അശ്ലീല ഉള്ളടക്കങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങി മെറ്റ; ‘ടേക്ക് ഇറ്റ് ഡൗൺ’ ഫീച്ചർ ഉടൻ അവതരിപ്പിക്കും

 

അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. 'ടേക്ക് ഇറ്റ് ഡൗൺ' എന്ന പേര് നൽകിയിരിക്കുന്നു ഈ ഫീച്ചറിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ ആണ് ഈ ടൂൾ വികസിപ്പിച്ചെടുത്തത്.

ആദ്യ ഘട്ടത്തിൽ ഹിന്ദി ഭാഷയിലാണ് ഈ ടൂർ ലോഞ്ച് ചെയ്യുക. പിന്നീട് മറ്റു ഭാഷകളിലേക്കും സേവനം ലഭിക്കുന്നതാണ്. പ്രായപൂർത്തിയാകാത്തവർക്കും, അവർ 18 വയസ്സ് തികയുന്നതിന് മുമ്പ് എടുത്ത അർദ്ധ നഗ്ന ചിത്രങ്ങളും ഈ ടൂൾ മുഖാന്തരം നീക്കം ചെയ്യാൻ കഴിയും. ഇത്തരം ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവയിൽ എത്രത്തോളം പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തുക. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഫീച്ചർ വികസിപ്പിച്ചെടുത്തത്.