{"vars":{"id": "89527:4990"}}

ഐഫോണിന് 27,000 രൂപ കിഴിവ്

 
ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന നഷ്ടമായവര്‍ക്ക് പുതിയ ഓഫറുമായി കമ്പനി. ബിഗ് ഷോപ്പിംഗ് ഉത്സവത്തില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവക്ക് വന്‍ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭീമന്‍ ഐഫോണ്‍ 15 സീരീസിന്റെ വില 27,000 രൂപ വരെ കുറച്ചിട്ടുണ്ട. എം ആര്‍ പി വിലയായ 79,990ക്ക് പകരം വെറും 57,999 രൂപയ്ക്ക് ഈ രണ്ട് ഫോണുകളും ലഭിക്കും. ലഭ്യമാണ് . ബാങ്ക് കാര്‍ഡ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ബോണസുകളും ഉള്‍പ്പെടെയുള്ള അധിക ഓഫറുകളും കൂടെ ലഭിച്ചാല്‍ വില 52,499 രൂപയിലേത്തും. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 3,000 രൂപ അധിക കിഴിവും പഴയ ഉപകരണം എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപ കിഴിവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഈ ഓഫര്‍ കുറഞ്ഞ സമയത്തേക്ക് മാത്രമെ ഉണ്ടാകൂ. ഐഫോണ്‍ 15 ന് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയുണ്ട്, അതേസമയം ഐഫോണ്‍ 15 പ്ലസ് 6.7 ഇഞ്ച് വലിയ സ്‌ക്രീനാണ് വാഗ്ദാനം ചെയ്യുന്നത്.