അമൽ: ഭാഗം 53
Oct 18, 2024, 09:06 IST

രചന: Anshi-Anzz
ഇവളിത് എന്താ ഈ ചെയ്യുന്നേ.....ഇതൊരു കോളേജ് ആണ്..... പോരാത്തതിന് ഇത്രേം പേരുടെ മുന്നിൽ വെച്ചാണോ അവൾ റൊമാൻസ് കളിക്കുന്നത്..... ഒരിത്തിരി പോലും നാണം ഇല്ലാത്ത ഒരു സാധനം..... അവളെ പ്രവർത്തി കണ്ട് കലികയറി നിൽക്കാണ് ഞാൻ.... ഇവിടെ നടക്കുന്നതൊന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല..... ഒടുക്കം എല്ലാം നിർത്താൻ പറയാൻ വേണ്ടി ഞാൻ സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റതും സ്റ്റേജിൽ നടക്കുന്ന സീൻ കണ്ട് വാ പൊളിച്ച് നിന്നു..... ✨✨✨✨✨ ഞാൻ അ കോന്തന്റെ കാലിൽ ചവിട്ടി കയറി നിന്നിട്ട് അവന്റെ കണ്ണിലേക്ക് നോക്കി..... അവനാണേൽ എന്തൊക്കെയോ പ്രതീക്ഷിച്ച് നിൽക്കാണ്..... അവന്റെ കാൽ നന്നായി ചവിട്ടി ഞെരിച്ചിട്ട് എന്റെ തല വെച്ച് അവന്റെ നെറ്റിക്കിട്ട് ഒരു കുത്ത് കൊടുത്തു..... അപ്പൊ തന്നെ ആ കൊലു എന്നെ നോക്കി ചിരിച്ചിട്ട് അവന്റെ അടുത്ത്ന്ന് മാറ്റി നിർത്തി..... കണ്ടില്ലേ ഫ്രണ്ട്സ്..... ഇതാണ് അമൽ.... നിങ്ങളെയൊക്കെ ഒരു നിമിഷമെങ്കിലും അവൾ ഞെട്ടിച്ചു കളഞ്ഞില്ലേ..... പക്ഷേ ഞാൻ മാത്രം ഞെട്ടിയിട്ടില്ലട്ടോ..... കാരണം എനിക്കറിയാലോ ഇവളെ..... എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനായിരിക്കും ഇതൊക്കെ എന്ന്.... "-ദിലു “” നിന്റെ പറഞ്ഞ് തീർന്നോ.... തീർന്നെങ്കിൽ എനിക്ക് പ്രവർത്തിക്കാനായിരുന്നു.... “” അതും പറഞ്ഞ് ഞാൻ അവന്റെ അടുത്തേക്ക് തന്നെ നടന്നിട്ട് അവന്റെ രണ്ട് കയ്യും പിടിച്ച് പിന്നിലേക്കാക്കി അവന്റെ വയറ്റിനിട്ട് ഒരു പഞ്ചങ് കൊടുത്തു.....അവൻ തന്ന ബൊക്ക എടുത്ത് വലിച്ചെറിഞ്ഞിട്ട് അവനെ ഒന്ന് നോക്കി.... ഇത്രയൊക്കെ ഞാൻ ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ ഉള്ള അവന്റെ ആ നിർത്തം ഉണ്ടല്ലോ.... അതാണ് നമ്മക്ക് സഹിക്കാത്തെ..... പട്ടി..... “” എന്താണ് അമ്മു...... എന്നെ തല്ലണം എന്ന് തോന്നുന്നുണ്ടോ.... “” “” ഉണ്ടെങ്കിൽ..🤨“” “” ഉണ്ടെങ്കിൽ തല്ലിക്കോ..... അല്ലാതെന്താ.... “” “” അപ്പൊ തല്ലാല്ലേ...... “” “” ഇത് പറഞ്ഞ് തീർന്നതും അവൻ പ്രതീക്ഷിക്കുന്നതിന് മുൻപ് എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു...... ഇത് നീ എനിക്ക് നേരെ കളിക്കാൻ തുടങ്ങിയ ആ നിമിഷം ഞാൻ നിനക്ക് ഓങ്ങിവെച്ചതാണ്..... നീയാണ് DJ എന്നറിഞ്ഞപ്പോൾ പറയാതിരിക്കുന്നില്ല ഞാൻ ശെരിക്കും ഞെട്ടിപോയിരുന്നു.... നിന്നോട് ഞാൻ പറഞ്ഞ ഒരു കള്ളം വെച്ച് നീ എന്നെ ശെരിക്കും മുതലെടുക്കുവായിരുന്നില്ലേ..... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്താടാ ഒന്നും മിണ്ടാത്തെ..... നിന്റെ മിണ്ടാട്ടം മുട്ടിയോ..... “” “” ഇഷ്ട്ടായിട്ടോ..... ഒരുപാട്...... എല്ലാം.... “” അവൻ കവിളിൽ കൈവെച്ച്കൊണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് പറഞ്ഞു... “” പോട...... “” ഞാൻ അവനെ നോക്കി ഒരു ലോഡ് പുച്ഛം അങ്ങ് കൊടുത്തിട്ട് സ്റ്റേജിൽ നിന്നിറങ്ങി നമ്മളെ ബെടക്കൂസാളെ അടുത്തേക്ക് നടന്നു...... ആ ഓഡിറ്റോറിയത്തിൽ ഉള്ളവർ മൊത്തം അപ്പൊ എന്നെയും അവനെയും മാറി മാറി ഫോക്കസ് ചെയ്തോണ്ട് ഇരിക്കുവായിരുന്നു...... അതിനൊന്നും വല്ല്യേ മൈന്റ് കൊടുക്കാതെ ശാദീടെ കോളറിൽ പിടിച്ച് വലിച്ചോണ്ട് ഞാൻ പുറത്തേക്ക് നടന്നു..... കൂടെ തന്നെ ബാക്കിയുള്ളവരും ഞങ്ങളെ അടുത്തേക്ക് വന്നു..... അമ്മു നീ എങ്ങോട്ടാടി ഇവനേം വലിച്ച് പോകുന്നത്..... ഞങ്ങളെയൊന്നും പറ്റില്ലേ..... "-ദിയ “”‘ഞാൻ വീട്ടിൽ പോകാ..... എനിക്ക് ഇവിടെ നിൽക്കാൻ ഒരു മൂഡില്ല..... ടാ ഷാദി ഇയ്യെന്നെ ഒന്ന് വീട്ട് കൊണ്ട് വിട്ട്താ.... “” മ്മ്.... കയറ്...... "-ശാദി “” അപ്പൊ ഞാൻ പോയി..... നാളെ കാണാം... bye...“” Ok ഡീ..... “-ചേട്ടായി ✨✨✨✨✨ [നാച്ചു] ശെരിക്കും പറഞ്ഞാൽ അവിടെ പിന്നെ നടന്ന കാര്യങ്ങൾ ഒക്കെ കണ്ട് ഞാൻ ചിരിച്ച് ഒരു വകയായിരുന്നു...... അതുവരെ എന്തിനോ വേണ്ടി നീറിയിരുന്ന മനസ്സ് വരെ സന്തോഷിച്ചു....... ഈ ദിലുവിന് ഇത് എന്തിന്റെ കേടാ..... അന്തമുള്ളവർ ആരെങ്കിലും ചെയ്യുന്ന പണിയാണോ അവൻ ചെയ്തത്...... അവന് വേറെ ആരെയും കിട്ടാനിട്ടാണോ ആ കാന്താരി മുളകിനെ പോയി പ്രേമിക്കുന്നത്..... ഇത്രേം പിള്ളേരുടെ മുന്നിൽ വെച്ച് അവളെ കയ്യിൽ നിന്ന് അടിയും വാങ്ങി നിൽക്കാ തെണ്ടി..... ആണുങ്ങളുടെ വിലകളയാനായിട്ട്..... അവനെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ..... ഒന്നെടുത്തിട്ട് പെരുമാറാൻ ആയിട്ടുണ്ട്..... എന്നാലും എല്ലാ കാര്യവും എന്നോട് on the spot ൽ പറയുന്ന അവനെന്താ ഈ കാര്യം പറയാതിരുന്നേ..... എന്തൊക്കെയായാലും ചെർക്കനിന്ന് കിട്ടേണ്ടതൊക്കെ കിട്ടിയിട്ടുണ്ട്..... അവന്റെ കാര്യം ആലോചിച്ചിട്ട് ചിരി വരുന്നു...... എന്നാലും അവള് ബല്ലാത്ത ഒരു ജാതിതന്നെയാണ്..... ഇത്രേം പേരുടെ മുന്നിൽ വെച്ചല്ലേ..... പോട്ടെ ഞങ്ങൾ ടീച്ചേർസ് ന്റെ മുന്നിൽ വെച്ചല്ലേ വയസ്സിന് മൂത്ത ചെയർമാനെ തല്ലിയത്..... അവളെ ധൈര്യം സമ്മതിക്കണം..... മൂന്ന് ആങ്ങളമാരും കൂടി വളർത്തി വഷളാക്കി വെച്ചിരിക്കാണ്..... ആ " Bad Boy "യെ ✨✨✨✨✨✨✨ [വരുൺ] ടാ..... എന്നാലും അമ്മു എന്ത് പണിയാ കാട്ടിയേ....... ദിലുക്കാന്റെ മുഖത്തൊന്നും അവൾക്ക് തല്ലാണ്ടായിരുന്നു...... "-ദിയ നിനക്ക് അറിയില്ലേ ദിയ...... മൂഞ്ചിപോയാൽ അമ്മുവിന് പിന്നെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന്..... അതിപ്പോ ദിലുക്കാന്റെ അടുത്ത് എന്നല്ല ആരുടെ അടുത്താണെലും അവൾ എന്തെങ്കിലും ഒക്കെ ചെയ്യും...ഇന്നിപ്പോ അക്ബറലിയാണ് DJ എന്നറിഞ്ഞപ്പോൾ അവൾ ശെരിക്കും മൂഞ്ചിയ അവസ്ഥ ആയിരുന്നു..... അതിക്കൂടെ അവന്റെ പ്രപ്പോസലും....... സംസാരോം എല്ലാം കൂടെ അവളെ കണ്ട്രോൾ കളഞ്ഞിട്ടുണ്ടാകും...... “-വരുൺ ആ.... അത് നീ പറഞ്ഞത് ശെരിയാ വരുൺ..... എന്തായാലും അവളിപ്പോ ഇവിടുന്ന് പോയത് നന്നായി.... ഇല്ലേൽ വേറെ എന്തൊക്കെ കാണണം...... "-ദിയ ✨✨✨✨✨ “” ഡീ കൊമ്മൂ.... “” “” എന്താടാ കോദീ...... “” “” നീ എന്താടി ഒന്നും മിണ്ടാത്തെ..... നിന്റെ നാക്കൊക്കെ എവിടെ പോയി...... “” “”എനിക്ക് മിണ്ടാനൊന്നും ഒരു മൂഡില്ലടാ...... “” “” അയ്യേ..... ഇയ്യ് ഇപ്പോഴും അതൊക്കെ ആലോചിച് ഇരിക്കാണോ.... “” “” ഏയ്.... അല്ലടാ..... അല്ലേൽ തന്നെ ഞാൻ എന്തിനാ ഇപ്പൊ അതൊക്കെ ആലോചിക്കുന്നേ..... “” “” എന്നാ പിന്നെ ഇയ്യൊന്ന് മിണ്ട്.... ഇതൊരുമാതിരി..... നിനക്കിതൊട്ടും ചേരുന്നില്ലാട്ടോ അമ്മു..... “” “” ആണോ..... എന്ന ഞാനത് വിട്ടു... ടാ.... ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.... “” “” ആ എന്താ..... “” “” അത് പിന്നെ നിന്റെ മറ്റേ ആ ഷഹാനയില്ലെ.... നിനക്കെന്താ അവളെ പ്രേമിച്ചാൽ.... “” “” ഓഹ് ഇതിലും നല്ലത് നീ മിണ്ടാതെ ഇരിക്കുന്നത് തന്നെയായിരുന്നു..... നിഞ്ഞോട് ഞാൻ പറഞ്ഞിട്ടില്ലേ അമ്മു അവളെ കാര്യം എന്നോട് മിണ്ടരുതെന്ന്..... “” “” ആ പറഞ്ഞിരുന്നു..... അതിന്റെ റീസൺ എന്താണെന്ന് നിന്നോട് ഞാൻ പല തവണ ചോദിക്കേം ചെയ്തു.... അന്ന് നീ അത് പറഞ്ഞില്ല..... അതുകൊണ്ട് ഇന്ന് മോൻ അത് പറഞ്ഞേ തീരൂ...... “” “” നിനക്കിന്നത് കേട്ടിട്ടേ അടങ്ങൂ എന്നുള്ള വാശിയാണോ.... “” “” ആ.... ആണെന്ന് കൂട്ടിക്കോ..... “” “” എന്നാൽ കേട്ടോ......ഈ ഷഹാന എന്ന് പറയുന്നവളെ മുൻപൊരിക്കൽ ഞാൻ സ്നേഹിച്ചതായിരുന്നു....... അതുകൊണ്ട് ഇനി എനിക്കവളെ സ്നേഹിക്കാൻ കഴിയില്ല..... “” “” WHAT......“” “” ആ.... അത് തന്നെ ..... ചുരുക്കി പറഞ്ഞാൽ അവളെ കയ്യിന്ന് നല്ല അസ്സല് തേപ്പ് കിട്ടിയവനാണ് ഈ ഞാൻ..... അതുകൊണ്ട് ഇനി എനിക്കത് വേണ്ട...... ഇപ്പൊ മനസ്സിലായല്ലോ ഞാൻ എന്താ അവളെ വെറുക്കുന്നതെന്ന്...... “” “” മ്മ്..... മനസ്സിലായി..... അപ്പൊ അതാണല്ലേ കാര്യം... ഇനി ബാക്കി ഞാൻ നോക്കിക്കോളാം..... “” “” നീ എന്ത് നോക്കിക്കോളാം എന്ന്...... "“ “” അതൊന്നും ഇപ്പൊ നീയറിയണ്ട കോദീ...... ഞാൻ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തോണ്ട് പറഞ്ഞു...... “” ✨✨✨✨✨✨✨✨ [നാച്ചു] കോളേജിൽ നിന്ന് ഇറങ്ങിയപ്പോളാണ് അമൽ വന്നിട്ടില്ല എന്ന ബോധം ഉണ്ടായത്..... അതുകൊണ്ട് അവളേം വെയിറ്റ് ചെയ്ത് അവിടെ കുറച്ച് നേരം നിന്നു..... അപ്പൊത്തന്നെ ഉണ്ട് അവളെ ഫ്രണ്ട്സ് അതിലൂടെ വരുന്നു..... അവളേം ഷാദിലിനേം അതിൽ കാണാനില്ല.... അതുകൊണ്ട് ദിയയോട് അവളെവിടേന്ന് ചോദിച്ചപ്പോൾ അവളാ പറഞ്ഞത് അമൽ ഷാദിന്റെ കൂടെ നേരത്തെ വീട്ടിലേക്ക് പോയെന്ന്..... അതുകൊണ്ട് പിന്നെ അവിടെ നിന്ന് ചുറ്റി തിരിയാതെ ഞങ്ങളും വേഗം വീട്ടിലോട്ട് തിരിച്ചു..... വീട്ടിൽ എത്തിയപ്പോൾ തന്നെ ഉമ്മച്ചി ഉണ്ടായിരുന്നു പുറത്ത്..... ഞങ്ങളെ രണ്ടാളേം കണ്ടപ്പോ തന്നെ അടുത്ത ചോദ്യം അവളെയായി..... അപ്പൊ അവളിത് വരെ എത്തിയില്ലേ..... “” ഇല്ല......അവൾ നിങ്ങളെ കൂടെ അല്ലേ വരുന്നത്..... എന്നിട്ടിപ്പോ അമ്മു എവിടെ നാച്ചു..... “” “” ഓഹ് എന്റെ പുന്നാര ഉമ്മച്ചി ചെറിയ കുട്ടിയെ ഒന്നും അല്ലല്ലോ കാണാതായത്..... അവളിങ്ങോട്ട് വന്നോളും...... “” “” നിനക്കത് പറഞ്ഞാൽ മതി..... അവളൊരു പെൺകുട്ടിയാ.....എന്നേം നിന്നേം വിശ്വസിച്ച അവളെ വീട്ടുകാർ അവളെ നമ്മളെ ഏൽപ്പിച്ചേ..... ഇനി അവൾക്ക് വല്ലതും പറ്റിയാൽ ഞാനാ സമാധാനം പറയേണ്ടത്..... പോരാത്തതിന് എന്റെ മോളെയാ കാണാതായത്..... “” “” ഓഹ്.... ഇങ്ങളൊന്ന് അടങ് ഉമ്മച്ചിയെ..... അവളെ കാണാതായിട്ടൊന്നും ഇല്ല..... അവള് ശാദീടെ കൂടെ വരുന്നുണ്ട്...... “” “” നീ കണ്ടോ അമ്മു അവന്റെ കൂടെ വരുന്നത് ....“” “” ഇല്ല..... അവളെ ഫ്രണ്ട്സ് പറഞ്ഞു..... അവൾ അവന്റെ കൂടെ വീട്ടിലേക്ക് പോന്നിട്ടുണ്ടെന്ന്.... “”.....തുടരും....