റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; പവന് 31,880 രൂപയായി

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപ വർധിച്ച് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. ഇത് തുടർച്ചയായ നാലാം തവണയാണ്
 

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപ വർധിച്ച് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. ഇത് തുടർച്ചയായ നാലാം തവണയാണ് സ്വർണവില വർധിക്കുന്നു. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു

കഴിഞ്ഞ 20 ദിവസത്തിനിടെ സ്വർണം പവന് 1880 രൂപയാണ് വർധിച്ചത്. ഈ വർഷം ജനുവരി ആറിനാണ് പവന് വില 30000 കടന്നത്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.