ഹോം › ബിസിനസ്

സ്വര്‍ണത്തിന് വില വീണ്ടും ഇടിയുന്നു; മുതലാക്കുന്നത് ഗള്‍ഫ് പ്രവാസികള്‍

By MJ News Desk · 16 Nov 2024, 06:52 PM

ദുബൈ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വര്‍ണ വിപണിയിലുണ്ടായ വിലക്കുറവ് വീണ്ടും ശക്തമാകുന്നു. വിപണിയില്‍ സ്വര്‍ണ വില കുറയുന്ന ട്രന്റ് തുടരുകയാണ്. എന്നാല്‍, ഇന്ത്യയേക്കാള്‍ യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളാണ് ഈ വിലക്കുറവ് പരമാവധി മുതലാക്കുന്നത്. ഇവിടെ ഇന്ത്യന്‍ മാര്‍ക്കറ്റിനേക്കാളും സ്വര്‍ണത്തിന് വില കുറവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 287.50 ദിര്‍ഹം എന്ന നിലയിലാണ് യു എ ഇയില്‍ വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഗ്രാമിന് 6609.94 ഉം പവന് 52879 രൂപ. കേരളത്തിലെ ഇന്നത്തെ വിലയായ 55560 ലേതിനേക്കാള്‍ 2679 രൂപ കുറവാണ് യു എ ഇയില്‍ ഒരു പവന് ഈടാക്കുന്നത്. ഇറക്കുമതി നികുതി അടക്കമുള്ള ഘടകങ്ങളാണ് യു എ ഇയേക്കാള്‍ ഇന്ത്യയിലെ വില ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാന കാരണം. അതേസമയം, ഈയൊരു വിലക്കുറവ് യു എ ഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി കൂട്ടിയേക്കും. അനധികൃതമായി സ്വര്‍ണം കടത്തുന്ന സംഘവും ഈ വിലക്കുറവ് പരമാവധി മുതലെടുക്കാനിരിക്കുകയാണ്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കും. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#expats#gold#gold rate#UAE

ബന്ധപ്പെട്ട വാർത്തകൾ

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യംകാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി: വില 3 ലക്ഷത്തിന് 100 രൂപ കുറവ്റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലുംസ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ
പൂർണ്ണ പേജ് കാണുക ›