സ്വർണവിലയിൽ വീണ്ടും കുറവ്; 18 ദിവസത്തിനിടെ 4000 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,000 രൂപയിലെത്തി. കഴിഞ്ഞ 18 ദിവസത്തിനിടെ 4000
 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,000 രൂപയിലെത്തി. കഴിഞ്ഞ 18 ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

4750 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഓഗസ്റ്റ് 7ന് സ്വർണം എക്കാലത്തെയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് തുടർച്ചയായി കുറവ് രേഖപ്പെടുത്തി.