സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച്
 

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയായി

ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,314 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1789.07 ഡോളറായി.