സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 160 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വില ഉയർന്നു. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.
Sep 30, 2020, 11:24 IST
സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വില ഉയർന്നു. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്ച സ്വർണത്തിന് 400 രൂപ ഉയർന്ന് പവന് 37,200 രൂപ ആയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിൽ വില വർധിച്ചത്.