സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,080 രൂപയായി. ഗ്രാമിന് 4135 രൂപയായി കഴിഞ്ഞ 11
 

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,080 രൂപയായി. ഗ്രാമിന് 4135 രൂപയായി

കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1704.90 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,538 രൂപയായി.