അമൽ: ഭാഗം 48
Oct 12, 2024, 22:49 IST

രചന: Anshi-Anzz
“” ആണോ..... “” “” മ്മ്..... 😕“” “” എന്ന ഇനി ഞാൻ പറയുന്നത് നീ കേൾക്കുഓ...... “” ആ കേൾക്കും..... "-അമീർ “” എന്ന കേട്ടോ ഇന്നിവിടെ ഉണ്ടായിരുന്ന ആ പെണ്ണുണ്ടല്ലോ അവള് എന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളാ... എന്റെ ചങ്ങായിമാരുടെ പെങ്ങൾ..... എന്റെ വീട്ടിലാ അവള് താമസം.... “” എന്ത് നിന്റെ വീട്ടിലാ താമസം എന്നോ... എന്നാ ഇനി എന്നും ഞാൻ അങ്ങോട്ട് വരണ്ട് ട്ടോ.... ഇയ്യെന്തേ ഇത് നേരത്തെ പറയാതിരുന്നേ.... “-അമീർ “” എട പന്നീ നീ അത് മാത്രേ കേട്ടുള്ളൂ..... ബാക്കി ഒന്നും കേട്ടില്ലേ..... നിന്നെയൊന്നും എന്റെ വീടിന്റെ പടിക്കൽ പോലും കണ്ട് പോകരുത്...... കേട്ടോടാ..... “” ഓഹ് പിന്നെ..... ഞങ്ങൾ വരും..... നീ ആരാടാ ഞങ്ങളോട് വരണ്ടാന്നു പറയാൻ.... “-അമീർ “” ഞാൻ ആരാണെന്ന് നിനക്കങ് പറഞ്ഞു തന്നാലുണ്ടല്ലോ...... എടാ ഞാൻ ഈ പറയുന്നതൊക്കെ നിങ്ങളെ തടി കേടാവാതെ ഇരിക്കാൻ വേണ്ടിയാണ്..... അവളേയ് കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്..... “” “” എന്ത് കരാട്ടെയോ.... “” അമീർ ഞെട്ടിക്കൊണ്ട് ചോദിച്ചു...... “” മ്മ്..... അതാണ് മക്കളേ ഞാൻ ഈ പറയുന്നത്..... അവളെ കയ്യിന്ന് ഒന്നങ് കിട്ടിയാലുണ്ടല്ലോ നീയൊക്കെ അവിടെ കിടക്കും..... “” എന്നാലും എന്റെ നാച്ചു.... ഇപ്പൊളല്ലേ കാര്യം മനസ്സിലായത്...... വെറുതെ അല്ല നിന്നെയിപ്പോ അധികം ഇങ്ങോട്ട് കാണാത്തത്..... ഫുൾ time വീട്ടിൽ തന്നെ ആണല്ലേ...... “-അമീർ ഒന്ന് പോട പട്ടി..... അതിന് നീയല്ലല്ലോ ഞാൻ..... =========== എന്റെ പുന്നാര അമലേ ഇയ്യ് അതവിടെ വെച്ചിട്ട് എണീറ്റ് പൊയ്ക്കോ..... ഇല്ലേൽ ഇന്ന് ആ ക്യാരറ്റ് ഫുഡിലേക്ക് ഇടാൻ ഒന്നും ഉണ്ടാകൂല...... ഒക്കെ അന്റെ വയറ്റ്ക്ക് ആക്കാനേ ഉണ്ടാവൂ..... "-നെൽഹ “” സോറി.... ന്ന ഇങ്ങള് തന്നെ കട്ട് ചെയ്തോളിൻ.... 😁 “” ആ അതാ നല്ലത്.... മോള് പോയി മ്യൂസിക് കമ്പോസ് ചെയ്തോ.... അതെങ്കിലും നടക്കട്ടെ..... "-കൃഷ്ണ ബ്ലഡി ഫ്രണ്ട്സ് പറയുന്നത് കേട്ടില്ലേ.... ഹും..... ഫീലിംഗ് ഒരു ലോഡ് പുച്ഛം...... നമ്മള് പിന്നെ ഒന്നും നോക്കാതെ വേഗം മുകളിലേക്ക് വെച്ച് പിടിച്ചു......അതുകൊണ്ട് സ്റ്റെപ് കയറി ബാൽക്കണിയിലേക്ക് പോകാൻ വേണ്ടി നിന്നപ്പോളാണ് അടുത്ത മുറിയിൽ ആരൊ ഉള്ളത് ഞാൻ കണ്ടത്...... അതുകൊണ്ട് അപ്പൊ തന്നെ അങ്ങോട്ട് പോയി നോക്കി.... അവിടെ ചെന്നപ്പോൾ ഉണ്ട് നമ്മളെ അലീന ഡ്രെസ്സൊക്കെ മടക്കി ഒതുക്കി വെക്കുന്നു..... “” എടി അച്ചായത്തീ..... അപ്പൊ ഇതാണല്ലേ മോളെ മനസ്സിലിരിപ്പ്..... “” എ..എന്ത്.... “-അലീന അവള് ഒന്ന് പതറിക്കൊണ്ട് ചോദിച്ചു.... “” ഒന്നുല്ല.....എന്താ മോളെ അജിന്റെ ഡ്രെസ്സൊക്കെ ഒരു മടക്കി വെക്കൽ..... “” “” അ...അത്..... അവന്റെ ഡ്രെസ്സൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടപ്പോൾ അതൊക്കെ ഒന്ന് ശെരിയാക്കി കൊടുക്കാം എന്ന് കരുതി...... അത്രേ ഉള്ളു..... “” “” മ്മ്..... മ്മ്..... ആയിക്കോട്ടെ..... എന്നിട്ടപ്പോഴാ ഉള്ളിലെ പ്രണയം തുറന്ന് പറയുന്നത്...... “” “” പ്ര.... പ്ര ... പ്രണയമോ.....“” “” പ്ര പ്ര പ്രണയം അല്ല..... പ്രണയം.....“” “” എടീ.... അത്.... നീ പറഞ്ഞത് ശെരിയാ എനിക്കവനെ ഇഷ്ട്ടാ..... അത് ഇപ്പൊ അവന്റെ കഥയൊക്കെ കേട്ട് അവനോട് തോന്നിയ ഒരു സിമ്പതിഒന്നുമല്ല..... ഫസ്റ്റ് ഇയറീന്ന് തുടങ്ങിയതാ..... പക്ഷേ തുറന്ന് പറയാൻ എനിക്കൊരു പേടി... “” “” ഉള്ളിലെ പ്രണയം തുറന്ന് പറയാൻ പേടിക്കുന്ന നീയാണോ പ്രണയിക്കാൻ നിൽക്കുന്നെ..... “” “” അതൊന്നും ഒരു പ്രശ്നം ഇല്ലടാ..... എന്റെ വീട്ടുകാർക്ക് എന്റെ സന്തോഷമാ വലുത്.... എന്റെ ചെക്കനെ കണ്ടുപ്പിടിക്കാനുള്ള അവകാശം അവർ എനിക്ക് തന്നിട്ടുണ്ട്... പക്ഷേ അജിൻ.... ഇനി ഞാൻ ഇതെങ്ങാനും അവനോട് തുറന്ന് പറഞ്ഞാൽ അവൻ എന്നോട് ഇപ്പൊ ഈ മിണ്ടുന്ന മിണ്ടൽ വരെ ചിലപ്പോ ഇല്ലാതാകും..... അതെനിക്ക് സഹിക്കില്ലെടാ...... “” “”‘അങ്ങനെ ഒന്നും ഉണ്ടാകില്ല എന്റെ പെണ്ണേ.... ഇയ്യ് നെഗറ്റീവ് ആയി ചിന്തിക്കാതെ ഒന്ന് പോസിറ്റിവായി ചിന്തിച്ച് നോക്ക്. .. നഷ്ട്ട പ്രണയം അതെന്നും ഒരു വേദന ആയിരിക്കും മോളേ ...... അതുകൊണ്ട് വേഗം ഉള്ളിലെ ഇഷ്ട്ടം തുറന്ന് പറയാൻ നോക്കിക്കോ..... “” “” എടാ എനിക്ക് പേടിയാ..... “” “” നീ ഒന്ന് പോടീ.... അവൻ നിന്നെ പിടിച്ച് തിന്നൊന്നും ഇല്ല...... ഏതായാലും നിന്റെ പണി നടക്കട്ടെ...... ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... “” “” അമ്മു..... നീയിതൊന്നും അവനോട് പറയരുത് ട്ടോ.... “” “” പിന്നെ എനിക്കെന്താ വട്ടുണ്ടോ..... അവനവന്റെ ഇഷ്ട്ടം അവനവൻ തന്നെ തുറന്ന് പറയണം..... അതിന് വേറൊരാളെ ഏൽപ്പിക്കരുത്..... ഞാൻ ഏതായാലും പറയാനൊന്നും പോണില്ല.... പോരെ..... “” “” മ്മ്.... “” “” ന്ന ok.... ഗായ്സ്...... അപ്പൊ നമ്മക്ക് തുടങ്ങിയാലോ...... “” “” Ok ടാ..... നീ വരാൻ കാത്തിരിക്കുവായിരുന്നു ഞങ്ങൾ.... "-അജിൻ “”എന്ന തുടങ്ങിക്കോ....“” 🎶🎶ഹേയ് കുറുവാലികിളിയേ.... കുറുവാലികിളിയേ ! കുക്കുറു കുറു കുറു കൂകി കുറുകി കുന്നിമരത്തിൽ ഊയല്ലാടി കൂടുമൊരുക്കി കൂട്ട് വിളിക്കുന്നേ..... മാരൻ നിന്നെ കൂകി കുറുകി കൂട്ട് വിളിക്കുന്നേ..... 🎶🎶 “” ഹരേവാ..... പൊളിച്ചല്ലേ...... “” പിന്നല്ലാതെ..... "-ശാദി ഞങ്ങളെ സൗണ്ടും പാട്ടും ഒക്കെ കേട്ട് അയല്പക്കത്തെ വീട്ടുകാരൊക്കെ ഉണ്ട് പുറത്തേക്ക് ഇറങ്ങി നോക്കുന്നു..... അവരൊക്കെ എന്താ ഇങ്ങനെ നോക്കുന്നേന്ന് നിങ്ങൾക്കറിയുമോ..... "-അജിൻ ഇല്ല..... "-ചേട്ടായി ഒരുപാട് നാളുകൾക്ക് ശേഷം ആദ്യമായിട്ടാ ഈ വീട്ടീന്ന് ഒരു സൗണ്ട് പുറത്തേക്ക് കേൾക്കുന്നെ..... അതാ അവരൊക്കെ ഇങ്ങനെ നോക്കുന്നെ... “-അജിൻ ആഹാ കമ്പോസിങ് എന്ന് പറഞ്ഞിട്ട് നിങ്ങൾ ഇവിടെ സംസാരിച്ചോണ്ട് ഇരിക്കാണോ......വന്നേ.... നമ്മക്ക് food കഴിക്കാം..... എന്നിട്ട് വേണം റിഹേഴ്സൽ തുടങ്ങാൻ..... "-ദിയ “” ആ.... വേഗം പോരിൻ... എനിക്ക് നല്ല വിശപ്പുണ്ട്..... “” അത് നിനക്ക് എന്നാ ഇല്ലാത്തത് "-ശാദി “” നിനക്കും..... ഒന്ന് പോടാപ്പാ..... “” അങ്ങനെ തല്ല് കൂടിയും കയ്യിട്ട് മാന്തിയും ഞങ്ങൾ എല്ലാവരും കൂടെ നമ്മളെ ചങ്കൂസ് ഉണ്ടാക്കിയ ചിക്കൻ ബിരിയാണി തട്ടി..... പറയാതിരിക്കാൻ വയ്യ.... ഈ പഹയത്തികളുടെ ഫുഡ് ഭയങ്കര ടേസ്റ്റ് ആയിരുന്നു...... ചേട്ടായി ഇതൊക്കെ അവന്റെ ക്യാമറയിൽ പകർത്തുന്നുണ്ട്.... സ്കൂൾ ലൈഫിന് ശേഷം ഓർത്തെടുക്കാനുള്ള കുറച്ച് നല്ല മുഹൂർത്തങ്ങൾ...... അങ്ങനെ ഫുഡടിയും കഴിഞ്ഞ് ഞങ്ങൾ എല്ലാവരും റിഹേഴ്‌സൽ ചെയ്തോണ്ടിരിക്കായിരുന്നു..... സത്യം പറഞ്ഞാൽ ചിരിച്ച് മരിക്കും..... ഓരോന്നിന്റെ ആക്ടിങ് കണ്ടാൽ..... “” ടാ.... ഇനി ഞാൻ എങ്ങനെയാ വീട്ടിൽ പോകാ.... Time ഒരുപാട് ആയി..... ചേട്ടായി ഞാൻ നിന്റെ കൂടെ പോരും കേട്ടോ..... “” അയ്യോ...... നടക്കില്ല മോളേ.... ഞാൻ അമ്മേടെ വീട്ടിലേക്കാ..... “-വരുൺ ഓഹ്..... നീ അമ്മ വീട്ടിലെ കുട്ടിയാണല്ലോ ലേ.... "-ദിയ അവളത് പറഞ്ഞതും എനിക്കെന്തോ സങ്കടായി..... പണ്ടാരടങ്ങാൻ എനിക്കാണേൽ ഉമ്മാന്റെ വീടും വീട്ടുകാരും ഒന്നുമില്ല...... നീ Nazal സാറിനെ വിളിക്ക് അമൽ.... സാർ വന്നോളും..... "-അജിൻ “” പിന്നെ.... അവനൊന്നും വരില്ല..... നിങ്ങൾ വേറെ വല്ല വഴിയും പറഞ്ഞു തായോ.... “” “” നീ ആദ്യം ഒന്ന് വിളിച്ച് നോക്ക്.... എന്നിട്ട് തീരുമാനിക്കാം..... “” “” ഞാൻ വിളിക്കില്ല.... വേണേൽ നിങ്ങൾ വിളിച്ചോളിൻ..... പിന്നെ എന്നെ കൊണ്ടുപോകാനാണെന്ന് പറയേം വേണ്ട... അത് കേട്ടാൽ വരാൻ കരുതിയെങ്കിൽ തന്നെ അവൻ വരാതെ ഇരിക്കും.... അത്രക്ക് മതിപ്പാ ഓന്ക്ക് എന്നോട് “” “” ഞാൻ വിളിക്കാം..... . . .. ഹലോ സാറേ ഇത് ഞാനാ അജിൻ..... “” “” ആ എന്താ അജിൻ..... “” “” സാർ ഇന്ന് ഇങ്ങോട്ട് വരുവോ..... നല്ല ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്..... “” “” മോനേ അജിനെ..... നിന്നെ എനിക്കറിയാം.... എന്നോടുള്ള സ്നേഹം കൊണ്ട് ചിലപ്പോ നീ ഇങ്ങനെ ഒക്കെ പറയും..... പക്ഷേ ഇപ്പൊ നിന്റെ ഈ വിളി ഉണ്ടല്ലോ..... നീ ഫോൺ സ്പീക്കറിലാണോ ഇട്ടിരിക്കുന്നത്.... “” “” അല്ല.... സാറേ.... എന്താ... “” “” എന്ന നീയത് സ്പീക്കറിൽ ഇട്..... നിന്റെ അടുത്ത് ചെവിയും കൂർപ്പിച് ഇരിക്കുന്ന ആ കുരിപ്പ് ശെരിക്കും കേട്ടോട്ടേ.... നീയിപ്പോ വിളിച്ചത് എന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രല്ല..... ആ ഊളാച്ചിക്ക് വീട്ടിലേക്ക് പോരാൻ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടല്ലേ നീ എന്നെ വിളിച്ചത്.... ഏതായാലും ഞാൻ വരാം..... ആ സാദനത്തിനെ അങ്ങനെ എവിടെയും ഇട്ടേച് പോരാൻ പറ്റില്ലല്ലോ.... എന്റെ തലേൽ ആയി പോയില്ലേ.... പിന്നെ എനിക്കുള്ള food അവിടെ എടുത്ത് വെച്ചേര്...... ഇല്ലേൽ അവള് അതും എടുത്ത് തിന്നും..... “” “”‘ആ..... ok സാർ.... “” “”‘ആ.... എന്നാ ok.... ഞാൻ ഒരു അരമണിക്കൂർ കൊണ്ട് വരാം..... “” “” കാൾ കട്ടായോ..... “” ആ..... ആയി.... എന്തേ..... “-അജിൻ “” അല്ല എനിക്കവനെ രണ്ട് തെറി പറയാനായിരുന്നു.... “” അയ്യോ.... സോറി.. ഞാൻ വിളിച്ചു തരണോ ..... “അജിൻ “” പോട ഊളെ... ഞാൻ പറഞ്ഞത് കാൾ കട്ടായെങ്കിൽ എനിക്കവനെ രണ്ട് തെറി വിളിക്കണം എന്നാ...... “” ⚪️⚪️⚪️⚪️⚪️⚪️ അങ്ങനെ കുറച്ച് നേരം കഴിഞ്ഞതും ആ കലിപ്പൻ വന്നു... . അവന്റെ ഫുഡടിയും കഴിഞ്ഞ് അവരോടൊക്കെ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി...... കുറച്ചങ് പോയതും അവന്റെ കാർ സ്റ്റോപ്പായി...........തുടരും....