Novel

അമൽ: ഭാഗം 54

രചന: Anshi-Anzz

“” എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ….. വെറുതെ മനുഷ്യനെ തീ തീറ്റിക്കാൻ….. “”

“” ഞാൻ നിങ്ങളെ ഒന്ന് പരീക്ഷിച്ചതല്ലേ……എന്താ ഒരു ടെൻഷനും വിഷമവും ഒക്കെ…. “”

“” ഒന്ന് പോട ചെർക്കാ അവിടുന്ന്….. അവന്റെ ഓരോ പരീക്ഷണം….. “”

അതും പറഞ്ഞ് ഉമ്മച്ചി നമ്മളെ കവിളിൽ പിടിച്ച് നുള്ളിയപ്പോൾ നമ്മള് ഉമ്മാനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തിട്ട് റൂമിലേക്ക് കയറി പോയി …… അപ്പൊ തന്നെ ഉമ്മച്ചി നാജിയോട്  ഇന്നെന്തൊക്കെയാ ഉണ്ടായത് എന്നൊക്കെ ചോദിക്കുന്നുണ്ട് …. അവളെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുക്കേം ചെയ്തു…..

ഫ്രഷായി വന്ന് ബെഡിൽ നീണ്ട്  നിവർന്നൊന്ന് കിടന്നപ്പോളാണ് എന്റെ ഫോൺ കിടന്ന് കാറിയത്…… അതെടുത് നോക്കുമ്പോൾ മഷു ആയിരുന്നു വിളിച്ചിരുന്നത്….. അങ്ങനെ ഫോൺ എടുത്ത് അവനോട് കുറേ നേരം കത്തി അടിച്ചോണ്ടിരുന്നു…… മഷു എന്റെ നല്ലൊരു ഫ്രണ്ടാണ്….. എന്റെ ഒരു വിധം കാര്യങ്ങൾ എല്ലാം ഞാൻ അവനുമായിട്ടാണ് ഷെയർ ചെയ്യാറ്……. അതുപോലെ അഫിയും……ഇവര് രണ്ടുമാണ് എന്റെ മനസ്സൂക്ഷിപ്പുകാർ….. പക്ഷേ ഇവർക്ക് രണ്ട് പേർക്കും പോലും അറിയാത്ത ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമേ എന്റെ ലൈഫിൽ ഉള്ളൂ…..
അങ്ങനെ അവനോട് സംസാരിക്കുന്നതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങി പോയിരുന്നു…..പിന്നെ നാജിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്…..

“” എന്താടി?????….. “”

“” കാക്കു…… അമ്മു ഇത് വരെ എത്തിയിട്ടില്ല…… നേരം ഇരുട്ടായി…. എനിക്കെന്തോ പേടിയാകുന്നു….. “”

“” എന്ത്…. അവളിനിയും വന്നിട്ടില്ലെന്നോ…… പിന്നവളെവിടെ പോയി….. “”

“” എനിക്കറിയില്ല കാക്കു….. ഇയ്യൊന്ന് ഷാദിക്ക് വിളിച്ച് നോക്ക്….. അമ്മുന്റെ കയ്യിൽ ഫോൺ ഇല്ല….. അവൾക്കാ ഫോണെങ്കിലും ഒന്ന് കയ്യിൽ പിടിച്ചൂടേ….. “”

“” നീ ടെൻഷൻ ആകാതെ ഇരിക്ക്….. ഞാൻ അവനൊന്ന് വിളിച്ചു നോക്കട്ടെ…..

ഷിറ്റ്….. ഔട്ടോഫ് കവറേജ്….
നീ ഏതായാലും താഴക്ക് ചെല്ല്….. ഇല്ലേൽ ഉമ്മച്ചിക്ക്  ടെൻഷൻ ആകും….. ശാദീടെ കൂടെയല്ലേ അവള് പോയത്….. എവിടെയെങ്കിലും തെണ്ടി തിരിഞ്ഞ് നടക്കുന്നുണ്ടാവും കുരിപ്പ്….. “”

ഞാൻ ഇതൊക്കെ പറഞ്ഞതും അവള് അവിടുന്ന് പോയി…..  നാജിയോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എനിക്കെന്തോ ചെറിയ ഒരു പേടിയൊക്കെ ഉണ്ടായിരുന്നു….. അവർക്ക് എന്തെങ്കിലും പറ്റി കാണുമോ…… അവളെ കുറിച്ചാണ് എനിക്ക് പേടി….. എന്തൊക്കെ കാട്ടി കൂട്ടും ആവോ….. ഇന്നാണെൽ ആകെ കലി കയറി നിൽക്കായിരിക്കും…..

 

::::::::::::::::::::::::::::::::

[അമ്മു ]

“” എടി time എത്രയായീന്നാ നിന്റെ വിജാരം…… കുറേ നേരമായില്ലേ നീയി തിരമാലയും എണ്ണിക്കൊണ്ട് ഇരിക്കുന്നു….. നിനക്ക് പോരാനുള്ള ഉദ്ദേശമൊന്നും ഇല്ലേ….. “”

“” നിക്കടാ…… ഒരു അഞ്ച് മിനിറ്റുകൂടെ…… “”

“” നീ കുറേ നേരമായി ഇത് തന്നെ പറഞ്ഞ് ഇരിക്കുന്നു…..“”

അതും പറഞ്ഞ് അവൻ ഫോണെടുത് ആർക്കോ വിളിച്ചു…..

“” ആർക്കാടാ….. “”

“” എന്റെ ഉമ്മാക്കാണേ…… “”

അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു……

“” Hello…… ഉമ്മാ ഞാൻ ഇന്ന് വരാൻ കുറച്ച് ലേറ്റാകും….. “-ശാദി

“” എന്താടാ വല്ല സിനിമക്കും പോകാണോ …… “”

“” അല്ല ഉമ്മാ….. അതൊക്കെ ഞാൻ എന്നേ നിർത്തി…..ഇത് വേറൊരു ആവശ്യം ഉണ്ട്…..ഞാൻ വന്നിട്ട് പറയാം….. “”

“” ആ ok….. വേഗം വരാൻ നോക്ക്…. “”

“” ടാ….. നീ എന്തിനാ ഉമ്മാനോട് കള്ളം പറഞ്ഞത്….. എന്ന് മുതലാടാ നീ സിനിമക്ക് പോക്ക് ഒക്കെ നിർത്തിയത്…. “”

“” അതൊന്നും പറയാതിരിക്കുന്നതാ അമ്മു നല്ലത്…. ഒരിക്കൽ ഞാനും അജുവും വരുണും കൂടെ ഒരു പടത്തിന് പോയി….. കഷ്ട്ടകാലത്തിന് അന്നാ തിയറ്ററിൽ വെച്ച് ഒരടിയുണ്ടായി….. മര്യാദക്ക് പടം കണ്ടോണ്ടിരിക്കുന്ന ഞങ്ങളെയൊക്കെ വെറുപ്പിച്ചിട്ട് അവന്മാരെവിടെ കിടന്ന് അടി ഉണ്ടാക്കുന്നത് ഞങ്ങൾക്കത്ര ദഹിച്ചില്ല……അതോണ്ട് ഞങ്ങളും പോയി അവരെ രണ്ടങ് കൊടുത്തു……

അതോടെ തല്ല് വലുതായി….. ഇതിനിടക്ക് എന്നെ അറിയുന്ന ഏതോ ഒരു നാറി ഇതൊക്കെ വീഡിയോ എടുത്ത് ഗൾഫിൽ കിടക്കുന്ന എന്റെ തന്തപ്പിടിക്ക് വിട്ട് കൊടുത്തു….. അതോടെ എന്റെ ചീട്ട് കീറി….. ഭാഗ്യത്തിന് വാപ്പ നാട്ടിലില്ലാത്തതുകൊണ്ട് ഉമ്മാന്റെ കണ്ണിൽ പൊടിയിട്ട് അന്ന് അതിൽ നിന്ന് ഊരി…..പക്ഷേ ഇനിയൊരിക്കലും തിയറ്ററിൽ പോകരുത് എന്നായി അടുത്ത ഉത്തരവ്……. അതുകൊണ്ടാ ഉമ്മാനോട് കള്ളം പറയുന്നത്……. “”

“” അതേയ്….. മക്കള് കുറേ നേരം ആയല്ലോ ഇവിടെ വന്ന് കൂടിയിട്ട്….. വീട്ടിൽ പോകാൻ ആയില്ലേ…… “”

ഞങ്ങളെ സംസാരത്തിനിടക്കാണ് ഇങ്ങനെ ഒരു അശരീരി കേട്ടത്…… നോക്കിയപ്പോൾ 3 ചേട്ടൻമാരായിരുന്നു….. കണ്ടിട്ട് തന്നെ ഒരു വശപിശക് തോന്നുന്നു…… ഞാൻ അവരെ ഒന്ന് ഇരുത്തി നോക്കിയിട്ട് ഷാദിയെ തിരിഞ്ഞു നോക്കി…… അപ്പൊ അവന്റെ മുഖത്തും എന്റെ അതേ ഭാവം ആയിരുന്നു…… അപ്പോഴേക്കും അവര് വീണ്ടും സംസാരിച്ച് തുടങ്ങി…..

“” സ്കൂൾ വിട്ടാൽ വീട്ടിലേക്കല്ലേ പോകേണ്ടത്…. അല്ലാതെ ഈ അസമയത് കൂടെ പടിക്കുന്നവരാണെന്ന് കരുതി ബീച്ചിലും മറ്റും വന്നിരിക്കാണോ വേണ്ടത്….. നിങ്ങളെ വീട്ടിൽ ചോദിക്കാനും പറയാനൊന്നും ആരുമില്ലേ….. “”

“” ഇല്ലാ….. എന്തേയ് ചേട്ടന് പോരണോ…. ചോദിക്കാനും പറയാനും ഒക്കെ ആയിട്ട് ഞങ്ങളെ വീട്ട്ക്ക്….. ““

“” നാവിന് കുറച്ച് നീളം കൂടുതലാണല്ലേ
മോൾക്ക്…. “”

ആണേൽ എന്തേ അത് കുറക്കാൻ വല്ല ഉദ്ദേഷോം ഉണ്ടോ….. “-ശാദി

“” എട മോനെ….. വല്ലാതങ്ങ് വർത്താനം വേണ്ടട്ടോ……അസമയത് സ്കൂൾ യൂണിഫോമും ഇട്ടോണ്ട് ഒരാൺകുട്ടിയേം പെൺകുട്ടിയേം ഒരുമിച്ച് കണ്ടിട്ട് അത് ചോദ്യം ചെയ്യാതിരുന്നാൽ മോശല്ലേ…… മാത്രമല്ല നാളെ നിങ്ങൾ രണ്ടും വല്ല പ്രണയ നൈരാശ്യോം മൂത്ത് എന്തെങ്കിലും ചെയ്‌താൽ പത്രക്കാർക്കും പോലീസുകാർക്കും എന്തെങ്കിലും ഒക്കെ തെളിവിന് ഇട്ട് കൊടുക്കാൻ ഞങ്ങളൊക്കെ കാണൂ….. “”

ആ ചെങ്ങായി പറയുന്നത് കേട്ട് ആകെ കലി കയറുന്നുണ്ട്….. അല്ലെങ്കിലേ ഇന്നെന്റെ മൂഡ് ശെരിയല്ല….. അതിലേക്കാ അവരുടെ ഒലക്കമ്മലെ ഒരു വർത്താനം…..

“” ടോ….. താനതികം ഡയലോഗ് അടിച്ച് കസറുഒന്നും വേണ്ട…….നിങ്ങക്കൊക്കെ എന്തിന്റെ സൂക്കേടാ……… “”

“” മോളേ……ഈ  സദാചാരം എന്ന് പറയുന്നതേ എല്ലായിടത്തും ഉള്ളതാ….. അതുകൊണ്ട് മോള് ആദ്യം പോയി കുറച്ച് ബഹുമാനം പഠിക്ക്…..“”

“” ബഹുമാനം നൽകേണ്ടവർക്കൊക്കെ ഞാൻ അത് നൽകാറുണ്ട്….. പക്ഷേ നിങ്ങൾക്കൊന്നും അത് തരേണ്ട ആവശ്യം ഇല്ല…… പിന്നെ നിങ്ങൾ പറഞ്ഞ സദാചാരം….. മറ്റുള്ളവരുടെ സൊകാര്യതയിലേക്കുള്ള എത്തിനോട്ടത്തിന് നിങ്ങളെ പോലുള്ളവർ ഇട്ട പേര്…… അല്ലാതെ എന്തർത്ഥമാണ് അതിനുള്ളത്……

അതുകൊണ്ട് ചേട്ടൻമാര് ഞങ്ങളെ കാര്യത്തിൽ ഇടപെടാതെ വേഗം പോകാൻ നോക്ക്….. വീട്ടിൽ പെണ്ണുംപിള്ളേം കുട്ടിയോളും ഒക്കെ തനിച്ചല്ലേ….. വേഗം ചെന്നില്ലേൽ അവരെ അടുത്തേക്കും ഇതുപോലെ സദാചാരം മറ്റേ ആചാരം എന്നൊക്കെ പറഞ്ഞ് ആരെങ്കിലും ഒക്കെ ചെല്ലും….. “”

എന്ന് ഞാൻ പറഞ്ഞതും അവര് ഞങ്ങളെ രണ്ടാളേം മാറി മാറി ഒന്ന് നോക്കിയിട്ട് അവിടുന്ന് പോയി……

✨✨✨✨✨

[നാച്ചു]

ഛെ….. ഇത് വല്ലാത്ത കഷ്ട്ടം ആയല്ലോ……ഇവരിത് എവിടെ പോയി കിടക്കാ….. അവന്റെ ഫോണിലേക്ക് അടിച്ചിട്ടാണേൽ കിട്ടുന്നൂല്ല…… ആകെ പ്രാന്ത് പിടിക്കുന്നുണ്ട്……

ഞാൻ വേഗം ബൈക്കിന്റെ കീ എടുത്ത് അവരെ തിരഞ്ഞു പോകാൻ ഒരുങ്ങിയതും അതിന് മുൻപായി  ഫോണെടുത് അജന് വിളിച്ചു…..

“” hello അജു ഇത് ഞാനാ… “”

“” ആ….. സാറെ എന്താ….. “”

“” ശാദിയും അമലും കൂടെ ഇന്നെങ്ങോട്ടെങ്കിലും പോകും എന്ന് പറഞ്ഞിരുന്നോ…… “”

“” ഇല്ല സാർ…. എന്താ പ്രശ്നം…. “”

“” എട അമലിനിയും വീട്ടിൽ എത്തിയിട്ടില്ല…..ഷാദിയെ വിളിച്ചിട്ടാണേൽ കിട്ടുന്നൂം ഇല്ല…… “”

“” ആണോ…… എന്ന ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ….. എന്നിട്ട് സാറിനെ വിളിക്കാം… “”

“” ആ ok…. “”

അവന് വിളിച്ചിട്ട് കിട്ടിയാൽ മതിയായിരുന്നു….. ഇങ്ങനെ ഒക്കെ ചിന്തിച്ച് നിന്നപ്പോഴേക്കും അജു വിളിച്ചു…..

“” Hello സാർ…. അവര് വരുന്നുണ്ട്…… ബാക്കിയൊക്കെ അവൻ സാറിനോട് പറഞ്ഞോളും…… അമ്മു ആകെ ദേഷ്യത്തിലാ….. അതുകൊണ്ട് സാറിനി അവളോട് ഒന്നും ചോദിക്കാനൊന്നും നിൽക്കണ്ട…. പ്ലീസ് സാർ…. സാറിന് അറിയാലോ ഇന്നത്തെ കാര്യങ്ങൾ ഒക്കെ….. “”

“” ആഹ്… ok അജു…. എന്ന നീ ഫോൺ
വെച്ചോ…. “”

കുറച്ച് കഴിഞ്ഞതും മുറ്റത് ഒരു ബൈക്കിന്റ സൗണ്ട് കേട്ടതും ഞാൻ പുറത്തേക്ക് പോയി….. ഉമ്മയും നാജിയും പിന്നെ അവളേം കാത്ത് എപ്പോഴോ അവിടെ കുറ്റിഅടിച്ചിട്ടുണ്ട്….. അവള് അവരോടൊക്കെ എന്തോ പറഞ്ഞ് അവളെന്നെ മറികടന്ന് അവിടുന്ന് മുകളിലേക്ക് കയറി പോയി….. ഉമ്മച്ചിആണേൽ ഷാദിയോട് food കഴിച്ചിട്ട് പോയാൽ മതീന്നും പറഞ്ഞ് പിടിച്ച് നിർത്തുന്നുണ്ട്….. അതൊക്ക പിന്നെ ഒരിക്കൽ ആകാം എന്നും പറഞ്ഞ് അവൻ പോകാൻ ഒരുങ്ങിയതും ഞാനവനെ വിളിച്ചു…..

“” ഷാദിൽ എവിടെയായിരുന്നു നിങ്ങൾ രണ്ടാളും ഇത്രേം നേരം……. “”

“” അത്… സാർ ഞങ്ങൾ ബീച്ചിൽ പോയതായിരുന്നു….. “”

“” എന്നാ നിങ്ങൾക്കൊന്ന് വിളിച്ച്  പറഞ്ഞൂടെ….. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ….. “”

“” സാർ…. സാറിന് അറിയാലോ അമ്മുവിനെ…. ഇന്നത്തെ ആ കാര്യങ്ങൾ അവളെ എത്രത്തോളം ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം…..അതുകൊണ്ട് ആ കലി മുഴുവൻ അവള് വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചായിരിക്കും തീർക്കാ…..അന്നൊരിക്കൽ അവള് ഇവിടെ കാട്ടികൂട്ടിയത് നിങ്ങളെല്ലാവരും കണ്ടതാണ്… അതുകൊണ്ട് ഇന്നങ്ങനെ ഉണ്ടാവാതെ ഇരിക്കാനാണ് അവളെന്നെയും കൂട്ടി ബീച്ചിൽ പോയത്…..അവള് പറഞ്ഞ കാര്യങ്ങൾ സാറിന് കേൾക്കണോ…. “”



““ ടാ  ശാദി…..നീ വണ്ടി ബീച്ചിലേക്ക് വിട്…. ”“

“”അതെന്തിനാ…. ഇപ്പൊ ബീച്ചിൽ പോണത്….“”

“” ഇപ്പൊ അവിടെ പോയിരുന്നാലേ എന്റെ മനസ്സൊന്ന് ശാന്തമാകൂ….. നിനക്കറിയുഓ ശാദി…..ഫൗസിയുമ്മേം നാജിയും ഒക്കെ എന്നെ ഒരുപാട്  ഇഷ്ട്ടപെടുന്നുണ്ട്….. അതുകൊണ്ടാണ് അന്ന് ഞാൻ ആ വീട്ടിൽ അത്രേം കാണിച്ച് കൂട്ടിയിട്ടും ഒരു നോട്ടം കൊണ്ട് പോലും എന്നോട് ദേഷ്യം പ്രകടിപ്പിക്കാതിരുന്നത്….. എനിക്ക് ദേഷ്യം വന്നാൽ അത് മാറണം എന്നുണ്ടെങ്കിൽ ആകെ രണ്ട് വഴി മാത്രേ ഉള്ളു…. ഒന്ന് സാദനങ്ങൾ എല്ലാം നശിപ്പിക്കാ…..അല്ലേൽ കടലിലേക്ക് നോക്കി ഇരിക്കാ…… ഇവിടെ ഇനി ഞാൻ ഒരു വസ്തുവും നശിപ്പിക്കില്ല….. അത് ഞാൻ എന്റെ ഉമ്മച്ചിക്ക് കൊടുത്ത വാക്കാണ്…… പക്ഷേ ഇന്നെനിക്ക് എന്ത് തന്നെ ആയാലും എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല…… അതുകൊണ്ടാ ഞാൻ നിന്നോട് ബീച്ചിലേക്ക് പോരാൻ പറഞ്ഞത്…..
നിനക്ക് പോരാൻ പറ്റുമോ….. “”

 

“” ഓഹ്…. എന്റെ കാത്….. ഡീ എനിക്ക് ചെവിക്ക് ഒരു കുഴപ്പോം ഇല്ല…. പതിയെ പറഞ്ഞാൽ മതി….. “”

“” ആ…..എന്നാ മോൻ വണ്ടി അങ്ങോട്ട് വിട്….”“

“” ഓഹ്….. അപ്പൊ അതാണ്‌ കാര്യം….. എന്നാ നിനക്കൊന്ന് എന്നെ വിളിച്ച് പറഞ്ഞൂടായിരുന്നോ…..“”
“” അത് ഞാൻ പറഞ്ഞതാ സാർ അവളോട്….. അപ്പൊ അമ്മുവാ പറഞ്ഞേ എന്നോട് വിളിക്കേണ്ടന്ന്….. ആ നേരത്ത് അവള് പറഞ്ഞെതെങ്ങാനും ഞാൻ
കേട്ടില്ലായിരുന്നു എങ്കിൽ അവളെന്നെ കൊന്നേനെ….. എങ്കിലും അമ്മു കാണാതെ ഞാൻ സാറിന് വിളിച്ചിരുന്നു…. പക്ഷേ കിട്ടിയില്ല….. “”

“” ഓഹ്…. അങ്ങനെ ആയിരുന്നല്ലേ…. എന്ന ok ഷാദിൽ….. നീ വിട്ടോ….. “”

ഞാൻ അത് പറഞ്ഞതും അവൻ പോയി…. ഇവിടുത്തെ ഒന്നും അവൾ നശിപ്പിക്കില്ല എങ്കിലും അവള്ടെ സാധനങ്ങൾ അവൾ നശിപ്പിക്കും എന്നെനിക്ക് ഉറപ്പാണ്…. അതുകൊണ്ട് ഞാൻ വേഗം തന്നെ അവളെ മുറിയിലേക്ക് പോയി….. അവിടെ ചെന്നപ്പോൾ ഞാൻ വിജാരിച്ച പോലെ തന്നെ ആയിരുന്നു നടന്നിരുന്നത്…… ബെഡിൽ ഇരുന്ന് കൊണ്ട് രണ്ട് കയ്യും ചുരുട്ടി ദേഷ്യം അടക്കാൻ നോക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും മാറിയിട്ടില്ലെന്ന് പിന്നീടുള്ള അവളുടെ പ്രവർത്തിയിൽ നിന്നെനിക്ക് മനസ്സിലായി……

അവളുടെ കൈ എന്തിനോ വേണ്ടി പരതിയതും കിട്ടിയത് അവളുടെ ഹെഡ്സെറ്റ് ആയിരുന്നു….. അതുകൊണ്ട് അപ്പൊതന്നെ അത് നിലത്തെറിഞ്ഞു

…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button