്ന എന്റെ എല്ലാ ചിന്തകളും തെറ്റിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് ഞാൻ അവനെ അന്തം വിട്ട് നോക്കി...... “” നിന്നോട് ഇന്ന് ഉച്ചക്ക് DJ പാർക്കിങ് ഏര്യയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്..... അതുകൊണ്ട് പറഞ്ഞതനുസരിച്ച് അങ്ങോട്ട് വന്നോളോണ്ടു..... ഇല്ലേൽ മോള് വിവരം അറിയും..... “” എന്നവൻ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും ഞാൻ അത് പുച്ഛിച്ചു തള്ളി...... ഇവന്റെയൊന്നും വല്ലിപ്പ വന്ന് പറഞ്ഞാൽ പോലും ഈ AMAL പേടിക്കില്ല..... എന്നിട്ടാ ഈ ഞാഞ്ഞൂൽ പോലത്തെ ഇവന്റെ വാക്കിന് പേടിക്കണത്...... ഇങ്ങനെയൊക്കെ പറഞ്ഞ് അവരങ് പോയി..... അപ്പോഴും എന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു...... ഡീ..... നീ ഏതായാലും പോയി നോക്ക്... അവരെ പേടിച്ചിട്ടൊന്നും അല്ലെങ്കിലും ഈ DJ യെ ഒന്ന് കാണാലോ..... എന്താ അവന്റെ ഉദ്ദേശം എന്നും മനസ്സിലാക്കാം.... "-ദിയ ശെരിയാ..... നീ ഏതായാലും ഒന്ന് പോയി നോക്കുന്നത് നല്ലതാ.... "-വരുൺ നിങ്ങൾക്കൊക്കെ വട്ടുണ്ടോ..... DJ ഇവളെ പ്രേമിക്കേ..... അവനൊക്കെ കുറച്ച് അന്തമുള്ള കൂട്ടത്തിലാ..... അറിഞ്ഞുകൊണ്ടേതായാലും ഒരു അപകടത്തിലേക്ക് ചാടില്ല..... ഹിഹി... "-ശാദി അവനത് പറഞ്ഞതും ഞാൻ അവന്റെ വയറ് നോക്കി ഒരു പഞ്ചങ് കൊടുത്തു.... കിട്ടിയ വേദനയിൽ അവൻ അവിടെ കിടന്ന് ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട്..... ഏതായാലും ഞാൻ പോയി നോക്കാൻ തന്നെ തീരുമാനിച്ചു..... അത് ഇവര് പറഞ്ഞ പോലെ അവരെ പേടിച്ചിട്ടൊന്നും അല്ല..... ആ DJ എന്ന് പറയുന്ന ആ മൊതലിനെ ഒന്ന് കാണാലോ എന്ന് കരുതീട്ടാണ്...... *----*----* ഡീ..... ഇവിടെ വരാൻ തന്നെയല്ലേ അവൻമാര് പറഞ്ഞത്..... എന്നിട്ടിവിടെ ആരെയും കാണുന്നില്ലല്ലോ..... “-ദിയ “” അമൽ നീ തനിച്ചു പോയാൽ മതി.... നിന്റെ ഫ്രണ്ട് ഇവിടെ നിൽക്കട്ടെ... “” ഇതും പറഞ്ഞ് ഒരുത്തൻ ഞങ്ങളെ അടുത്തേക്ക് വന്നു.... നമ്മളവനെ ഒന്ന് അടിമുടി നോക്കിയിട്ട് ദിയയെ നോക്കി..... അപ്പൊ അവളെന്നോട് പോയിട്ട് വാ എന്ന് തലകൊണ്ട് കാണിച്ചതും ഞാൻ അവനേം അവളേം ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു.... കുറച്ചങ് എത്തിയതും കുറച്ച് ചെക്കൻമാര് അവിടെ ബൈക്കുകളിൽ മറ്റും ഇരിക്കുന്നത് കണ്ടു...... അപ്പൊ തന്നെ അവരെ അടുത്തേക്ക് ചെന്നു..... “” ഇതിലാരാ DJ ?? “” നമ്മളിത്തിരി കനത്തിൽ അത് ചോദിച്ചതും അവന്മാരൊക്കെ പരസ്പരം മുഖത്തേക്ക് നോക്കി നമ്മളെ തന്നെ ഉറ്റു നോക്കി....... “” DJ യോ.... ഇതിലാരും DJ അല്ല..... പെങ്ങൾക്ക് എന്തിനാ അവനെ...??? “” അതിലൊരുത്തൻ എന്നോട് അങ്ങനെ ചോദിച്ചതും ഞാൻ ആകെ വല്ലാണ്ടായി...... അല്ലെങ്കിലേ ആകെ കലിപ്പ് കയറി നിൽക്കാണ്..... അതിലേക്കാ അവന്റെ ഒടുക്കത്തെ ഒരു ഡ്രാമ.... അവനെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ....... അവന്റെ കൊലവെറി നടത്തിയേനെ ഞാൻ...... “” ഹലോ..... ചോദിച്ചത് കേട്ടില്ലേ“”..... ഞാൻ അവന്മാരെയൊക്കെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഒരു മറുപടിയും കൊടുക്കാതെ തിരിഞ്ഞു നടന്നു..... അവന്മാരാണെൽ അവിടെ നിന്ന് എന്തൊക്കെയോ വിളിച്ച് ചോദിക്കുന്നുണ്ട്..... ദിയയുടെ അടുത്ത് എത്തിയതും അവൾ എന്തായി എന്ന് ചോദിച്ച് എന്റെ അടുത്തേക്ക് വന്നു..... “” ഉണ്ട..... ഒന്ന് പോകുന്നുണ്ടോ ഇയ്യ്...... ഏത് തെണ്ടിയാണ് ആവോ എന്നെയിട്ട് കളിപ്പിക്കാൻ ഇറങ്ങിയിരിക്കണത്..... അവനെ എന്റെ മുന്നിലെങ്ങാനും കണ്ടാലുണ്ടല്ലോ അവന്റെ പരട്ട തല ഞാൻ അടിച്ച് പൊട്ടിക്കും.... “” നീ ഇങ്ങനെ ഹീറ്റാവാതെ കാര്യം എന്താണ് പറ..... “-ദിയ “”‘അവിടെ ഒരു DJ REMIX ഉം ഇല്ല..... മനപ്പൂർവം എന്നെയിട്ട് വട്ടാക്കാൻ വേണ്ടി ആരൊ ചെയ്യുന്നതാണ്..... “” ഞാൻ അവൾക്ക് നേരെ പൊട്ടി തെറിച്ചു..... “” അതിന് നീ എന്തിനാ എന്നോട് ചൂടാവുന്നെ..... ഞാനാണോ ഇതൊക്കെ ചെയ്തേ..... “” “” നിങ്ങളൊക്കെ പറഞ്ഞിട്ടാ ഞാൻ ഇതിന് നിന്നത്...... അല്ല എവിടെ ഇവിടെ ഉണ്ടായിരുന്ന ആ മഹാൻ...... “” അവൻ നീ അങ്ങോട്ട് പോയ അപ്പൊ തന്നെ ഇവിടുന്ന് പോയി..... “” ഷിറ്റ്..... നാറി..... അവനെ എന്റെ കയ്യിൽ കിട്ടും..... കാണിച്ചു കൊടുക്കാം ഞാൻ അവന്..... വാടി...... “” ++++++++++++++ “” സ്നേഹ.....വിമൽ എവിടെ?? “” “” വിമൽ സാർ ഏതോ ക്ലാസ്സിലേക്ക് പോയതാ..... എന്താ നാച്ചു.... “” “” അത് പിന്നെ..... ഞാൻ പോകാ..... ഹാഫ്ഡെയ് ലീവെടുത്തിരിക്കാ..... “” “” എന്ത് പറ്റി....??? “” “” കുറച്ച് പരിപാടികളുണ്ട്...... അപ്പൊ വിമലിനോട് പറഞ്ഞിട്ട് പോകാന്നു കരുതി..... ഏതായാലും ഞാൻ ഇറങ്ങാ.... നീ അവനോട് പാറയോണ്ടു.......“” “” Ok..... നാച്ചു.... ഞാൻ പറയാം.... നീ പൊക്കോ...... “” ::::::::::::::::::::::::::::: നീ ഇങ്ങനെ ഡെസ്ക്കിൽ കുത്തിവരഞ്ഞിട്ട് എന്താ കാര്യം..... ആദ്യം ആരാണത് എന്ന് അന്വേഷിക്ക്..... "-വരുൺ അത് തന്നെ..... അല്ലാണ്ട് ഞങ്ങളെ മെക്കിട്ട് എടുത്തിട്ട് ഒരു കാര്യോം ഇല്ല....... "-ശാദി “” പൊയ്ക്കോ.... ചാകണ്ടെങ്കിൽ എന്റെ മുന്നീന്ന് എണീറ്റ് പൊയ്ക്കോ....... “” “” ഹിഹിഹി..... ഞാൻ ചുമ്മാ....“” അവൻ എന്നെ നോക്കി നൈസായിട്ടൊന്ന് ഇളിച്ചിട്ട് വേഗം അവിടുന്ന് എണീറ്റ് പോയി..... ടാ.... നിങ്ങളതുകണ്ടോ......"-കൃഷ്ണ എന്ത് ?? "-വരുൺ അവിടെ.... നോട്ടീസ് ബോഡിൽ...... അമലേ.... വാടി..... എല്ലാവരും നിന്റത് എന്നാ പറയുന്നേ...... "-കൃഷ്ണ അല്ലെങ്കിലേ നമ്മളാകെ കലി കയറി നിൽക്കാണ്...... അപ്പോളാണ് വേറെ എന്തോ മാരണം എന്നെ തേടി വരുന്നത്..... ഞാൻ പല്ല് കടിച്ച് പിടിച്ചോണ്ട് അവരെ നോക്കി...... “” അമ്മു..... വാടി.... എന്താണെന്നൊന്ന് പോയി നോക്കാം..... നീ വാ.... “” എന്നും പറഞ്ഞ് അവറ്റങ്ങൾ ഒക്കെ കൂടി നമ്മളെ വിളിച്ചപ്പോൾ ഞാൻ അവരെ കൂടെ പുറത്തേക്ക് പോയി..... നോട്ടീസ് ബോഡിന്റെ മുന്നിൽ ഒരുപാട് കുട്ടികൾ ഉണ്ട് കൂടി നിൽക്കുന്നു..... ഞങ്ങളെ കണ്ടതും എല്ലാവരും ഞങ്ങളെതിരിഞ്ഞു നോക്കിയിട്ട് ഒക്കെ ഉണ്ട് എന്റെ മുഖത്തേക്ക് നോക്കി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..... ഒക്കെ കൂടി കണ്ട് കലിപ്പ് കയറി ഞാൻ എന്റെ കൈ ചുരുട്ടി...... എന്റെ കണ്ട്രോൾ ദൈവങ്ങളെ എനിക്ക് കണ്ട്രോൾ തരൂ...... എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അജു നമ്മളെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്....... ഞങ്ങൾ വരുന്നത് കണ്ടതും കൂടി നിന്നവരൊക്കെ ഞങ്ങൾക്ക് വഴി ഒരുക്കി കൊണ്ട് മാറി നിന്നു..... നോട്ടീസ് ബോഡിലേക്ക് ഞാൻ കണ്ണ് പായിച്ചതും അവിടെ കണ്ട കാഴ്ച കണ്ട് ഞാൻ noooooo......... എന്നലറി....... ഒരു ഹേർട്ട് ന്റെ ചിത്രം വരച്ചിട്ട് അതിന്റെ ഒരു സൈഡിൽ നമ്മളെ കണ്ണും മറു സൈഡിൽ DJ എന്നും എഴുതിയിരിക്കുന്നു..... ‘ ഹായ് അമൽ....... സോറി ടാ ഇന്നെനിക്ക് വരാൻ പറ്റിയില്ല...... എന്തായാലും നീ ഞാൻ വിളിച്ചപ്പോഴേക്ക് വന്നല്ലോ...അപ്പൊ എന്നോട് ഇഷ്ട്ടം ഒക്കെ ഉണ്ടല്ലേ...... കള്ളി ഒക്കെ ഉള്ളിലൊതുക്കി നടക്കാ..... നിനക്ക് ഇപ്പൊ എന്നോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടെന്നറിയാം..... അതൊക്കെ മാറും..... നീ നോക്കിക്കോ.... നീ എനിക്കുള്ളതാ..... ഈ ദിൽയാൻ ജാഷിമിനുള്ളത്..... DJ ടെ പെണ്ണ് I Love you AMAL 😘😘 I love you so much...... ‘ അത് വായിച്ച് കഴിഞ്ഞതും എനിക്കെന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല..... അതൊക്കെ കൂടി അവിടുന്ന് വലിച്ചുകീറി ചുരുട്ടി എറിഞ്ഞു ഞാൻ..............തുടരും....