ഹോം › ബിസിനസ്

സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി

By News Desk · 27 Nov 2024, 02:16 PM

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർദ്ധിച്ചു. സ്വര്‍ണവില 56,800 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 56,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​ഗ്രാമിന് 7105 രൂപ എന്ന നിലയിലാണ് ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി 1000- രൂപയിൽ അധികം കുറഞ്ഞ ശേഷമാണ് സ്വര്‍ണവിലയിൽ നേരിയ കുതിപ്പ് പ്രകടമാകുന്നത്. ഇന്നലെ 960 രൂപ ​കുറഞ്ഞ് പവന് 56,640 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 22 കാരറ്റ്: 7,105 രൂപ 24 കാരറ്റ്: 7,751 രൂപ 18 കാരറ്റ്: 5,813 രൂപ കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില 22 കാരറ്റ് 56,840 രൂപ 24 കാരറ്റ് 62,008 രൂപ 18 കാരറ്റ് 46,504 രൂപ നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. ഈ ദിവസങ്ങളിൽ പവന് 55,480 രൂപയായിരുന്നു വില. ഒരു ​ഗ്രാം വാങ്ങാനും ഈ ദിവസങ്ങളിൽ 6935 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വലിയ കുതിപ്പാണ് ഉണ്ടായത്. നവംബർ 1-ന് 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 പിന്നിടുമെന്ന് സ്വർണ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ നവംബർ 19 മുതൽ ഇന്ന് വരെ സ്വർണവില 56,000 രൂപയിൽ കുറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാക്കുന്ന ഏറ്റകുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold#gold rate#kerala

ബന്ധപ്പെട്ട വാർത്തകൾ

15 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ: പുതിയ പായ്ക്കുമായി ജിയോപോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യംകാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി: വില 3 ലക്ഷത്തിന് 100 രൂപ കുറവ്റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും
പൂർണ്ണ പേജ് കാണുക ›