അമൽ: ഭാഗം 7
Aug 30, 2024, 11:23 IST

രചന: Anshi-Anzz
ഇക്കാക്ക കഴിഞ്ഞ ദിവസം ഞാൻ നാച്ചൂന്റെ കൂടെ പുറത്ത് പോയിരുന്നല്ലോ.... അന്ന് ഞാൻ കാറിൽ തനിച്ചിരുക്കുമ്പോൾ എന്റെ അടുത്തേക്ക് ഒരാൾ വന്നു...... മുഖം മറച്ചത് കാരണം എനിക്ക് അതാരാണെന്ന് മനസ്സിലായില്ല. അയാളെന്നെ തന്നെ നോക്കി നിൽക്കായിരുന്നു....ആദ്യമൊക്കെ സാദാരണ ഒരു പെണ്ണിനെ കണ്ടാൽ ആണുങ്ങൾ നോക്കുന്നത് പോലെയാ എനിക്ക് തോന്നിയത്..... എന്നാൽ അയാളെ കണ്ണിലൂടെ എനിക്ക് കാണാമായിരുന്നു ആ തീക്ഷ്ണത..... അയാളെ അടുത്തേക്ക് ഇറങ്ങി ചെല്ലാൻ നിന്നതും നാച്ചു വന്നു. നാച്ചുവിനെ കണ്ടപ്പോൾ അയാൾ ഒരു ബിൽഡിങ്ങിന്റെ സൈഡിലേക്ക് മറഞ്ഞു നിന്നു. ഞങ്ങൾ പോകുമ്പോൾ അയാൾ വീണ്ടും അതേ നോട്ടം നോക്കി..... അമ്മൂ..... നീ അത് കണ്ടപ്പോഴേക്കുമാണോ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുന്നെ.... അമ്മൂ... ടാ.... നീ എന്നെ കൂടി സങ്കടപെടുത്തല്ലേട്ടോ.... ഇക്കാക്ക ഞാൻ..... ഞാൻ അത് കണ്ടിട്ട് മൂഡോഫ് ആയിട്ടൊന്നുല്ല...... അതാ കൊസൽ കള്ളം പറഞ്ഞതാ..... ഇങ്ങക്കറിയില്ലേ അങ്ങനെയുള്ള സില്ലി കാര്യങ്ങൾക്കൊന്നും ഈ അമൽ തല പുണ്ണാക്കില്ലെന്ന്.... അത് പിന്നെ എനിക്കറിഞ്ഞൂടെ എന്റെ പെങ്ങളെ..... മ്മ്..... എന്നിട്ട് എന്തൊക്കെയാ അവിടുത്തെ വിശേഷം..... എല്ലാർക്കും സുഖല്ലേ.... അൽഹംദുലില്ലാഹ്..... എല്ലാം റാഹത്തായി പോകുന്നു.... നിനക്ക് സുഖല്ലേ അവിടെ.... പിന്നെ അല്ലാതെ..... നമ്മക്ക് ഇവിടെ പരമസുഖമല്ലേ..... കാരണം അമ്മാതിരി ഒരു മൊതലാണല്ലോ ഇവിടെ ഉള്ളത്..... നിന്നെയൊക്കെ ശെരിയാക്കണമെങ്കിൽ അവനെ പോലുള്ള ഒരുത്തൻ അവിടെ വേണമെടി..... ഓഹ്.... പിന്നെ.... ഓനാര.... മത്തങ്ങാ തലയൻ..... നസൽ കൊസൽ... ത്ഫൂ..... മതിയെടി തുപ്പിയത്..... അതവന്റെ മേത്താകാതെ നോക്കിക്കോ.... അവനെങ്ങാനും ഇത് കേട്ടാലുണ്ടല്ലോ നിന്നെ ടിക്കറ്റ് ഇല്ലാതെ ഇങ്ങോട്ട് കയറ്റി വിടും...... അതെങ്ങനെ മഷൂർക്ക ടിക്കറ്റ് ഇല്ലാതെ അവനെന്നെ കയറ്റി വിടാ..... ഓഹ്..... ഓളെ ഒരു സംശയം..... എടി പോത്തേ അവനത് കേട്ടാൽ നിന്നെ തൂക്കി എടുത്ത് പുറത്തേക്ക് എറിയും..... അവനല്ലേ എറിയുന്നത് അപ്പൊ ഏതാണ്ട് ഇവിടെ വന്നു വീഴും..... ഓഹ്.... എന്നാ ഓനൊന്നിങ്ങാട്ട് വരട്ടെ എടുത്ത് എറിയാൻ.... ഞാൻ നിന്ന് കൊടുക്കല്ലേ ഇപ്പൊ.... നിഞ്ഞോടൊക്കെ എന്തെങ്കിലും പറയാൻ നിന്ന എന്നെ വേണം തല്ലാൻ.... എന്നാ ശെരി അമ്മു.... ഞാൻ night വിളിക്കാം.... അപ്പൊ എല്ലാവരും ഉണ്ടാവേമ് ചെയ്യും.... മ്മ് ok ഇക്കാക്ക..... ************* ഫോൺ വെച്ച് താഴേക്ക് ഇറങ്ങി പോകാൻ നിന്ന അമലിന്റെ മുന്നിലേക്ക് നസൽ വന്നു നിന്നു. അവളെ ഒന്ന് അടിമുടി നോക്കിയിട്ട് അവൻ ചോദിച്ചു ആരായിരുന്നെടി ഫോണിൽ..... കുറേ നേരമായല്ലോ തുടങ്ങീട്ട്.... ഓഹ് അതോ.... അതെന്റെ lover ആയിരുന്നു അവൾ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു..... കണ്ണികണ്ട ചെക്കൻമാർക്ക് വിളിക്കാനാണോടി നീ ഇങ്ങോട്ട് വന്നത്.... Lover ആണ് പോലും.... മുട്ടേന്നു വിരിഞ്ഞിട്ടില്ല.... അപ്പോഴേക്കും ഓൾക്ക് പ്രേമോം മണ്ണാങ്കട്ടേം..... അവന്റെ സംസാരം കേട്ട അമ്മു കൈ വിരൽ രണ്ടും ചെവിയിൽ വെച്ചു. ഓഹ് ഒന്ന് നിർത്തുഓ.... ഈ വീട്ടിൽ എന്താ എനിക്ക് ആർക്കും വിളിക്കാനുളള സ്വാതന്ത്ര്യം ഇല്ലേ.... ഞാൻ ആർക്കാ വിളിച്ചത് എന്താ സംസാരിച്ചത് എന്നൊക്കെ ഇയാളെന്തിനാ അറിയുന്നേ.... തനിക്ക് തന്റെ കാര്യം നോക്കിയാൽ പോരെ.... വെറുതെ എന്റെ മേലേക്ക് കുതിര കയറാൻ വരണ്ട രാക്ഷസാ...... രാക്ഷസൻ നിന്റെ മറ്റവനാടി സോഡാ കുപ്പി.... നിന്റെ ഒരു അടുപ്പിലെ ഗ്ലാസും..... കലി കയറിയ നാച്ചു അമ്മുവിനെ പിടിച്ച് അവിടെ ഉണ്ടായിരുന്ന സോഫയിലേക്ക് തള്ളിയിട്ടു...... സോഫയിൽ നിന്നും എഴുന്നേറ്റ് അവൾ അവനെ നോക്കിയപ്പോൾ അവന്റെ പൊടി പോലും അവിടെ കാണാനില്ലായിരുന്നു..... അവൾ ആരെങ്കിലും ഇത് കണ്ടോ എന്ന് ചുറ്റിലും നോക്കിയപ്പോൾ വാതിലിന്റെ മറവിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന നാജിയെ അവൾ കണ്ടു..... അവൾ തന്റെ അടുത്തേക്ക് വന്നതും അവൾ അവിടമാകെ ഒന്നുകൂടി നോക്കി. അവൻ അവിടെ ഉണ്ടോ എന്ന്.... സാരമില്ല അമ്മൂ..... നീ ക്ഷമിക്ക്.... ഇക്കാക്ക അങ്ങനെയാണ്.... ആരാ എന്താ എന്നൊന്നും ഇല്ല.... കലിപ്പ് കയറിയാൽ ഇക്കാക്ക് തോന്നിയത് ചെയ്യും. എന്ത് സാരമില്ല എന്ന്..... നിന്റെ ഇക്കാക്ക് അറിയില്ല ഈ അമൽ ആരാണെന്ന്.... അവനോട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറഞ്ഞോ.... ഇല്ലേൽ മിക്കവാറും നിന്റെ ആ പരട്ട ഇക്കാക്ക നസലിനെ തല്ലി കൊല്ലുന്നത് ഞാനാവും..... പരട്ട നിന്റെ വാപ്പ ഫിറോസ്..... പടച്ചോനെ ഈ കുരിശ് ഇവിടെ ഉണ്ടായിരുന്നോ.... അമ്മു അവന്റെ മുഖത്തേക്ക് ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് നോക്കി.... എന്താടി തലമ്മെ കണ്ണി നീ നോക്കുന്നെ.... ഒന്നുമില്ല സാറേ ചുമ്മാ അങ്ങയുടെ സൗന്ദര്യം കണ്ട് ഒന്ന് നോക്കി പോയതാണ്.... നീ വല്ലാതെ ഊതല്ലേട്ടോ...... നീ എന്താടി എന്നെ വിളിച്ചേ പരട്ട എന്നോ.... അവൻ അവളെ കൈ പിടിച്ച് തിരിച്ചു കൊണ്ട് ചോദിച്ചു.... ദേ നാച്ചു എന്റെ കൈ വേദനിക്കുന്നുണ്ട്.... വേദനിക്കാൻ തന്നെയാടി പിടിച്ചത്.... ഇക്കാക്ക ഇങ്ങള് എന്താ ഈ ചെയ്യണേ.... അവളെ കയ്യിന്ന് വിട്ടേ..... നാജി നീ മാറിനിൽക്ക്..... എടാ കാലമാടാ എന്റെ കയ്യീന്ന് വിട്.... എനിക്ക് വേദനിക്കുന്നു.... ടാ നസൽ തെണ്ടി സാറേ നിഞ്ഞോടാ എന്റെ കയ്യീന്ന് വിടാൻ പറഞ്ഞത്.... എന്തൊക്കെ പറഞ്ഞിട്ടും അവളെ കയ്യിലുള്ള അവന്റെ പിടുത്തം മുറുകുകയല്ലാതെ ഒട്ടും അയയുന്നില്ല.... ഒടുവിൽ വേദന സഹിക്കാതെ അവൾ അവന്റെ മുടി പിടിച്ച് വലിച്ച് വയറ്റിനിട്ടൊരു കുത്തും കൊടുത്ത് വേഗം ഓടി പോയി റൂമിൽ കയറി വാതിൽ കുറ്റിയിട്ടു. കിട്ടിയ കുത്തിന്റേം വലിയുടേം വേദനയിൽ അവൻ അവളെ കയ്യീന്ന് വിട്ട് അവിടെ ഇരുന്നു.... നിന്നെ ഞാൻ കാണിച്ച് തരാടി കുട്ടി പിശാശ്ശെ.... നീ ആ വാതിലൊന്ന് തുറന്ന് ഇങ്ങോട്ട് ഇറങ്.... നിന്റെ അവസാനമായിരിക്കും.... ഓഹ് പിന്നെ ഇയ്യിന്നെ നൊട്ടും.... ഒന്ന് പോടോ അവിടുന്ന്.... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ കയ്യീന്ന് വിടാൻ.... എനിക്കും വേദന ഉണ്ടായീനീം... നീ ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ... അവൾ മുറിക്കകത്തുനിന്ന് ഓരോന്ന് വിളിച്ച് പറഞ്ഞു.... ................ ............. .......... ............ ........... ......... Allaah നേരം ഒരുപാട് ആയല്ലോ.... വിശന്നിട്ട് നിക്കാൻ വയ്യ.... ആ ചെകുത്താൻ അവിടുന്ന് പോയോ ആവോ..... അവൾ മെല്ലെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി... അവൻ അവിടെ ഇല്ലാന്ന് കണ്ടതും ഒരു പായലായിരുന്നു കിച്ചണിലേക്ക്.... ഓടി ചെന്ന് നിന്നത് അവന്റെ മുന്നിലേക്കും... അവളെ രൂക്ഷമായി നോക്കികൊണ്ട് അവൻ പ്ളേറ്റും എടുത്ത് ടേബിളിന്റെ അടുത്തേക്ക് പോയി.... അമ്മു ഫുഡും എടുത്ത് കിച്ചണിൽ തന്നെ ഇരുന്ന് കഴിച്ചു..... വേഗം തിന്ന് പൊയ്ക്കോ അമ്മൂ..... ഇക്കാക്കാന്റെ കയ്യിൽ അന്നേ കിട്ടിയാൽ ഇന്ന് നിന്നെ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും... അത്രക്ക് കലിപ്പിലാ..... നാജി പറയുന്നത് കേട്ടതും അവൾ വേഗം food കഴിച്ച് റൂമിലേക്ക് പോയി..... """"""""""""""""""""""""""""""""""""""""""" നീ രക്ഷപെട്ടു എന്ന് കരുതണ്ട അമൽ.... നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ഇഞ്ചി ചതക്കുന്ന പോലെ ചതക്കും ഞാൻ നിന്നെ.... ആഹ്.... അവൻ പെട്ടന്ന് വയറ്റിൽ കൈ വെച്ചു.... അവളെ ഒടുക്കത്തെ ഒരു കുത്ത്... ഈ പെണ്ണിനി വല്ല കരാട്ടെയും പഠിച്ചിട്ടുണ്ടോ..... ആ.... നാളെ കോളേജ് തുടങ്ങുമല്ലോ.... കാണിച്ച് തരാടി നിനക്ക് ഞാൻ...........തുടരും....