പുതുയുഗപ്പിറവി, സ്‌കോഡ കൈലാഖ് അവതരിപ്പിച്ചു; വില 7,89,000 ലക്ഷം രൂപ മുതൽ
Nov 6, 2024, 18:57 IST
യാത്രാസുഖവും വിശാല അകത്തളവും: മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്ന കൈലാഖിൽ 446 ലിറ്റർ ബൂട്ട് സ്‌പെയ്‌സും. സമഗ്ര സുരക്ഷ: സിക്‌സ് എയർബാഗുകൾ ഉൾപ്പെടെ സജീവവും പരോക്ഷമായി പ്രവർത്തിക്കുന്നതുമായ വിപുലമായ സുരക്ഷാ ഫീച്ചറുകൾ. അകവും പുറവും ആധുനികം: സ്‌കോഡയുടെ പുതിയ ഡിസൈൻ ഭാഷ കൈലാഖിൽ വ്യക്തം. മികച്ച ലുക്ക്. കരുത്തു തെളിയിച്ച എഞ്ചിൻ: 6 സ്പീഡ് മാനുവൽ / ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ശക്തവും കാര്യക്ഷമവുമായ 1.0 ടിഎസ്‌ഐ എഞ്ചിൻ 85Kw പവറും 178Nm ടോർക്കും നൽകുന്നു. മികച്ച വില: കൈലാഖിന്റെ വില 7,89,000 രൂപ മുതലാണ് ആരംഭിക്കുന്നത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് സ്‌കോഡ വെബ്‌സൈറ്റിലും https://www.skoda-auto.co.in/models/teaser/kylaq ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലും രജിസ്റ്റർ ചെയ്യാം.കൊച്ചി: ഇന്ത്യൻ വാഹനലോകം ഏറെ കാത്തിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യുവി കൈലാഖ് അനാവരണം ചെയ്യപ്പെട്ടു. പുതിയ വിപണികളേയും പുതിയ ഉപഭോക്താക്കളേയും ആകർഷിച്ച് ഇന്ത്യയിൽ ഒരു പുതുയുഗപ്പിറവിയാണ് ഈ ഏറ്റവും പുതിയ വാഹനത്തിലൂടെ സ്‌കോഡ ലക്ഷ്യമിടുന്നത്. കൈലാഖിന്റെ ആഗോളതലത്തിലുള്ള ആദ്യ അവതരമാണ് ഇന്ത്യയിൽ നടന്നത്. 2025 ജനുവരിയിലാണ് കൈലാഖ് നിരത്തിലിറങ്ങുക. രാജ്യത്ത് കൂടുതൽ വിപണി വിപുലീകരണം ലക്ഷ്യമിട്ട് ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ എസ്യുവിയുടെ ആദ്യ പ്രഖ്യാപനം. ഒക്ടോബറിൽ കൈലാക്കിന്റെ പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് കൈലാഖ് ഇപ്പോൾ ആഗോള വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ രണ്ട് മുതൽ ബുക്കിങ് ആരംഭിക്കും. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത സ്‌കോഡയുടെ ആദ്യ എൻട്രി ലെവൽ സബ്-4-മീറ്റർ എസ് യു വിയാണ് കൈലാഖ് എന്ന് സ്‌കോഡ ഓട്ടോ സിഇഒ ക്ലോസ് സെൽമർ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യ ഞങ്ങളുടെ രാജ്യാന്തര വിപുലീകരണ പദ്ധതിയിൽ വളരെ പ്രാധാന്യം നൽകുന്ന രാജ്യം ആണ്. ഇവിടെ പുതുതായി വിൽക്കപ്പെടുന്ന വാഹനങ്ങളിൽ 50 ശതമാനവും എസ്യുവികളുമാണ്. ജനപ്രിയവും അതിവേഗം വളരുന്നതുമായ ഈ സെഗ്മെന്റിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കൈലാഖിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ചയിൽ വേറിട്ടു നിൽക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈൻ ഭാഷയുടെ ഇന്ത്യയിലെ അരങ്ങേറ്റവും കൈലാഖിലൂടെ നടന്നിരിക്കുന്നു. വൈവിധ്യമാർന്ന വകഭേദങ്ങളും കളറുകളും ഫീച്ചറുകളും, അടിസ്ഥാന മോഡലിൽ തന്നെ ലഭിക്കുന്ന 25ലേറെ സുരക്ഷാ സംവിധാനങ്ങളുമെല്ലാമാണ് കൈലാഖിന്റെ സവിശേഷത. ഏറെ ആകർഷണീയമായ വിലയായ 7,89,000 ലക്ഷം രൂപ എന്നത് ഇന്ത്യയിൽ ഒരു സ്‌കോഡ മോഡലിന്റെ ഏറ്റവും സ്വീകാര്യമായ വിലയാണ്, അദ്ദേഹം പറഞ്ഞു. കൈലാഖ് ഇന്ത്യയാണ് സ്‌കോഡ കൈലാഖിന് ഈ പേര് നൽകിയിരിക്കുന്നത്. സ്ഫടികം എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. കൈലാസ പർവതത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യയിലെ എസ് യു വിയായ കുഷാക്കിനും പേര് ലഭിച്ചത് ചക്രവർത്തി എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ്. സ്‌കോഡയുടെ വലിയ ഫോർ വീൽ ഡ്രൈവ് എസ് യു വി യായ കോഡിയാക്ക്, ഇടത്തരം വിഭാഗത്തിൽ വരുന്ന കുഷാക്ക് എന്നിവയുടെ നിരയിലേക്കാണ് കൈലാഖിന്റെ വരവ്. ഡ്രൈവർക്കും മുന്നിലെ പാസഞ്ചർക്കും വെന്റിലേഷനുള്ള സിക്‌സ്-വേ ഇലക്ട്രിക് സീറ്റുകൾ ഉൾപ്പെടെ ഈ സെഗ്മെന്റിൽ ആദ്യമെത്തുന്ന ചില ഫീച്ചറുകളും കൈലാഖിലുണ്ട്.. 446 ലിറ്റർ ബൂട്ട് സ്‌പെയ്‌സ് സെഗ്മെന്റിലെ ഏറ്റവും മികച്ചതാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾക്ക് വെന്റിലേഷനോട് കൂടിയ ഓട്ടോ ക്ലൈമാറ്റ്ട്രോണിക് ഫീച്ചറുമുണ്ട്. തിരഞ്ഞെടുത്ത വേരിയന്റിൽ ഇലക്ട്രിക് സൺറൂഫും ഉണ്ട്.