{"vars":{"id": "89527:4990"}}

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.

ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിച്ചത്.