800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണണ്‍ ആന്‍ഡ് ജോണ്‍സണിനോട് കോടതി

ഫിലഡല്ഫിയ: ഉപഭോക്താവിന് നഷ്ടപരിഹാരമായി 800 കോടി ഡോളര് നല്കാന് ജോണ്സണ് ആന്ഡ് ജോണ്സണിനോട് ഉത്തരവിട്ട് ഫിലഡല്ഫിയ കോടതി. റിസ്പേര്ഡല് എന്ന ആന്റിസൈക്കോട്ടിക് മരുന്ന്, പുരുഷന്മാരില് സ്തന വളര്ച്ചയുണ്ടാക്കുമെന്ന
 

ഫിലഡല്‍ഫിയ: ഉപഭോക്താവിന് നഷ്ടപരിഹാരമായി 800 കോടി ഡോളര്‍ നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനോട് ഉത്തരവിട്ട് ഫിലഡല്‍ഫിയ കോടതി. റിസ്‌പേര്‍ഡല്‍ എന്ന ആന്റിസൈക്കോട്ടിക് മരുന്ന്, പുരുഷന്മാരില്‍ സ്തന വളര്‍ച്ചയുണ്ടാക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ച് നിക്കോളാസ് മറേ എന്നയാള്‍ നല്‍കിയ പരാതിയാണ് വിധിക്ക് ആധാരം.

നേരത്തേ നിക്കോളാസിന് 6.80 ലക്ഷം ഡോളര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പെനിസില്‍വാനിയയില്‍ ആയിരക്കണക്കിന് റിസ്‌പേര്‍ഡല്‍ കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.