പ്രണയിനി : ഭാഗം 9

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ് പിന്നീടുള്ള ദിവസങ്ങളിൽ ദേവദത്തൻ ശിവന് മുഖം കൊടുക്കാതെ നടന്നു. ശിവനെ അത് ഒത്തിരി വേദനിപ്പിച്ചു. “സാരമില്ല…ഇപ്പൊ കുറച്ചു വേദനിച്ചാലും കുറച്ചു കഴിയുമ്പോൾ
 

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പിന്നീടുള്ള ദിവസങ്ങളിൽ ദേവദത്തൻ ശിവന് മുഖം കൊടുക്കാതെ നടന്നു. ശിവനെ അത് ഒത്തിരി വേദനിപ്പിച്ചു. “സാരമില്ല…ഇപ്പൊ കുറച്ചു വേദനിച്ചാലും കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും. എൻറെ മനസ്സിനെ പാകപ്പെടുത്തണം എങ്കിൽ എനിക്ക് ഇവിടെ നിന്നും മാറിയേ പറ്റൂ. അത്രമേൽ സ്നേഹിച്ചു പോയി ഗൗരി നിന്നെ.” അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവന് പോകേണ്ട ദിവസം വന്നെത്തി. ട്രെയിനിൽ ആയിരുന്നു അവൻ പോകാൻ ഉദ്ദേശിച്ചിരുന്നത്. ഫ്ലൈറ്റിലെ യാത്രയേക്കളും അവനു ഏറെ ഇഷ്ടം ട്രെയിനിൽ പോകുന്നതായിരുന്നു. കാഴ്ചകൾ കാണാനും ഒരുപാട് സംസ്കാരങ്ങൾ നേരിട്ട് കണ്ടു പഠിക്കാനും …. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.

അച്ഛൻമാരുടെ അനുഗ്രഹത്തിനായി അവൻ അവരുടെ അടുത്തേക്ക് എത്തി.

“പോകണമെന്ന് തന്നെ തീരുമാനിച്ചു അല്ലേ.എൻറെ സഹോദരിയുടെ മകൻ ആയിട്ടല്ല സ്വന്തം മകനെ പോലെ തന്നെയാണ് ഞാൻ നിന്നെ വളർത്തിയത്.എന്തോ ഒരു വിഷമം നിന്നെ അലട്ടുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി അത് മാറ്റുവാൻ വേണ്ടിയാണ് നിൻറെ ഈ ഒളിച്ചോട്ടം തന്നെ. ഞാൻ തടയുന്നില്ല മോനേ അത്രയുമധികം വിഷമം ഉള്ളതുകൊണ്ടാണ് നിന്റെ മാറ്റമെന്നും എനിക്ക് തോന്നുന്നു. എന്താ കാരണം എന്നും ഞാൻ ചോദിക്കുന്നില്ല. കാരണം ദത്തനോട് പറയാൻ പറ്റാത്തത് നീ എന്തായാലും എന്നോട് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പോയിട്ട് വായോ നന്നായി പഠിക്കണം എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ ഞാൻ ഇവിടെ ഉണ്ടാകും. ഇത് കൈയിൽ വച്ചോളൂ”

ശിവൻറെ കയ്യിൽ ഒരു എടിഎം കാർഡ് കൊടുത്ത് അവൻറെ തലയിൽ തലോടി ബാല മാമ പറഞ്ഞു.

കൃഷ്ണവാര്യർ ഒരു അഡ്രസ് എഴുതിയ കടലാസ് അവൻറെ കയ്യിൽ ഏൽപ്പിച്ചു. എന്നിട്ട് ശിവനോട് ആയി പറഞ്ഞു.

“ഇത് എൻറെ ഒരു കൂട്ടുകാരൻ ഹരികുമാർ അവൻറെ അഡ്രസ് ആണ്. അവൻ നിനക്ക് അവിടെ താമസസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഒരു ഫ്ലാറ്റ് അവൻറെ അടുത്ത് അല്ല കേട്ടോ. നീ പോകുന്ന വഴിയിൽ അവനെ കോണ്ടാക്ട് ചെയ്യണം റെയിൽവേസ്റ്റേഷനിൽ അവൻ വന്നു നിന്നെ പിക് ചെയ്യും. പഠിത്തത്തിൽ എപ്പോഴും ശ്രദ്ധിക്കണം. പഠിത്തത്തിൽ മാത്രമായിരിക്കണം ശ്രദ്ധ.പാർടൈം ജോബ് അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിക്കരുത്. അത്യാവശ്യം പ്രോജക്റ്റും കാര്യങ്ങളും നിങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട് അറിയാം. അതു മാത്രം നോക്കിയാൽ മതി പിന്നെ ലക്ഷ്യത്തിലേക്കുള്ള പഠനവും ആയിരിക്കണം മുന്നിൽ. കേട്ടല്ലോ ”

കൃഷ്ണവാരിയർ ഒരു ശാസനയോടെ ശിവനോട് പറഞ്ഞു.അവനെ പുണർന്നു. അമ്മമാർ രണ്ടുപേരും ഒരു വലിയ ബാഗുമായി വന്നു. അത്യാവശ്യം വേണ്ടുന്ന തലയിൽ തേക്കുന്ന എണ്ണ, പലതരം അച്ചാറുകൾ, വറ്റലുകൾ, ചമ്മന്തി, ചമ്മന്തി പൊടികൾ എല്ലാം തന്നെ ഭദ്രമായി പാക് ചെയ്തു ആ ബാഗിലാക്കി വച്ചിരുന്നു. ശിവൻ അവരുടെയും അനുഗ്രഹം വാങ്ങി. രണ്ടുപേരും അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവന്റെ കണ്ണിലും ഒപ്പം അമ്മമാരുടെ കണ്ണിലും നനവൂർന്നു. പിന്നെ അവന് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം കാറിലേക്ക് നടന്നു.

പടി ഇറങ്ങും മുമ്പേ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി… കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയിരുന്നു.

“അതേ എൻറെ ചേട്ടൻ നാട് വിട്ടു പോകൊന്നുമല്ലാലോ. ഇതൊരുമാതിരി സിനിമയിൽ കാണുന്നപോലെ സെന്റി അടിച്ചു കരഞ്ഞു മൂക്കു പിഴിഞ്ഞു… ഇരുപതാം നൂറ്റാണ്ടിലും ഇതിനൊന്നും ഒരു മാറ്റവുമില്ല…കഷ്ടം തന്നെ” ദുർഗ ഒരു നെടുവീർപ്പോടെ പറഞ്ഞു.

പലപ്പോഴും അസ്ഥനത്തുള്ള അവളുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…