അമൽ: ഭാഗം 6
Aug 29, 2024, 10:38 IST

രചന: Anshi-Anzz
വീട്ടിൽ എത്തുമ്പോൾ അവൾ അവരോടൊക്കെ ഇന്ന് നടന്നത് വല്ലതും പറയുമോ എന്ന് എനിക്കൊരു ചെറിയ പേടി ഉണ്ടായിരുന്നു.... എന്നാൽ പെണ്ണ് ചെന്നപാടെ തല വേദനയാണെന്നും പറഞ്ഞ് അവരോടൊക്കെ ഒന്ന് ചിരിച്ച് മുകളിലേക്ക് കയറി പോയി. വൈകുംനേരം പുറത്തേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോളാണ് നാജി അടുത്തേക്ക് വന്നത്.... മ്മ്.... എന്താ.... ഇക്കാക്ക ക്ലാസ്സ് തുടങ്ങാൻ ആയില്ലേ.... ഞങ്ങൾക്ക് ബുക്കും മറ്റ് സാധനങ്ങളും ഒക്കെ വാങ്ങണം.... മ്മ്..... നാളെ പോകാം.... മ്മ്..... ********* അമ്മൂ.... ഇന്ന് ഇക്കാക്കാന്റെ കൂടെ നമുക്കൊന്ന് പുറത്ത് പോകണം... നീ വേഗം റെഡിയാക്.... എന്തിനാ നാജി... ക്ലാസ്സ് തുടങ്ങാൻ ആയീല്ലേ.... അപ്പൊ ചെറിയൊരു ഷോപ്പിംഗ്..... ഞാൻ വരണോ..... നിങ്ങൾ പോയി വാങ്ങിയാൽ മതി..... ദേ... ഒന്നങ്ങട് വെച്ച് തന്നാൽ കാണാ..... നിനക്കെന്താ പറ്റിയത്.... ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാ...... എന്ത് പറ്റുന്നു.... എനിക്കൊന്നും ഇല്ല.... ഇനി നീ ആയിട്ട് ഒന്നും ഉണ്ടാക്കണ്ട.... ചെല്ല് ഞാനും വരാം.... പോരെ..... മ്മ്... ഇപ്പൊ ഇത് മതി.... പക്ഷേ ഞാൻ നിന്നെ വിട്ടൂന്ന് നീ കരുതണ്ട... നിന്റെ ഉള്ളിൽ എന്തോ ഉണ്ട്.... അത് ഞാൻ കണ്ട് പിടിച്ചിരിക്കും.... അല്ലെങ്കിൽ ഞാൻ നസലിന്റെ പെങ്ങളല്ല.... നോക്കിക്കോ.... ഓഹ്..... അതാകാതെ ഇരിക്കയായിരുന്നു നിനക്ക് ഇതിലും നല്ലത്.... എന്താടി... ഇയ്യ് ഇന്റെ ഇക്കാക്കക്ക് ഒരു കുറവ് കണ്ടത്..... പറ... ഞാൻ ഒന്നും കണ്ടില്ലേ...... ഒരു കുറവും ഇല്ല..... നീയും നിന്റെ ഒരു ഇക്കാക്കേം... എനിക്കും ഉണ്ടെടി 3 ഇക്കാക്കമാര്.... ഓഹ് ശെരി പൊന്നേ.... നീയത് വിട്.... എന്നിട്ട് ചെന്ന് റെഡിയാക്... മ്മ്..... ശെരി ടാ...... ************* നാജി...... നിങ്ങൾ വരുന്നുണ്ടോ..... എനിക്ക് വേറെ പണിയുണ്ട്..... അല്ലെങ്കിൽ രണ്ടാളും തനിച്ചങ് പോയിക്കോളീം....... എന്താ ഇക്കാക്ക... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ.... പിന്നെ നിങ്ങൾ എന്താ എന്നെ ഇങ്ങനെ പറയുന്നേ..... നീയുണ്ടെങ്കിൽ എന്താ.... ആ മറ്റവൾ എവിടെ.... ഓഹ് അവളെയാണോ ഇക്കാക്ക ചോദിക്കുന്നത്.... അമ്മു വരുന്നുണ്ട്..... ആ ദേ വരുന്നു..... നാജി പറഞ്ഞ ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോ കണ്ടത് നല്ല മൊഞ്ചത്തിയായി വരുന്ന അമലിനെയാണ്... ഊഫ്....... ഈ പെണ്ണിത് എന്തൊരു മൊഞ്ചാ..... വേണ്ട നസൽ..... ആവശ്യം ഇല്ലാത്തതൊന്നും വിചാരിക്കണ്ട..... നിനക്ക് അതിനൊക്കെ വേറെ ഒരാളുണ്ട്...... അങ്ങനെ പലതും ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞ് പഠിപ്പിച്ചു...... പക്ഷേ എന്തൊക്കെ പറഞ്ഞിട്ടെന്താ.... നമ്മളെ കണ്ണ് ഓളെ അടുത്തന്നെണ്..... അവളെന്തിനാ ആ ഗ്ലാസ് വെച്ചിരിക്കുന്നത്..... ഇനി ഇവൾക്ക് കണ്ണും കാണില്ലേ..... ആ..... എന്ത് കോപ്പെങ്കിലും ആകട്ടെ..... ഞാൻ എന്റെ മനസ്സിനേം കണ്ണിനേം ഒക്കെ അവളെ അടുത്ത്ന്ന് കൊടുന്നിട്ട് വണ്ടി എടുത്തു. അവളെന്തോ ഗാഢമായ ചിന്തയിലാണ്..... ******** നിങ്ങൾ എന്താന്ന് വെച്ചാൽ വാങ്ങി വരിം.... ഞാൻ ഇവിടെ നിൽക്കാം..... അതുപറ്റില്ല ഇക്കാക്ക..... ഇതുവരെ വന്നിട്ട് ഇങ്ങക്ക് ഞങ്ങളെ കൂടെ അകത്തേക്ക് വരാൻ വയ്യ എന്ന് പറഞ്ഞാൽ അതെന്ത് ന്യായ..... ഓഹ് ശെരി വരാം..... നടക്ക്.... ഞാൻ അത് പറഞ്ഞതും നാജിയും അമലും അകത്തേക്ക് കയറി പോയി.... അവർക്ക് പിന്നിൽ ഞാനും..... എന്നാലും അവളെന്താ ഇന്നിത്ര സൈലന്റ് ആയിരിക്കണേ..... എന്റെ മുഖത്ത് പോലും നോക്കുന്നില്ല..... അല്ലെങ്കിലും ഇപ്പൊ അവളെന്തിനാ എന്റെ മുഖത്ത് നോക്കുന്നെ.... നോക്കാതെ ഇരിക്കുന്നത് തന്നെയാ നല്ലത്.... നോക്കിയാൽ ചിലപ്പോ ഞാനും നോക്കിയാലോ...... ആ പെണ്ണുങ്ങളെ അങ്ങാടീക്കൂടെയുള്ള തെണ്ടലൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു..... ക്ഷീണം കാരണം ചെന്നപാടെ ഒരു വീഴലായിരുന്നു ബെഡിലേക്ക് ഉറങ്ങാൻ കിടന്നിട്ടും എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല..... കണ്ണടച്ചാൽ ആ ചാര കണ്ണുകളാണ് മനസ്സിലേക്ക് ഓടി വരുന്നത്..... അവളിപ്പോ എവിടെ ആയിരിക്കും..... എന്നാ ഞാൻ ഇനി അവളെയൊന്ന് നേരിൽ കാണുക.....എന്റെ പെണ്ണേ...... ഞാൻ നിന്നെ പ്രണയിക്കുന്നു..... ജീവന് തുല്യം പ്രണയിക്കുന്നു. ഇന്നെന്റെ ഓരോ മിടിപ്പിലും നീയും നിന്റെ ആ ചാര കണ്ണുകളും ആണ്..... പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു..... ഉറക്കത്തെ പുൽകുമ്പോഴും അവന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു..... ****----****--- രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് എണീറ്റത്.... എടുത്ത് നോക്കുമ്പോൾ അത് മഷൂർ ആയിരുന്നു.... hello അളിയാ..... എന്തുണ്ട് വിശേഷം.... സുഖമാണ് മച്ചൂ...... നിനക്കോ..... ആ.... എനിക്കും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ..... അല്ല ഇന്റെ പെങ്ങൾ എവിടെ.... അവിടെ ഉണ്ടാകും..... ഇന്നലെ തൊട്ട് നിന്റെ പെങ്ങളെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്.... എന്താണ് ആവോ...... എന്ത് പറ്റിയടാ അവൾക്ക്.... നീ ചോദിച്ചില്ലേ.... ഇല്ല.... ഞാൻ ചോതിച്ചാലൊന്നും അവൾ പറയൂല.... നീ തന്നെ ചോദിച്ച് nokk.... മ്മ്.... എന്ന ok ടാ..... ഞാൻ അവൾക്കൊന്ന് വിളിച്ചു നോക്കട്ടെ..... *********** അമ്മുവിന് എന്ത് പറ്റിയതായിരിക്കും..... ഏതായാലും ഒന്ന് വിളിച്ച് നോക്കാം ചെ....അവൾ എടുക്കുന്നില്ലല്ലോ... ഇനി എണീറ്റിട്ടുണ്ടാകില്ലേ..... ഒന്ന് കൂടി വിളിച്ച് നോക്കാം.... hello അമ്മൂ..... എന്തൊക്കെ ഉണ്ടെടാ വിശേഷം.... സുഖമല്ലേ നിനക്ക്.... മ്മ്.... സുഗാണ് ഇക്കാക്ക.... എന്താടാ ഒരു ഉഷാറില്ലാത്ത പോലെ..... എന്തെങ്കിലും വയ്യായിക ഉണ്ടോ..... ഏയ്... ഇല്ല ഇക്കാക്ക... അത് നിങ്ങൾക് വെറുതെ തോന്നിയതാവും.... അല്ല.... എന്തോ ഉണ്ട്... നാച്ചു പറഞ്ഞല്ലോ.... നീ ഇന്നലെ തൊട്ട് ആകെ മൂഡ് ഓഫ് ആണെന്ന്..... എന്താടാ പ്രശ്നം.... എന്നോട് പറ.... അത് ഇക്കാക്ക..... പിന്നെ അമ്മു പറഞ്ഞ കാര്യം കേട്ടതും എന്റെ തലക്ക് ആരുടെയോ അടി കൊണ്ട പോലെ തോന്നി എനിക്ക്..........തുടരും....