മിസ് കേരള പി.ടി. റോസ്മിയെ ഡോ.ബോബി ചെമ്മണൂർ അനുമോദിച്ചു

മിസ് കേരള മത്സരത്തിൽ ജേതാവായ ചേറൂർ സെന്റ് ജോസഫ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്
 

മിസ് കേരള മത്സരത്തിൽ ജേതാവായ ചേറൂർ സെന്റ് ജോസഫ്‌സ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം റോസ്മിക്ക് ഉപഹാരം നൽകി ആദരിച്ചു.

ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ടം നിര്വ്വഹണവും ചടങ്ങിൽ വെച്ച് നടന്നു. ചടങ്ങിൽ ജെ. സി. ഐ. പ്രസിഡന്റ് എ. വർഗ്ഗീസ് പോൾ അധ്യക്ഷനായിരുന്നു. അഡ്വ സോമകുമാർ, രാജലക്ഷ്മി സോമകുമാർ തുടങ്ങിയവർ സംബന്ധിച്ചു. സ്‌കൂൾ പ്രിന്‌സിപ്പൽ വൈ. സി. ലൈറ്റിസിയ സ്വാഗതവും സി.എ.ടോണി നന്ദിയും പറഞ്ഞു.