സ്വർണവില വീണ്ടുമുയർന്നു; പവന് വില 35,000 കടന്നു

സ്വർണവില വീണ്ടും ഉയർന്ന് പവന് വില 35,000ന് മുകളിലെത്തി. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ 35,040 രൂപയിലാണ് ഇന്ന് സ്വർണം പവന് വ്യാപാരം നടക്കുന്നത്.
 

സ്വർണവില വീണ്ടും ഉയർന്ന് പവന് വില 35,000ന് മുകളിലെത്തി. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ 35,040 രൂപയിലാണ് ഇന്ന് സ്വർണം പവന് വ്യാപാരം നടക്കുന്നത്.

4380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മെയ് 18നാണ് ഇതിന് മുമ്പ് സ്വർണവില പവന് 35000 രൂപ കടന്നത്. അടുത്ത ദിവസം തന്നെ 34520 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.