തിലാൽ ഗ്രൂപ്പ് ജീവനക്കാരുമായി ചാർട്ടേഡ് ഫ്ളൈറ്റ് എത്തി

മലപ്പുറം: കോവിഡ് വ്യാപനം വേഗത്തിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷക്ക് പ്രധാന്യം നൽകി ജീവനക്കാരും അവരുടെ കുടംബങ്ങളുമായി 175 യാത്രക്കാർ ഇന്നലെ രാത്രി കരിപ്പൂരിലിറങ്ങി. തിലാൽ ഗ്രൂപ്പ് ചാർട്ടർ
 

മലപ്പുറം: കോവിഡ് വ്യാപനം വേഗത്തിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷക്ക് പ്രധാന്യം നൽകി ജീവനക്കാരും അവരുടെ കുടംബങ്ങളുമായി 175 യാത്രക്കാർ ഇന്നലെ രാത്രി കരിപ്പൂരിലിറങ്ങി.

തിലാൽ ഗ്രൂപ്പ് ചാർട്ടർ ചെയ്ത സ്പൈസ്ജെറ്റ് എസ് പി ജെ 9022 വിമാനമാണ് ഇന്നലെ ഉച്ചക്ക് ശേഷം 2.30 ന് റാസൽ ഖൈമ ഏയർ പേർട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പറന്നത്. ചാർട്ട് ചെയ്ത വിമാനത്തിന്റെ എല്ലാ ചിലവുകളും വഹിക്കുന്നത് കമ്പനി തന്നെയാണ്. നാട്ടിലെത്തിയവർക്ക്് വേണ്ട കോറന്റൈൻ സൗകര്യങ്ങളും കുടുംബങ്ങൾക്ക് വേണ്ട മറ്റെല്ലാം സൗകര്യങ്ങളും ഏർപ്പെടുത്തിയതായി തിലാൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുസലാം ഹസ്സൻ ചൊക്ലി അറിയിച്ചു.

കോവിഡ് ആഗോള പ്രതിസന്ധിയിലും തൊഴിലാളികളെ ലീവ് അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. ലീവിൽ പോവുന്നവർക്ക് ഇതുവരെ ലഭിച്ചകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനാൽ വളരെ സന്തോഷത്തിലാണ് തൊഴിലാളികൾ നാടണയുന്നത്.

തങ്ങളുടെ തൊഴിലാളികളാണ് തങ്ങളുടെ കമ്പനിയുടെ വളർച്ചയുടെ മുതൽകൂട്ടെന്നും അവരുടെ കഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇത് കൂടാതെ ഗൾഫിലെ സന്നദ്ധ സംഘടനകളുടെ പദ്ധതിയോട് സഹകരിച്ചു കാണ്ട് 30 സൗജന്യ വിമാന ടിക്കറ്റുകളും മറ്റു പ്രവാസികൾക്ക് വേണ്ടി തിലാൽ ഗ്രൂപ്പ് നൽകുന്നുണ്ട്.