അമൽ: ഭാഗം 56
Oct 23, 2024, 22:22 IST

രചന: Anshi-Anzz
പക്ഷേ എന്നെ ആകെ കൂടെ ഞെട്ടിച്ചു കൊണ്ടുള്ള അവളെ സംസാരം കേട്ടാണ് ഞാൻ ഏറെ അത്ഭുതപെട്ടത്..... ഇന്ന് വരേയും ഒരുത്തിയും എന്നോട് ആ രീതിയിൽ സംസാരിച്ചിട്ടില്ല......ആദ്യമായിട്ടാണ് ഒരു പെണ്ണെന്നോട് മോശപ്പെട്ട രീതിയിൽ പെരുമാറുന്നത്..... അതും അത്രയും പേരുടെ മുന്നിൽ വെച്ച്.... അവളെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്ന ഞാൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.... പിന്നെ എവിടുന്നോ തലക്ക് വെളിവ് വന്നപ്പോൾ ഞാനും അവളോട് നല്ലോണം ചൂടായി.....പക്ഷേ എന്റെ ചൂടാവലൊന്നും അവൾക്ക് ഏറ്റില്ല...... ഉരുളക്കുപ്പേരി പോലെ ഞാൻ പറയുന്നതിനൊക്കെ തിരിച് മറുപടി തരുന്നുണ്ടായിരുന്നു..... പിന്നെ നാച്ചൂനെ കണ്ട് അന്ന് അവിടുന്ന് പിരിഞ്ഞെങ്കിലും അവളെ കുറിച്ച് കൂടുതൽ അറിയണം എന്ന് എന്റെ മനസ്സ് എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു..... ആ ഇടക്കാണ് നമ്മളെ ചങ്ക് നെജുവിന് ഞങ്ങളെ കോളേജിൽ പ്ലസ്‌റ്റുവിന് പഠിക്കുന്ന ഏതോ ഒരു കുട്ടിയെ കണ്ട് ഇഷ്ടമായത്...... അങ്ങനെ അവളേം തിരഞ്ഞ് +2 ഡിപ്പാർട്മെന്റിലൂടേ നടക്കുമ്പോളാണ് നാച്ചുവിനെ കണ്ടത്..... അവനെ കണ്ട് ഒരു കാര്യം കൂടെ പറയേണ്ട ആവശ്യം ഉള്ളത് കൊണ്ട് അങ്ങോട്ട് പോയി...... വരാന്തയിലൂടെ നടക്കുമ്പോൾ ജനൽ വഴി വെറുതെ ഒന്ന് ആ ക്ലാസ്സിലേക്ക് നോക്കിയപ്പോൾ ഉണ്ട് രാവിലത്തെ ആ കാന്താരി ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ ചുയിങ്കും ചവച്ചുക്കൊണ്ട് നാച്ചു പറയുന്നതൊക്കെ പുച്ഛിച്ച് തള്ളിക്കൊണ്ട് ഇരിക്കുന്നു..... അവളെ കളി കണ്ട് അവനാണേൽ ആകെ കലിപ്പ് കയറി അവളെ നോക്കുന്നുണ്ട്..... എന്നാൽ എനിക്കിതൊന്നും ഒരു വിഷയമേ അല്ലെന്ന മട്ടിലുള്ള അവളെ ആ ഇരുത്തം കണ്ടിട്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു..... പെട്ടെന്ന് നാച്ചു അവളെ ഗെറ്റ് ഔട്ട് അടിച്ചു..... അതാഗ്രഹിച്ച് ഇരുന്നിരുന്ന പോലെ അപ്പൊ തന്നെ ഒരു കൂസലും ഇല്ലാതെ അവൾ പുറത്തേക്ക് ഇറങ്ങി പോയി...... അവൾ പോകുന്നതും നോക്കിക്കൊണ്ടിരിക്കുമ്പോളാണ് ഇവിടെ ഒരുത്തൻ എന്നെ വല്ലാണ്ട് തോണ്ടി വെറുപ്പിക്കാൻ തുടങ്ങിയത്..... "എന്താടാ.... " "ദേ ഡാ ഞാൻ പറഞ്ഞ ആ കുട്ടി ഈ ക്ലാസ്സിൽ ആണെടാ...... " "ഏത്" "ദേ ആ ഇരിക്കുന്നത്.... നീ വാ ഇപ്പൊ ഈ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയ ആളുണ്ടല്ലോ അവളെ ഒന്ന് കാണാം...... അവളെ കയ്യിലെടുത്താൽ പിന്നെ അവള് സെറ്റാക്കി തന്നോളും..... " "അയ്യട ഞാനൊന്നും വരില്ല അവളെ അടുത്തേക്ക് ..... തന്നെ താനങ് പോയാൽ മതി...... " "അതെന്താ നീ വരാത്തെ.....നിന്നോട് അവളെ പ്രേമിക്കാൻ വരാനൊന്നും അല്ല പറഞ്ഞത്..... എന്റെ കൂടെ അവളോട് ഒന്ന് കൂട്ടാകാൻ ആണ്..... " "എന്തിനാണെലും ഞാൻ ഇല്ല...... ആ പോക്കിരിയോട് സംസാരിക്കുന്നതിനേക്കാളും നല്ലത് ആ സുരേന്ദ്രൻ സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്നതാണ്...... " "അവള് പോക്കിരി ആണെന്ന് നിനക്കെങ്ങനെ അറിയാം ദിലു.....നിങ്ങൾ തമ്മിൽ വല്ല മുൻപരിചയോം ഉണ്ടോ.....??? "ആ ഉണ്ട്...... എടാ തെണ്ടീ ഞാൻ നിന്നോട് പറഞ്ഞില്ലേ ഇന്ന് രാവിലെ ഒരുത്തിയുമായി ഗ്രൗണ്ടിൽ വെച്ച് സീനുണ്ടായത്..... അത് ആ പോയ മൊതലിനോടാണ്....... " "ഏ......അവളോടോ ...... " "ആ അവളോട് തന്നെ.....ടാ നെജു..... അവളോടൊക്കെ നീ കൂട്ടാകാൻ പോയാലുണ്ടല്ലോ പിന്നെ നിനക്ക് മേലാൽ ആരോടും കൂട്ടാകാൻ തോന്നില്ല....... " "അത്രക്ക് പെശകാണോ?? " "പിന്നല്ലാണ്ട്....... " "എന്നാലും നീ ഒന്ന് വാ.....നിന്നോട് മോശമായി പെരുമാറിയവളെ കണ്ടിട്ട് തന്നെ ബാക്കി കാര്യം..... ആഹാ അവൾ അത്രക്കായോ " "അവിടെ ചെല്ലുമ്പോളും നീ ഇതൊക്കെ തന്നെ പറയണം....... " " നീ വാടാ ദിലു...... " അങ്ങനെ അവിടെ ചെന്നപ്പോ തന്നെ അവൻ കാല് മാറി ...... പട്ടി..... ഓന്റെ കാര്യം സെറ്റാക്കി തരണം എന്നുള്ള യാചനയായിരുന്നു പിന്നീട്...... അതൊക്കെ ഒരുവിധം ok ആക്കി വന്നപ്പോളാണ് ആ പോക്കിരി അടുത്ത ഡിമാൻന്റ് വെച്ചത്...... ഈ ഞാൻ അവളോട് സോറി പറയണം പോലും...... പിന്നേ എന്റെ പട്ടി പറയും...... ഈ DJ ആരാണെന്ന് അവൾക്ക് അറിയില്ല ...... അതേ ശെരിക്കും അറിയില്ല അതുകൊണ്ടാണല്ലോ അവൾ എന്നേം അവനേം ഒക്കെ ഞെട്ടിച്ചുകൊണ്ട് എന്റെ പെണ്ണാണെന്ന് വിളിച്ച് പറഞ്ഞത്..... അപ്പൊത്തന്നെ അവളെ ആകെ നാറ്റിച്ചുകൊണ്ട് ഞാനാണ് DJ എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും മറ്റേ തെണ്ടി എന്നെ സമ്മതിച്ചില്ല....... എന്നെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പൊക്കി പറഞ്ഞത് കേട്ടിട്ടാവും ഇവള് ഇവിടെ കിടന്ന് തള്ളി മറിക്കണത്...... അവളെ തള്ള് കേട്ട് എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല......എന്തോ അവളെ ക്യാരക്റ്റർ ഒരുപാടങ് ഇഷ്ട്ടായി...... അതുപോലെ അവളെ ദേഷ്യം പിടിപ്പിക്കാനും നല്ല രസമാണ്..... ഇതിനിടക്കെപ്പൊഴോ ആ പോക്കിരി എന്റെ ഖൽബിൽ കയറി കൂടിയിരുന്നു എന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്..... അവളോട് സംസാരിക്കുമ്പോളും മറ്റും എനിക്കെന്തോ പോസിറ്റിവ് എനർജി ഫീൽ ചെയ്യാൻ തുടങ്ങി..... ഏത് നേരവും അവള് മാത്രമേ എന്റെ മനസ്സിലുള്ളു...... അത് പ്രണയമാണോ എന്താണോ എന്നൊന്നും എനിക്കറിയില്ല.... എന്നാൽ ഇന്ന് ഞാനത് മനസ്സിലാക്കി...... yes "I LOVE HER " ❤️ അവളോട് നേരിട്ട് പറയാൻ ധൈര്യം ഇല്ലാഞ്ഞിട്ടല്ല.... അവളെ ഒന്ന് ദേഷ്യം പിടിപ്പിച്ച് പറയാം എന്ന് കരുതിയിട്ടായിരുന്നു... അതാണ് അമ്മുവിന് കത്ത് കൊടുത്തും ഫോൺ വിളിച്ചും ഒക്കെ വെറുപ്പിച്ചിരുന്നത്......പിന്നെ അന്നൊരിക്കൽ ഞാൻ അവളെ കാണാൻ വേണ്ടി അവരുടെ ബ്ലോക്കിലേക്ക് പോകുമ്പോളാണ് ഏതോ ഒരുത്തി എന്നേം കൊണ്ട് താഴേക്ക് പോന്നത്..... ആ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ നമ്മക്ക് ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒപ്പം വന്ന പ്രതീതി ആയിരുന്നു...... തേടിയ വള്ളി കാലിൽ ചുറ്റി... ആഹാ..... പക്ഷേ ആ പോക്കിരി അവിടെ നടത്തിയ കോലാഹളങ്ങൾ ഒക്കെ കണ്ടിട്ട് എനിക്കാകെ കലി കയറി.... എന്നെ വന്ന് ഇടിച്ച് വീഴ്ത്തിയതും പോരാ അവള് എന്നെ ചീത്ത പറയുന്നു...... അതുകൊണ്ട് തന്നെ പിന്നൊന്നും നോക്കാതെ അവളേം എടുത്ത് ഒരു പോക്കായിരുന്നു അവളെ ക്ലാസ്സിലേക്ക് .... ക്ലാസ്സിലേക്ക് കയറ്റി ഇരുത്തണം എന്നൊക്കെ ഉണ്ടായിരുന്നു.... പക്ഷേ അവിടെ എനിക്ക് വേറൊരു കണക്ഷൻ ഉള്ളതുകൊണ്ട് അത് വേണ്ടെന്ന് വെച്ച് പുറത്ത് ഇട്ട് പോന്നു.... പിന്നെ അവളെ പ്രപ്പോസ് ചെയ്ത അന്ന് ഞാൻ അങ്ങനെ പലതും പ്രതീക്ഷിച്ചതാണ്.... അതുകൊണ്ട് എനിക്കത് വലിയ കാര്യമായി തോന്നിയില്ല..... എന്നാൽ എന്റെ ഫ്രണ്ട്സിനൊക്കെ അത് വല്ലാതെ കൊണ്ടിട്ടുണ്ട്......അതിന് ഞാൻ അവൾക്ക് തിരിച് കൊടുക്കുന്നുണ്ട്.....എന്റെ ചെറിയ ഒരു മധുരപ്രതികാരം.... പിന്നെ നേരത്തെ കണ്ടത് എന്റെ ഫ്രണ്ട്സ്ആണ്..... ഷാനു എന്ന ഞങ്ങളെ നിഷ്ക്കു ആൻഡ് കോഴി ഷാനിൽ, ഇത്തിരി ജാടയുള്ള നമ്മളെ ചങ്ക് ആഷി എന്ന ആഷിർ, പിന്നെ എന്തിനും ഏതിനും കാര്യം എന്താണെന്ന് പോലും അറിയാതെ കൂടെ നിക്കുന്ന എന്റെ ഷാലു എന്ന ഷഹൽ, പിന്നെ നമ്മളെ കർളിഷ് നെജു..... ഇവരെയൊക്കെ കൂടാതെ ഒരുത്തനും കൂടെ ഉണ്ട്, അവനിന്ന് ലീവാണ്...... സിദ്ധു. സിദ്ധാർഥ്..... ഞങ്ങളെ കോളേജിലെ സിദ്ധാർഥ് ഗുപ്ത 😂😂ആളൊരു കള്ള കൃഷ്ണനാണ്...... പിന്നെ നാച്ചൂനെ ഞങ്ങൾക്കൊക്കെ ഭയങ്കര ഇഷ്ട്ടാണ്...... എന്തോ ഒരു ഡിഫ്രന്റ് ക്യാരക്ടർ ആണ് അവന്റേത്..... നമ്മളൊരു ചെറിയ ഫുട്ബോൾ ഭ്രാന്തനാണ്..... അതുകൊണ്ട് തന്നെ എവിടെ മാച്ച് ഉണ്ടെങ്കിലും അങ്ങോട്ടൊക്കെ പോകും......അങ്ങനെ ഒരു ദിവസം ഞങ്ങൾ ആറുംകൂടെ മലപ്പുറത്തെ ഒരു ഫുട്‌ബോൾ ടൂർണമെന്റിന് പോയി...... നല്ല കിടുക്കാച്ചി മാച്ച്......അതിൽ അങ്ങനെ മുഴുകി ഇരിക്കുമ്പോളാണ് കാലിലെ പന്ത് കൊണ്ട് അത്ഭുതം കാട്ടി ഗോളടിച്ച് കയ്യടിയും ആരവങ്ങളും ഏറ്റുവാങ്ങുന്ന ആ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്...... പിന്നങ്ങോട്ട് മാച്ച് കഴിയുന്നതുവരെ വേറെ എങ്ങോട്ടും ശ്രദ്ധിക്കാതെ എന്റെ മുഴുവൻ നോട്ടവും അവനിലായിരുന്നു...... അവന്റെ ഓരോ ചുവടും മനസ്സിന് എന്തോ കുളിർമ നൽകുന്നത് പോലെ..... എതിർ ടീമിലെ പ്ലയേഴ്‌സിനെ ഒക്കെ വെട്ടിച്ചു കൊണ്ട് അവന്റെ ഓരോ ഗോളും പോസ്റ്റിലേക്ക് അടിച്ചു കയറി..... അവന്റെ കളി കണ്ട് കയ്യിലെ രോമങ്ങൾ വരെ എഴുന്നേറ്റ് നിന്നു.... ഞാൻ മാത്രമാണോ അവനെ നോക്കുന്നത് എന്നറിയാൻ വേണ്ടി ഞാൻ എന്റെ രണ്ട് സൈഡിലേക്കും തിരിഞ്ഞു നോക്കിയപ്പോൾ ബാക്കി അഞ്ചെണ്ണവും അവനെ തന്നെ ഫോക്കസ് ചെയ്തിരിക്കുന്നതാണ് കണ്ടത്....... അങ്ങനെ അന്നത്തെ കളിയിൽ കപ്പും വാങ്ങി അവര് പോകുന്നത് ഞങ്ങൾ കൺകുളിർക്കെ കണ്ട് നിന്നു...... അന്ന് തിരിച് പോരുമ്പോളും ഞങ്ങൾക്കിടയിൽ അവനായിരുന്നു സംസാരവിഷയം.... വേണേൽ അവന്റെ ഒരു വലിയ ഫാൻസ് തന്നെ ആയി മാറീന്ന് പറയാം...... അങ്ങനെ ഇരിക്കെ കോളേജ് തുടങ്ങി ഫസ്റ്റ് ഡേയ് തന്നെ ജൂനിയേഴ്സിനെ വരവേൽക്കാൻ വേണ്ടി ഞങ്ങളെ സ്ഥിരം സ്ഥലത്ത് ഞങ്ങൾ കുറ്റിയടിച്ചു...... ഓരോരുത്തരേം വിളിച്ച് ഓരോ പണി കൊടുത്തോണ്ടിരിക്കുമ്പോളാണ് കാതടപ്പിക്കുന്ന സൗണ്ടിൽ ഒരു ബുള്ളറ്റ് കോളേജ് ഗേറ്റ് കടന്ന് വന്നത്...... അതിലെ ആളെ കണ്ടതും ഞങ്ങൾ ഒരുമിച്ച് കോറസ് പാടി * Soccer Hero *........ ടാ ദിലു അവൻ നമ്മളെ ജൂനിയർ ആണെടാ..... "-നെജു ജൂനിയർ ആണേലും സീനിയർ ആണേലും എന്നാ ലുക്കാ കാണാൻ..... "-സിദ്ധു ദിലു ഇവൻ നിനക്ക് പാരയാകുഓ..... "-ആഷി “” എന്തിന്?? “” ഇപ്പൊ കോളേജ് ഹീറോ നീയാണ്..... ഇനി ഇവൻ ആ സ്ഥാനത്തേക്ക് വരുമോ...... ഗേൾസിന് ജൂനിയർ ആണോ സീനിയറാണോ എന്നൊന്നും ഇല്ല...... "-ഷാനു “” ഇനി അങ്ങനെ വല്ലതും ആണേൽ എനിക്കൊരു കുഴപ്പോം ഇല്ല..... വേറാരും അല്ലല്ലോ..... ഇവനല്ലേ...... അതിലെനിക്ക് സന്തോഷമേ ഉള്ളു....... “” എടാ ഇത് കൂടിയ ഇനമാണ്..... വല്ലാതങ്ങ് അവനെ പിടിച്ച് പോയീന്ന് തോന്നുന്നു.... "-ഷാലു “” നിന്ന് വാജകമടിക്കാതെ അവനെ ഇങ്ങോട്ട് വിളിയടാ.....ആദ്യം ചെറിയ ഒരു റാഗിങ്..... അതിലവനൊന്ന് പതറുമ്പോൾ നമ്മള് ചിരിച്ച് അവനോട് കൂട്ടാകുന്നു...... ok “” Ok ടാ.... ഞങ്ങൾ അവനെ വിളിക്കട്ടെ..... "-ഷാനു കൂയ്..... ഇവിടെ..... ഇവിടെ..... അനിയനൊന്ന് ഇവിടം വരെ വന്നേ..... ചേട്ടൻമാരൊന്ന് ചോദിക്കട്ടെ..... "-ഷാലു എന്താടാ നിന്റെ പേര്.....??? "-ആഷി “” എന്നോടാണോ..... “” അവൻ അവനെ തന്നെ ചൂണ്ടിക്കൊണ്ട് ചോദിച്ചു..... “” പിന്നെ നിന്നോട് അല്ലാണ്ട്.... മര്യാദക്ക് പേര് പറയടാ...... “” സിദ്ധു ഇത്തിരി കലിപ്പിൽ അവനോട് പറഞ്ഞു...... “” Nazal.....* Nazal Ahammed *“” Wwo..... നൈസ് നെയിം.... "-നെജു Thankuu...... "-Nazal താൻ മീശയൊക്കെ പിരിച്ചു വെച്ചിട്ടുണ്ടല്ലോ..... ജൂനിയറല്ലേ... താഴ്ത്തിക്കെ... താഴ്ത്തിക്കെ..... "-ഷാലു അപ്പൊ തന്നെ അവൻ ഞങ്ങളെ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് മീശ ഒന്നൂടെ അങ്ങ് പിരിച്ചതും ഞങ്ങൾ അവനെ അന്തം വിട്ട് നോക്കിനിന്നു..... “” ഇവനാള് നമ്മള് വിജാരിച്ച മാതിരി അല്ലാ...... “” നെജു പതിയെ എന്റെ കാതിൽ വന്ന് പറഞ്ഞു...... അത് അവന്റെ പ്രവർത്തിയിൽ നിന്ന് എനിക്കും മനസ്സിലായിരുന്നു..... അതോടെ ആ പണി നിർത്തി അവനോടൊന്ന് ചിരിച്ച് പരിചയപ്പെടാൻ തുടങ്ങിയതും പ്രിൻസിവന്നതും ഒരുമിച്ചായിരുന്നു..... അപ്പൊത്തന്നെ അവൻ അവന്റെ ആ ചുവന്ന കണ്ണ് കൊണ്ട് ഞങ്ങളെ ഒന്ന് ഇരുത്തി നോക്കിയിട്ട് പ്രിൻസിയുടെ അടുത്തേക്ക് പോയി..... ഇപ്പൊ എന്താ ഉണ്ടായേ..... അവന് നമ്മളോടുള്ള എല്ലാ impression ഉം പോയി കിട്ടി...... "-ആഷി......തുടരും....