അമൽ: ഭാഗം 55

അമൽ: ഭാഗം 55

രചന: Anshi-Anzz

പൊട്ടിച്ചു...... പിന്നീടവളുടെ കൈ ലാപ്പിനെ ലക്ഷ്യമാക്കി നീങ്ങിയതും ഞാൻ അത് വേഗം കയ്യിലെടുത്തു..... “” ദേ കലിപ്പാ അതിങ് തന്നേക്ക്...... “” “” ഇല്ലെങ്കിൽ..... നിനക്കെന്താടി പ്രാന്താണോ....വല്ലവരോടുമുള്ള ദേഷ്യത്തിന് സ്വന്തം സാധങ്ങൾ നശിപ്പിക്കാൻ.... “” “” അയ്യോ..... ആരാപ്പോ ഇതൊക്കെ പറഞ്ഞ് ഇവളെ ഉപദേശിക്കുന്നത്..... ആ വ്യക്തിയെ ഞാനൊന്ന് കാണട്ടെ...... “” പെട്ടെന്ന് പുറകിൽ നിന്ന് ഇങ്ങനെ ഒരു സംസാരം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി... അപ്പൊ ഉണ്ട് നമ്മളെ പുന്നാര ഉമ്മച്ചി എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു ..... അത് കണ്ടതും ഞാൻ ഉമ്മാനെ നോക്കി ഒരു വളിച്ച ഇളി പാസാക്കിയിട്ട് വേഗം റൂമിലേക്ക് വിട്ടു...... ഇല്ലേൽ ഉമ്മച്ചി ഇപ്പൊ നമ്മളെ ഹിസ്റ്ററി ഒക്കെ അവിടെ നിരത്തും..... ============== [അമ്മു] നമ്മക്കിന്ന് കോളേജിൽ പോകാനൊന്നും വല്ല്യേ മൂഡുണ്ടായിരുന്നില്ല..... അതുകൊണ്ട് കുറച്ച് നേരം കൂടി കിടന്നുറങ്ങി..... ആ കലിപ്പൻ വന്ന് എന്തൊക്കെയോ വളവള അടിച്ച് പോയതൊക്കെ ഞാൻ അറിഞ്ഞിരുന്നു..... പിന്നെ അവര് കോളേജിൽ പോയതും എനിക്കാകെ ചടപ്പായി..... കുറേ നേരം ഫോണിൽ തോണ്ടി ഇരുന്നു..... കുറച്ച് നേരം കഴിഞ്ഞപ്പോ അതും മടുത്തു..... അതുകൊണ്ട് വേഗം താഴേക്ക് പോയി ഫൗസിയുമ്മാനേം സൈനത്താനേം വെറുപ്പിച്ചോണ്ട് ഇരുന്നു ..... അങ്ങനെ അവരോട് കത്തിയടിച്ചോണ്ട് ഇരിക്കുന്ന ടൈമിലാണ് എന്റെ ഫോൺ റിങ് ചെയ്തത് ....... നോക്കിയപ്പോ അത് കാക്കു ആയിരുന്നു..... അതോണ്ട് അപ്പൊത്തന്നെ ഫോണെടുത് അവനോടായി പിന്നെ സംസാരം..... എന്നിട്ടമ്മു എങ്ങനെ ഉണ്ട് ഞങ്ങളെ ഭാവി അളിയൻ....?? "-കാക്കു “” ദേ..... കാക്കു വെറുതെ എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണ്ട...... നിനക്കറിയാലോ എല്ലാം..... “” ഞാൻ വെറുതെ പറഞ്ഞതാണ് എന്റെ അമ്മൂ...... "-കാക്കു നീ എന്താണ് ഈ പറയുന്നത് മഷു.... ഈ പെറുവിനെ ഒക്കെ ആരെങ്കിലും പ്രേമിക്കോ...... ഇതെന്തോ എനിക്ക് തോന്നുന്നത് ആ ചെക്കന് ആള് മാറിയതാണ് എന്നാണ് .... “-മിച്ചു “” ടാ ലോലപ്പാ വെറുതെ നീ ഓരോന്ന് എഴുന്നള്ളിക്കാൻ നിൽക്കണ്ട..... നീയിപ്പോ എന്റെ അടുത്തുണ്ടെങ്കിൽ ഉണ്ടല്ലോ നിന്റെ പല്ലൊക്കെ നിലത്തുന്ന് പെറുക്കി എടുക്കേണ്ട കോലത്തിലാക്കിയേനെ ഞാൻ...... “” എടി പെറു മോളേ..... നീയിപ്പോ എന്റെ അടുത്ത് ഇല്ലാത്തത് കൊണ്ടാണല്ലോ ഞാൻ ഇങ്ങനെ ഒക്കെ പറയുന്നത്..... അപൂർവം ചില അവസരങ്ങൾ അല്ലേ ഇതൊക്കെ..... അതൊന്ന് ശെരിക്കും മുതലാക്കിയില്ലേൽ പിന്നെ ഞാൻ എന്തിനാടി ഒരാണാണെന്നും പറഞ്ഞ് നടക്കുന്നത്......“-മിച്ചു “” ഓഹ്..... അപ്പൊ ലോലൻ കാര്യത്തിൽ തന്നെ ആണല്ലേ..... “” “” പിന്നല്ലാണ്ട്.... നിന്നെ ഇങ്ങനെ എങ്കിലും വെറുപ്പിച്ചില്ലേൽ എനിക്കൊരു സമാധാനം കിട്ടൂല...... നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.... എന്നാലും എനിക്ക് നല്ല ഓർമ്മയുണ്ട്..... ഒരു ദിവസം നിനക്ക് പ്രാന്ത് മൂത്തിട്ട് നീ എന്നെ എന്തൊക്കെയാടി ചെയ്തേ പെറുമോളേ...... ഒരാഴ്ചയാ ഞാൻ അന്ന് ഹോസ്പിറ്റലിൽ കിടന്നത്..... “” “” ഓഹ് തുടങ്ങി.... ഒന്ന് വെച്ചിട്ട് പോടാ ലോലപ്പാ......“” ഇതും പറഞ്ഞ് ഞാൻ കാൾ കട്ടാക്കി..... ഇനി ഈ പെറു ആരാണെന്ന് നിങ്ങൾക്ക് സംശയം വേണ്ട...... അതെന്റെ പുന്നാര ബ്രോ എന്നെ വിളിക്കുന്ന പേരാണ്..... എന്ത് കൊണ്ടാണ് അവൻ നമ്മളെ അങ്ങനെ ഒരു പേര് വിളിക്കുന്നത് എന്ന് എനിക്കും ഡൌട്ട് ഉണ്ടായിരുന്നു.....പിന്നീടാണ് അവനത് പറഞ്ഞു തന്നത്..... പാര, ഏഷണി, റൗഡി, ഉടായിപ്പ്..... ഇതാണത്രേ അതിന്റെ ഫുൾ ഫോം..... പകച്ചു പോയി ഞാൻ..... ബ്ലഡി ബ്രോ...... ============== ടാ...... ഇന്നെന്താ അമ്മു വരാതിരുന്നേ..... ലീവാക്കുന്ന കാര്യം നമ്മളോടൊന്നും പറയേം ചെയ്തില്ല..... "-ദിയ ആർക്കറിയാം...... അവൾക്ക് ചിലപ്പോ ഇന്നലത്തെ പ്രാന്ത് ഇനിയും മാറിയിട്ടുണ്ടാകില്ല "-ശാദി ലഞ്ച് ബ്രേക്കിന്‌  നാജിയോട് ചോദിക്കാം"-വരുൺ ******* [ദിലു] ടാ ദിലു നീയിതെങ്ങോട്ടാ ഈ പോകുന്നത്... "-ഷാനു “” ഞാൻ എന്റെ പെണ്ണിനെ കാണാൻ..... അല്ലാതെ എങ്ങോട്ടാ..... ഇന്നലെ എന്നെ തല്ലി പോയതല്ലേ...... പിന്നെ അവളെ കണ്ടിട്ടില്ലല്ലോ...... അപ്പൊ ഒന്ന് ചെന്ന് കാണാതെ ഇരിക്കുന്നത് മോശല്ലേ..... “” നിനക്കെന്തിന്റെ കേടാ ദിലു..... അവളെ പോലൊരു അഹങ്കാരി പെണ്ണിന്റെ പുറകെ ഇങ്ങനെ നടക്കാൻ...... കാണാൻ കുറച്ച് മൊഞ്ചുണ്ട് എന്നതിന്റെ അഹങ്കാരം ആണ് ഓൾക്ക്......അല്ലാതെ എന്ത് കണ്ടിട്ടാ അവള് ഈ നെകളിക്കുന്നത്....  നിന്നെയൊന്നും പ്രണയിക്കാനുള്ള യോഗ്യത പോലും അവൾക്ക് ഉണ്ടെന്ന് തോന്നുന്നില്ല....."-ആഷി ടാ ആഷി നിർത്തിക്കോ നിന്റെ ഈ സംസാരം...... അമ്മു അങ്ങനെ ഒരു അഹങ്കാരി ഒന്നുമല്ല...... അവൾക്ക് കുറച്ച് തന്റേടം കൂടുതലാ..... ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് വേണ്ടതും അത് തന്നെയാണല്ലോ.... "-നെജു നീ എന്തിനാ നെജു അവളെ ഇങ്ങനെ ന്യായീകരിക്കുന്നെ...... അതാണ് ഞങ്ങൾക്ക് മനസ്സിലാകാത്തത്... "-ഷാലു അതിൽ ഇത്ര മനസ്സിലാക്കാൻ മാത്രം ഒന്നുല്ല.....എനിക്കവളെ നല്ല ഇഷ്ട്ടമാണ് ..   നിങ്ങൾ കരുതുന്ന ഇഷ്ട്ടമല്ല.....ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് വൈകി കിട്ടിയ എന്റെ പെങ്ങളൂട്ടിയാണ് അവൾ...... പിന്നെ അടികൊണ്ട ഇവനില്ലാത്ത പ്രശ്നം എന്താ നിങ്ങക്ക്.....ടാ ദിലു നിനക്ക് എന്തുകൊണ്ടും യോജിച്ചപെണ്ണ് അമ്മു തന്നെയാ.  വിട്ട് കളയണ്ട മോനെ മുറുക്കെ പിടിച്ചോ "-നെജു “” എനിക്കറിയാം നെജു...... അവളെ കുറിച്ച് ഞാനും നീയും മനസ്സിലാക്കിയ പോലെ ഇവരാരും മനസ്സിലാക്കിയിട്ടില്ല..... ഇവരും അവളെ കുറിച്ച് മനസ്സിലാക്കുന്ന സമയം ഈ തെറ്റിദ്ധാരണ എല്ലാം മാറും...... “” ഞങ്ങൾക്ക് തോന്നുന്നില്ല...... ദേ ദിലു നിനക്ക് ഈ കോളേജിൽ ഒരു നിലേം വെലേം ഒക്കെ ഉണ്ട്..... അത് അമൽ കാരണം ഇല്ലാതാക്കാൻ നിൽക്കണ്ട.....ഞങ്ങൾക്ക് അത്രേ പറയാനുള്ളൂ..... "-ആഷി ആഷി പറഞ്ഞതാ അതിന്റെ ശെരി.....അല്ല ഇനി നിങ്ങൾ പറയുന്നപോലെ ആണേൽ എന്തിനും ഏതിനും നിങ്ങടെ കൂടെ കട്ടക്ക് സപ്പോർട്ട് ആയിട്ട് ഞങ്ങളും ഉണ്ടാകും..... കാരണം നീ ആദ്യമായിട്ടാണ് ഒരു പെണ്ണിനെ പ്രണയിക്കുന്നത്...... ഇങ്ങനെ ഒക്കെ ആയിട്ടും നിനക്കവളെ വിടാനുള്ള യാതൊരു ഉദ്ദേഷോം ഇല്ലെങ്കിൽ തന്നെ ഉറപ്പിക്കാം നിനക്ക് അവളെ എത്രത്തോളം ഇഷ്ട്ടമാണെന്ന്...... അല്ലേടാ..... "-ഷാനു പിന്നല്ലാണ്ട്..... നീ ധൈര്യമായി പ്രേമിച്ചോ ചങ്കേ..... ഞങ്ങളുണ്ട് നിന്റെ കൂടെ..... "-ഷാലു അല്ല മക്കളേ നിങ്ങൾക്കെന്നെ മനസ്സിലായോ..... ഏറെ കുറേ മനസ്സിലായിട്ടുണ്ടാകും അല്ലേ..... ആ കാന്താരിയും അവളെ ഫ്രണ്ട്സും ഒക്കെ പറഞ്ഞ് കേട്ടിട്ട്..... എന്നാലും ഞാൻ സ്വയം എന്നെ ഒന്ന് പരിചയപ്പെടുത്തണ്ടേ...... ഞാൻ ദിൽയാൻ.... ദിൽയാൻ ജാഷിം ഉപ്പയും ഉമ്മയും പിന്നൊരു അനിയനും അനിയത്തിയും ഇതാണെന്റെ ഫാമിലി..... ഉപ്പ ഒരു ഫെയ്മസ് ബിസിനസ്മാനാണ്.... പിന്നെ ഞാൻ ആദ്യമായിട്ടാണ് ഈ പണിക്ക് നിൽക്കുന്നത്..... മനസ്സിലായില്ലേ ഈ പ്രേമിക്കാനൊക്കെ.... ലൈഫിൽ ഒരു പെണ്ണിനും സ്ഥാനമില്ലാന്ന് പറഞ്ഞ് നടന്നിരുന്ന ആളായിരുന്നു ഞാൻ... എല്ലാം നശിപ്പിച്ചില്ലേ അവൾ...... അവളെ ആദ്യമായി കണ്ട ആ ദിവസം..... "“ദിലു പ്ലീസ് ...... നീ എന്നെ ഒന്ന് മനസ്സിലാക്ക്.... നീ എന്താ എന്റെ സ്നേഹം തിരിച്ചറിയാത്തത്..... എത്ര നാളായി ഇതും പറഞ്ഞ് ഞാൻ നിന്റെ പുറകേ നടക്കുന്നു..... “” “” ഞാൻ പറഞ്ഞോ സാനിയ നിന്നോട് എന്റെ പുറകെ  നടക്കാൻ....നീ നിന്റെ ഇഷ്ടത്തിന് നടക്കല്ലേ..... അതിന് ഞാൻ എന്ത് ചെയ്യാനാ..... “” “” നീ എന്റെ ലവ് ഒന്ന് അക്സെപ്റ്റ് ചെയ്യ്..... നിന്റെ ജീവിതത്തിലേക്ക് എന്നെ ഒന്ന് ക്ഷണിച്ചൂടെ....“” “” ഇല്ല നിന്നെയന്നല്ല ഒരു പെണ്ണിനേം ഞാൻഎന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല..... ഒരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനവും ഇല്ല.....“” ഇതും പറഞ്ഞ് ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവിടുന്ന് നടന്നു....  അവളോടുള്ള ദേഷ്യത്തിൽ നടക്കുമ്പോൾ ആണ് അന്നാദ്യമായി ഞാൻ അവളെ കാണുന്നത്..... പെണ്ണെന്നത് ഒരു അത്ഭുതമായി തോന്നിയ നിമിഷം..... പക്ഷേ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story