480 രൂപ കുറഞ്ഞു; സ്വർണവില പവന് 29,600 രൂപയിലെത്തി
സ്വർണവില പവന് 29600 ലേക്ക് താഴ്ന്നു. ഗ്രാമിന് 3700 രൂപയായി. ചൊവ്വാഴ്ച സ്വർണവില 29,600 ആയിരുന്നുവെങ്കിലും ബുധനാഴ്ച പവന് 480 രൂപ വർധിച്ച് 30,080 ആയിരുന്നു. ആഗോള
Mar 19, 2020, 12:14 IST
സ്വർണവില പവന് 29600 ലേക്ക് താഴ്ന്നു. ഗ്രാമിന് 3700 രൂപയായി. ചൊവ്വാഴ്ച സ്വർണവില 29,600 ആയിരുന്നുവെങ്കിലും ബുധനാഴ്ച പവന് 480 രൂപ വർധിച്ച് 30,080 ആയിരുന്നു. ആഗോള വിപണിയിൽ സ്വർണം ഔൺസിന് വില 1.4 ശതമാനം താഴന്ന് 1465.34 ഡോളറായി. മാർച്ച് ഒമ്പതിന് പവന്റെ വില ഏറ്റവും ഉയർന്ന നിരക്കായി 32,230 രൂപയിലെത്തിയിരുന്നു.