ഇന്ത്യയിലെ കമ്പനികള്‍ തകര്‍ച്ച നേരിടുമ്പോള്‍ ലാഭക്കുതിപ്പില്‍ റിലയന്‍സ്

മുംബൈ: രാജ്യത്ത് അധിക വ്യവസായങ്ങളും തകര്ച്ച നേരിടുമ്പോള് മുകേഷ് അംബാനിയുടെ റിലയന്സ് വ്യവസായങ്ങള്ക്ക് ലാഭക്കുതിപ്പ്. സെപ്തംബര് പാദത്തില് 18.32 ശതമാനം വളര്ച്ചയാണ് റിലയന്സിനുണ്ടായിരിക്കുന്നത്. ടെലികോം, ചില്ലറ വില്പ്പന
 

മുംബൈ: രാജ്യത്ത് അധിക വ്യവസായങ്ങളും തകര്‍ച്ച നേരിടുമ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് വ്യവസായങ്ങള്‍ക്ക് ലാഭക്കുതിപ്പ്. സെപ്തംബര്‍ പാദത്തില്‍ 18.32 ശതമാനം വളര്‍ച്ചയാണ് റിലയന്‍സിനുണ്ടായിരിക്കുന്നത്. ടെലികോം, ചില്ലറ വില്‍പ്പന വിഭാഗങ്ങളില്‍ 11262 കോടിയാണ് ലാഭം.

കമ്പനിയുടെ മൊത്തം വരുമാനം 4.84 ശതമാനം വര്‍ദ്ധിച്ച് 1.64 ലക്ഷം കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.56 ലക്ഷം കോടിയായിരുന്നു. ജിയോക്ക് 45.40 ശതമാനം വളര്‍ച്ചയാണുണ്ടായത്. ലാഭം 990 കോടിയും. ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 120 രൂപയാണ്.