സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445
Apr 27, 2021, 10:18 IST
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയിലെത്തി.
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1777.93 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,456 രൂപയായി.