പരിണയം – ഭാഗം 8

നോവൽ ****** എഴുത്തുകാരൻ: ഉല്ലാസ് ഒ എസ് നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്ദിച്ചത്… നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ
 

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്‌ദിച്ചത്…

നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ കട്ട് ചെയ്തു… അവനു അവരോട് കലശലായ ദേഷ്യം വന്നു.. ഇവർ കാരണം ആണ് ഈ പാവം പെണ്കുട്ടിക്ക് ഈ ഗതി വന്നത്… ഇവളെ കുറിച്ച് യാതൊന്നും ‘അമ്മ പറഞ്ഞതുമില്ല.. ഇനി പ്രിയേ കുറിച്ചുള്ള കഥകൾ ഒന്നും അമ്മയ്ക്ക് അറിയില്ലേ ആവോ.. ഓർത്തുകൊണ്ട് നിന്നപ്പോൾ വീണ്ടും അവന്റെ ഫോൺ ചിലച്ചു.. അവൻ അപ്പോളും ഫോൺ എടുത്തില്ല…

പ്രിയ അവർക്കരികിലേക്ക് നടന്നു വന്നു… കാത്തു നിന്നു മുഷിഞ്ഞോ രണ്ടാളും അവൾ ചോദിച്ചു… അവളുടെ സീമന്ത രേഖയിലെ സിന്ദൂരം വിയർപ്പിൽ അവളുടെ നെറ്റിത്തടത്തിലേക്ക് ഒലിച്ചിറങ്ങിയിരുന്നു…

മോളേ ഇന്നു മടങ്ങുവാനോ രണ്ടാളും.. മോൻ പറഞ്ഞു ഇന്ന് തന്നെ തിരിക്കണംന്ന്.. നാണിഅമ്മുമ്മ ചോദിച്ചപ്പോൾ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി…

മടങ്ങണം അമ്മുമ്മേ, രാവിലെ തിരിക്കണം, അത്ര ദൂരം ഡ്രൈവ് ചെയ്തു പോകണ്ടതല്ലേ… അവൻ പറഞ്ഞു.

ഇനി എന്ന് കാണും ന്റെ കുട്ടിയെ അവർ ചോദിച്ചു..

അവൾ അതിനു ഉത്തരം പറഞ്ഞില്ല അവരോട്..

നാണിഅമ്മുമ്മയെ അവരുടെ വീട്ടിൽ ആക്കിയിട്ട് അവർ രണ്ടാളും കൂടി നടന്നു.

ഇയാൾ എന്റെ കൂടെ വരുന്നില്ല എന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചോ… അവൻ ചോദിച്ചു..

ഞാൻ അഛനോട്‌ പറഞ്ഞു ഏട്ടാ… അമ്മയോട് ഒന്നും പറഞ്ഞില്ല… കുറച്ചു ദിവസം ഇവിടെ നിന്നിട്ട് ഞാൻ പോകുന്നുള്ളൂ എന്നാണ് തത്കാലം അമ്മയോട് പറയുന്നുള്ളു… അവൾ മറുപടി കൊടുത്തു..

പിന്നെ കൂടുതൽ ഒന്നും അവൻ ചോദിച്ചില്ല..
വീണ്ടും അവന്റെ ഫോൺ ചിലച്ചു..

അമ്മയാണ് വിളിക്കുന്നത്. ഇതാ സംസാരിക്ക്.. ഇനി ഞാൻ പോയാൽ തനിക്ക് അമ്മയോട് ഒരുപക്ഷെ സംസാരിക്കാൻ സാധിച്ചെന്നു വരില്ല.. അവളുടെ മറുപടി കാക്കാതെ അവൻ ഫോൺ അറ്റൻഡ് ചെയ്തിട്ട് പ്രിയയുടെ കെയിൽ വെച്ച് കൊടുത്തു..

അവൾക്ക് ഫോൺ മേടിക്കാതെ വേറെ നിവർത്തിയില്ലാരുന്നു..

ഹലോ അമ്മാ… അവൾ വിളിക്കുന്നത് അവൻ കേട്ടു.

ഇല്ല ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.. അതാ ഏട്ടൻ കട്ട് ആക്കിയത്.. മ്മ് ഇന്ന് തന്നെ വരും.. ആണോ അവർ എപ്പോളെത്തി .. ഓക്കേ ‘അമ്മ, ഞാൻ ഏട്ടന് കൊടുക്കാം.. നിരഞ്ജന്റെ കൈയിലേക്ക് അവൾ ഫോൺ കൈമാറി..

അവൻ ഒന്ന് രണ്ട് വാക്ക് സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്തിരുന്നു.

പദ്മിനി ആന്റ്റി വന്നു, ഇയാളെ കാണാൻ വെയിറ്റ് ചെയുവാ ന്നു പറയുന്നു… അവർക്കു മരിയേജ്ന് വരാൻ സാധിച്ചില്ല… അവൻ പറഞ്ഞു..

ഞാൻ എന്തായാലും ഇനി വരണില്യ ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ.. എന്റെ തീരുമാനത്തിന് മാറ്റം ഇല്ല, അവൾ പറഞ്ഞു…

അപ്പോൾ ഈ താലി മാല എപ്പോൾ എനിക് തരുന്നത് ഇയാൾ.. അവൻ അവളുടെ മുഖത്തേക്ക് നോക്കി..

പെട്ടന്ന് ആ മുഖത്തു ഒരുപാട് ഭാവപ്പകർച്ചകൾ മാറി മാറി വന്നു…

ഇയാൾ എന്താ മറുപടി പറയാത്തത്.. അവൻ വീണ്ടും ചോദിച്ചു..
.
ഇത്രയും ദിവസത്തെ പരിചയം വെച്ചെങ്കിലും എനിക്ക് തന്നുടെ ഏട്ടാ ഇത്.. അവൾ പതറാതെ ചോദിച്ചു…പക്ഷെ ശബ്‌ദം ഇടറിയിരുന്നു..

അതെങ്ങനെ ശരിയാകും പ്രിയേ.. തനിക്ക്‌ ഇനി ഒരു ജീവിതം വേണ്ടേ.. ഈ മാലയും കഴുത്തിൽ ഇട്ടിരുന്നാൽ എങ്ങനെ ശരിയാകും.. അവൻ ചോദിച്ചു..

തനിക്കൊരു ജീവിതം…. ഇനിയും പരീക്ഷണം ഏറ്റു വാങ്ങാൻ ഈ പ്രിയ ഇനി ഈ ഭൂമിയിൽ കാണണോന്നു ആണ് ആവൾ അപ്പോൾ ചിന്തിച്ചത്..

അവന്റെ ചോദ്യത്തിനുള്ള മറുപടിയായി അവൾ ഒന്നു പുഞ്ചിരിച്ചു… അത് ഏത് ഭാവം ആണെന്ന് അവനു പക്ഷെ മനസിലായില്ല….

നിരഞ്ജൻ ചോദിച്ചാലും ഇത് കൊടുക്കില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു…

വീടെത്തിയപ്പോൾ ഹേമയും മക്കളും പോകാൻ തയ്യറായി നിൽക്കുകയാണ്..

ആഹ് ചേച്ചി ഇറങ്ങുവാനോ.. എന്തെ ഇത്ര ദൃതി.. എന്ന് ചോദിച്ചുകൊണ്ട് പ്രിയ അവർക്കരികിലേക്ക് വന്നു…

അയ്യോ… ഇറങ്ങുവാ പ്രിയേ ഞങ്ങൾ… അമ്മക്ക് ഇന്നൊരു കല്യാണം ഉണ്ട്. അമ്മാ പോകും മുൻപ് അവിടെ എത്തണം ഞങ്ങൾക്ക്…

മീര അപ്പോൾ പ്രിയയുടെ അടുത്തേക്ക് ചെല്ലുന്നത് നിരഞ്ജൻ കണ്ടു…

പ്രിയേ നിനക്ക് ഒരുപാട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…