അമൽ: ഭാഗം 61

അമൽ: ഭാഗം 61

രചന: Anshi-Anzz

* Zain !!!!!............ * അവനെ കണ്ടതും ഞാൻ ഒന്ന് ചിരിച്ചു..... അവൻ കാറിൽ നിന്നിറങ്ങി വന്ന് എന്റെ മുന്നിൽ നിന്ന് എന്നെ നോക്കി ചിരിക്കാണ്...... “” ഹായ് അമൽ...... എത്ര നാളായി കണ്ടിട്ട്... . എന്നെ ഓർമ്മയുണ്ടോ.....??? “” “” പിന്നെ ഓർമ്മയില്ലാതെ..... അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ...... എന്താ ഈ വഴിയൊക്കെ??“” “” ഞാൻ ചുമ്മാ ഒന്ന് ഇറങ്ങിയതാ..... ഇന്നലെയാ ലണ്ടനിൽ നിന്ന് വന്നത്...... ഒരു ബിസിനസ് മീറ്റിങ്ങിനു വേണ്ടി പോയതായിരുന്നു....... അല്ല നീ എങ്ങോട്ടാ..... “” “” നിന്റെ വാപ്പ നിന്നെ സ്കൂൾ യൂണിഫോം ഇട്ടിട്ട് ഹണിമൂണിനാണോ വിട്ടിരുന്നത് എന്ന Tiktok ഡയലോഗ് അടിക്കാൻ അറിയാത്തതുകൊണ്ടല്ല..... ഞാൻ വേണ്ടാന്ന് വെച്ചിട്ടാ..... കണ്ടാൽ അറിഞ്ഞൂടെ zain ഞാൻ കോളേജിലേക്ക് ആണെന്ന്.... “” “” ഹഹ...... സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.....അപ്പൊ Nazal എന്തേയ്....???“” “” നാച്ചു ഇന്ന് ലീവാണ്..... വീട്ടിലില്ല...... എങ്ങോട്ടോ പോയതാണ്..... അപ്പൊ ബസ്സിന് പോകാം എന്ന് വെച്ച് ഇറങ്ങിയതാണ്..... “” ഞാൻ അത് പറഞ്ഞ് ഒന്ന് പുറകിലേക്ക് തിരിഞ്ഞതും ദേ പോണു നമ്മളെ ബസ്സ്‌ നമ്മക്ക് റ്റാറ്റ കാണിച്ചോണ്ട്..... അത് കണ്ടപ്പോ തന്നെ ഞാൻ ഛെ എന്നും പറഞ്ഞോണ്ട് തലക്ക് ഒന്ന് മേടി...... “” എന്ത്‌ പറ്റി അമൽ..... “” “” എനിക്ക് പോകേണ്ട ബസ്സാണ് ആ പോയത്...... ഇനിയിപ്പോ അടുത്ത ബസ്സിന് പോകാൻ നിന്നാൽ time ഒരുപാടാകും..... “” “” അതിനെന്താ..... വിരോധം ഇല്ലെങ്കിൽ നീ എന്റെ കൂടെ കയറിക്കോ..... ഞാൻ കൊണ്ട് വിടാം നിന്നെ കോളേജിലേക്ക്..... “” എന്നവൻ പറഞ്ഞതും ഞാൻ ചിരിച്ച് കൊണ്ട് അവനോട് താങ്ക്സ് എന്ന് പറഞ്ഞിട്ട് വേഗം കാറിൽ കയറി ഇരുന്നു.......   "“ താൻ എന്താടോ ഒന്നും മിണ്ടാത്തെ..... ഒരുമാതിരി പരിജയം ഇല്ലാത്തവരുടെ കൂടെ പോകുന്ന പോലെ...... "“ പുറത്തെ കാഴ്ച്ചയിൽ മുഴുകി ഇരിക്കുമ്പോളാണ് zain ന്റെ സംസാരം കേട്ടത്...... ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചിട്ട് ഏയ് Nothing എന്ന് പറഞ്ഞു.... അപ്പൊ അവനുണ്ട് എന്നെ നോക്കി ചിരിക്കുന്നു......   “”‘അല്ല നിങ്ങടെ കാറിൽ സോങ് ഒന്നുമില്ലേ“” ഇതും ചോദിച്ച് കൊണ്ട് ഞാൻ കാറിലെ സോങ് play ചെയ്തു.....   🎶🎶 ആദ്യത്തെ കണ്മണി ആണായിരിക്കണം 🎶🎶   ഈ സോങ് അങ്ങ് കേട്ടതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു...... അപ്പൊ അവനുണ്ട് എന്നെ നോക്കി പ്ലിങ്ങസ്യ ആയി ചിരിക്കുന്നു..... അത് കണ്ടതും നമ്മക്ക് വീണ്ടും ചിരി വന്നു..... “” എന്താ zain ഇത്...... “” എന്ന് ചോദിച്ച് നമ്മള് അവനെ നോക്കിയപ്പോൾ അവൻ വേഗം ആ സോങ് അങ്ങ് മാറ്റി......   കോളേജിൽ എത്തുന്നത് വരെയും അവൻ വാതോരാതെ ഓരോന്ന് സംസാരിക്കായിരുന്നു...... ഇവന്റെ സ്വഭാവം കണ്ടിട്ട് ഇതിന്റെ ബാക്കി തന്നെയാണോ ആ Zama എന്ന് വരെ എനിക്ക് ഡൌട്ട് ഉണ്ട്...... അവന്റെ ഓരോ കഥകളും പറഞ്ഞ് കേട്ട് ഞാൻ ഒരുപാട് ചിരിച്ചു...... കോളേജിൽ എത്തിയതും അവൻ കാർ അകത്തേക്ക് എടുത്തു...... പുറത്ത് നിർത്തിയാൽ മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും അവൻ കേട്ടില്ല...... ചീനിമരത്തിന്റെ ചുവട്ടിൽ നമ്മളെ ബെടക്കൂസാള് ഹാജറായിട്ടുണ്ട്....... ഞാൻ അവനോട് അവരെ അടുത്തേക്ക് നിർത്താൻ പറഞ്ഞതും അവൻ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട്‌ അവരെ അടുത്ത് കൊണ്ടുപോയി വണ്ടി നിർത്തി..... അതിൽ നിന്നിറങ്ങി അവരോടൊക്കെ ഒരു ഹായ് പറഞ്ഞ് ഞാൻ ചുറ്റും നോക്കിയപ്പോളാണ് ആ DJ Remix ഉം അവന്റെ ഫ്രണ്ട്സും ഒക്കെ അവിടെ ഇരിക്കുന്നത് കണ്ടത്......അവനെ കണ്ടതും എനിക്ക് ബൾബ് കത്തി...... അപ്പൊത്തന്നെ ഞാൻ Zain ന്റെ അടുത്തേക്ക് ചെന്ന് അവനോട് ഇറങ്ങാൻ പറഞ്ഞു...... അവൻ എന്തെന്നർത്ഥത്തിൽ എന്നെ ഒന്ന് നോക്കിയിട്ട് കാറിൽ നിന്നിറങ്ങി..... “” എന്താ Zain, ഇവിടം വരെ വന്നിട്ട് എന്റെ ഫ്രണ്ട്സിനെ പരിജയപെടാതെ പോകാണോ...... “”   “” അയ്യോ സോറി..... ഞാനത് മറന്നു...... എന്നാ വാ നിന്റെ ഫ്രണ്ട്സിനെ പരിജയപ്പെടുത്തിതാ.....“” എന്നവൻ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞതും ഞാൻ അവന്റെ കയ്യിൽ പിടിച്ച് എന്റെ ബെടക്കൂസാള്ടെ അടുത്തേക്ക് കൊണ്ടുപോയി..... “” Zain ഇതാണ് എന്റെ ഫ്രണ്ട്സ്...... ഇത് ഷാദിൽ, ഇത് അജ്‌സൽ, ഇത് വരുൺ, പിന്നെ ഇത് ദിയ.....“” എന്ന് പറഞ്ഞ് ഞാൻ അവരെ അവന് പരിജയപെടുത്തി കൊടുത്തതും അവൻ അവർക്കൊക്കെ കൈ കൊടുത്തു...... തിരിച്ചവരും എന്നെ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് അവനോട് ഹായ് പറഞ്ഞ് കൈ കൊടുത്തു..... ഇതൊക്കെ കണ്ട് ഞാൻ ആ DJ Remix നെ ഒന്ന് നോക്കിയപ്പോൾ അവന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്....... കൂടാതെ അവന്റെ ബൈക്കിന്റെ ആക്ക്സിലേറ്ററിൽ പിടിച്ച് തിരിച്ച് വണ്ടി റൈസാക്കി കൊണ്ടിരിക്കാണ്......ഞാൻ അവനെ ഒന്ന് നോക്കി പുച്ഛിച്ചിട്ട് zain നെ തിരിഞ്ഞ്  നോക്കി......അപ്പൊ അവൻ എന്നെ തന്നെ നോക്കി നിൽക്കായിരുന്നു...... അത് കണ്ടതും ഞാൻ അവനോട് പുരികം പൊക്കിക്കൊണ്ട് എന്താണെന്ന് ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് പറഞ്ഞ് ഒന്ന് ചിരിച്ചു...... "“ അമൽ ആ KTM റൈസാക്കി കൊണ്ടിരിക്കുന്നവൻ ഏതാ...... നിന്റെ വല്ല ഫാനും  ആണോ.... "“   Zain ഒരു കള്ളച്ചിരി പാസാക്കികൊണ്ട് ചോദിച്ചു...... അപ്പൊത്തന്നെ ഞാൻ ആ ചൂടനെ ഒന്ന് നോക്കിയിട്ട് zain ന്റെ അടുത്തേക്ക് ചെന്നിട്ട് അവനോട് സൊകാര്യം ആയിട്ട് പറഞ്ഞു "“ അത്  ഈ കോളേജിന്റെ ഒരു മണ്ടൻ ചെയർമാനാണ്.... തലക്ക് വെളിവില്ലാത്ത ഒരു പാവം ചെക്കൻ "“ ഇതും പറഞ്ഞ് ഞാൻ ചിരിച്ചതും കൂടെ zain ഉം കൂടി...... “” എന്ന അമൽ ഞാൻ പോകാണ്...... പിന്നെ കാണാം....... ന്ന ഇതെന്റെ കാർടാണ്.... നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം“” എന്നും പറഞ്ഞ് അവനൊന്ന് ചിരിച്ചിട്ട് അവിടുന്ന് പോയി...... അവൻ പോകുന്നതും നോക്കി നിന്ന് പെട്ടന്ന് ഞാൻ ഹാവു എന്നും പറഞ്ഞ് പുറകിലേക്ക് തിരിഞ്ഞതും എന്നെ രൂക്ഷമായി നോക്കുന്ന ആ എട്ട് കണ്ണുകളാണ് ഞാൻ കണ്ടത്..... യാ റബ്ബീ..... ഈ കുരിപ്പാളെന്തിനാ എന്നെ ഇങ്ങനെ നോക്കണത്.....  അതിന് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ....   ഞാൻ അവരെ നോക്കി പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ഏതൊക്കെ വഴിയിലൂടെയാ അടിവരുന്നത് എന്ന് തന്നെ കണ്ടില്ല..... ഒടുവിൽ ഞാൻ അവരോട് സുല്ല് പറഞ്ഞപ്പോൾ അവരൊക്കെ അടി നിർത്തി...... "“ അടിക്കാണേലും അതിന് ഒരു മര്യാദ ഇല്ലേടാ തെണ്ടികളെ ... ഒന്നുല്ലേലും എന്തിനാണ് തല്ലുന്നത് എന്നെങ്കിലും പറഞ്ഞൂടെ..... "“ എന്തിനാ തല്ലിയത് എന്ന് നിനക്കങ്ങ് പറഞ്ഞ് തന്നാലുണ്ടല്ലോ...... ഏതാടി അവൻ.....?? "-ശാദി “” ഓഹ് അത്.... അത് Zain...... “” ഞാൻ നിസാരമായി പറഞ്ഞു.....   ഏത് Zain...... നിന്റെ ആരാ അവൻ??? "-ചേട്ടായി “” എന്റെ ആരുമല്ല...... അത് നാച്ചുന്റെ ബന്ധുവാണ്..... ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞില്ലായിരുന്നോ ഒരു Zama യെ കുറിച്ച്..... അവളെ ബ്രദർ ആണ് ഇത്...... “” എന്ന് ഞാൻ അവരെ നോക്കി പറഞ്ഞതും ന്റെ പടച്ചോനെ അവരെ ആ നോട്ടം അതൊന്ന് കാണേണ്ടത് തന്നെയായിരുന്നു........ അമ്മു നിനക്കെന്തിന്റെ കേടാ...... ആ Zama എന്ന് പറയുന്നവൾക്ക് നിന്നോട് തീർത്ത തീരാത്ത ദേഷ്യമാണ്..... Nazal സാറിന്റെ പേരും പറഞ്ഞ് നിങ്ങൾ ഒരുപാട് തവണ ഉടക്കിയതല്ലേ....... "-ദിയ   “” അതൊക്കെ ശെരിയാണ്...... പക്ഷേ അവളെ പോലെയല്ല Zain...... ഇവനാളൊരു  പാവാണ്...... “” എന്തോ ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല...... അവന്റെ നോട്ടവും സംസാരവും എല്ലാം കൂടെ ഒരു വശപെശക് ഉണ്ട്...... അമ്മൂ നിനക്കീ ആണുങ്ങൾടെ സ്വഭാവം അറിയാത്തതുകൊണ്ടാണ്...... "-അജു പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല....... Zain നല്ലവനാ...... അത് നിങ്ങൾക്ക് പിന്നീട് മനസ്സിലായിക്കോളും...... വരിൻ ഇപ്പൊ നമുക്ക് ക്ലാസ്സിലേക്ക് പോകാം...... ====================== {ദിലു} കോളേജിൽ വന്നപ്പോൾ തന്നെ ആ പോക്കിരിയെ  കാണണം എന്നായിരുന്നു മനസ്സിൽ മുഴുവനും..... അവളെ ക്ലാസ്സിലേക്ക് ചെന്നപ്പോൾ ആള് എത്തിയിട്ടില്ലന്ന് മനസ്സിലായി....... അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ കൂടിയിരുന്ന് കത്തിയടിചോണ്ടിരിക്കുമ്പോളാണ് ഒരു കാർ വന്ന് ഞങ്ങളെ അടുത്ത് നിർത്തിയത്....... അതിൽ നിന്നിറങ്ങി വരുന്ന അമ്മുവിനെ കണ്ടപ്പോൾ ശെരിക്കും എന്തൊക്കെയോ ഒരു സന്തോഷമായിരുന്നു...... എന്നാൽ കൂടെ ഒരുത്തനേം കൂടെകണ്ടപ്പോൾ എന്റെ എല്ലാ സന്തോഷവും പോയി.......അതവളുടെ ആങ്ങളആയിരിക്കണേ എന്നായിരുന്നു അപ്പോഴത്തെ എന്റെ പ്രാർത്ഥന.....  എന്നാൽ അവളെ പ്രവർത്തിയിൽ നിന്നും അവന് അവളോടുള്ള പെരുമാറ്റത്തിൽ നിന്നും അവര് തമ്മിൽ അങ്ങനെ ഒരു ബന്ധമല്ല എന്ന് എനിക്ക് മനസ്സിലായി......   അവളെ കാട്ടികൂട്ടൽ കണ്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നിരുന്നു....... എന്താ അവള്ടെ ഒരു കൊഞ്ചലും കുഴയലും ഒക്കെ...... എന്നോട് സംസാരിക്കുമ്പോൾ മാത്രമെ ഉള്ളു അവളെ മോന്തക്ക് കനം...... നിന്നെ ഞാനൊന്ന് കെട്ടിക്കോട്ടേ..... കാണിച്ച് താരാടി........ഞാൻ ഇതും ചിന്തിച് ഒന്ന് ചിരിച്ചു...... ====================== {നാച്ചു} നാളെ മലപ്പുറത്തേക്ക് പോകേണ്ട ഒരാവശ്യം ഉണ്ട്.....അതുകൊണ്ട് തന്നെ ഞാൻ നാളെ ലീവാണ്...... ഉമ്മച്ചിയോട് ഇത് പറഞ്ഞപ്പോളാണ് നാളെ നാജിക്കും ക്ലാസ്സ്‌ ഇല്ലാന്ന് പറഞ്ഞത്...... പിന്നെ ചിന്ത അമലിനെ കുറിച്ചായി......അവളെ തനിച്ച് വിടുന്ന കാര്യം നല്ല റിസ്‌ക്കാണ്...... പക്ഷേ അങ്ങനെ വിടല്ലാതെ ഇപ്പോ എന്ത് ചെയ്യാനാ...... ഓരോന്ന് ആലോചിച്ച് എപ്പൊഴാ ഉറങ്ങിയത് എന്നറിയില്ല....... രാവിലെ അവരൊക്കെ എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞാൻ വീട്ടിൽനിന്നും ഇറങ്ങിയിരുന്നു...... ഇവിടെ എത്തിയപ്പോൾ തന്നെ എന്റെ ഒരു ഫ്രണ്ട് Afsi എന്നെ സ്വീകരിക്കാനായി മുന്നിൽ തന്നെ ഉണ്ടായിരുന്നു....... “” Hi Afsi,,,,how are U???? “”   "“ Fine ടാ..... എന്തൊക്കെയുണ്ട് വിശേഷങ്ങൾ..... എത്ര നാളായി മുത്തേ നിന്നെ കണ്ടിട്ട്..... നിനക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.....  ഒന്നൂടെ മൊഞ്ചുകൂടിയിട്ടുണ്ട്..... "“ “” പോട..... അല്ല സാർ വന്നോ.....??? “” “" ഇല്ലടാ...... അദ്ദേഹം വരാൻ കുറച്ച് വൈകും......നീ വാ നമുക്കൊന്ന് ചുറ്റിയടിചേച്ചും വരാം......"“ “” ആ ok “” __^__^___^ {അമ്മു} ഇന്ന് നമ്മക്ക് എന്താണെന്നറിയില്ല..... ഒരു ഉഷാറില്ല...... ലഞ്ച് time വരെയുള്ള പിരിയടുകൾ ഒക്കെ എങ്ങനെയോ കഴിച്ച് കൂട്ടി...... ഇപ്പൊഴാണേൽ ആ കലിപ്പന്റെ പിരിയഡ് ആണ്..... അവൻ ഇന്ന് ലീവായത് കൊണ്ട് തന്നെ ഒക്കെ കൂടി ഭയങ്കര ബഹളം ആയിരുന്നു...... നമ്മക്കാണേൽ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല...... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള എന്റെ തിരിച്ചിലും മറിച്ചിലും ഒക്കെ കണ്ടിട്ട് എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്..... "“ എന്താടി നിനക്ക് വല്ല പൈൽസിന്റെ അസുഖവും ഉണ്ടോ....??? "“ എന്ന് ദിയ നമ്മളോട് കലിപ്പായി ചോദിച്ചതും ഞാൻ അവളെ രൂക്ഷമായി നോക്കിയിട്ട് ഇല്ലെന്ന് തലയാട്ടി...... "“ ആ.... എന്നാ അവിടെ അടങ്ങി ഒതുങ്ങി ഇരുന്നോ..... കുറേ നേരമായി നീ തിരിയെം മറിയെം ഒക്കെ ചെയ്യുന്നു..... "“ അതും പറഞ്ഞ് അവള് വീണ്ടും കത്തിയടി തുടങ്ങി...... ഛെ ഇത് വല്ലാത്തൊരു കഷ്ട്ടായി പോയല്ലോ...... എനിക്കെന്താണ് പറ്റിയത്...... ആ കലിപ്പനെ കാണാനിട്ട് ഒരു സുഖവുമില്ല...... ഞാൻ അവന്റെ സീറ്റിലേക്കും നോക്കി കുറേ നേരം ഇരുന്നു..... ആരും കാണാതെയുള്ള എനിക്ക് മാത്രം മനസ്സിലാകുന്ന രീതിയിലുള്ള അവന്റെ രണ്ട് തെറി പറച്ചിൽ ഉണ്ട്...... അതൊക്കെ ഇന്ന് ഞാൻ ശെരിക്കും മിസ്സ്‌ ചെയ്യുന്നു...... ഡീ നമുക്ക് കള്ളനും പോലീസും കളിച്ചാലോ..... "-ശാദി ആ..... ഞങ്ങൾ റെഡി"-നസ്രിൻ “” ഞാൻ ഇല്ല...... എനിക്കെന്തോ ഒരു മൂഡില്ല ഇപ്പൊ...... “” ഞാൻ അത് പറഞ്ഞതും അവറ്റങ്ങൾ ഒക്കെ കൂടി എന്നെ തുറിച്ച് നോക്കാൻ തുടങ്ങി..... ഇല്ലേൽ ഇത് കേൾക്കുമ്പോഴേക്ക് ബുക്കും പേനയും എടുത്തോണ്ട് സ്കോർ ഞാൻ എഴുതാം എന്നും പറഞ്ഞ് വരുന്നവളാ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story