❤️അപൂര്‍വരാഗം❤️ ഭാഗം 34

നോവൽ എഴുത്തുകാരി: മിനിമോൾ രാജീവൻ എം താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില് ഒരു ആന്തൽ ഉണ്ടായി… അവന് ഓടി ചെന്ന് അവളെ കൈകളില് കോരിയെടുത്തു… ബോധം ഇല്ലാതെ
 

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില് ഒരു ആന്തൽ ഉണ്ടായി…

അവന് ഓടി ചെന്ന് അവളെ കൈകളില് കോരിയെടുത്തു…

ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു…

ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവന് അവളെ വിളിച്ചു കൊണ്ടിരുന്നു…

*********

മുഖത്ത് വെള്ളം വീണപ്പോൾ ആണ് അപ്പു ഞെട്ടി കണ്ണ് തുറന്നത്….

കണ്ണ് തുറന്നിട്ടും പിന്നെയും അടഞ്ഞു പോകുന്നത് പോലെ തോന്നി അവള്ക്കു…

കൺപോളകൾക്ക് വല്ലാത്ത ഭാരം.. അവള് കണ്ണുകൾ വലിച്ചു തുറന്നു..

മുന്നില് പരിഭ്രാന്തിയോടെ നിക്കുന്ന ദേവിനെ ആണ് അവള് ആദ്യം കണ്ടത്…

അവനെ കണ്ടതും എന്തെന്ന് ഇല്ലാത്ത വേദന തന്റെ ഹൃദയത്തിൽ നിറയുന്നത് അവള് അറിഞ്ഞു…

അവള് പതിയെ തല മറു വശത്തേക്ക് ചെരിച്ചു…

അത് കണ്ടു ദേവിന്റെ കണ്ണുകൾ നിറഞ്ഞു..

“നിനക്ക് ഞാന് അത്രയും വെറുക്കപ്പെട്ടവൻ ആയോ പാറു…”

അവന് മനസ്സിൽ ഓര്ത്തു…

“ഹാവൂ… മോള് കണ്ണ് തുറന്നല്ലോ…. എന്റെ ദേവാ.. നീ ഞങ്ങളെ ഒക്കെ തീ തീറ്റിച്ചു…”

മുത്തശ്ശിയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവള് ചുറ്റും നോക്കിയത്‌…

ദേവിനെ കൂടാതെ മുറിയില് ആ വീട്ടിലെ ഒട്ടു മിക്ക ആള്ക്കാരും ഉണ്ടെന്ന് അപ്പോഴാണു അവള് ശ്രദ്ധിച്ചത്…

ഗൗരി അവളുടെ അടുത്ത് ഇരുന്നു അവളുടെ നെറുകയില് തലോടി…

അപ്പുവിന് പെട്ടെന്ന് അമ്മയുടെ ഓര്മ്മ വന്നു..

അവളുടെ കണ്ണ് നിറഞ്ഞു…

“എന്റെ മോളെ… ഇവന്റെ കരച്ചിലും വെപ്രാളവും കണ്ടു ഞങ്ങൾ ഒക്കെ പേടിച്ചു…നീ കണ്ണ് തുറക്കുന്നില്ല എന്നും പറഞ്ഞു ഇവിടെ കിടന്നു കരച്ചില് ആയിരുന്നു ഇവന്… വലിയ ഡോക്ടർ ആണെന്ന് പറഞ്ഞിട്ടു എന്താ കാര്യം…”

മഹേശ്വരി പറഞ്ഞപ്പോൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…