അമൽ: ഭാഗം 51
Oct 16, 2024, 07:16 IST

രചന: Anshi-Anzz
ആ ചൂടൻ എന്നെ എടുത്ത് ഒരു പൊക്കലായിരുന്നു..... അത് കണ്ടതും ഞാൻ ആകെ വണ്ടറടിച്ചു...... “” ടാ തെണ്ടി എന്താടാ നീ കാണിക്കുന്നേ എന്നെ താഴെയിറക്ക്...... “” ഞാൻ അവന്റെ പുറത്ത് തല്ലിക്കൊണ്ട് പറഞ്ഞു....... അതൊന്നും കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ അവൻ എന്നെയും എടുത്ത്കൊണ്ട് സ്റ്റെയർ കയറി...... കുട്ടികളൊക്കെ ഉണ്ട് ഞങ്ങളെ അന്തം വിട്ട് നോക്കുന്നു..... ആകെ നാണം കെട്ടു..... അല്ല ഇവൻ ആകെ നാണം കെടുത്തി എന്നെ..... “” എട അക്ബറലി ഞാൻ ആരാണെന്ന് നിനക്ക് അറിയില്ലേ..... അതൊക്കെ അറിഞ്ഞു കൊണ്ടല്ലേ നീ എന്നെ എടുത്തത്..... ഇതെങ്ങാനും എന്റെ DJ അറിഞ്ഞാലുണ്ടല്ലോ പിന്നെ നിന്റെ കാര്യം പോക്കാണ് മോനെ..... “” “” മിണ്ടാതെ ഇരിക്കെടി..... ഞാനാണ് നിന്നെ വീഴ്ത്തിയത് എന്നല്ലേ നീ പറഞ്ഞത്...... അതുകൊണ്ട് അതിനുള്ള പരിഹാരമായി കൂട്ടിയാൽ മതി..... “” ‘ പടച്ചോനെ..... നമ്മള് DJ ന്റെ പേര് പറഞ്ഞിട്ടും ഇവനെന്താ ഒരു പേടിയും ഇല്ലാത്തെ...... ഇനി ഇവൻ അന്നാ നോട്ടീസ് ബോഡിന്റെ മുന്നിൽ വെച്ച് ഞാൻ കാണിച്ച് കൂട്ടിയതൊക്കെ കണ്ടിട്ടുണ്ടാകുഓ..... ഉണ്ടാകും.... അപ്പൊ ഉറപ്പായും ഇവന് മനസ്സിലായിട്ടുണ്ടാകും അതൊക്കെ ഞാൻ തള്ളിയതായിരുന്നെന്ന്...... ‘ നമ്മള് ഇങ്ങനെ ഒക്കെ ചിന്തിച്ചപ്പോഴേക്കും അവൻ എന്നെ എന്റെ ക്ലാസ്സിന്റെ മുന്നിൽ കൊണ്ട് പോയി ഇട്ടിരുന്നു..... അവനെ നോക്കി ഒന്ന് കണ്ണുരുട്ടാം എന്ന് കരുതിയപ്പോഴേക്കും അവൻ എന്നെ നോക്കി പുച്ചിച്ചോണ്ട് അവിടുന്ന് പോയി...... അപ്പൊത്തന്നെ ഞാൻ നിലത്ത്ന്ന് മെല്ലെ എണീറ്റ് നിന്ന് ചുറ്റുമൊന്ന് നോക്കി..... അപ്പൊ ഉണ്ട് എല്ലാ ക്ലാസ്സീന്നും വരാന്തയിൽ നിന്നുമൊക്കെ എന്റെ മോന്തമ്മക്ക് നോക്കി നിൽക്കുന്നു..... അതൊന്നും കാര്യം ആക്കാതെ മുടന്തി കൊണ്ട് ക്ലാസ്സിലേക്ക് കയറാൻ ഒരുങ്ങിയതും അങ്ങോട്ട് വിമൽ സർ കയറി വന്നു “” എന്താ അമൽ നിന്നോട് ഞാൻ ഒന്ന് സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞിട്ട് നീയിതുവരെ വന്നില്ലല്ലോ...... “” “” അത്.... സാർ ഞാൻ അങ്ങോട്ട് വരുവായിരുന്നു..... “” “” എപ്പോ.... “” “” കുറച്ച് മുന്നേ...... പോരുന്ന വഴിക്ക് ഞാൻ സ്റ്റെയർന്ന് വീണു...... ഇപ്പൊ നടക്കാൻ പോലും പറ്റുന്നില്ല...... “” “” എന്നിട്ട് നീ എങ്ങനാ ഇവിടെ എത്തിയത്..... “” “” അ.... അത് രണ്ട് ഇത്തമാര് പിടിച്ചു കൊണ്ട്വന്നാക്കി തന്നു...... “” “” ഇത്തമാരോ...... അതോ ഇക്കയോ..... “” സാർ ഒരു കള്ളച്ചിരി പാസാക്കിക്കൊണ്ട് ചോദിച്ചു.... “” അതെന്താ സാർ അങ്ങനെ ചോദിച്ചേ .. ഇത്തമാര് തന്നെയാ...... “” “” ഞാൻ ചുമ്മാ ചോതിച്ചതാ.... നീ വാ “” എന്നും പറഞ്ഞ് സാറെന്നെ പിടിച്ച് ക്ലാസ്സിലേക്ക് കൊണ്ടുപോയി..... നമ്മളെ വരവ് കണ്ട് എല്ലാവരും അന്തം വിട്ട് നോക്കുന്നുണ്ട്..... അതിനിടയിലാണ് ഏതോ ഒരുത്തന്റെ കൊലച്ചിരി ഞാൻ കേട്ടത്.... നോക്കുമ്പോൾ ഉണ്ട് ആ ഷാദി തെണ്ടി വരുണിന്റെ തോളിൽ മുഖം വെച്ച് കൊണ്ട് എന്നെനോക്കി ഭയങ്കര ചിരി ചിരിക്കുന്നു..... “” കാവടി തുള്ളിക്കൊണ്ട് പോയതായിരുന്നു..... എന്ത് പറ്റി കൊമ്മൂ..... “” ഷാദിൽ സീറ്റിൽ പോയി ഇരിക്ക്..... "-വിമൽസാർ “” സോറി സാർ..... “” അവൻ സാറിനോട് സോറി പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി ഇളിച്ചോണ്ട് സീറ്റിൽ പോയി ഇരുന്നു..... “” നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ പന്നീ.....“” നമ്മളവനെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു...... അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് സാർ ഇറങ്ങി പോയി..... അതുകൊണ്ട് അപ്പൊ തന്നെ അവറ്റങ്ങൾ ഒക്കെ ഈച്ച പൊതിയണ പോലെ നമ്മളെ വന്ന് പൊതിഞ്ഞിട്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി..... അതുകൊണ്ട് ഞാൻ അവർക്ക് എല്ലാം പറഞ്ഞു കൊടുത്തു..... കേട്ട് കഴിഞ്ഞതും തുടങ്ങീലെ അവറ്റങ്ങൾ ഒക്കെ കൂടി ചിരി....... ബ്ലഡി അലവലാതീസ്..... ചിരിക്കുന്നത് കണ്ടില്ലേ........ ********** എടി അമ്മൂ...... അടുത്തത് നമ്മളെ പ്രോഗ്രാം ആണ്..... എനിക്ക് കയ്യും കാലും വിറച്ചിട്ട് നിൽക്കാൻ വയ്യ..... സീനിയേഴ്സ് എല്ലാവരും കൂടെ നമ്മളെ ഇന്ന് പൊങ്കാല ഇടും..... അല്ലെങ്കിലേ അവർക്കൊക്കെ നമ്മളെ ഭയങ്കര ഇഷ്ട്ടല്ലേ...... "-ദിയ എനിക്കും വല്ലാണ്ട് പേടി ആകുന്നുണ്ട് നിനക്ക് ഇല്ലെടി...... "-നസ്രിൻ “” ഞാൻ എന്തിന് പേടിക്കണം..... ആരെയും കൊന്നിട്ടൊന്നും അല്ലല്ലോ നമ്മൾ സ്റ്റേജിൽ കയറുന്നത്..... അല്ലേലും ആരെയാ ഈ പേടിക്കുന്നെ...... ആ സീനിയേഴ്‌സാണെന്ന് സ്വയം വീമ്പുപറഞ്ഞ് നടക്കുന്ന അവൻമാരെയോ....... “” നിന്നെയൊക്കെ സമ്മതിക്കണം...... ഒക്കെ കണ്ടറിയാം.... "-നെൽഹ ദേ ഡീ..... ഇനി നമ്മളെ പ്രോഗ്രാമാണ്.... കയറ് കയറ്..... "-ഷൈമ അവളത് പറഞ്ഞതും ഞങ്ങൾ എല്ലാവരും കൂടെ സ്റ്റേജിൽ കയറി...... നമ്മളെ അവിടെ കണ്ടപ്പോ തന്നെ ഒരു സൈഡ്ന്ന് ഭയങ്കര കൂക്കലും മറ്റേ സൈഡ്ന്ന് നമ്മളെ ഫാൻസിന്റെ ആർപ്പ് വിളികളും ഉയർന്നു..... കൂക്കൽ കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ആ അൻവറും ടീമും പിന്നെ സാനിയ സന തുടങിയവരൊക്കെ ആയിരുന്നു.... നമ്മള് അവരെ നോക്കി ഒരു ലോഡ് പുച്ഛം അങ്ങോട്ട് വാരി ഇട്ട് കൊടുത്തിട്ട് നമ്മളെ പണി തുടങ്ങി..... നമ്മളെ മുത്ത് ശിവകാർത്തികേയന്റെ വേലൈകാരൻ എന്ന മൂവിയിലെ ഒരു സോങ്ങിൽ തുടങ്ങുന്ന ഒരു മിക്സഡ് സോങ്ങിന്റെ DJ വേർഷൻ ആയിരുന്നു ഞങ്ങൾ കളിച്ചിരുന്നത്...... അതിലേക്ക് നമ്മളെ വിജയ്അണ്ണന്റെ കത്തിയിലെ മാസ്സ് BGM ഉം കൂടെ ആയപ്പോൾ കോളേജ് ആകെ ഇളകി മറിഞ്ഞ പോലെ ആയിരുന്നു തോന്നിയിരുന്നത്...... സീനിയേഴ്സ് ഒക്കെ കൂടി ഭയങ്കര സപ്പോർട്ട്....... പിന്നെ നമ്മളെ മ്യൂസിക് മോജോന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്..... പലരുടെയും കമന്റ് കേട്ടിട്ട് നമ്മക്ക് ഒന്നൂടെ സ്റ്റേജിൽ കയറി പാടാൻ തോന്നി...... പിന്നെ ചേട്ടായി പിടിച്ച് വെച്ചതോണ്ട് ഞാൻ അടങ്ങി നിന്നു..... ഇല്ലേൽ ഇപ്പൊ കാണായിരുന്നു 😎😎 അങ്ങനെ പ്രോഗ്രാം ഒക്കെ പൊളിച്ചടുക്കി..... സ്ക്രിപ്റ്റിൽ ബെസ്റ്റ് ആക്ടർ അവാർഡ് നമ്മക്ക് കിട്ടി..... അത് കിട്ടിയപ്പോ തന്നെ ഞാൻ നാച്ചൂനെ നോക്കി..... അപ്പൊ അവൻ എന്നെ നോക്കി ചിരിച്ചിട്ട് തംപ്സപ്പ് കാട്ടി..... ഉഫ്...... അവന്റെ ആ ചിരിയാണ് സഹിക്കാത്തെ.... പഹയൻ ചിരിക്കുമ്പോ ഒടുക്കത്തെ മൊഞ്ചാണ്..... അങ്ങനെ ഞങ്ങളെ പ്രോഗ്രാമൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഓഡിറ്റോറിയത്തിന്റെ ഏറ്റവും പുറകിലായി പോയിരുന്നു......എന്നിട്ട് നമ്മളെ പരിപാടിക്ക് കൂകിയവരുടെ പരിപാടിക്ക് നമ്മളും കൂക്കാൻ തുടങ്ങി...... അങ്ങനെ പ്രോഗ്രാം ഒക്കെ ഒരുവിധം അവസാനിച്ചതും കുറച്ച് സീനിയേഴ്സ് സ്റ്റേജിലേക്ക് കയറി പോയി..... എന്നിട്ട് അതിൽ ഒരുത്തൻ മൈക്കും കയ്യിൽ പിടിച്ച് സംസാരിക്കാൻ തുടങ്ങിയതും ഞാൻ വണ്ടറടിച്ച് നമ്മളെ ബെടക്കൂസാളെ നോക്കി..... അപ്പൊ തന്നെ ഓഡിറ്റോറിയം മുഴുവൻ ഒരു കൂട്ടകയ്യടിയും മുഴങ്ങിയിരുന്നു....... “” ഹായ് ഗായ്സ്...... അങ്ങനെ നമ്മുടെ യൂത്ത്ഫെസ്റ്റും കഴിഞ്ഞു...... ഇനി ഇപ്പൊ പ്രതേകിച് പരിപാടി ഒന്നും ഇല്ലല്ലേ.... പക്ഷേ ആരും സങ്കടപ്പെടണ്ട...... ഞങ്ങൾ ഇന്ന് നിങ്ങൾക്ക് മുന്നിൽ ഒരടിപൊളി പെർഫോമൻസ് കൊണ്ടുവരാൻ പോകാണ്...... എന്താണെന്നല്ലേ ഇപ്പൊ നിങ്ങളുടെയൊക്കെ മനസ്സിൽ...... അതികം സസ്പെൻസ് ഇടാതെ കാര്യം അങ്ങ് പറഞ്ഞേക്കാം അല്ലേടാ..... “” അവൻ പുറകിലേക്ക് തിരിഞ്ഞ് ബാക്കി ഉള്ളവരോട് ചോദിച്ചു..... .....തുടരും....