ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32

നോവൽ എഴുത്തുകാരി: അമൃത അജയൻ ഡോറടച്ചിട്ട് മയിയെ നോക്കുക പോലും ചെയ്യാതെ നിഷിൻ അകത്തേക്ക് വന്നു .. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം തകർന്നു പോയൊരവസ്ഥയിലായിരുന്നു നിഷിൻ …
 

നോവൽ
എഴുത്തുകാരി: അമൃത അജയൻ

ഡോറടച്ചിട്ട് മയിയെ നോക്കുക പോലും ചെയ്യാതെ നിഷിൻ അകത്തേക്ക് വന്നു .. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം തകർന്നു പോയൊരവസ്ഥയിലായിരുന്നു നിഷിൻ …

അവനോട് അങ്ങോട്ടെന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന സന്ദേഹത്തിലായിരുന്നു മയി … അവഗണിക്കുന്നത് ശരിയല്ലെന്ന് മയിക്ക് തോന്നി ..

തന്നിലൂടെ പുറം ലോകമറിഞ്ഞ വാർത്തയാണ് അവന്റെ കരിയറിനെ വരെ ബാധിക്കുന്ന തരത്തിൽ എത്തി നിൽക്കുന്നത് … ഒരു പക്ഷെ അവൻ നിരപരാധിയാണെങ്കിൽ , തനിക്ക് അവന്റെ ഈ അവസ്ഥയിൽ വലിയൊരു പങ്കുണ്ട് ..

” നിഷിൻ ….” അവളവന്റെ പിന്നിൽ ചെന്നുനിന്ന് വിളിച്ചു .. ആ ശബ്ദം ശാന്തമായിരുന്നു …

അവൻ തിരിഞ്ഞു നോക്കി ….

അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ മയിക്കൊരു നിരാശ തോന്നാതിരുന്നില്ല .. ഇത്രനാളും പരസ്പരമുള്ള ഓരോ നോട്ടത്തിലും അവന്റെ മിഴികളിൽ ഒരു തിളക്കമുണ്ടായിരുന്നു .. തന്നെ അവന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ പോന്നൊരാഴം തങ്ങൾക്കിടയിലെ മൗനത്തിന് പോലുമുണ്ടായിരുന്നു .. പക്ഷെ ഇപ്പോൾ … അവന്റെ നയനങ്ങളിൽ തനിക്കായി തെളിഞ്ഞിരുന്ന വിളക്കണഞ്ഞിരിക്കുന്നത് നേരിയ നൊമ്പരത്തോടെ നോക്കി നിൽക്കാനേ മയിക്ക് കഴിഞ്ഞുള്ളു …

എങ്കിലും അവനവളോട് അതൃപ്തിയൊന്നും കാണിച്ചില്ല …

” പറ …..” അവൻ അവളെ കേൾക്കാൻ തയ്യാറായി ….

” നിഷിൻ , ഞാൻ മനപ്പൂർവ്വം ചെയ്തൂന്നാണോ കരുതിയിരിക്കുന്നേ … ”

അവൻ വെറുതെ പുഞ്ചിരിച്ചു .. തന്നോടുള്ളൊരു പരിഹാസം ആ ചിരിയിലുണ്ടെന്ന് അവൾക്ക് തോന്നി …

” ഇറ്റ്സ് ഓക്കെ മയി …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…