സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്തെ
 

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില.

സംസ്ഥാനത്തെ ചിലയിടങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ട്. തൃശ്ശൂരിലെ തീരദേശ മേഖലകളിൽ ഗ്രാമിന് 4600 രൂപയിലാണ് വിൽപ്പന നടക്കുന്നത്. പവന് 36,800 രൂപയാണ്. കേരളത്തിന് പുറത്ത് ജി എസ് ടി അടക്കം ഗ്രാമിന് 4,800 രൂപയിലാണ് വിൽപ്പന

സ്വർണം ഈ മാസം തുടക്കത്തിൽ ഏറ്റവുമുയർന്ന വിലനിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. 18 ദിവസത്തിനിടെ 4400 രൂപയുടെ കുറവാണുണ്ടായത്.