ഗൗരി: ഭാഗം 40

നോവൽ എഴുത്തുകാരി: രജിത പ്രദീപ് ഗൗരിക്ക് എല്ലാവരുടെയും മുഖത്ത് നോക്കാൻ ചമ്മൽ തോന്നി പ്രത്യേകിച്ച് ശരത്തിന്റെ മുഖത്ത് ഗൗരി .. ചമ്മലൊന്നും വേണ്ടാട്ടോ , മുഖമുയർത്തി എല്ലാവരെയും
 

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ഗൗരിക്ക് എല്ലാവരുടെയും മുഖത്ത് നോക്കാൻ ചമ്മൽ തോന്നി
പ്രത്യേകിച്ച് ശരത്തിന്റെ മുഖത്ത്
ഗൗരി .. ചമ്മലൊന്നും വേണ്ടാട്ടോ , മുഖമുയർത്തി എല്ലാവരെയും ഒന്ന് നോക്ക്
അഭി രാമി ഗൗരിയുടെ അടുത്തു വന്നിട്ട് പറഞ്ഞു

ഗൗരി മുഖമുയർത്തി എല്ലാവരെയും നോക്കി അവസാനം നോക്കിയത് ശരത്തിന്റെ മുഖത്താണ്

ശരത്ത് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു

എല്ലാവരും കണ്ടില്ലേ ഗൗരിയെ , എന്നാ ഗൗരി നമ്മുക്കിനി ഇവിടെ നിൽക്കണ്ട അകത്തേക്ക് പോകാം ഗൗരി
അഭിരാമി ഗൗരിയെ കൊണ്ട് അകത്തേക്ക് പോയി

വരുണിന്റെ അച്ഛനും അമ്മക്കും മാഷിന്റെ മുഖത്ത് നോക്കാൻ ഒരു വല്ലായ്മ ഉണ്ടായിരുന്നു

പക്ഷേ മാഷ് അവരോട് നല്ല രീതിയിൽ ആണ് പെരുമാറിയത്

ഇനിയിപ്പോ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
ശരത്തിന്റെ അച്ഛൻ പറഞ്ഞു

കല്യാണം എത്രയും പെട്ടെന്ന് നടത്താം ഇനി അധികം പോക്ക് വരവൊന്നും വേണ്ട
ദേവൻ പറഞ്ഞു

അതല്ലാ മാഷിനും ബന്ധുക്കൾക്കും നമ്മുടെ വീട് കാണണ്ടേ ,അപ്പോ അടുയാഴ്ച ഇവിടെ നിന്ന് അവിടെക്ക് വരട്ടേ
അന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം

ഇളയ പെണ്ണിന്റെ കാര്യം തീരുമാനിക്കണില്ലേ ,അതും ഒരാളെ കണ്ട് വച്ചിട്ടുണ്ടല്ലോ
സുധ പറഞ്ഞു

ദേവൻ സുധയെ ഒന്നു കടുപ്പിച്ചു നോക്കി

ദേവേട്ടൻ എന്നെ നോക്കി പേടിപ്പിക്കണ്ട എനക്ക് പറയാനുള്ളത് ഞാൻ പറയും
മാഷിന്റെ മക്കളെ പോലെയുള്ള മക്കൾ ഉണ്ടായാൽ പിന്നെ മതാപിതാക്കൾക്ക് ഒരു കാര്യത്തിലും ടെൻഷൻ വേണ്ട ,അവർക്കുള്ള ആളെ കൈയ്യും കലാശവും കാണിച്ച് സ്വന്തമാക്കും ,അതില് വീഴാൻ കുറെ പെൺ കോന്തൻമാരും ,പറഞ്ഞിട്ടെന്താ അച്ഛനമ്മമാർ പെൺമക്കളെ അടക്കി വളർത്തിയില്ലെങ്കിൽ എല്ലാ ആൺകുട്ടികളുടെയും ഗതി ഇതുതന്നെ

മാഷിന് സുധ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…