അമൽ: ഭാഗം 47

അമൽ: ഭാഗം 47

രചന: Anshi-Anzz

പെട്ടന്ന് പിന്നിൽ നിന്ന് ഇങ്ങനെ ഒരുഡയലോഗ് കേട്ടതും ഞങ്ങൾ ഒക്കെ കൂടി പുറകോട്ട് തിരിഞ്ഞു നോക്കി..... അപ്പൊ ഉണ്ട് കണ്ണൊക്കെ നിറഞ്ഞ് അജിൻ ഞങ്ങളെ നോക്കി നിൽക്കുന്നു...... “” അതെന്താടാ...... അല്ല നിന്റെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ..... വല്ല കരടും കണ്ണിൽ പോയോ.....“” “” ഏയ്.... ഇല്ലടി...... പിന്നെ എന്റെ വീട്ടുകാർ ഒന്നും ഇവിടെ ഇല്ല......ഇപ്പൊ ഇല്ലെന്നല്ല... ഇനിയങ്ങോട്ട് ഉണ്ടാകെം ഇല്ല..... അവരൊക്കെ എന്നെ തനിച്ചാക്കി ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്കാ പോയിരിക്കണത്...... “” അവൻ നിറ കണ്ണുകളുമായി അത് പറഞ്ഞതും എന്റെ മനസ്സിൽ എന്തോ വല്ലാത്തൊരു നോവ് അനുഭവപ്പെട്ടു..... അങ്ങനെ ഒന്നും ഇപ്പൊ പറയണ്ടായിരുന്നു എന്ന് വരെ തോന്നിപോയി..... അവരുടെ ഒക്കെ മുഖത്ത് നോക്കിയപ്പോൾ എല്ലാവരുടെ അവസ്ഥേമ് അതുതന്നെയായിരുന്നു...... “” വരിൻ ഞാൻ കാണിച്ചു തരാം എന്റെ ഫാമിലിയെ “” എന്നും പറഞ്ഞ് അവൻ ഞങ്ങളെ ഒരു മുറിയിലേക്ക് കൊണ്ടുപോയി... അതിനകത്ത് ചുമരിൽ നാല് ഫോട്ടോകൾ മെഴുകു തിരിയും കത്തിച്ച് മാലയിട്ട് വെച്ചിരിക്കുന്നു...... “” ഇതാണ് എന്റെ ഫാമിലി..... അപ്പച്ചി, അമ്മച്ചി, ഇച്ചായൻ, പിന്നെ എന്റെ കൂടെ പിറന്ന എന്റെ പൊന്ന് പെങ്ങളും....... ഞങ്ങൾ രണ്ടാളും ഇരട്ടകൾ ആയിരുന്നു..... ഒരുമിച്ച് ജനിച്ചെങ്കിലും ഒരുമിച്ച് മരിക്കാൻ ഞങ്ങൾക്ക് വിധി ഉണ്ടായില്ല...... “” ഇതും പറഞ്ഞ് അവൻ ആ ഫോട്ടോയിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു...... ആ ഒരു നേരം എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു......എന്റെതും... ആകെ കൂടി കരഞ്ഞ് സീൻ ആക്കും എന്ന് കണ്ട ഞാൻ വേഗം വിഷയം മാറ്റി..... “” ടാ..... നീയെന്തിനാടാ അതിനിങ്ങനെ കരയുന്നെ...... നീ സന്തോഷിക്കല്ലേടാ വേണ്ടത്... നിങ്ങൾ കേട്ടിട്ടില്ലേ ദൈവത്തിന് ഇഷ്ടമുള്ളവരെയാണ് ദൈവം വേഗം വിളിക്കാ എന്ന്..... അതുകൊണ്ടാണ് അവരൊക്കെ വേഗം അങ്ങ് പോയത്.... നമ്മളൊക്കെ കണ്ടില്ലേ ഇപ്പോളും എല്ലാവരെയും വെറുപ്പിച് ഇവിടെ തന്നെ നിൽക്കുന്നു..... അതിന്റെ അർത്ഥം എന്താ നമ്മളെയൊന്നും ഇപ്പൊ തന്നെ അങ്ങട്ട് കൊണ്ടുപോയിട്ട് അവിടെകൂടെ നാശം ആക്കണ്ടാന്ന് കരുതിയിട്ട്...... നീ നോക്കിക്കോ നിങ്ങളൊക്കെ പോയാലും ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും..... കാരണം എന്താ അത്രേം കാലം എങ്കിലും അവിടെ നന്നായി കിടന്നോട്ടെ എന്ന് കരുതിയിട്ട്.....“” നമ്മള് ഇത്രേം പറഞ്ഞ് അവറ്റങ്ങളെ നോക്കിയതും എല്ലാവരും കൂടെ ഒരു പൊട്ടിച്ചിരി ആയിരുന്നു...... ഒപ്പം നമ്മളും..... അപ്പച്ചി അമ്മച്ചി നിങ്ങൾ കാണുന്നില്ലേ എന്റെ ഈ കൂട്ടുകാരെ..... ഈ കാ‍ന്താരി ചളിയത്തി ചങ്കിനെ..... ഇതൊക്കെ കേട്ടിട്ട് നിങ്ങളും സന്തോഷിക്കുന്നുണ്ടാകും അല്ലേ... "-അജിൻ “” ടാ.... നീ അതൊക്കെ വിട്..... ഞാൻ നിന്നോട് വേറൊരു കാര്യം ചോദിക്കട്ടെ “” ആ ചോദിച്ചോ..... "-അജിൻ “” നീ വിഷമിക്കുഒന്നും ചെയ്യരുത്...   “” ഇല്ല.... നീ കാര്യം പറ... “-അജിൻ “” ഇവിടെ വേറെ ആരും ഇല്ലാതെ നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ നടക്കുന്നെ      ഐ മീൻ ഫുഡ്‌ സ്റ്റഡി.... ഇതൊക്കെ.... “” “” എടി പെണ്ണേ..... ഞാൻ ഒരു ആണാണ്..... എനിക്ക് ആരുടെ മുന്നിലും ഇന്നുവരെ കൈ നീട്ടേണ്ടി വന്നിട്ടില്ല...... ഞാൻ പാർട്ട്‌ടൈം ജോലി ചെയ്യുന്നുണ്ട്....... അതുകൊണ്ട് കാര്യങ്ങൾ ഒക്കെ കഴിഞ്ഞു പോകുന്നു..... പിന്നെ എനിക്ക് എല്ലാത്തിനും എന്റെ കൂടെ നിന്ന് എന്നെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ഒരു അടിപൊളി ഇച്ചായനും ഉണ്ട്... “” “” അതേത് ഇച്ചായൻ..... “” പറഞ്ഞാൽ നീ വിശ്വസിക്കൂല..... എന്നാലും ഞാൻ പറയാം.... നീ ഏത് നേരവും കലിപ്പൻ, തെണ്ടി കോന്തൻ, ചെകുത്താൻ എന്നൊക്കെ വിളിക്കലില്ലെ ഒരാളെ ആ ആള് തന്നെ..... “-അജിൻ “” ആര് നാച്ചുവോ.....! ! “” ആ.... nazal സാർ തന്നെ..... എന്തിനും ഏതിനും എന്റെ കൂടെ നിന്ന് സഹായിക്കുന്ന എന്റെ ഇച്ചായനെ പോലെ ഞാൻ കാണുന്ന nazal സാർ ..... “-അജിൻ “” ശോ.... എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല...... “” അതാ ഞാൻ പറഞ്ഞത് നീ വിശ്വസിക്കൂലാന്ന്..... “-അജിൻ അല്ല ഈ കത്തിയടിച്ച് നിൽക്കൽ മാത്രേ ഉള്ളു ഇന്ന്.... നമ്മള് വന്ന കാര്യം നോക്കണ്ടേ..... പ്രോഗ്രാമിന് ഇനി ആകെ മൂന്ന് ദിവസം കൂടെ ഉള്ളു.... "-നസ്രിൻ പ്രോഗ്രാമും പ്രാക്ടീസും ഒക്കെ അവിടെ നിൽക്കട്ടെ..... ആദ്യം മക്കള് കിച്ചണിലേക്ക് ചെല്ലിൻ.... "-ശാദി അതെന്തിനാ "-ദിയ Food ഉണ്ടാക്കാൻ.... സാധങ്ങൾ ഒക്കെ ഞങ്ങൾ അവിടെ കൊണ്ട് വെച്ചിട്ടുണ്ട്.... ഇനി നിങ്ങളത് ചെന്ന് ഉണ്ടാക്കിയാൽ മാത്രം മതി.... ഇന്ന് നിങ്ങളെ കൈ കൊണ്ട് ഉണ്ടാക്കിയ food ഞങ്ങൾക്ക് കഴിക്കണം..... "-വരുൺ അത് കഴിച്ച് അതിന്റെ റിസൾട്ട്‌ നോക്കിയിട്ട് വേണം നിങ്ങളെയൊക്കെ കെട്ടിച്ചു വിടാൻ പറ്റുമോ ഇല്ലയോ എന്ന് നോക്കാൻ"-ഷാദി അപ്പൊ സമയം കളയാതെ മക്കള് വേഗം ചെന്നാട്ടെ..... ചേട്ടൻമാർക്ക് ഇവിടെ വേറെ കുറച്ച് പണിയുണ്ട്... "-സിനാൻ അയ്യോ..... ഒരു ചേട്ടൻ വന്നിരിക്കുന്നു..... മര്യാദക്ക് പോന്നോ ഞങ്ങളെ കൂടെ.... എന്നിട്ട് ആ പച്ചക്കറിയൊക്കെ ഒന്ന് കട്ട് ചെയ്ത് താ..... "-ഷൈമ ഒന്ന് പോടീ..... അതിനൊക്കെ നീ നിന്റെ ഓനെ നോക്കിയാൽ മതി..... "-സിനാൻ ഇതൊക്കെ ഒരു രസമല്ലേ പെങ്ങൾസെ.... +2 ലൈഫിലെ ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല ഓർമ്മകൾ ആയിരിക്കും ഇതൊക്കെ..... "-അജു Ok.... ഞങ്ങൾ കുക്ക് ചെയ്യും.... ഞങ്ങൾക്ക് അതിനൊരു മടിയും ഇല്ല.... അല്ലെടി..... "-നെൽഹ ആ..... പിന്നല്ലാതെ..... ഇന്ന് അജിന്റെ വീട്ടിലെ കിച്ചൺ ഞങ്ങൾ കീഴടക്കിയിരിക്കുന്നു.... അല്ലേ അമൽ.... അല്ല നീ എന്താ ഒന്നും മിണ്ടാത്തെ.... വാടി നമ്മക്ക് കിച്ചണിലേക്ക് പോകാം..... "-കൃഷ്ണ “” അയ്യോ.... ഞാൻ ഇല്ല..... എനിക്കീ കുക്കിങ് ഒന്നും അറിയത്തില്ലേ.... അതാ ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നെ..... “” ഞാൻ കുറച്ച് ചമ്മലോടെ പറഞ്ഞു..... ഓഹ്.... അപ്പൊ അതാണ് കാര്യം..... വെറുതെയല്ല..... ഈ കാര്യങ്ങൾ പറഞ്ഞപ്പോ നിന്റെ വായ  പൂടിയത് "-അലീന “”‘വേണേൽ...... നിങ്ങൾക്ക് അത്രക്ക് നിർബന്ധം ആണേൽ ഞാൻ ക്യാരറ്റ് കട്ട് ചെയ്ത് തരാം.....“” ആ..... മതി... അതുമതി.... എന്തെങ്കിലും ഒരു പണി മതി..... പിന്നെ മോള് വേഗം കുക്കിങ് ഒക്കെ പഠിച്ചോ.....ഇല്ലേൽ കെട്ടുന്ന ചെക്കന് വെച്ചുവിളമ്പി കൊടുക്കാൻ അറിയില്ല...... "-ഷൈമ “” അതിന് കുക്കിങ് അറിയാവുന്ന ചെക്കനെ കെട്ടിയാൽ മതി...... ഞാൻ ഒക്കെ അങ്ങനെ ഉള്ളവനെ കെട്ടൂ... “” എന്നാൽ Nazal സാറിനോട് കുറച്ച് കുക്കിങ് ഒക്കെ പഠിച്ചു വെക്കാൻ പറയണം.... 😉 “-ദിയ “” ഒന്ന് പോടീ..... ദേ ദിയ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട.... നടക്കടി അങ്ങോട്ട്‌.... “” ഞാൻ അവളെ കിച്ചണിലേക്ക് ഉന്തി ക്കൊണ്ട് പറഞ്ഞു...... :::::::::::::::::::::::::::::::::::: “” നീയിങ്ങനെ എന്നെ പിടിച്ച് തള്ളാതെ കാര്യം എന്താണെന്ന് പറയടാ..... “” നിനക്ക് കാര്യം അറിയണം അല്ലേടാ തെണ്ടി..... നിന്നെ ഞങ്ങൾക്കൊക്കെ കുറച്ച് പേടിയുണ്ടെന്ന് കരുതി നിനക്ക് എന്തും ചെയ്യാം എന്നാണോ... ഞാൻ വളക്കാൻ നിന്ന പെണ്ണിന്റെ മുന്നിൽ വല്ല്യേ show  കാണിച്ചോണ്ട് അവളേം ബൈക്കിൽ കയറ്റി കൊണ്ടു പോയിരിക്കുന്നു.... ആ നിന്നെ ഞാൻ പിന്നെ ഇത്രയെങ്കിലും ചെയ്യണ്ടെടാ.... "-അമീർ “” എന്റെ പൊന്നമീറേ ഇയ്യ് അതിനാണോ ഇങ്ങനെ കടന്ന് തുള്ളണത്.... “” “” ആ..... അതിന് തന്നെ.... നിനക്ക് ഇപ്പോഴാണോ അത് മനസ്സിലായത്..... എന്തായിരുന്നു അവന്റെ ആ പോക്ക്...... എന്നെ ചുറ്റിപിടിച്ച് ഇരിക്കേണ്ടവളായിരുന്നു..... എന്നിട്ട് നിന്നെ പിടിച്ചിരിക്കുന്നു...... അതൊക്കെ പോട്ടെ നീ വല്ല്യേ മാന്യൻ ആയി നടക്കുന്ന ആളല്ലേ..... ഒരു പെണ്ണിനെ പോലും നോക്കൂല, നിന്റെ ലിസ്റ്റിൽ പെടാത്ത പെണ്ണെന്ന വർഗ്ഗത്തെ തന്നെ നിനക്ക് വെറുപ്പാണ്...... എന്തൊക്കെയായിരുന്നു ഡയലോഗ്.... എന്നിട്ട് നീ ഇന്ന് എന്താടാ കാണിച്ചത്..... “” “” ഓഹ്..... നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ...... “” “” ഇല്ല..... ഞാൻ മിണ്ടാതെ ഇരിക്കില്ല.... “” അവനത് പറഞ്ഞതും കൊടുത്തു അവന്റെ കരണം നോക്കി ഒന്ന്.  അടി കിട്ടിയതും അവൻ കവിളിൽ കൈ വെച്ച് രണ്ട് വശത്തേക്കും കവിൾ കോട്ടി..... “” ഹോ വല്ലാത്തൊരു അടിയായി പോയി പഹയാ നീ അടിച്ചത്..... “”.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story