സ്വർണവിലയിൽ വർധനവ്; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില
 

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,640 രൂപയായി. 4705 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1912.11 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,047 രൂപയായി