ഹോം › ബിസിനസ്

റിയൽ എസ്റ്റേറ്റ് സേവനങ്ങൾ ഇനി കൂടുതൽ ലളിതം; നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി തിത്തിത്താര ഡോട്ട് കോം

By Metro Journal Team · 19 Nov 2026, 02:40 PM

ഹഡിൽ ഗ്ലോബൽ 2026 എക്‌സ്‌പോയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2026ൽ കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ തിത്തിത്താര ഡോട്ട് കോമിന്റെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ഹഡിൽ ഗ്ലോബൽ 2026ന്റെ ഭാഗമായി കമ്പനിയുടെ എക്‌സ്‌പോ സ്റ്റാളിൽ നടന്ന ചടങ്ങിൽ വ്യവസായം, വിവരസാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

10,000ത്തിലധികം പ്രോപ്പർട്ടി ലിസ്റ്റിങ്ങുകളുള്ള തിത്തിത്താരയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരിച്ചത്. പ്രോപ്പർട്ടികൾ സെർച്ച്‌ ചെയ്യുന്നതിനും വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ബ്രൗസിങ് സൗകര്യവും പുതിയ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ, വ്യക്തിഗത വിൽപ്പനക്കാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ബിൽഡർമാർ എന്നിവർക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രോപ്പർട്ടി ഇടപാടുകൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നതിലുപരി റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഡിജിറ്റൽ സേവനങ്ങളും തിത്തിത്താര നൽകുന്നുണ്ട്. വാട്‌സ്ആപ്പ് വഴി പ്രോപ്പർട്ടികൾ കണ്ടെത്താൻ സഹായിക്കുന്ന 'താരാബോട്ട്' (TharaBot), വാട്‌സ്ആപ്പ് ഓട്ടോമേഷൻ സംവിധാനം (API), കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന 'എഐതാര' (AiThara) എന്നിവ കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് സേവനങ്ങളും പ്രോജക്ട് ഷോകേസ് സൗകര്യങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.

ഹഡിൽ ഗ്ലോബലിലെ വെബ്‌സൈറ്റ് പ്രകാശനം തങ്ങളുടെ വളർച്ചയിലെ പ്രധാന ചുവടുവയ്പ്പായാണ് സ്ഥാപകസംഘം കാണുന്നത്. പരിപാടിക്കിടെ സന്ദർശകർ പുതിയ വെബ്‌സൈറ്റ് പരിചയപ്പെടുകയും കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് പ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു.

സ്ഥാപകരായ അബ്ദുൽ ഹർഷദും അദ്‌നാൻ കോട്ടയും നയിക്കുന്ന തിത്തിത്താര ഡോട്ട് കോം, ഫെറിടെക് ഇന്റർമെഷ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര ടെക് ഇൻഡസ്ട്രിയൽ പാർക്കിലാണ് കമ്പനിയുടെ ആസ്ഥാനം. 2024ൽ റിയൽറ്റിഎൻഎക്സ്ടി തിരഞ്ഞെടുത്ത മികച്ച 40 പ്രോപ്പർട്ടി ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ പട്ടികയിലും കമ്പനി ഇടം നേടിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#huddle global#kerala startup mission#pk kunhalikutty#real estate#thiththithara

ബന്ധപ്പെട്ട വാർത്തകൾ

ആപ്പിൾ സേവനങ്ങൾ സ്തംഭിച്ചു; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സൈൻ ഇൻ ചെയ്യാനായില്ല; സൈബർ ആക്രമണമല്ലെന്ന് കമ്പനിഹൈദരാബാദിൽ 500 കോടിയുടെ നിക്ഷേപവുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; 300 കിടക്കകളുള്ള പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽസ്വർണവായ്പാ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം; പ്രഥമ ഗോൾഡ് സമ്മിറ്റ് സംഘടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്സ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760സ്വർണവില ഇന്ന് (16 നവംബർ 2026): പവന് ₹600 കുറഞ്ഞു; ഒരു പവന് ₹1,00,320സ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920
പൂർണ്ണ പേജ് കാണുക ›