അമൽ: ഭാഗം 45
Oct 10, 2024, 09:00 IST

രചന: Anshi-Anzz
“” യു ബ്ലഡി റാസ്ക്കൽ..... എന്താടാ നിന്റെ ഉദ്ദേശം...... എന്ത് ധൈര്യത്തിലാ നീ എന്നോട് കളിക്കുന്നത്...... എന്ത് തന്നെ ആയാലും ഒരു കാര്യം നീ ഓർത്തോ...... ഇതൊന്നും നിന്റെ നല്ലതിനാകൂല...... ഈ അമലിനോട് മുട്ടാൻ വന്നവരെയൊന്നും ഞാൻ വെറുതെ വിട്ടിട്ടില്ല......നീയും അതുപോലെ തന്നെയാ....... ഇത് നിനക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്...... ഇനി എങ്ങാനും ഇതുപോലത്തെ നമ്പറുമായി നീ എനിക്ക് നേരെ വന്നാൽ ഈ അമൽ ആരാണെന്ന് നീ ശെരിക്കും അറിയും..... ബ്ലഡി ഫൂൾ....... വെച്ചിട്ട് പോടാ dog മോനേ..... “” ഹുയി...... എന്തൊരു മനസുഗം...... ഒരാളെ ചീത്ത പറയുന്നത് ഇത്രക്ക് സുഖമുള്ള കാര്യമാണ് ലേ....... ഇന്നേതായാലും ആ DJ remix ന്റെ വയറ് നിറഞ്ഞിട്ടുണ്ടാകും...... എന്നാലും എവിടുന്നായിരിക്കും അവന് എന്റെ നമ്പർ..... ഹോ എവിടുന്നെങ്കിലും ആകട്ടെ..... തെണ്ടി വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്...... നമ്മള് പിന്നെ വേറെ ഒന്നും ആലോചിക്കാൻ നിൽക്കാതെ വേഗം മൂടി പുതച്ചങ് കിടന്ന് ഉറങ്ങി...... ================== ജോഗിങ് ഒക്കെ കഴിഞ്ഞ് വന്നപ്പോളുണ്ട് ഫോണിൽ അജ്‌സലിന്റെ 3 മിസ്സ്ഡ് കാൾസ്...... അതുകൊണ്ട് അപ്പൊ തന്നെ ഫോൺ എടുത്ത് അവന് വിളിച്ചു....... “”‘അവളെ ഇന്ന് ഞാൻ....... “” ……………… നമ്മള് നല്ല full സ്പീഡിൽ AC യും ഇട്ടോണ്ട് മൂടിപുതച് സുഗമായി കിടന്നുറങ്ങുന്ന നേരത്താണ് എന്റെ മുഖത്ത് വെള്ളം വന്ന് പതിഞ്ഞത്...... അത് കൊണ്ടതും അപ്പൊത്തന്നെ ഞാൻ കണ്ണൊക്കെ തിരുമ്മി ചാടി എണീറ്റ് എന്റെ മുഖത്ത് വെള്ളം ഒഴിച്ച ആ മഹാനെ ഒന്ന് നോക്കി.... അപ്പൊ ചെക്കന്റെ കലിപ്പ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു...... “” എന്തിനാടാ കോന്താ നീ എന്റെ മുഖത്ത് വെള്ളം ഒഴിച്ചത്..... മാഷുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല...... “” “” നേരം ഉച്ചയായി..... എന്നിട്ട് ഞാൻ നിന്നെ ഇവിടെ ഒന്ന് കിടത്താടി...... എണീറ്റ് പോടീ പുല്ലേ അവിടുന്ന്........ “” “” നീ പോടാ തെണ്ടി..... നീ എന്നെ എണീപ്പിക്കാൻ നിൽക്കണ്ട......അതൊക്കെ നീ ഒന്നിനെ കെട്ടികൊടുന്നിട്ട് അവളോട് പറഞ്ഞാൽ മതി...... അല്ലാതെ നീ പറയുമ്പോഴേക്ക് ഞാൻ അത് ചെയ്യാൻ ഞാൻ നിന്റെ ഓളൊന്നും അല്ലല്ലോ.... ബ്ലഡി ഫൂൾ...... “” “” ഒന്ന് പോടീ കോപ്പേ...... അല്ലേലും ഓളാക്കാൻ പറ്റിയ ഒരു സാധനം..... നിന്റെ ഫോൺ എവിടെടി...... “” “” എന്റെ ഫോൺ എവിടെയെങ്കിലും ആയിക്കോട്ടെ.. അതിന് നിനക്കെന്താ....... “” “” നിന്റെ ഫോൺ ഏത് കുഴിയിലാണേലും എനിക്കെന്താടി ...... നിന്റെ ഫ്രണ്ട്സ് വിളിച്ചിരുന്നു നിന്നെ അടിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ്...... അത് പറയാൻ വന്നതാ ...... അല്ലാതെ നിന്റെ ഈ തിരുമോന്ത കാണാൻ പൂതി ഇണ്ടായിട്ട് വന്നതൊന്നുമല്ല...... കേട്ടോടി യക്ഷിക്കണ്ണി .....“” “” നീ പോടാ തൊരപ്പാ...... രാവിലെ തന്നെ ആ തിരുമോന്തേം കാണിച്ചോണ്ട് വന്നിരിക്കാ തെണ്ടി.....ഇനി ഇന്നത്തെ ദിവസം പോക്കായിരിക്കും......“” “”ആണേൽ നന്നായി..... നീ ഒന്ന് പോടീ ഊളെ ..... “” ഇതും പറഞ്ഞ് ആ കലിപ്പൻ പോയി...... അപ്പോഴാണ് എനിക്ക് ഓൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്...... അതുകൊണ്ട് അപ്പൊ തന്നെ ഫോണെടുത് നോക്കിയതും യാ allaah നമ്മളെ ക്ലാസ്സിലെ മുഴുവൻ കുരിപ്പാൾടേം ഒരു 500 മിസ്സ്ഡ് കാൾസെങ്കിലും ഉണ്ടാകും...... ഇന്നെന്നെ ഇവരൊക്കെ കൂടി കൊന്ന് കൊലവിളിക്കും..... പടച്ചോനെ കാത്തോണേ....... ഞാൻ രണ്ടും കൽപ്പിച്ച് അജുവിന് തിരിച് വിളിച്ചു..... ഹെലോ....... കാൾ അറ്റന്റ് ചെയ്തപ്പോ തന്നെ അവിടുന്ന് പൂരപ്പാട്ട് തുടങ്ങീന്...... അതുകൊണ്ട് അപ്പൊത്തന്നെ ഞാൻ ഫോണിന്റെ സ്പ്പീകർ പൊത്തിപിടിച്ചിട്ട് കണ്ണിറുക്കി അടച്ച് ഫോൺ വിട്ട് പിടിച്ചു...... ഹോ കാത് അടിച്ച് പോയീന്നാ തോന്നുന്നേ...... എന്റമ്മോ...... ഇമ്മാതിരി തെറി...... കഴിഞ്ഞോ ആവോ...... ഞാൻ വീണ്ടും ഫോൺ കാതോട് അടുപ്പിച്ചതും അവറ്റങ്ങൾ നിർത്തിയിട്ടുണ്ടായിരുന്നില്ല...... എവിടെ ആയിരുന്നെടി കോപ്പേ നീ ഇതുവരെ....... നിന്റെ ഫോണിലേക്ക് എപ്പോ തുടങ്ങിയ അടി ആണെന്നറിയുമോ നിനക്ക്...... "-അജു “” സോറി ടാ..... ഞാൻ ഉറങായിരുന്നു..... കേട്ടില്ല....... “” ഇന്ന് അജിന്റെ വീട്ടിൽ പോകണം എന്ന് പ്ലാൻ ചെയ്തതല്ലേ നമ്മളെല്ലാവരും...... എന്നിട്ട് നീ കിടന്ന് ഉറങ്ങുന്നോ...... "-വരുൺ “” അയ്യോ സോറി..... ഞാൻ അത് മറന്നുപോയി...... എപ്പോളാ പോണത്..... “” ഞങ്ങൾ ഒക്കെ ഇവിടെ എത്തി..... നീ മാത്രേ വരാത്തുള്ളു...... "-ദിയ “”‘അയ്യോ..... എല്ലാവരും എത്തിയോ ...... ഇനി ഞാൻ എന്ത് ചെയ്യും...... “” നീ വേഗം വരാൻ നോക്ക്...... "-വരുൺ “” അതിന് എനിക്ക് വഴിയൊന്നും അറിയില്ല..... പിന്നെ ഞാൻ എങ്ങനെ വരാനാ....... “” ഇയ്യ് സാറിനോട് ആക്കിതരാൻ പറ...... സാറിന് അറിയാലോ വീട്...... "-അജു “” ഓഹ്.... പിന്നെ ... ചെന്ന് പറഞ്ഞാൽ മതി.... അവനിപ്പോ തന്നെ അങ്ങ് ആക്കി തരും..... നിനക്കെന്താ അജു വട്ടുണ്ടോ...... “” എന്നാ മോള് ബസ്സിന് വാ...... റൂട്ടൊക്കെ ഞങ്ങൾ പറഞ്ഞു തരാം...... ഏതായാലും നീ വേഗം ഇറങ്ങാൻ നോക്ക്...... “ഷാദി “” മ്മ്..... ok..... ഞാൻ വരാം..... “” ഫോൺ വെച്ചതും ഞാൻ വേഗം ഫ്രഷായി താഴേക്ക് ഇറങ്ങി..... അപ്പൊ ആ കലിപ്പൻ അവിടെ ടീവിയിൽ ഫുട്‌ബോൾ കണ്ടോണ്ട് ഇരിക്കുവായിരുന്നു..... ഞാൻ വേഗം കിച്ചണിൽ പോയി ഫൗസിയുമ്മാന്റെ അടുത്ത് കയറി ഇരുന്നു..... “” ആ നീ എണീറ്റോ..... എന്തായി ഇന്നലത്തെ കലിപ്പൊക്കെ മാറിയോ.... “” “” അതൊക്കെ മാറി.... ഇന്റെ ഫൗസി കുട്ടീ..... “” “” അമ്മു അതാ ആ ചായ കുടിക്ക്..... നിനക്കെടുത്തു വെച്ചതാ..... “” ഫൗസിയുമ്മ അത് പറഞ്ഞതും ഞാൻ വേഗം പോയി ടേബിളിൽ എടുത്ത് വെച്ചിരുന്ന ചായ കുടിച്ചു..... “” ഇയ്യ് ഇന്ന് നിന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകാണെന്ന് പറഞ്ഞു...... എപ്പോളാ പോണത്..... “” “” ഇപ്പൊതന്നെ പോണം ഫൗസിയുമ്മ..... അവൻമാര് വിളിച്ചിട്ട് ഒരു സൊയ്‌ര്യോം തരുന്നില്ല..... “” “” ആണോ..... എന്നാ വേഗം റെഡിയായിക്കോ..... നാച്ചു കൊണ്ട് വിട്ടോളും.... കുറച്ച് ദൂരം പോകണ്ടേ.... ഇയ്യൊറ്റക്ക് പോണ്ട..... “” “” അയ്യടാ..... ഞാൻ കൊണ്ട് വിടും എന്ന് കരുതി ആരും എങ്ങോട്ടും ഒരുങ്ങേണ്ട..... ഞാൻ കൊണ്ട് വിടില്ല...... “” “” എന്താ നാച്ചു.... അത്രേം ദൂരം അവളെ ഒറ്റക്ക് വിടാൻ പറ്റില്ല..... നിനക്ക് അറിയില്ലേ ഈ അജിൻ എന്ന് പറയുന്ന ആ കുട്ടിന്റെ വീട് മരുതയിലാണ്.... ആ കാട്ടുമുക്കിലേക്ക് ഇവളെ എങ്ങനെ ഒറ്റക്ക് വിടാ..... “” “” അതൊന്നും എനിക്ക് അറിയില്ല..... ഇവൾ പൊയ്ക്കോണം എന്ന് എനിക്കൊരു നിർബന്തോം ഇല്ല...... ഇന്റെ ഉമ്മച്ചി രാവിലെ തന്നെ വെറുതെ വാശി പിടിക്കല്ലീ...... “” “” അല്ലേലും ആർക്കാടാ നിന്റെ ഒപ്പം വരാൻ ഇത്രക്ക് പൂതി...... നിന്റെ കൂടെയൊക്കെ വരുന്നതിലും നല്ലത് എനിക്ക് തനിച്ച് പോകുന്നത് തന്നെയാ...... “” “” അല്ലേലും ആരാടി നിന്നെ ഇപ്പൊ എന്റെ കൂടെ വിളിച്ചത്..... വിളിക്കാൻ പറ്റിയ ഒരു സാദനം... “” “” ഓഹ്.... ഞാൻ ഒന്നും പറഞ്ഞിട്ടില്ല...... നീ ഒന്ന് പോയേ നാച്ചു അവിടുന്ന്.... അമ്മു നീ പോയി റെഡിയാക്....... ശോ ഇവറ്റങ്ങളെ രണ്ടിന്റേം ഒരു കാര്യം..... കീരിയും പാമ്പും പോലെയാ..... “” ✨✨✨✨✨✨✨✨ “” ഫൗസിയുമ്മ ഞാൻ ഇറങ്ങാ...... “” “” എങ്ങനെ അമ്മു പോകാ.... “” “” കുറച്ചങ് ബസ്സിന് ചെല്ലാൻ പറഞ്ഞു..... അവിടുന്ന് ശാദി വന്ന് കൊണ്ട് പൊക്കോളാം എന്നേറ്റിട്ടുണ്ട്..... “” “” ആ..... എന്നാ ഇനി വൈകിക്കണ്ട..... മോള് ചെല്ല്..... നിനക്ക് ബസ് സ്റ്റോപ്പ് അറിയുമോ.... “” “” ആ.... അറിയാം.... എന്നാ ഞാൻ പോയിട്ട് വരാം.... ബൈ..... “” ഞാൻ വീട്ടീന്ന് ഇറങ്ങി റോട്ടിൽ വന്ന് നിന്നു..... ഇനിയിപ്പോ ബസ് സ്റ്റോപ്പിലേക്ക് നടക്കേണ്ട...... മൈൻ റോഡിന്റെ സൈഡിൽ തന്നെയാണ് വീട് എങ്കിലും ബസ് സ്റ്റോപ്പ് കുറച്ച് വിട്ടാണ്...... ഒരഞ്ചു മിനിറ്റ് നടക്കാൻ ഉണ്ട്...... നമ്മള് പിന്നെ ഒന്നും നോക്കിയില്ല വേഗം അങ്ങോട്ട് നടന്നു...... ഞാൻ നടന്ന് പോകുമ്പോളാണ് ആ കലിപ്പൻ അവന്റെ ബുള്ളറ്റും എടുത്തോണ്ട് വീട്ടീന്ന് ഇറങ്ങിയത്.....എന്നെ ഒന്ന് നോക്കപോലും ചെയ്യാതെ ആ തെണ്ടി എന്നേം പാസ്സ് ചെയ്ത് അവിടുന്ന് പോയി.... അല്ലേലും ആരാടാ നിന്നെ നോക്കുന്നെ.....നമ്മളിങ്ങനെ ഓരോന്ന് പിറുപിറുത് ബസ് സ്റ്റോപ്പിൽ എത്തിയത് അറിഞ്ഞില്ല...... അവിടെ ആണേൽ ഒരാള് പോലും ഇല്ല...... ഞാൻ വേഗം റോഡ് ക്രോസ്സ് ചെയ്ത് ബസ് സ്റ്റോപ്പിൽ കയറി ഇരുന്നു....... ഇതിന്റെ നേരെ മുന്നിൽ തന്നെ ഈ നാട്ടിലെ ലോകകോഴികളുടെ ക്ലബ്ബാണ്...... അതുകൊണ്ട് തന്നെ അവിടെ നിറയെ ചെക്കൻമാരുണ്ടായിരുന്നു..... ഇന്നലെ ഒരു ദിവസമാണ് ഞാൻ ഇവിടെ ആകെ വന്നിട്ടുള്ളത്..... പക്ഷേ അപ്പോഴേക്കും നമ്മക്ക് ആ ചെക്കൻമാരെ കുറിച്ച് കുറെയൊക്കെ മനസ്സിലായി..... അതുകൊണ്ട് അങ്ങോട്ട് നോക്കാതെ ഇയർപോഡ്സും വെച്ച് പാട്ട് കേട്ട് ഇരുന്നു..... അപ്പോഴാണ് അവിടെ ഇരുന്ന് എന്നെ നോക്കുന്ന ആ പരിജയമുള്ള രണ്ട് കണ്ണ് ഞാൻ കണ്ടത്...... ✨✨✨✨✨✨ “” ടാ..... ഏതാടാ അവള്..... ഇന്നലേം ഇവിടെ ഉണ്ടായിരുന്നു..... ഇവിടുത്ത്കാരിയല്ലല്ലോ..... “” “” ആ.... എനിക്കറിയില്ല മോനേ......എന്തായാലും ഒരു മൊഞ്ചത്തി തന്നെ........ “” “” ഇന്നലെ തന്നെ ഞാൻ അവളെ നോട്ടമിട്ടതാ..... അതുകൊണ്ട് അവളെ ഞാൻ തന്നെ വളച്ചിരിക്കും...... നിങ്ങളാരും അവളെ നോക്കി വെള്ളമിറക്കണ്ട.... “” “”‘ഓഹ്.... പിന്നെ അവള് നിനക്കങ് വളയെം ചെയ്യും.... ഒന്ന് പോടാ അവിടുന്ന്..... എട നാച്ചു.... നീ കണ്ടോടാ അവളെ.... എന്തൊരു മൊഞ്ചാണെന്ന് നോക്കിയേ..... “” “” ഒന്ന് മിണ്ടാതെ ഇരിയടാ..... നിങ്ങളെ ഈ വായിനോട്ടം കൊണ്ട് പെൺകുട്ടികൾക്കൊന്നും അവിടെ നിൽക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞ് അവിടെ പരാതി വരെ കിട്ടിയിട്ടുണ്ട്..... നിന്റെയൊക്കെ ഒടുക്കത്തെ ഒരു വായിനോട്ടം...... “” ........തുടരും....